പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 13/03/2024 )

സൗജന്യപരിശീലനം പത്തനംതിട്ട എസ് ബി ഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ തയ്യല്‍ പരിശീലനം ആരംഭിക്കും. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍: 0468 2270243, 8330010232. അപേക്ഷ ക്ഷണിച്ചു ജില്ലാ ശുചിത്വമിഷനുമായി ചേര്‍ന്ന് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ യൂത്ത് വോളന്റിയേഴ്സായി  മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കുന്നതിന് യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്ക്, കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് കോഴ്സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും പഠിക്കുന്നവര്‍ക്കും മുന്‍ഗണന. യാത്രാബത്ത, ടെലഫോണ്‍ അലവന്‍സ് നല്‍കും. ഫോണ്‍:  9497132581 കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു മല്ലപ്പള്ളി കെല്‍ട്രോണ്‍ സെന്ററില്‍ കേരള നോളജ് ഇക്കണോമി മിഷനുമായി സഹകരിച്ച് തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ് ഡിസൈന്‍ ആന്റ് ഡെവലപ്മെന്റ്, മെഷീന്‍ ലേര്‍ണിംഗ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി / എത്തിക്കല്‍…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 11/03/2024 )

പുരസ്‌കാര വിതരണം നടത്തി അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയും സംയുക്തമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലെ വിജയികള്‍ക്ക് എഡിഎം ജി സുരേഷ് ബാബു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഞങ്ങളുടെ ദുരന്തനിവാരണം എന്ന വിഷയത്തില്‍ നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തില്‍ കോഴഞ്ചേരി സെന്റ് മേരീസ് ജിഎച്ച്എസിലെ അഖില റേച്ചല്‍ തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം കല്ലേലി ജിജെഎംയുപി സ്‌കൂളിലെ ശ്രീയ ഷിജുവും മൂന്നാം സ്ഥാനം തിരുവല്ല എംജിഎംഎച്ച്എസ്എസിലെ ഹെലെന ആന്‍ ജേക്കബും സ്വന്തമാക്കി. ബയോബിന്‍ വിതരണം ചെയ്തു ഖരമാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ ബയോബിന്‍ വിതരണം ചെയ്തു. ജനകീയാസൂത്രണ 2023 – 2024 പദ്ധതി പ്രകാരമാണ് പഞ്ചായത്തിലെ വീടുകളിലേക്ക് ബയോബിന്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന മാത്യു…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 08/03/2024 )

കൊച്ചുപമ്പ ഡാം തുറക്കും; പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ മീനമാസ പൂജയുടെ പശ്ചാത്തലത്തില്‍ കൊച്ചുപമ്പ ഡാം തുറന്നുവിടാന്‍ കക്കാട്, സീതത്തോട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനിയര്‍ക്കു അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷണന്‍ നടപടിക്രമം പുറപ്പെടുവിച്ചു. ഈ മാസം 12 മുതല്‍ 22 വരെ പ്രതിദിനം 25,000 ക്യുബിക്ക് മീറ്ററും 23 മുതല്‍ 25 വരെ 30,000 ക്യുബിക്ക് മീറ്ററും വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തില്‍ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റിമീറ്റര്‍ ഉയരാനുള്ള സാധ്യതയുണ്ട്. ഡോക്ടര്‍ നിയമനം ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍  താത്കാലികമായി  ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡോക്ടറെ നിയമിക്കുന്നതിന് ഗവ.അംഗീകൃത യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 06/03/2024 )

