പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 04/03/2024 )

സംസ്ഥാനസര്‍ക്കാര്‍ ആരോഗ്യ രംഗത്ത് സൃഷ്ടിക്കുന്നത്  വലിയ മുന്നേറ്റം : ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍


ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമാണ് സംസ്ഥാനസര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ തുമ്പമണ്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനത്തിലും സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുന്നു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി  37 ലക്ഷം രൂപ വിനിയോഗിച്ച് ഒപി ബ്ലോക്കും ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനയോഗിച്ചാണ് ഡെന്റല്‍ ഒപിയും നവീകരിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി ആരോഗ്യ കേന്ദ്രങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളില്‍ മികച്ച പുരോഗതിയാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്.
പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ അധ്യക്ഷത വഹിച്ചു. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ വി.എം മധു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലാലി ജോണ്‍, രേഖ അനില്‍, രജിത കുഞ്ഞുമോന്‍, ജൂലി ദിലീപ്, സന്തോഷ് കുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ അംജിത്ത് രാജീവന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പഠനമുറിയുടെ ഉദ്ഘാടനം നടത്തി
ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള പഠനമുറിയുടെ ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി നിര്‍വഹിച്ചു. ഓമല്ലൂര്‍ മഞ്ഞിനിക്കര കൊയിക്കകുന്നില്‍ നടന്ന ചടങ്ങില്‍ 2022-23 പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ 30 പഠനമുറികളുടെ താക്കോല്‍ കൈമാറി.
ബ്ലോക്ക് പഞ്ചായത്ത്  ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം പി തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗങ്ങളായ വിജി ശ്രീവിദ്യ, സാറാമ്മ ഷാജന്‍, ജിജി ചെറിയാന്‍മാത്യു, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍, ഗ്രാമപഞ്ചായത്ത് അംഗം എം ആര്‍ അനില്‍കുമാര്‍, അമ്പിളി, സുജാത, ഇലന്തൂര്‍ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ് വിജയ് തുടങ്ങിയവര്‍ പങ്കെടുത്തു
അഭിമുഖം മാറ്റിവച്ചു
പറക്കോട് ശിശുവികസനപദ്ധതി ഓഫിസ് പരിധിയില്‍ ഉള്‍പ്പെട്ട ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനത്തിനായി  ആറ്, ഏഴ് തീയതികളില്‍ നടത്താനിരുന്ന അപേക്ഷകരുടെ അഭിമുഖം മാറ്റിവച്ചു.  പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ശിശുവികസനപദ്ധതി ഓഫിസര്‍ അറിയിച്ചു.
ഖാദി സില്‍ക്ക് സ്‌പെഷ്യല്‍  വിപണന  മേള സംഘടിപ്പിച്ചു
ജില്ലാ ഖാദി ഗ്രാമവ്യവസായ ആഫീസിന്റെ ആഭിമുഖ്യത്തില്‍  നടത്തുന്ന ഖാദി സില്‍ക്ക് സ്‌പെഷ്യല്‍  വിപണന  മേളയുടെ ഉദ്ഘാടനം ഇലന്തൂര്‍  ഗ്രാമപഞ്ചായത്ത് അംഗം കെ.പി. മുകുന്ദന്‍ നിര്‍വഹിച്ചു.
മാര്‍ച്ച്   22 വരെയാണ് സ്‌പെഷ്യല്‍   സില്‍ക്ക്  ഖാദി   മേള സംഘടിപ്പിച്ചിരിക്കുന്നത്. കേരള ഖാദി ഗ്രാമവ്യവസായ  ബോര്‍ഡിന്റെ  കീഴില്‍    ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍,  റാന്നി  ചേത്തോങ്കര, പത്തനംതിട്ട  അബാന്‍ ജംഗ്ഷന്‍  എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന  ഖാദി ഗ്രാമസൗഭാഗ്യകളിലാണ് മേളകള്‍  ക്രമീകരിച്ചിരിച്ചിട്ടുള്ളത്.  ഖാദി   തുണിത്തരങ്ങള്‍ക്ക്   സര്‍ക്കാര്‍  റിബേറ്റ് ലഭ്യമാണ്. പ്രോജക്ട്  ആഫീസര്‍ എം.വി മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു.ജൂനിയര്‍ സൂപ്രണ്ട്  എച്ച്. ഷൈജു, സീനിയര്‍  ക്ലാര്‍ക്ക് കെ.പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു
ജില്ലാ പഞ്ചായത്തില്‍ ലിഫ്റ്റിന്റെയും അനുബന്ധ കെട്ടിടത്തിന്റെയും നിര്‍മാണം ആരംഭിച്ചു
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലിഫ്റ്റിന്റെയും അനുബന്ധ കെട്ടിടത്തിന്റെയും നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ മുന്‍ഭാഗത്തായി ലിഫ്റ്റും മൂന്ന് നിലകളിലായി ആറ് മുറികള്‍ ഉള്ള കെട്ടിടവും ഒരു കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെയും അനുബന്ധവകുപ്പുകളുടെയും പ്രവര്‍ത്തനത്തിന് പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിനായി 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം നടത്തുന്നത്. വാഹനങ്ങള്‍ക്ക് അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗ് സൗകര്യവും ഉണ്ടാകും.
വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ബീനാ പ്രഭ, ലേഖാ സുരേഷ്, ആര്‍ അജയകുമാര്‍, ജിജി മാത്യു, അംഗങ്ങളായ ജോര്‍ജ് എബ്രഹാം, റോബിന്‍ പീറ്റര്‍, രാജി പി രാജപ്പന്‍, ജെസി അലക്സ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ എസ് നൈസാം, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് അനിത തുടങ്ങിയവര്‍ പങ്കെടുത്തു.
error: Content is protected !!