ഭിന്നശേഷിക്കാർക്ക് തൊഴിലവസരമൊരുക്കാൻ ഇടം പോയിന്റുകൾ

  കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനും കേരള സംസ്ഥാന പന ഉൽപ്പന്ന വികസനകോർപ്പറേഷനും (KELPALAM) സംയുക്തമായി പന ഉൽപ്പന്ന വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കുന്നു. ഇടം ഇനിഷ്വേറ്റീവ് ഫോർ ദ ഡിഫറന്റ്ലീ ഏബിൾഡ് മൂവ്മെന്റ് പോയിന്റുകൾ എന്ന് പേര് നൽകിയ കേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വ്യാപാരസാധ്യതയുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ജനുവരി 1 ന് രാവിലെ 11ന് പ്രവർത്തനം ആരംഭിക്കും. ഈ കേന്ദ്രങ്ങളിൽ കെൽപ്പാമിന്റെ ഉൽപ്പന്നങ്ങളായ പനംകൽക്കണ്ട്, കരുപ്പട്ടി, വിവിധതരം ജ്യൂസുകൾ, നൊങ്ക് സർബത്ത്, ചുക്ക് കാപ്പി എന്നിവയാണ് പ്രധാനമായും വിൽക്കുക. അതോടൊപ്പം തന്നെ ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളും പാൽ ഉൾപ്പെടെയുള്ള മറ്റ് അംഗീകൃത ഉൽപ്പന്നങ്ങളും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇടം പോയിന്റുകളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഭിന്നശേഷിക്ഷേമ കോർപ്പറേഷനും കെൽപ്പാമും ചേർന്നുള്ള കമ്മിറ്റിയാണ്. ഇതിന്റെ അപേക്ഷകൾ ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ സ്വീകരിച്ച്, ഇന്റർവ്യൂ നടത്തി റാങ്ക്…

Read More