ലോഗോ ക്ഷണിക്കുന്നു ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ഭരണകൂടം സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവത്ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോഗോ ക്ഷണിക്കുന്നു. ജെപിജി / പിഎന്‍ജി ഫോര്‍മാറ്റില്‍ തയാറാക്കിയ കളര്‍ ലോഗോ മാര്‍ച്ച് 10ന് വൈകുന്നേരം അഞ്ചിനകം [email protected] എന്ന മെയിലില്‍ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയാറാക്കിയ വ്യക്തിക്ക് ക്യാഷ് പ്രൈസ് നല്‍കുന്നതാണ്. ജനാധിപത്യ പ്രക്രിയയില്‍ പൊതുജന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനു വോട്ടര്‍മാരെ ബോധവാന്മാരാക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ച പരിപാടിയാണ് സ്വീപ്. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തെ കുറിച്ച് ജനങ്ങളില്‍ അറിവ് പകരുക, വോട്ടിംഗ് സാക്ഷരത വര്‍ധിപ്പിക്കുക, ജനങ്ങളില്‍ വോട്ടിംഗിന്റെ പ്രാധാന്യത്തെകുറിച്ച് അവബോധം വളര്‍ത്തുക എന്നിവയാണ് സ്വീപിന്റെ ലക്ഷ്യങ്ങള്‍. അനര്‍ഹരായ വൃദ്ധസദന അന്തേവാസികളെ പുനരധിവസിപ്പിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കും: സബ് കളക്ടര്‍ അനര്‍ഹരായ വൃദ്ധസദന അന്തേവാസികളെ പുനരധിവസിപ്പിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരുവല്ല…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 04/03/2024 )

സംസ്ഥാനസര്‍ക്കാര്‍ ആരോഗ്യ രംഗത്ത് സൃഷ്ടിക്കുന്നത്  വലിയ മുന്നേറ്റം : ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമാണ് സംസ്ഥാനസര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ തുമ്പമണ്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനത്തിലും സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുന്നു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി  37 ലക്ഷം രൂപ വിനിയോഗിച്ച് ഒപി ബ്ലോക്കും ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനയോഗിച്ചാണ് ഡെന്റല്‍ ഒപിയും നവീകരിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി ആരോഗ്യ കേന്ദ്രങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളില്‍ മികച്ച പുരോഗതിയാണ് സംസ്ഥാനത്ത്…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 01/03/2024 )

നെല്ലിമുകള്‍ – തെങ്ങമം റോഡിന് ഭരണാനുമതി : ഡപ്യൂട്ടി സ്പീക്കര്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ പ്രധാന പൊതുമരാമത്ത് പാതകളില്‍ ഒന്നായ നെല്ലിമുകള്‍ തെങ്ങമം റോഡിന് പത്ത് കോടി 20 ലക്ഷം അടങ്കലിന് ഭരണാനുമതി ലഭിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. നെല്ലിമുകള്‍ ജംഗ്ഷന്‍ മുതല്‍ തെങ്ങമം, കൊല്ലായിക്കല്‍ പാലം ഭാഗത്തിനുശേഷമുള്ള വെള്ളച്ചിറ വരെയാണ്  പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍  എട്ടര കിലോമീറ്റര്‍ റോഡ് ഭാഗം ഇതില്‍ ഉള്‍പെടുന്നു. മണ്ഡലത്തിന്റെ വികസന തുടര്‍ച്ചക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി നില്‍ക്കുന്നുവെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗവുമായി ബന്ധപ്പെട്ട് സമയബന്ധിതമായി പ്രവര്‍ത്തിപൂര്‍ത്തീകരിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ആറന്മുള മണ്ഡലത്തിലെ രണ്ട് റോഡുകള്‍ക്ക് 1147.5 ലക്ഷം രൂപയുടെ ഭരണാനുമതി ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ആറന്മുള മണ്ഡലത്തിലെ രണ്ട് റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 1147.5 ലക്ഷം രൂപയുടെ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (26/02/2024 )

സൗജന്യപരിശീലനം പത്തനംതിട്ട എസ് ബി ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വീടിന്റെ വയറിങ്ങ്, ഹോസ്പിറ്റല്‍ വയറിങ്ങ്, തീയറ്റര്‍ വയറിങ്ങ്, ലോഡ്ജ് വയറിങ്ങ്, ടു വേ സ്വിച് വയറിങ്ങ്, ത്രീ ഫേസ് വയറിങ്ങ്  എന്നിവയുടെ സൗജന്യ സര്‍ട്ടിഫിക്കറ്റ് അധിഷ്ടിത പരിശീലനം ഉടന്‍ ആരംഭിക്കും. കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 04682270243, 8330010232 എന്ന നമ്പറുകളില്‍  ഉടനെ പേര് രജിസ്റ്റര്‍ചെയ്യണം. ഓംബുഡ്സ്മാന്‍ സിറ്റിംഗ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഫെബ്രുവരി 28ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ആന്റ് പി എം എ വൈ ഓംബുഡ്സ്മാന്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി.രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ്‍…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 25/02/2024 )

