കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി റീജിയണൽ സഹകരണ ബാങ്ക് മുൻ ഭരണസമിതിയുടെ കാലത്ത് നടന്ന 7 കോടി രൂപയുടെ തട്ടിപ്പിന്റെ അന്വേഷണം ഊര്‍ജിതമാക്കണം എന്നാവശ്യം ഉന്നയിച്ച് കൊണ്ട് നിലവിലെ സി പി എം ഭരണസമിതി മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി . 2014 മുതൽ 2017 വരെ കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നടന്ന ഏഴ് കോടിയുടെ തട്ടിപ്പിനെപ്പറ്റിയുള്ള അന്വേഷണം ഊര്‍ജിതമാക്കണം എന്നാണ് ആവശ്യം . നിലവിലെ സി.പി.എം. ഭരണസമിതിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.അന്നും സി പി എം ഭരണ സമിതിയാണ് ബാങ്ക് ഭരിച്ചത് . ആരോപണവിധേയനായ അന്നത്തെ ബാങ്ക് പ്രസിഡന്റ് വി.ബി.ശ്രീനിവാസനെ പാർട്ടി പുറത്താക്കിയിരുന്നു. ബാങ്ക് സെക്രട്ടറി ശൈലജ, ജൂനിയർ ക്ലാർക്ക് ജൂലി ആർ.നായർ, പ്യൂൺ എം.എ.മോഹനൻ നായർ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.ബാങ്ക് ഭരണസമിതിയുടെ പുതിയ പ്രസിഡന്റ് കെ.തുളസീമണിയമ്മയും സി.പി.എം. നേതാക്കളും…
Read More