പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 29/01/2024 )

ആസൂത്രണസമിതി യോഗം ചേര്‍ന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ റാന്നി, മലപ്പുഴശ്ശേരി, ആനിക്കാട്, കവിയൂര്‍, പന്തളം തെക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളുടെ 2024-25 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ 62 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി ഭേദഗതികള്‍ യോഗം അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത്, എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, 49 ഗ്രാമപഞ്ചായത്തുകള്‍, നാല് നഗരസഭകള്‍ എന്നിവയുടെ വാര്‍ഷിക പദ്ധതി ഭേദഗതികളാണ് അംഗീകരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലൈഫ് മിഷന്‍ പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തദ്ദേശ സ്വയം ഭരണസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, എഡിഎം ജി സുരേഷ് ബാബു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ എസ് മായ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ആസൂത്രണ സമിതി…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 25/01/2024 )

75-ാമത് റിപ്പബ്ലിക് ദിനാഘോഷം (26) :ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സല്യൂട്ട് സ്വീകരിക്കും ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ (26) രാവിലെ ഒന്‍പതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആഘോഷിക്കും. ആരോഗ്യ വനിതാ-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. പരേഡിനുള്ള തയാറെടുപ്പുകള്‍ രാവിലെ 8.45 ന് ആരംഭിക്കും. 8.47ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.50ന് ജില്ലാ പോലീസ് മേധാവിയും 8.55ന് ജില്ലാ കളക്ടറും വേദിയിലെത്തും. ഒന്‍പതിന് മുഖ്യാതിഥി എത്തി അഭിവാദ്യം സ്വീകരിച്ച ശേഷം ദേശീയ പതാക ഉയര്‍ത്തും. 9.10 ന് മുഖ്യാതിഥി പരേഡ് പരിശോധിക്കും. 9.15 ന് പരേഡ് മാര്‍ച്ച് പാസ്റ്റ്, 9.30 ന് മുഖ്യാതിഥിയുടെ റിപ്പബ്ലിക്ദിന സന്ദേശം, 9.40 മുതല്‍ സാംസ്‌കാരിക പരിപാടികള്‍, സമ്മാനദാനം എന്നിവ നടക്കും. പരേഡില്‍ പൊലീസ്, ഫയര്‍ ഫോഴ്‌സ്, എക്സൈസ്,…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ വാര്‍ത്തകള്‍/അറിയിപ്പുകള്‍ ( 23/01/2024 )

മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് ഫെബ്രുവരിയില്‍ പട്ടയം വിതരണം ചെയ്യും: മന്ത്രി കെ. രാജന്‍ സംസ്ഥാനത്ത് മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് ഫെബ്രുവരി ആദ്യവാരത്തില്‍ പട്ടയം വിതരണം ചെയ്യുന്നതിനുള്ള വിപുലമായ മേളക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്ന് റവന്യു- ഭവന നിര്‍മാണ മന്ത്രി കെ. രാജന്‍ പറഞ്ഞു. തുവയൂര്‍ മാഞ്ഞാലി ഈശ്വരന്‍ നായര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച പേ വാര്‍ഡിന്റെ ഉദ്ഘാടനം ആശുപത്രി അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തി രണ്ടേകാല്‍ വര്‍ഷത്തിനുള്ളില്‍ 1,23,000 കുടുംബങ്ങള്‍ക്കാണ് പട്ടയം വിതരണം ചെയ്തിട്ടുള്ളത്. ഫെബ്രുവരിയിലെ പട്ടയമേളക്ക് ശേഷം ആകെ പട്ടയം ലഭിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിയുമെന്നും ഇത് കേരളത്തിന് മാത്രം അവകാശപെടാനാകുന്ന അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ഒരു ദശാബ്ദത്തിന് ഇപ്പുറം നോക്കുമ്പോള്‍ സമാനതകള്‍ ഇല്ലാത്ത മാറ്റങ്ങള്‍ക്കാണ് അടൂര്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്.വികസനമേഖലയില്‍ മണ്ഡലം ഏറെ മുന്നിലെത്തിക്കഴിഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 20/01/2024 )

