പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 06/02/2023 )

ബറ്റാലിയനുകള്‍ക്കായി ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് മാര്‍ച്ച് മൂന്നിന് അടൂരിലെ കെഎപി മൂന്ന്  ഉള്‍പ്പെടെയുള്ള ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ച്ച് മൂന്നിന്  ഓണ്‍ലൈന്‍ അദാലത്ത് നടത്തും.   പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12 ആണ്. പരാതികള്‍ [email protected]ി വിലാസത്തിലാണ് അയയ്ക്കേണ്ടത്. മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. എസ്പിസി ടോക്സ് വിത്ത് കോപ്സ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. വനിതാ കമ്മിഷന്‍ സിറ്റിംഗ് വനിതാ കമ്മീഷന്‍ സിറ്റിംഗ് 28-ന്…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 28/01/2023)

വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ ലഭ്യമാക്കണം സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐഐടി/ ഐഐഎം/ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ സ്ഥാപനങ്ങളിലോ മെറിറ്റ് /റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ ഒ.ബി.സി./ഇ.ബി.സി. (ഇക്കണോമിക്കലി ബാക്ക്വേഡ് ക്ലാസ്, പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിയുടെ 2022-23 വര്‍ഷത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ആയി ഫെബ്രുവരി 15 ന് അകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം ഇ-ഗ്രാന്റ്സ് പോര്‍ട്ടലിലും, www.bcdd.kerala.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020-21 വര്‍ഷം വരെ മാനുവലായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി മാനുവലായി തന്നെ റിന്യൂവല്‍ അപേക്ഷകള്‍ ബന്ധപ്പെട്ട മേഖലാ ഓഫീസുകളില്‍…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ (24/01/2023)

ടെന്‍ഡര്‍ ക്ഷണിച്ചു കോന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ കീഴില്‍ 107 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് ഒന്നുവരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് കോന്നി ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0468 2 333 037. ദേശീയ സമ്മതിദായക ദിനാഘോഷം: യോഗം  ദേശീയ സമ്മതിദായക ദിനാഘോഷവുമായി ബന്ധപ്പെട്ട്  (25/01/2023) വൈകിട്ട് മൂന്നിന് പത്തനംതിട്ട കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, എന്‍.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, യുവജന സംഘടനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ആര്‍.രാജലക്ഷമി അറിയിച്ചു. ആര്‍.ടി.എ യോഗം 27ന് മോട്ടോര്‍ വാഹന വകുപ്പ് ആര്‍.ടി.എ യോഗം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 27ന് രാവിലെ 11ന് ചേരുമെന്ന് ജില്ലാ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട്…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 23/01/2023)

ക്വട്ടേഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട്  മോജോ കിറ്റിനായി വിവിധ സാമഗ്രികള്‍ (ആക്സസറികള്‍) വാങ്ങുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ക്വട്ടേഷന്‍ ക്ഷണിച്ചു. 2023 ഫെബ്രുവരി ഒന്നിന് വൈകിട്ട് നാല് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫെബ്രുവരി ഒന്നിന് വൈകിട്ട് 4.30ന് തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0468 2 222 657   ടെന്‍ഡര്‍ ക്ഷണിച്ചു പുളിക്കീഴ് ഐ.സി.ഡി.എസ് പദ്ധതിയുടെ ആവിശ്യത്തിലേക്കായി വാഹനം വാടകയ്ക്ക് നല്‍കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് മൂന്നിന് മുന്‍പായി പുളിക്കീഴ് ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കേണ്ടതാണ്. ഫോണ്‍: 0469 2 610 016. ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് ഫെബ്രുവരി 15…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 11/01/2023)

കുമ്പഴ – പ്ലാവേലി റോഡിന് 7.25 കോടി രൂപ അനുവദിച്ചു ശബരിമല മഹോത്സവത്തോടനുബന്ധിച്ച്  ആറന്മുള മണ്ഡലത്തിലെ കുമ്പഴ – പ്ലാവേലി റോഡ് നിർമ്മാണത്തിനായി 7.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ബി.എം , ബി.സി നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. മണ്ണിടിച്ചിൽ ഭീഷണി മൂലം പ്രദേശ വാസികൾ ഉൾപ്പടെയുള്ള യാത്രക്കാർ ഏറെ ദുരിതം അനുഭവിച്ചിരുന്നു. ഇവിടെ സംരക്ഷണ ഭിത്തിയും , ആവശ്യമുള്ള ഭാഗങ്ങളിൽ കലുങ്കുകൾ ഉൾപ്പടെ റോഡ് പ്രവൃത്തിയുടെ ഭാഗമായി ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. റോഡിന്റെ സാങ്കേതിക അനുമതി , ടെൻഡർ ഉൾപ്പടെയുള്ള  നടപടികൾ പൂർത്തീകരിച്ചു ഉടനെ തന്നെ പ്രവൃത്തി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ റോഡ് ഉന്നത നിലവാരത്തിൽ പൂർത്തിയാകുന്നതോടു കൂടി ശബരി തീർത്ഥാടകർക്കും , യാത്രക്കാർക്കും ഏറെ പ്രയോജനപ്രദമാകുമെന്ന്  മന്ത്രി വീണാ ജോർജ് പറഞ്ഞു. സാക്ഷ്യപത്രം ഹാജരാക്കണം…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 10/01/2023)

