ലൈഫ് സര്ട്ടിഫിക്കറ്റ് സമര്പ്പിക്കണം കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്ഡില് നിന്നും പെന്ഷന് വാങ്ങുന്ന അംഗങ്ങള് 2022 വര്ഷത്തിലെ ലൈഫ് സര്ട്ടിഫിക്കറ്റ് ഡിസംബര് 31 ന് മുന്പായി സമര്പ്പിക്കണം. സര്ട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ് വിലാസത്തില് ലഭ്യമാണ്. ലൈഫ് സര്ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസറിനാല് സാക്ഷ്യപെടുത്തിയതിനുശേഷം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്ഡ്, കെയുആര്ഡിഎഫ്സി ബില്ഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹില്.പി.ഒ, കോഴിക്കോട്-673005 എന്ന വിലാസത്തില് അയയ്ക്കണം. ലൈഫ് സര്ട്ടിഫിക്കറ്റ് സമര്പ്പിച്ചവര്ക്ക് മാത്രമേ 2023 ജനുവരി മാസം മുതല് പെന്ഷന് നല്കുവാന് കഴിയുകയുള്ളു എന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് അറിയിച്ചു. ഫോണ് : 0495 2 966 577, 9188 230 577. അപേക്ഷ ക്ഷണിച്ചു 2022 നവംബറില് നടക്കുന്ന എഐറ്റിറ്റി സ്പ്ലിമെന്ററി(സെമസ്റ്റര് /ആനുവല്)സിബിറ്റി പരീക്ഷയില് പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2014 മുതല് 2017…
Read Moreടാഗ്: പത്തനംതിട്ട ജില്ലയിലെ പ്രധാനപെട്ട സര്ക്കാര് അറിയിപ്പുകള് ( 14/07/2022)
പത്തനംതിട്ട ജില്ലയിലെ പ്രധാന സര്ക്കാര് അറിയിപ്പുകള് ( 19/10/2022)
ജില്ലാ സിവില് സര്വീസ് ടൂര്ണമെന്റ് ഒക്ടോബര് 28നും 29 നും ജില്ലാ സിവില് സര്വീസ് ടൂര്ണമെന്റ് ഒക്ടോബര് 28നും 29 നും നടത്തുന്നതിന് അഡീഷണല് ജില്ലാ മജിസ്ട്രേട്ട് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില് ചേര്ന്ന യോഗം തീരുമാനിച്ചു. ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് എല്ലാ വകുപ്പ് മേധാവികള്ക്കും കത്ത് നല്കും. സിവില് സര്വീസ് ടൂര്ണമെന്റിന് മികച്ച പ്രചാരണം നല്കുന്നതിന് നടപടി സ്വീകരിക്കും. ജില്ലയിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് എല്ലാ സര്വീസ് സംഘടനകളും കൂട്ടായി പ്രചാരണം നടത്തും. ഇതു സംബന്ധിച്ച കൂടുതല് വിവരങ്ങള്ക്ക് ജില്ലാ സ്പോര്ട്സ് കൗണ്സിലിലെ തങ്കച്ചന് പി ജോസഫുമായി ബന്ധപ്പെടാം. ഫോണ് : 9961186039. ക്വട്ടേഷന് ജില്ലാ ഇന്ഫര്മേഷന് ഓഫീസിന്റെ ആഭിമുഖ്യത്തില് നടത്തുന്ന പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമായി സംസ്ഥാന സര്ക്കാര് പത്തനംതിട്ട ജില്ലയില് നടപ്പാക്കുന്ന പ്രധാന വികസന ക്ഷേമ പരിപാടികളുടെ ഉദ്ഘാടനം, ജില്ലാതല പരിപാടികള്, വാരാചരണങ്ങള്, റിപ്പബ്ലിക്, സ്വാതന്ത്ര്യദിനാഘോഷം…