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വന്‍ വികസനം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്, ഒപി ബ്ലോക്ക് ശിലാസ്ഥാപനം; പീഡിയാട്രിക് ഐസിയു, എച്ച്.ഡി.യു. ആന്‍ഡ് വാര്‍ഡ്, ബ്ലഡ് ബാങ്ക്, എക്സ്റേ യൂണിറ്റ്, മാമോഗ്രാം, ഇ ഹെല്‍ത്ത് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്, ഒപി ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനവും പ്രവര്‍ത്തനസജ്ജമായ പീഡിയാട്രിക് ഐസിയു, എച്ച്.ഡി.യു. ആന്‍ഡ് വാര്‍ഡ്, ബ്ലഡ് ബാങ്ക്, എക്സ്റേ യൂണിറ്റ്, മാമോഗ്രാം, ഇ ഹെല്‍ത്ത് എന്നിവയുടെ ഉദ്ഘാടനവും ഫെബ്രുവരി 26 ന് വൈകുന്നേരം നാലിനു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.   പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ വികസനത്തില്‍ നിര്‍ണായകമാകുന്ന പദ്ധതികളുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല ബേസ് ആശുപത്രിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ജനറല്‍ ആശുപത്രിയെ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ്…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 23/02/2024 )

ക്വട്ടേഷന്‍ ക്ഷണിച്ചു കോന്നി/റാന്നി താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന എഫ്പിഎസ് 34, 141, 142  ല്‍ നിന്നും, റാന്നി താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന എഫ്പിഎസ് 149, 155, 124 ല്‍ നിന്നും റേഷന്‍ സാധനങ്ങള്‍ ഗോത്രവര്‍ഗ കോളനിയിലേക്ക് എത്തിച്ച് വിതരണം നടത്തുന്നതിനായി മൂന്ന് ടണ്‍ കപ്പാസിറ്റി ഉള്ള ചരക്ക് വാഹനം/ഫോര്‍ വീല്‍ ഡ്രൈവ് വാഹനം (ആദിവാസി ഈരുകളിലേക്കു അനുയോജ്യമായ വാഹനം താലുക്ക് സപ്ലൈ ഒഫീസര്‍മാര്‍ തെരഞ്ഞെടുക്കേണ്ടതാണ്) ഡ്രൈവര്‍ സഹിതം പ്രതിമാസ വാടകയ്ക്ക് നല്കുന്നതിന് തയ്യാറുള്ളവരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് രണ്ടിന് വൈകിട്ട് അഞ്ചിനു മുന്‍പായി പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍ :0468 2222612 എംബാങ്ക്മെന്റ് മത്സ്യകൃഷിയുടെ  ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 26 ന് സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ മത്സ്യകൃഷി 2023-25 എംബാങ്ക്മെന്റ് മത്സ്യകൃഷിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 26 ന്…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 21/02/2024 )

പ്രാദേശിക അവധി നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട വാര്‍ഡിലേക്ക്  ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിംഗ് വാര്‍ഡിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ദിവസമായ  (  ഫെബ്രുവരി 22) പ്രാദേശിക അവധി നല്‍കി ജില്ലാ കളക്ടര്‍ എ.ഷിബു ഉത്തരവായി. മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിംഗ്: 36 പരാതികള്‍ തീര്‍പ്പാക്കി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസ് ഹാളില്‍ നടത്തിയ സിറ്റിങില്‍ 36 പരാതികള്‍ തീര്‍പ്പാക്കി. കമ്മിഷന്‍ അംഗം വി കെ ബീനാകുമാരിയുടെ അധ്യക്ഷതയില്‍ നടന്ന സിറ്റിങില്‍ 67 പരാതികളാണ് പരിഗണിച്ചത്. ആകെ 118 കേസുകളാണ് കമ്മിഷന് ലഭിച്ചത്. വഴി തര്‍ക്കം, മരം മുറിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെയും. വിവിധ പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പരാതിക്കാര്‍ ഹാജരാകാത്തതുള്‍പ്പടെയുള്ള കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. സംരംഭകര്‍ക്കായി മേള സംഘടിപ്പിച്ചു പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി…

Read More