പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 19/10/2022)

ജില്ലാ സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 28നും 29 നും
ജില്ലാ സിവില്‍  സര്‍വീസ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 28നും 29 നും നടത്തുന്നതിന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് എല്ലാ വകുപ്പ് മേധാവികള്‍ക്കും കത്ത് നല്‍കും. സിവില്‍ സര്‍വീസ് ടൂര്‍ണമെന്റിന് മികച്ച പ്രചാരണം നല്‍കുന്നതിന് നടപടി സ്വീകരിക്കും. ജില്ലയിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് എല്ലാ സര്‍വീസ് സംഘടനകളും കൂട്ടായി പ്രചാരണം നടത്തും. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിലെ തങ്കച്ചന്‍ പി ജോസഫുമായി ബന്ധപ്പെടാം.  ഫോണ്‍ : 9961186039.

ക്വട്ടേഷന്‍
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമായി സംസ്ഥാന സര്‍ക്കാര്‍ പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന പ്രധാന വികസന ക്ഷേമ പരിപാടികളുടെ ഉദ്ഘാടനം, ജില്ലാതല പരിപാടികള്‍, വാരാചരണങ്ങള്‍, റിപ്പബ്ലിക്, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയവ ഫേയ്‌സ്ബുക്ക് ലൈവ് സ്ട്രീം ചെയ്യുന്നതിന് ഈ രംഗത്ത് മികവ് തെളിയിച്ചവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു പരിപാടി ലൈവ് സ്ട്രീം ചെയ്യുന്നതിനുള്ള തുക വ്യക്തമാക്കി ഒക്ടോബര്‍ 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് അകം പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2222657.

ക്വട്ടേഷന്‍
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമായി ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലും കോളനികളിലും വികസന – ക്ഷേമ വീഡിയോ ചിത്രങ്ങള്‍ ശബ്ദ സംവിധാനമുള്ള എല്‍ഇഡി വോള്‍ വാഹനം ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നതിന് ഈ രംഗത്ത് മികവ് തെളിയിച്ചവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ചു ദിവസത്തെ പ്രദര്‍ശനത്തിനുള്ള തുക വ്യക്തമാക്കി ഒക്ടോബര്‍ 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് അകം പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2222657.

ഉപതിരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന്
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍, പുളിക്കീഴ്ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷന്‍ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന് നടക്കും.  നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 21.  നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 22. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരാമാവധി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ 75000 രൂപയും, ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 1,50,000 രൂപയും ആയിരിക്കും.

എംബിഎ സ്പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാരിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ  തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ടൈം) 2022-24 ബാച്ചിലേയ്ക്കുളള സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 25-ന് ആറന്മുള പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ രാവിലെ 10  മുതല്‍ 12.30 വരെ നടത്തും. കേരള സര്‍വകലാശാലയുടെയും, എഐസിറ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്സ് എന്നിവയില്‍ ഡ്യൂവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്‌സി/എസ്റ്റി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും, ഇതേവരെ അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഈ അഡ്മിഷന്‍ പരിപാടിയില്‍ പങ്കെടുക്കാം. ഫോണ്‍ : 9447002106/8547618290, വെബ് സൈറ്റ് :  www.kicma.ac.in.

കിറ്റ്സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം);
സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 21ന്

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ കേരളാ സര്‍വകലാശാലയുടെ കീഴില്‍ എഐസിറ്റിഇ-യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.  50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം തൈയ്ക്കാടുള്ള കിറ്റ്സിന്റെ ഓഫീസില്‍ ഒക്ടോബര്‍ 21ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം. ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാനും, പ്ലെയിസ്മെന്റ് സൗകര്യവും നല്‍കുന്നുണ്ട്.    ഫോണ്‍ : 9446529467/ 9447013046, 04712329539, 2327707.

വാക്-ഇന്‍ ഇന്റര്‍വ്യൂ
സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് പത്തനംതിട്ട കോളജില്‍ മാത്തമാറ്റിസിന് ഒരു താല്‍ക്കാലിക ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.  മാത്തമാറ്റിക്സില്‍ ബിരുദാനന്തര ബിരുദം യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 21 ന് രാവിലെ 10 ന് മുമ്പായി വാക്-ഇന്‍ ഇന്റര്‍വ്യൂവിന് കോളജില്‍ ഹാജരാകണം. ഫോണ്‍ : 9447265765.