Read Moreപത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്ക്കാര് അറിയിപ്പുകള് ( 03/10/2022)
ഖത്തര് എംബസ്സി സാക്ഷ്യപ്പെടുത്തല് സേവനം നോര്ക്കയില് ലഭിക്കും konnivartha.com : കേരളത്തില് നിന്നും ഖത്തറില് ജോലി ചെയ്യുന്ന പ്രവാസികള്ക്കും, ഉദ്യോഗാര്ത്ഥികള്ക്കും തങ്ങളുടെ വിദ്യാഭ്യാസ സര്ട്ടിഫിക്കറ്റുകള് നോര്ക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള് മുഖാന്തരം ഖത്തര് എംബസ്സി അറ്റസ്റ്റേഷനു വേണ്ടി സമര്പ്പിക്കാവുന്നതാണ്. യോഗ്യതാ സര്ട്ടിഫിക്കറ്റുകളോടൊപ്പം അതത് മാര്ക്ക് ലിസ്റ്റുകളും ഖത്തര് എംബസ്സി അറ്റ്സ്റ്റ് ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസ യോഗ്യതാ സര്ട്ടിഫിക്കറ്റുകളില് ഖത്തര് എംബസ്സി സാക്ഷ്യപ്പെടുത്തുന്നതിന് മുന്നോടിയായുളള എച്ച്.ആര്.ഡി, വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തലുകള് എന്നീ സേവനങ്ങളും നോര്ക്ക-റൂട്ട്സ് മേഖലാ കേന്ദ്രങ്ങളില് നിന്നും ലഭിക്കും. വിദ്യാഭ്യാസ സര്ട്ടിഫിക്കറ്റുകളോടൊപ്പം, വിദ്യാഭ്യാസേതര സര്ട്ടിഫിക്കറ്റുകളുടെ ഖത്തര് എംബസ്സി സാക്ഷ്യപ്പെടുത്തല് സേവനങ്ങളും നോര്ക്കയുടെ ഓഫീസുകളില് ലഭ്യമാണ്. www.norkaroots.org എന്ന് വെബ്സൈറ്റില് ഓണ്ലൈന് രജിസ്റ്റര് ചെയ്ത് അറ്റസ്റ്റേഷന് സേവനങ്ങള്ക്കായി അപേക്ഷിക്കാം. കൂടുതല് വിവരങ്ങള്ക്ക് 1800 425 3939 എന്ന നമ്പറിലോ, norkacertificates@gmail.com എന്ന ഇ-മെയില് വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. ഭിന്നശേഷിക്കാര്ക്കുളള മെഡിക്കല് ബോര്ഡ്…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന സര്ക്കാര് അറിയിപ്പുകള് (29/09/2022)
ഹെവി മോട്ടോര് ഡ്രൈവിംഗ് പരിശീലനം റാന്നി ട്രൈബല് ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള റാന്നി ട്രൈബല് എക്സ്റ്റന്ഷന് ഓഫീസ് പരിധിയില് എല്.എം.വി ടെസ്റ്റ് പാസായി ലൈസന്സ് കരസ്ഥമാക്കിയിട്ടുള്ള 18 നും 35 നും ഇടയില് പ്രായമുളള പട്ടികവര്ഗക്കാരായ യുവതി യുവാക്കള്ക്ക് ഹെവി മോട്ടോര് ഡ്രൈവിംഗ് പരിശീലനം നല്കി ലൈസന്സ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര് എട്ടാംക്ലാസ് പാസായവരും മൂന്ന് വര്ഷത്തെ ബാഡ്ജോടുകൂടി എല്.എം.