പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ (29/09/2022)

ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ എല്‍.എം.വി ടെസ്റ്റ് പാസായി ലൈസന്‍സ് കരസ്ഥമാക്കിയിട്ടുള്ള 18 നും 35 നും ഇടയില്‍ പ്രായമുളള പട്ടികവര്‍ഗക്കാരായ യുവതി യുവാക്കള്‍ക്ക് ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം നല്‍കി ലൈസന്‍സ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ എട്ടാംക്ലാസ് പാസായവരും മൂന്ന് വര്‍ഷത്തെ ബാഡ്ജോടുകൂടി എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സ് ഉളളവരും ആയിരിക്കണം. അപേക്ഷകരില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് വിധേയമായി 30 പേരെ തെരഞ്ഞടുത്ത് ഒരു മാസത്തെ പരിശീലനം നല്‍കി ലൈസന്‍സ് എടുത്തു നല്‍കും. പരിശീലനാര്‍ഥിക്ക് യാത്രാബത്തയായി പ്രതിദിനം 100 രൂപ വീതം ഹാജരാകുന്ന ദിവസം അനുവദിക്കും. അപേക്ഷകര്‍ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ പകര്‍പ്പ് സഹിതം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ അപേക്ഷിക്കണം. അപേക്ഷ

യോഗ പരിശീലകര്‍ക്കായി അപേക്ഷ ക്ഷണിച്ചു
പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ യോഗ പരിശീലന പദ്ധതി നടപ്പാക്കുന്നതിന് ബിഎന്‍വൈഎസ് /ഒരു വര്‍ഷത്തില്‍ കുറയാതെ സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ഫിറ്റ്നെസ് കോഴ്സ്/ പിജി ഡിപ്ലോമ /ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഡിവൈറ്റി കോഴ്സ് യോഗ്യതയുളള പരിശീലകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസില്‍ ഒക്ടോബര്‍ ഒന്നിനകം ലഭിക്കണം. ഫോണ്‍ : 9961 629 054.

വിവാഹധനസഹായം വിതരണം ചെയ്തു
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് 540 പേര്‍ക്ക് വിവാഹധനസഹായം വിതരണം ചെയ്തു. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ ചെയര്‍മാന്‍ എം.പി.അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കേരള  മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കഴിഞ്ഞ വര്‍ഷം 540 പേര്‍ക്ക് 1,26,85,000 രൂപ വിവാഹധനസഹായവും ചികിത്സാസഹായമായി 39 പേര്‍ക്ക് 5,40,000 രൂപയുമാണ് നല്‍കിയത്.
2022 സെപ്റ്റംബര്‍ മാസം മുതല്‍ അംഗത്വ കാലാവധിയ്ക്കനുസൃതമായി പെന്‍ഷന്‍ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസിന് തുല്യമായ തുക സ്‌കോളര്‍ഷിപ്പ് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് 23.5 കോടി രൂപ വരവും 5.75 കോടി രൂപ ചെലവും വരുന്ന വാര്‍ഷിക ബഡ്ജറ്റ് യോഗം അംഗീകരിച്ചു.

ഗതാഗത നിയന്ത്രണം
ചന്ദനപ്പളളി -കോന്നി റോഡിലെ വളളിക്കോട് തിയേറ്റര്‍ ജംഗ്ഷനില്‍ (വളളിക്കോട് എസ്എന്‍ഡിപി ഭാഗം) ഇന്നും (സെപ്റ്റംബര്‍ 30), നാളെയും (ഒക്ടോബര്‍1) ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്തു കൂടിയുളള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു. ചന്ദനപ്പളളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കൈപ്പട്ടൂര്‍ റോഡില്‍ കൂടിയും പൂങ്കാവില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വളളിക്കോട് പഞ്ചായത്ത് ഓഫീസിനു സമീപമുളള റോഡില്‍ കൂടിയും പോകണമെന്ന് ജില്ല പൊതുമരാമത്ത് വകുപ്പ് (നിരത്ത് ഉപവിഭാഗം) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സൗജന്യപച്ചക്കറിതോട്ട നിര്‍മ്മാണം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വ്യവസായിക അടിസ്ഥാനത്തിലുള്ള സൗജന്യ പച്ചക്കറിതോട്ട നിര്‍മ്മാണ പരിശീലന കോഴ്സിലേക്കുള്ള അപേക്ഷിക്കാം. പരിശീലന കാലാവധി 10 ദിവസം. ഫോണ്‍: 0468 2 270 244 ,2 270 243 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2022-23ലെ ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പിന് പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുള്ള കുട്ടികള്‍ക്കും രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 300000 (മൂന്ന് ലക്ഷം) വരെയാണെങ്കിലും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. www.sainikwelfarekerala.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന മലയാളത്തിലുള്ള അപേക്ഷ ഫോറത്തില്‍ രണ്ട് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ 30ന് മുന്‍പായി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0468 2 961 104.