സ്പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സാങ്കേതിക വകുപ്പിന്റെയും എഐസിടിഇയുടെയും അംഗീകാരത്തോടെ ഇടുക്കി  പൈനാവില്‍  പ്രവര്‍ത്തിക്കുന്ന സംസ്ഥാന  സര്‍ക്കാര്‍  സ്ഥാപനമായ ഐഎച്ച്ആര്‍ഡി- യുടെ  പൈനാവ്  മോഡല്‍ പോളിടെക്നിക്  കോളജില്‍  ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, എന്നീ ഡിപ്ലോമ പ്രോഗ്രാമുകളില്‍   2022-23 വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ തുടരുന്നു.
അഡ്മിഷന് താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താക്കളോടൊപ്പം കോളജില്‍ നേരിട്ട് ഹാജരാകണം. പോളിടെക്‌നിക് പ്രവേശനത്തിനായി  ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും  സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പെടാത്തവര്‍ക്കും  ഇപ്പോള്‍ അപേക്ഷ നല്‍കാം. എസ് സി/ എസ് റ്റി/ ഒഇസി /ഒബിസി -എച്ച് വിദ്യാര്‍ഥികള്‍ക്ക് ഫീസ് അടയ്ക്കേണ്ടതില്ല. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കും.
ഫോണ്‍  : 04862 297617, 9447847816, 85470 05084, 9495276791.

കെല്‍ട്രോണില്‍ മാധ്യമപഠനം
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഡിജിറ്റല്‍മീഡിയജേണലിസം, ടെലിവിഷന്‍ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയില്‍ പരിശീലനം നല്‍കുന്ന മാധ്യമകോഴ്സിലേക്ക് അപേക്ഷക്ഷണിച്ചു. പഠനസമയത്ത് ചാനലില്‍പരിശീലനം, പ്ലേസ്മെന്റ്‌റ്സഹായം, ഇന്റേണ്‍ഷിപ്പ്എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്. തിരുവനന്തപുരം കെല്‍ട്രോണ്‍ നോളേജ് സെന്ററിലാണ് പരിശീലനം. ഒക്ടോബര്‍ 28 വരെ വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും ഫോണ്‍-9544958182. വിലാസം: കെല്‍ട്രോണ്‍ നോളേജ്സെന്റര്‍, രണ്ടാം നില, ചെമ്പിക്കളംബില്‍ഡിംഗ്, ബേക്കറിജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ നടത്തിവരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ), വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകളിലേക്കും ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്കു ഒഴിവുള്ള സീറ്റിലേക്ക്  അപേക്ഷിക്കാം. സൗജന്യമായി വിമുക്ത ഭടന്‍മാര്‍/ അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി കോഴ്സും നടത്തുന്നു.
അഡ്മിഷന്‍ നേടുന്നതിനായി  9526229998 എന്ന ഫോണ്‍ നമ്പറിലോ,  ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

സൗജന്യ വിതരണം
മലയാലപ്പുഴ കൃഷി ഭവനില്‍ കറിവേപ്പ്, മുരിങ്ങ, അഗത്തി ചീര എന്നിവയുടെ തൈകള്‍   (20) സൗജന്യമായി  വിതരണം ചെയ്യുമെന്ന് മലയാലപ്പുഴ കൃഷി ഓഫീസര്‍ അറിയിച്ചു.

ക്വട്ടേഷന്‍
തിരുവല്ല എം.സി റോഡില്‍ രാമന്‍ചിറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തില്‍  നവംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷ കാലത്തേക്ക് പാട്ട വ്യവസ്ഥയില്‍ കാന്റീന്‍ ഏറ്റെടുത്ത് നടത്തുന്നതിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഈ മാസം 25ന് പകല്‍ മൂന്നു വരെ. വിലാസം : അസി.എക്സി. എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ്, കെട്ടിട ഉപവിഭാഗം, തിരുവല്ല. ഫോണ്‍ : 0469 2633424.

error: Content is protected !!