വി ഡ്രൈവിംഗ് ലൈസന്സ് ഉളളവരും ആയിരിക്കണം. അപേക്ഷകരില് നിന്നും കൂടിക്കാഴ്ചയ്ക്ക് വിധേയമായി 30 പേരെ തെരഞ്ഞടുത്ത് ഒരു മാസത്തെ പരിശീലനം നല്കി ലൈസന്സ് എടുത്തു നല്കും. പരിശീലനാര്ഥിക്ക് യാത്രാബത്തയായി പ്രതിദിനം 100 രൂപ വീതം ഹാജരാകുന്ന ദിവസം അനുവദിക്കും. അപേക്ഷകര് വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്സ് എന്നിവയുടെ പകര്പ്പ് സഹിതം റാന്നി ട്രൈബല് എക്സ്റ്റന്ഷന് ഓഫീസില് അപേക്ഷിക്കണം. അപേക്ഷ…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന സര്ക്കാര് അറിയിപ്പുകള് ( 06/09/2022 )
നീരേറ്റുപുറം ജലമേള : ചെറുവള്ളങ്ങളുടെ വള്ളംകളി മാറ്റിവെച്ചു നീരേറ്റുപുറം ഉത്രാടം തിരുനാള് ജലമേളയില് (സെപ്റ്റംബര് ഏഴ്) നടത്താനിരുന്ന ചെറുവള്ളങ്ങളുടെ വള്ളംകളി കാലാവസ്ഥ വ്യതിയാനം മൂലം പമ്പാനദിയില് ജലനിരപ്പ് ഉയരുകയും അപകട സാധ്യത നിലനില്ക്കുന്നതുമായ സാഹചര്യത്തില് മാറ്റിവെച്ചതായി തിരുവല്ല ആര്ഡിഒ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില് 37 പേര് ജില്ലയിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളില് കഴിയുന്നത് 12 കുടുംബങ്ങളിലെ 37 പേര്. കോഴഞ്ചേരി താലൂക്കിലും തിരുവല്ല താലൂക്കിലും ഓരോ ക്യാമ്പുകളാണ് ഉള്ളത്. കോഴഞ്ചേരി താലൂക്കിലെ ക്യാമ്പില് ഒന്പത് കുടുംബങ്ങളിലെ 34 പേരും തിരുവല്ല താലൂക്കിലെ ക്യാമ്പില് മൂന്നു കുടുംബങ്ങളിലെ മൂന്നു പേരുമാണ് കഴിയുന്നത്. ജില്ലയില് ഓഗസ്റ്റ് 29 മുതല് സെപ്റ്റംബര് ആറുവരെയുള്ള കാലയളവില് ഒരു വീട് പൂര്ണമായും ആറു വീട് ഭാഗികമായും തകര്ന്നിട്ടുണ്ട്. തിരുവല്ല, മല്ലപ്പള്ളി, കോന്നി താലൂക്കുകളില് രണ്ടു വീതം വീടുകളാണ് ഭാഗികമായി തകര്ന്നിട്ടുള്ളത്. …
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന സര്ക്കാര് അറിയിപ്പുകള് ( 31/08/2022 )
പത്തനംതിട്ട കോടതി സമുച്ചയം സ്ഥലം ഏറ്റെടുപ്പ് : ആകസ്മിക ചാർജ് കുറയ്ക്കും പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വില്ലേജിൽ ഉൾപ്പെട്ട പത്തനംതിട്ട കോടതി സമുച്ചയം നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ചു ശതമാനം ആകസ്മിക ചാർജ് (കണ്ടിജൻസി ചാർജ്) കുറയ്ക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ യോഗം തീരുമാനിച്ചു. റിംഗ് റോഡിന് സമീപം ആറ് ഏക്കറോളം സ്ഥലമാണ് കോടതി സമുച്ചയത്തിന് വേണ്ടി ഏറ്റെടുക്കുന്നത്. സർവേയ്സ് ബൗണ്ടറി ആക്ട്, 1961 പ്രകാരമുള്ള 6(1) വിജ്ഞാപനം , 2013 എൽ.എ.ആർ.ആർ പ്രകാരമുള്ള 4 (1) വിജ്ഞാപനം ,11(1) വിജ്ഞാപനം, 19(1) പ്രഖ്യാപനം , കരട് & ഒറിജിനൽ റീഹാബിലിറ്റേഷൻ പാക്കേജ് എന്നിവ പ്രസിദ്ധീകരിക്കുന്നതിനുളള ചിലവും എസ് ഐ എ ഏജൻസിക്കും, വിദഗ്ധ സമിതി അംഗങ്ങൾക്കുള്ള ചിലവും കൂടാതെ മറ്റു ചിലവുകൾക്കും വേണ്ടിവരുന്ന തുക ധനകാര്യ വകുപ്പുമായി കൂടിയാലോചിച്ച് സംസ്ഥാന ഖജനാവിൽ നിന്നും പത്തനംതിട്ട ജില്ലാ…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള് ( 25/08/2022)