ഗതാഗത നിയന്ത്രണം
തണ്ണിത്തോട് മൂഴി- കരിമാന്‍തോട് റോഡിലെ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്നു (സെപ്റ്റംബര്‍ 30), മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്തു കൂടിയുളള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചതായി പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് (നിരത്ത് ഉപവിഭാഗം) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അനുബന്ധത്തൊഴിലാളി അംഗത്വം നല്‍കുന്നതിന് താത്കാലികമായി കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ബിരുദം. പ്രായം 20 നും 36 നും ഇടയില്‍. പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരാവണം. താത്പര്യമുളളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിന് മുന്‍പായി കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മേഖലാ ഓഫീസ്,തിരുവമ്പാടി പി.ഒ, ആലപ്പുഴ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0477 2 239 597, 9497 715 540.

സ്പോട്ട് അഡ്മിഷന്‍
കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗിന്റെ ത്രിവത്സര ബിഎസ്‌സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ ഒന്ന്, മൂന്ന് തീയതികളില്‍  രാവിലെ 11 നടക്കും. താല്‍പര്യമുള്ള അപേക്ഷാര്‍ഥികള്‍ ഇന്ന്്( സെപ്തംബര്‍ 30) www.admission.kannuruniversity.ac.in എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഒക്ടോബര്‍ ഒന്ന്, മൂന്ന് തീയതികളില്‍  രാവിലെ 11ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ : 0497 2 835 390, 0497 2 965 390, 9495 720 870, www.iihtkannur.ac.in

തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക്
മലയാലപ്പുഴ കൃഷി ഭവനില്‍ ഹൈബ്രിഡ് തെങ്ങിന്‍ തൈകളും ഡ്വാര്‍ഫ് തെങ്ങിന്‍ തൈകളും വില്‍പ്പനയ്ക്കായി എത്തിയിട്ടുണ്ട്. ആവശ്യമുളളവര്‍ കരം അടച്ചരസീത് കോപ്പി, അപേക്ഷ എന്നിവയുമായി കൃഷി ഭവനില്‍ ഇന്ന് (30) എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഒന്നിന് യഥാക്രമം 125, 50 എന്ന നിരക്കില്‍ ലഭ്യമാണ്.
ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ എല്‍.എം.വി ടെസ്റ്റ് പാസായി ലൈസന്‍സ് കരസ്ഥമാക്കിയിട്ടുള്ള 18 നും 35 നും ഇടയില്‍ പ്രായമുളള പട്ടികവര്‍ഗക്കാരായ യുവതി യുവാക്കള്‍ക്ക് ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം നല്‍കി ലൈസന്‍സ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ എട്ടാംക്ലാസ് പാസായവരും മൂന്ന് വര്‍ഷത്തെ ബാഡ്ജോടുകൂടി എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സ് ഉളളവരും ആയിരിക്കണം. അപേക്ഷകരില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് വിധേയമായി 30 പേരെ തെരഞ്ഞടുത്ത് ഒരു മാസത്തെ പരിശീലനം നല്‍കി ലൈസന്‍സ് എടുത്തു നല്‍കും. പരിശീലനാര്‍ഥിക്ക് യാത്രാബത്തയായി പ്രതിദിനം 100 രൂപ വീതം ഹാജരാകുന്ന ദിവസം അനുവദിക്കും. അപേക്ഷകര്‍ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ പകര്‍പ്പ് സഹിതം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ ഏഴ്.