അപേക്ഷ ക്ഷണിച്ചു എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന കോഴ്സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കംപ്യുട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി) കോഴ്‌സിലേക്ക് പ്ലസ് ടു (കൊമേഴ്‌സ്)/ബി കോം/എച്ച് ഡി സി/ജെ ഡി സി യോഗ്യതയുള്ളവര്‍ക്കും ഡേറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്‌സിലേക്ക് എസ്എസ് എല്‍ സി പാസായവര്‍ക്കും അപേക്ഷിക്കാം. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 9947123177 സൗജന്യ പരിശീലനം പത്തനംതിട്ട  എസ് ബി ഐയുടെ  ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം പറക്കോട് ബ്ലോക്കില്‍ എട്ടുദിവസത്തെ  സൗജന്യ കൂണ്‍ കൃഷി പരിശീലനം  ആരംഭിക്കും. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഇന്ന് (ജനുവരി 20) ന് രാവിലെ 09.45…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 18/01/2024 )

രണ്ടര വര്‍ഷത്തിനുള്ളില്‍ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലാബ് സൗകര്യം ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ് നവകേരള കര്‍മപദ്ധതിയുടെ ഭാഗമായി ആര്‍ദ്രം മിഷനിലൂടെ സംസ്ഥാനത്ത് രണ്ടര വര്‍ഷത്തിനുള്ളില്‍  എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലാബ് സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തോട്ടപുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തൊട്ടപ്പുഴശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി സ്ഥലം ഏറ്റെടുക്കുന്നതിന് 1.43 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ വര്‍ഷം തന്നെ അത് യാഥാര്‍ഥ്യമാക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായുള്ള നിരവധി പദ്ധതികള്‍ ആറന്മുള മണ്ഡലത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. തൊട്ടപ്പുഴശ്ശേരിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയിട്ടുള്ള ലാബില്‍ 32 ടെസ്റ്റുകള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  പാലിയേറ്റിവ് കെയര്‍ സൗകര്യങ്ങളും ജീവിതശൈലീ രോഗങ്ങള്‍ അടക്കമുള്ളവയ്ക്കുള്ള ടെസ്റ്റുകള്‍ക്കുള്ള സജ്ജീകരണങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തൊട്ടപുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് ബിനോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 09/01/2024 )

തിരുവാഭരണ ഘോഷയാത്ര : എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ നിയോഗിച്ചു ശബരിമല മകരവിളക്കിനോടനുബന്ധിച്ചു ജനുവരി 13 മുതല്‍ 15 വരെ നടക്കുന്ന തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ റാന്നി തഹസില്‍ദാര്‍ എം. കെ. അജികുമാറിനെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി നിയോഗിച്ചു ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി. ഇദ്ദേഹത്തോടൊപ്പം റവന്യൂ വകുപ്പിലെ പത്തംഗസംഘവും തിരുവാഭരണത്തെ അനുഗമിക്കും. വിവരശേഖരണം നടത്തുന്നു സര്‍ക്കാരില്‍ നിന്നും പ്രതിമാസ സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരുന്നതും മരണപ്പെട്ടതുമായ രണ്ടാം ലോകമഹായുദ്ധസേനാനികളുടെ അവിവാഹിതാരോ വിധവകളോ ആയ പെണ്മക്കള്‍ക്ക് സര്‍ക്കാരില്‍ നിന്നോ തദ്ദേശ സ്വയംഭരണ/പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നോ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത പക്ഷം 50,000 രൂപ വാര്‍ഷിക വരുമാന പരിധി അടിസ്ഥാനമാക്കി സാമ്പത്തിക സഹായം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസ് വിവരശേഖരണം നടത്തുന്നു. പത്തനംതിട്ടയില്‍ നിന്നുള്ളവര്‍ നേരിട്ടോ 0468 2961104 എന്ന ഫോണ്‍ നമ്പറിലോ 15നു…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 06/01/2024 )

കേരളത്തിന്റെ നെല്ലറകള്‍ മണ്‍മറയരുത് : ഡെപ്യൂട്ടി സ്പീക്കര്‍ പന്തളം മൂന്നാംകുറ്റി പാടശേഖരത്തില്‍ നെല്‍കൃഷിക്ക് പുനര്‍ജീവന്‍ കേരളത്തിന്റെ നെല്ലറകള്‍ മണ്‍മറയരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം മൂന്നാംകുറ്റി പാടശേഖരത്തില്‍ ആരംഭിച്ച നെല്‍കൃഷിക്ക് വിത്ത് വിതച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിന്‍പുറങ്ങളില്‍ അന്യം നിന്നുപോകുന്ന നെല്‍കൃഷിയെ സജീവമാക്കി പരിപോഷിപ്പിക്കണം. പാടശേഖരസമിതിക്ക് വൈദ്യുതി മോട്ടോര്‍ സ്ഥാപിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്നും 23 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. പാടശേഖരസമിതി സെക്രട്ടറി കെ ഹരിലാല്‍, പ്രസിഡന്റ് എം കെ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ 70 ഏക്കര്‍ പാടശേഖരത്തിലാണ് നെല്‍കൃഷി ചെയ്യുന്നത്. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ എസ് അരുണ്‍ , റ്റി കെ സതി, കെ എസ് കെ ടി യു ജില്ലാകമ്മിറ്റിയംഗം കെ കെ സുധാകരന്‍, കര്‍ഷകസംഘം ഏരിയ കമ്മിറ്റി പ്രസിഡന്റ് പിഎന്‍ മംഗളാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിശീലനപരിപാടി സംഘടിപ്പിച്ചു…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 04/01/2024)

നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്റര്‍ ഉദ്ഘാടനം  (  ജനുവരി 5) സംസ്ഥാന ടൂറിസം വകുപ്പ് 1.9 കോടി രൂപ ചെലവഴിച്ചു നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്ററിന്റെ ഉദ്ഘാടനം വനംമന്ത്രി എ. കെ. ശശീന്ദ്രന്‍ (  ജനുവരി 5)  രാവിലെ 10 ന് നിര്‍വഹിക്കും. അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടറും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ എ. ഷിബു മുഖ്യപ്രഭാഷണം നടത്തും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, വൈസ് പ്രസിഡന്റ് ഇ എസ് സുജ, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ്, ജില്ല പഞ്ചായത്ത് അംഗം ലേഖ സുരേഷ്, വാര്‍ഡ് അംഗം ഗംഗമ്മ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 03/01/2024 )

ലേലം മല്ലപ്പളളി താലൂക്ക് ആശുപത്രി  പരിസരത്ത് അപകടകരമായി കാക്ഷ്വാലിറ്റിക്ക് സമീപം നില്‍ക്കുന്ന പ്ലാവ് വെട്ടിമാറ്റി ആശുപത്രി കോമ്പൗണ്ടില്‍  നിന്നും നീക്കം ചെയ്യുന്നതിനു ജനുവരി ആറിന് രാവിലെ 11.30 ന് താലൂക്ക് ആശുപത്രിയില്‍ ലേലം നടക്കും. ഫോണ്‍ : 0469 2683084. ജാഗ്രത നിര്‍ദ്ദേശം പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായുള്ള വലതുകര കനാലിലൂടെയുളള ജലവിതരണം ആരംഭിച്ചിട്ടുളളതിനാലും ജനുവരി അഞ്ചുമുതല്‍  ഇടതുകര  കനാലിലൂടെയുളള  ജലവിതരണം ആരംഭിക്കുന്നതിനാലും കനാലിന്റെ ഇരുകരയിലുമുളള ജനങ്ങള്‍  ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട പിഐപി ജലസേചന പദ്ധതി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ ആരംഭിക്കുന്ന ഡിസിഎ, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി, എംഎസ് ഓഫീസ് ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2961525, 8281905525. ഉന്നത വിദ്യാഭ്യാസ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/12/2023)

ലേലം അടൂര്‍, ആറന്മുള , തണ്ണിത്തോട് പോലീസ്  സ്റ്റേഷനുകളില്‍  അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള ഒന്‍പതു ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള  29  വാഹനങ്ങള്‍,www.mstcecommerce.com  എന്ന വെബ്‌സൈറ്റ് മുഖേന ജനുവരി എട്ടിനു രാവിലെ 11 മുതല്‍  വൈകിട്ട് 3.30  വരെ  ഓണ്‍ലൈനായി ഇ – ലേലം നടത്തും. ഫോണ്‍: 0468 2222630 ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 30ന് പത്തനംതിട്ട ജില്ലാ വികസനസമിതി യോഗം ഡിസംബര്‍ 30ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബോധവല്‍ക്കരണ സെമിനാര്‍ കേരള ഖാദി  ഗ്രാമവ്യവസായ  ബോര്‍ഡ് മുഖേന  നടപ്പിലാക്കി വരുന്ന പി.എം.ഇ.ജി.പി , എന്റെ ഗ്രാമം എന്നീ   തൊഴില്‍ദായക   പദ്ധതികളെപ്പറ്റി പുതിയ തൊഴില്‍ അന്വേഷകര്‍ക്ക്   അവബോധം ഉണ്ടാക്കുന്നതിനു  വേണ്ടി  ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ  നേതൃത്വത്തില്‍  അയിരൂര്‍ ഗ്രാമപഞ്ചായത്ത്  ഹാളില്‍  ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. അയിരൂര്‍…

Read More