ഹോര്ട്ടികോര്പ്പ് 30 ഓണച്ചന്തകള് നടത്തും;ഒപ്പം മൊബൈല് വില്പ്പന ശാലയും ഹോര്ട്ടികോര്പ്പ് പത്തനംതിട്ട ജില്ലയില് സെപ്റ്റംബര് ഒന്നു മുതല് ഏഴു വരെ 30 ഓണച്ചന്തകള് നടത്തുമെന്ന് ജില്ലാ മാനേജര് കെ.എസ്. പ്രദീപ് അറിയിച്ചു. ഇതിനു പുറമേ ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഒരു മൊബൈല് വില്പ്പന ശാലയും സജ്ജമാക്കിയിട്ടുണ്ട്. ജില്ലയില് ലഭ്യമായ പച്ചക്കറികള് കര്ഷകരില്നിന്നും വിപണി വിലയേക്കാള് 10 ശതമാനം അധിക വിലയ്ക്ക് സംഭരിക്കും. പൊതുമാര്ക്കറ്റിനേക്കാള് 20 മുതല് 30 ശതമാനം വില കുറച്ച് ലഭ്യമാക്കും. മറ്റു പച്ചക്കറികള് ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂര്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി, വടകരപ്പതി, തൃശൂര് ജില്ലയിലെ പാണഞ്ചേരി, മറ്റത്തൂര് എന്നിവിടങ്ങളില് നിന്നും സംഭരിക്കും. പച്ചക്കറികള്ക്കു പുറമേ മറയൂര് ശര്ക്കര, കൊടുമണ് റൈസ്, കുട്ടനാട് റൈസ്, മില്മ, കേരഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും ലഭ്യമാക്കും. ഓണം ഫെയര്: ഈ മാസം 27ന്…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 24/08/2022 )
തെളിവെടുപ്പ് യോഗം ഈ മാസം 26ന് സംസ്ഥാനത്തെ ഹോസ്റ്റല്സ്, സെയില്സ് പ്രൊമോഷന് ഓഫ് ഫാര്മസ്യൂട്ടിക്കല്സ് എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ഈ മാസം 26ന് ഉച്ചയ്ക്ക് ശേഷം യഥാക്രമം രണ്ടിനും മൂന്നിനും തിരുവനന്തപുരം ലേബര് കമ്മീഷണറുടെ കാര്യാലയത്തില് നടക്കുമെന്ന് ജില്ലാ ലേബര് ഓഫീസര് അറിയിച്ചു. വ്യക്തിഗത ആനുകൂല്യങ്ങള്ക്ക് അപേക്ഷിക്കാം ചെന്നീര്ക്കര ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്ഷിക പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ആനുകൂല്യങ്ങള്ക്കുളള ഫോറങ്ങള് ഗ്രാമപഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങള് വഴിയും വിതരണം ചെയ്യും. അപേക്ഷകള് ഈ മാസം 31ന് മുന്പ് ഗ്രാമപഞ്ചായത്ത് ഓഫീസില് നല്കണമെന്ന് സെക്രട്ടറി അറിയിച്ചു. വെബിനാര് കേരള ഇന്സ്റ്റിറ്റ്യൂട്ട് ഫോര് എന്റര്പ്രണര്ഷിപ്പ് ഡെവലപ്മെന്റ് (കീഡ്), വ്യവസായ വാണിജ്യ വകുപ്പ്, കേരള സര്ക്കാര് സംരംഭകര്ക്ക് ഇ-കോമേഴ്സിന്റെ അവസരങ്ങളെകുറിച്ച് വെബിനാര് ഈ മാസം 31ന് രാവിലെ 11 മുതല് 12.30 വരെ…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 22/08/2022)
