സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കുംഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 21/02/2024 )

പ്രാദേശിക അവധി
നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട വാര്‍ഡിലേക്ക്  ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിംഗ് വാര്‍ഡിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ദിവസമായ  (  ഫെബ്രുവരി 22) പ്രാദേശിക അവധി നല്‍കി ജില്ലാ കളക്ടര്‍ എ.ഷിബു ഉത്തരവായി.


മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിംഗ്: 36 പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസ് ഹാളില്‍ നടത്തിയ സിറ്റിങില്‍ 36 പരാതികള്‍ തീര്‍പ്പാക്കി. കമ്മിഷന്‍ അംഗം വി കെ ബീനാകുമാരിയുടെ അധ്യക്ഷതയില്‍ നടന്ന സിറ്റിങില്‍ 67 പരാതികളാണ് പരിഗണിച്ചത്. ആകെ 118 കേസുകളാണ് കമ്മിഷന് ലഭിച്ചത്.
വഴി തര്‍ക്കം, മരം മുറിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെയും. വിവിധ പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പരാതിക്കാര്‍ ഹാജരാകാത്തതുള്‍പ്പടെയുള്ള കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു.

സംരംഭകര്‍ക്കായി മേള സംഘടിപ്പിച്ചു
പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് മേള ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ക്ക് ആവശ്യമായ ഉദ്യം  രജിസ്‌ട്രേഷന്‍, കെ സ്വിഫ്റ്റ് അക്‌നോളജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, മറ്റ് വകുപ്പുകളുടെ ലൈസന്‍സ്, പഞ്ചായത്ത് ലൈസന്‍സ് തുടങ്ങിയവ എടുക്കുന്നതിനും ബാങ്ക് വായ്പ സ്വീകരിക്കുന്നതിനും മേളയില്‍ സൗകര്യം ഒരുക്കി. 2023 -24 സംരംഭക വര്‍ഷം 2.0 ന്റെ ഭാഗമായി ജില്ലാ വ്യവസായ വകുപ്പും പെരിങ്ങര ഗ്രാമപഞ്ചായത്തും  മേള സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഭദ്രരാജന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രു എസ് കുമാര്‍, ശര്‍മിള സുനില്‍, അശ്വതി രാമചന്ദ്രന്‍, ജയ എബ്രഹാം, ഷീന മാത്യു, സനല്‍കുമാരി, പത്തനംതിട്ട ജില്ലാ വ്യവസായ ജനറല്‍ മാനേജര്‍ പി.എന്‍ അനില്‍കുമാര്‍, തിരുവല്ല ഉപജില്ല വ്യവസായ ഓഫീസര്‍ സ്വപ്ന ദാസ്, പുളിക്കീഴ് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എസ് കവിത, ഇഡിഇ പെരിങ്ങര ഗ്രാമപഞ്ചായത്ത് പി.എസ് ശാരിക തുടങ്ങിയവര്‍ പങ്കെടുത്തു.

 

മസ്റ്ററിംഗ്
അന്ത്യോദയ അന്നയോജന (എഎവൈ) വിഭാഗം, പ്രയോറിറ്റി (മുന്‍ഗണനാ) വിഭാഗം (പിഎച്ച്എച്ച് ) റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ  മസ്റ്ററിംഗ്  ഭക്ഷ്യ- പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്  ഇ-പോസ് മുഖേന നടത്തുന്നു. ഇതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള അംഗങ്ങള്‍ അവരുടെ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്  എന്നിവയുമായി റേഷന്‍ഷോപ്പിന്റെ പ്രവൃത്തി ദിവസങ്ങളിലെത്തി മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കണം. മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ട അവസാന തീയതി  മാര്‍ച്ച് 31.

റീടെന്‍ഡര്‍ ക്ഷണിച്ചു
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള വാഹന ഡീലറുമാരില്‍ നിന്നും റീടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി 28. ഫോണ്‍: 0468 2362129, 9188959670. ഇ-മെയില്‍: [email protected]

മരണാനന്തര അധിവര്‍ഷാനുകൂല്യം രേഖകള്‍ ഹാജരാക്കണം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ മരണാനന്തര അധിവര്‍ഷാനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ രേഖകള്‍ ഹാജരാക്കത്തവര്‍ മരണസര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, സീറോ ബാലന്‍സ് അല്ലാത്ത സിംഗിള്‍ അക്കൗണ്ട് ബാങ്ക് പാസ്ബുക്ക്, റേഷന്‍കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, മരണപ്പെട്ട അംഗവുമായി അപേക്ഷകനുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ പകര്‍പ്പുകളും പേരിലോ വിലാസത്തിലോ വ്യത്യസമുളളവര്‍ വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രവും രണ്ട് ദിവസത്തിനകം  ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2327415.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 (നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക്) വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് എന്നിവ വിതരണം ചെയ്യുന്നതിനുളള അപേക്ഷ ക്ഷണിച്ചു. റ്റി.റ്റി.സി, ഐ.ടി.ഐ / ഐ.ടി.സി, പ്ലസു, ഡിഗ്രി കോഴ്സ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍, വിവിധ ഡിപ്ലോമ കോഴ്സുകള്‍ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതും യോഗ്യത പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിട്ടുളള വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. മേഖല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ ഫെബ്രുവരി 29 ന്  വൈകുന്നേരം അഞ്ചിന് മുന്‍പ് തിരുവനന്തപുരം മേഖല (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികള്‍) വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെ.സി.പി ബില്‍ഡിംഗ്, ആര്യശാല, തിരുവനന്തപുരം പിന്‍-695036 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 9188430667, 0471 2460667