യോഗ പരിശീലകര്‍ക്കായി അപേക്ഷ ക്ഷണിച്ചു
പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ യോഗ പരിശീലന പദ്ധതി നടപ്പാക്കുന്നതിന് ബിഎന്‍വൈഎസ് /ഒരു വര്‍ഷത്തില്‍ കുറയാതെ സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ഫിറ്റ്നെസ് കോഴ്സ്/ പിജി ഡിപ്ലോമ /ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഡിവൈറ്റി കോഴ്സ് യോഗ്യതയുളള പരിശീലകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസില്‍ ഒക്ടോബര്‍ ഒന്നിനകം ലഭിക്കണം. ഫോണ്‍ : 9961 629 054.

വിവാഹധനസഹായം വിതരണം ചെയ്തു
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് 540 പേര്‍ക്ക് വിവാഹധനസഹായം വിതരണം ചെയ്തു. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ ചെയര്‍മാന്‍ എം.പി.അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കേരള  മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കഴിഞ്ഞ വര്‍ഷം 540 പേര്‍ക്ക് 1,26,85,000 രൂപ വിവാഹധനസഹായവും ചികിത്സാസഹായമായി 39 പേര്‍ക്ക് 5,40,000 രൂപയുമാണ് നല്‍കിയത്.
2022 സെപ്റ്റംബര്‍ മാസം മുതല്‍ അംഗത്വ കാലാവധിയ്ക്കനുസൃതമായി പെന്‍ഷന്‍ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസിന് തുല്യമായ തുക സ്‌കോളര്‍ഷിപ്പ് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് 23.5 കോടി രൂപ വരവും 5.75 കോടി രൂപ ചെലവും വരുന്ന വാര്‍ഷിക ബഡ്ജറ്റ് യോഗം അംഗീകരിച്ചു.

ഗതാഗത നിയന്ത്രണം
ചന്ദനപ്പളളി -കോന്നി റോഡിലെ വളളിക്കോട് തിയേറ്റര്‍ ജംഗ്ഷനില്‍ (വളളിക്കോട് എസ്എന്‍ഡിപി ഭാഗം) ഇന്നും (സെപ്റ്റംബര്‍ 30), നാളെയും (ഒക്ടോബര്‍1) ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്തു കൂടിയുളള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു. ചന്ദനപ്പളളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കൈപ്പട്ടൂര്‍ റോഡില്‍ കൂടിയും പൂങ്കാവില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വളളിക്കോട് പഞ്ചായത്ത് ഓഫീസിനു സമീപമുളള റോഡില്‍ കൂടിയും പോകണമെന്ന് ജില്ല പൊതുമരാമത്ത് വകുപ്പ് (നിരത്ത് ഉപവിഭാഗം) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സൗജന്യപച്ചക്കറിതോട്ട നിര്‍മ്മാണം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വ്യവസായിക അടിസ്ഥാനത്തിലുള്ള സൗജന്യ പച്ചക്കറിതോട്ട നിര്‍മ്മാണ പരിശീലന കോഴ്സിലേക്കുള്ള അപേക്ഷിക്കാം. പരിശീലന കാലാവധി 10 ദിവസം. ഫോണ്‍: 0468 2 270 244 ,2 270 243 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2022-23ലെ ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പിന് പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുള്ള കുട്ടികള്‍ക്കും രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 300000 (മൂന്ന് ലക്ഷം) വരെയാണെങ്കിലും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. www.sainikwelfarekerala.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന മലയാളത്തിലുള്ള അപേക്ഷ ഫോറത്തില്‍ രണ്ട് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ 30ന് മുന്‍പായി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0468 2 961 104.

ഗതാഗത നിയന്ത്രണം
തണ്ണിത്തോട് മൂഴി- കരിമാന്‍തോട് റോഡിലെ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്നു (സെപ്റ്റംബര്‍ 30), മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്തു കൂടിയുളള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചതായി പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് (നിരത്ത് ഉപവിഭാഗം) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!