തിരുവാഭരണ ഘോഷയാത്ര: പന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ജനുവരി 12ന് പന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല.   തൊഴില്‍സഭ 12ന് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ജനുവരി 12ന് രാവിലെ 10.30 ന് പഴകുളം പാസ്ഓഡിറ്റോറിയത്തില്‍ തൊഴില്‍സഭ സംഘടിപ്പിക്കും. തൊഴില്‍ സഭയില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് തൊഴില്‍ തേടുന്നവര്‍ ,സ്വയം തൊഴില്‍ സംരംഭകര്‍, തൊഴില്‍ ദായക സംരംഭകര്‍, സംരംഭക താത്പര്യമുള്ളവര്‍, സംരംഭക പുനരുജ്ജീവനം ആവശ്യമുള്ളവര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം എന്ന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ജില്ലയിലെ ആദ്യത്തെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന് തുടക്കമായി ജില്ലയില്‍ പറക്കോട് ബ്ലോക്കിന്…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 22/12/2022)

അങ്കണവാടി കെട്ടിടം ഉദ്ഘാടനം (23) കുന്നന്താനം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ പുതിയ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (23) രാവിലെ 10ന് നിര്‍വഹിക്കും. അഡ്വ. മാത്യു റ്റി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യാതിഥിയാകും. പാലയ്ക്കക്കുഴി വീട്ടില്‍ അംബിക ദേവിയും കുടുംബവും സൗജന്യമായി നല്‍കിയ 10 സെന്റ് സ്ഥലത്ത് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ക്വട്ടേഷന്‍ പത്തനംതിട്ട ടി ബി റോഡില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാന്റീന്‍ 2023 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷകാലയളവിലേക്ക് പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തിയോ അവയില്‍ ജോലി ചെയ്തോ മുന്‍പരിചയമുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍  ക്ഷണിച്ചു.…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 21/12/2022)

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു 2021-22 അധ്യയനവര്‍ഷം നടന്ന വിവിധ മത്സര പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരം ക്യാഷ് അവാര്‍ഡ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സംസ്ഥാനത്തിനകത്ത് പഠിച്ചവര്‍ ആയിരിക്കണം. പത്താം ക്ലാസ് അപേക്ഷകരില്‍ എസ്.എസ്.എല്‍.സി പരീക്ഷ പാസായവര്‍ മാത്രം അപേക്ഷിക്കുക. ഡിസംബര്‍ 26 മുതല്‍ 2023 ജനുവരി 20 നകം ഇ-ഗ്രാന്റ്സ് 3.0-ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. സ്‌കോളര്‍ഷിപ്പിന് അപേക്ഷ തീയതി നീട്ടി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമപദ്ധതിയില്‍ 2022 മാര്‍ച്ച് 31 വരെ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് 2022 – 23 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി.…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 12/12/2022)

പത്ത് വര്‍ഷം പൂര്‍ത്തിയായ ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം സര്‍ക്കാര്‍/സര്‍ക്കാര്‍ അനുബന്ധ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി പരക്കെ ആധാര്‍ അംഗീകരിക്കപ്പെട്ടിരിക്കെ ബയോമെട്രിക് ഒതന്റിക്കേഷന്‍ മുഖനെ ഉപഭോക്താവിനെ/ ഗുണഭോക്താവിനെ പിഴവില്ലാതെ തിരിച്ചറിയുന്നതിനായി ആധാര്‍ പോര്‍ട്ടലില്‍ നല്കിയിട്ടുള്ള വിവരങ്ങള്‍ കൃത്യമാക്കണം. 10 വര്‍ഷം മുന്‍പ് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളവരും ആധാര്‍കാര്‍ഡ് എടുത്ത സമയത്ത് നല്‍കിയിട്ടുള്ള വ്യക്തി വിവരങ്ങള്‍ പിന്നീട് ഭേദഗതി വരുത്തിയിട്ടില്ലാത്തവരുമായ  എല്ലാവരും പേര്, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ആധാര്‍ പോര്‍ട്ടലില്‍ ചേര്‍ത്ത് അപ്ഡേറ്റ് ചെയ്യണം. myAadhaar (www.myaadhaar.uidai.gov.in) പോര്‍ട്ടലിലെ  അപ്‌ഡേറ്റ് ഡോക്യുമെന്റ് എന്ന സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈനായി വിവരങ്ങള്‍ ചേര്‍ക്കാം.  ഇതിനായി 25 രൂപ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. പത്തനംതിട്ട ജില്ലയിലെ അംഗീകൃത ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളായ 65 അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും ഇപ്രകാരം വ്യക്തി വിവരങ്ങളും വിലാസവും സംബന്ധിച്ച വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ക്രമീകരണം…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/12/2022)

സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്ക് ഇന്‍സെന്റീവ് അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകള്‍ മുഖേന ഡെപ്പോസിറ്റ് പ്രവര്‍ത്തി പ്രകാരം സര്‍ക്കാര്‍സ്ഥാപനങ്ങളില്‍/തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന ഓണ്‍ ഗ്രിഡ്, ഹൈബ്രിഡ്, സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്കും, സോളാര്‍ തെരുവുവിളക്കുകള്‍ക്കും (ഹൈമാസ്റ്റ്, മിനിമാസ്റ്റ് )പദ്ധതി തുകയുടെ 10 ശതമാനം അനെര്‍ട്ട് ഇന്‍സെന്റീവ് നല്‍കും.  സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് പദ്ധതി തുകയുടെ 25ശതമാനം സബ്‌സിഡി ചാര്‍ജിങ് സ്റ്റേഷനും 50 ശതമാനം സബ്‌സിഡി സൗരോര്‍ജ നിലയത്തിനും (അഞ്ച് കിലോ വാട്ട് – 50 കിലോ വാട്ട്) ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ട് പത്തനംതിട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9188119403, ഈ മെയില്‍- [email protected]. ടെന്‍ഡര്‍ ചിറ്റാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ  തേക്ക്, വട്ട, തെങ്ങ് തുടങ്ങിയ മൂന്ന് മരങ്ങള്‍  ലേലം ചെയ്ത് വില്‍ക്കുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 16ന് പകല്‍…

Read More