വെറ്ററിനറി സര്‍ജന്‍ ; കരാര്‍ നിയമനം
മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയില്‍ സിഎസ്എസ് -എല്‍എച്ച് ആന്റ് ഡിസിപി പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ  കരാര്‍ അടിസ്ഥാനത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ  മുഖേന താല്‍ക്കാലികമായി തെരഞ്ഞെടുക്കുന്നു. മല്ലപ്പള്ളി ബ്ലോക്കിലേക്കാണ് നിയമനം. യോഗ്യതകള്‍ : ബിവിഎസ്‌സി ആന്റ് എഎച്ച് , കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍.  വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്കുള്ള വാക്ക്ഇന്‍-ഇന്റര്‍വ്യൂ പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍  23 ന് രാവിലെ 11 ന് നടത്തും.   ഫോണ്‍: 04682 322762.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നതിനായി   29 വരെ വാര്‍ഷിക മസ്റ്ററിംഗ് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിച്ചില്ലെങ്കില്‍ മുന്‍വര്‍ഷങ്ങളിലെപോലെ ലൈഫ് സര്‍ട്ടിഫിക്കറ്റ് മാര്‍ച്ച് മാസം ഹാജരാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് വാര്‍ഷിക മസ്റ്ററിംഗ് നിശ്ചിത സമയ പരിധിക്കുളളില്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് കുടിശിക പെന്‍ഷന്‍ ലഭിക്കുന്നതല്ല.


അഡ്മിഷന്‍ ആരംഭിച്ചു

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ കീഴില്‍ ഓഫീസ് അസിസ്റ്റന്റ്,  സോഫ്‌റ്റ്വെയര്‍ പ്രോഗ്രാമര്‍ എന്നീ കോഴ്സുകള്‍ക്ക് 100 ശതമാനം  സ്‌കോളര്‍ഷിപ്പോടുകൂടി അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 8289810279, 8921636122.
രജിസ്റ്റര്‍ ലിങ്ക് : https://link.asapcsp.in/pmkvyktm

ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ  കോണ്‍ഫറന്‍സ് ഹാളിന്റെ ആവശ്യത്തിലേക്ക് ഫര്‍ണിച്ചര്‍ നല്‍കുന്നതിന്  അംഗീകൃത സ്ഥാപനങ്ങള്‍ /വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍  ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ഏഴിന്  ഉച്ചയ്ക്ക് 12.30 വരെ.  ടെന്‍ഡര്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ . 04734216444.

ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

സാമൂഹ്യനീതി വകുപ്പ് വയോജനകള്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക ബോധവല്‍ക്കരണ പരിപാടി കോന്നി  സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ചു. കോന്നി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ബേബി  പരിപാടി ഉദ്ഘാടനം ചെയ്തു.

സാമൂഹ്യനീതി വകുപ്പ് മുഖേന  നടപ്പാക്കി വരുന്ന വയോജന പദ്ധതികള്‍, എംഡബ്ലുപിഎസ്‌സി ആക്ട് 2007, സായം പ്രഭ ഹോം പദ്ധതി തുടങ്ങിയവ വയോജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ്  ജില്ലാ സാമൂഹ്യനീതി ഓഫീസ് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചു ഐഇസി  ക്ലാസ് സംഘടിപ്പിച്ചത്.

ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍  ബി. മോഹനന്‍  അധ്യക്ഷ വഹിച്ചു. വയോജനങ്ങള്‍ക്കായി വകുപ്പ് നടത്തുന്ന വിവിധ പദ്ധതികളെയും സ്‌കീമുകളെയും സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. എംഡബ്ലുപിഎസ്‌സി ആക്ട് 2007 എന്ന വിഷയത്തില്‍ സംബന്ധിച്ച് പി. ഇ ലാലച്ചന്‍ ,സായം പ്രഭ പദ്ധതികളുടെ വിശദീകരണം സായം പ്രഭ ഹോം ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഫീല്‍ഡ് ഓഫീസര്‍ ബി. എസ് ശാലു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

സി.ഡി.പി.ഒ, ഐ.സി.ഡി.എസ് കോന്നി അഡിഷണല്‍ ബി. ജി റ്റിറ്റി, ഷൈനി ജോര്‍ജ് (കെയര്‍ ഗിവര്‍ സായംപ്രഭ ഹോം ),വിവിധ വയോജന ക്ലബ്ബുകളില്‍നിന്നും നുറോളം വയോജനങ്ങള്‍,കെയര്‍ ടേക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.