അംശദായം വര്ദ്ധിപ്പിച്ചു കേരള ഷോപ്സ് ആന്ഡ് കമേഴ്സ്യല് എസ്റ്റാബ്ലിഷ്മെന്സ് തൊഴിലാളി ക്ഷേമനിധി ബോര്ഡിലെ സ്വയംതൊഴില് ചെയ്യുന്ന അംഗങ്ങള് ഉള്പ്പടെയുളള എല്ലാ തൊഴിലാളികളുടെയും പ്രതിമാസ അംശാദായം 40 രൂപയില് നിന്നും 100 രൂപയായി വര്ദ്ധിപ്പിച്ചത് സെപ്റ്റംബര് ഒന്നു മുതല് പ്രാബല്യത്തില് വരുമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര് അറിയിച്ചു. ഫോണ് : 0468 2 223 169. ജൂനിയര് ഇന്സ്ട്രക്ടര് അഭിമുഖം 26ന് മെഴുവേലി ഗവ.വനിത ഐ.ടി.ഐയില് ഡ്രാഫ്റ്റസ്മാന് സിവില് ട്രേഡിലെ ജൂനിയര് ഇന്സ്ട്രക്ടര് തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്സ്ട്രക്ടറെ നിയമിക്കുന്നതിനായി ഈ മാസം 26ന് രാവിലെ 11ന് ഐ.ടി.ഐയില് അഭിമുഖം നടത്തും. ബന്ധപ്പെട്ട ട്രേഡില് എന്.റ്റി.സിയും മൂന്ന് വര്ഷ പ്രവര്ത്തി പരിചയവും അല്ലെങ്കില് എന്.എ.സിയും ഒരുവര്ഷ പ്രവര്ത്തി പരിചയവും അല്ലെങ്കില് ബന്ധപ്പെട്ട ട്രേഡില് ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുളളവര്ക്ക് പങ്കെടുക്കാം. ഫോണ് : 0468 2 259 952, 8129…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 20/08/2022 )
ചെന്നീര്ക്കര ഐടിഐ യില് എസ് സി വി ടി സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാം ഗവ. ഐ .ടി ഐ ചെന്നീര്ക്കരയില് നടക്കുന്ന എസ് സി വി ടി 1,2,3, 4 (സെമസ്റ്റര് സപ്ലിമെന്ററി)പരീക്ഷയില് പങ്കെടുക്കുന്നതിന് നിശ്ചിത ഫോറത്തില് അപേക്ഷകള് ക്ഷണിച്ചു. 2014 ആഗസ്റ്റ് സെഷനില് പ്രവേശനം നേടിയ ഫോര്ത്ത് സെമസ്റ്റര് പരീക്ഷ മുന്പ് എഴുതി പരാജയപ്പെട്ട ട്രെയിനികള്ക്കും , 2015 ആഗസ്റ്റ് സെഷന് മുതല് 3,4 സെമസ്റ്റര് പരീക്ഷകള് എഴുതി മുന്പ് പരാജയപ്പെട്ട ട്രെയിനികള്ക്കും, 2016 ആഗസ്റ്റ് സെഷന് മുതല് 2,3,4 സെമസ്റ്റര് പരീക്ഷകള് എഴുതി പരാജയപ്പെട്ട ട്രെയിനികള്ക്കും, 2017 ആഗസ്റ്റ് സെഷന് മുതല് പ്രവേശനം നേടി മുന്പ് 1,2,3, 4 സെമസ്റ്റര് പരീക്ഷ എഴുതി പരാജയപ്പെട്ട്, തുടര്ച്ചയായ അഞ്ച് വര്ഷത്തിനുള്ളില് അഞ്ച് അവസരങ്ങള് വിനിയോഗിക്കാത്ത ട്രെയിനികള്ക്കും, സെപ്റ്റംബര് 2022ല് നടക്കുന്ന എസ്സിവിടി സപ്ലിമെന്ററി പരീക്ഷകളില്…
Read More