കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവ.മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ എക്സ് റേ സംവിധാനം നിലവിൽ വന്നു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ എക്സ് റേ യൂണിറ്റിന്‍റെ കമ്മീഷനിംഗ് നിർവ്വഹിച്ചു.അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രേഷ്മ മറിയം റോയി അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ഫണ്ടിൽ നിന്നും 43 ലക്ഷം രൂപ ചെലവഴിച്ചാണ് മെഡിക്കൽ കോളേജിൽ എക്സറേ സംവിധാനം ഏർപ്പെടുത്തിയത്. ചണ്ഡിഗഡ് ആസ്ഥാനമായ അലഞ്ചേഴ്സ് മെഡിക്കൽ സിസ്റ്റംസ് ലിമിറ്റഡ് നിർമ്മിച്ച ഹൈ ഫ്രീക്വൻസി എക്സറേ മെഷീനാണ് സ്ഥാപിച്ചിരിക്കുന്നത്. ജപ്പാൻ കമ്പനിയായ ഫ്യൂജി ഫിലിംസ് നിർമ്മിച്ച കാസറ്റ് റെക്കോർഡർ സിസ്റ്റവും ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്. എക്സറേയുടെ ഡിജിറ്റൽ ഇമേജാണ് ലഭ്യമാകുക. 50 കിലോവാട്ട് എക്സറേ ജനറേറ്ററും, 65 കെ.വി.സ്റ്റെബിലൈസറും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട് . www.konnivartha.com ജില്ലയിൽ തന്നെ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും ആധുനിക സംവിധാനമാണ് റേഡിയോളജി ഡിപ്പാർട്ട്മെൻ്റിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മെഡിക്കൽ കോളേജ്…
Read Moreടാഗ്: കോന്നി മെഡിക്കൽ കോളേജിൽ പിൻവാതിൽ നിയമനം നടത്താൻ ശ്രമം
കോന്നി മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ: ഉന്നതതല യോഗം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവൺമെന്‍റ് മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ ജനുവരി 5ന് വൈകിട്ട് 5 മണിയ്ക്ക് തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറിന്‍റെ ചേംബറിൽ ഉന്നതതല യോഗം ചേരുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എം.എൽ.എ,വിവിധ വകുപ്പ് സെക്രട്ടറിമാർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, എൻ.എച്ച്.എം, മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ പ്രതിനിധികൾ, എച്ച്.എൽ.എൽ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഫെബ്രുവരി മാസത്തിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ഇതിനായി വിവിധ ഡിപ്പാര്‍റ്റ്മെന്‍റ് ഏകോപനവും, കിടത്തി ചികിത്സ തുടങ്ങുന്നതു സംബന്ധിച്ച തീരുമാനവും ഈ യോഗത്തിൽ ഉണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു.
Read Moreകോന്നി മെഡിക്കൽ കോളേജിൽ രണ്ട് ഒ.പി.കൂടി തുടങ്ങി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ഒ.പി. വിഭാഗത്തിൽ ശിശുരോഗ വിഭാഗവും മനോരോഗ വിഭാഗവും തുടങ്ങി.ശിശുരോഗവിഭാഗം ബുധനും ശനിയും മനോരോഗവിഭാഗം ശനിയാഴ്ചയും പ്രവർത്തിക്കും.ഫിസിഷ്യന്റെ സേവനം എല്ലാ ദിവസവും ലഭിക്കും . അസ്ഥിരോഗ ചികിത്സ ചൊവ്വയും വ്യാഴവും ഉണ്ടാകും . രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് നിലവില്‍ ഒ പി ഉള്ളത് .ഫോണ്‍ : 0468 2952424
Read Moreകോന്നി മെഡിക്കൽ കോളേജിൽ ഓങ്കോളജി വിഭാഗം ആരംഭിക്കണം
കോന്നി വാര്‍ത്ത :കോന്നി ഗവ മെഡിക്കൽ കോളേജിൽ ഓങ്കോളജി വിഭാഗം ആരംഭിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന എക്സിക്യൂട്ടീവ് അധികാരികളോടാവശ്യപ്പെട്ടു. കോവിഡ് കാലഘട്ടത്തിൽ അർബുദ രോഗികൾ ചികിൽസയ്ക്കും സർട്ടിഫിക്കറ്റിനും വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. കോന്നി മെഡിക്കൽ കോളേജിൽ ശക്തമായ ഓങ്കോളജി വിഭാഗം ആരംഭിച്ചാൽ പത്തനംതിട്ട ജില്ല കൊല്ലം കോട്ടയം ജില്ലകളിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ നിർദ്ധനരായ കാൻസർ രോഗികൾക്ക് വളരെ സഹായകരമാകും. എല്ലാ സംവിധാനങ്ങളോടും കൂടി കാൻസർ ചികിൽസയും ബോധവൽക്കരണവും രോഗനിർണ്ണയ ക്യാമ്പുകളും സംഘടിപ്പിച്ച് മലയോര മേഖലകളിലെ ജനങ്ങൾക്ക് കാൻസർ മുൻകൂട്ടി കണ്ടു പിടിക്കുന്നതിനും കാൻസർഭയം മാറ്റുന്നതിനും ശാസ്ത്രീയ ചികിൽസ നൽകുന്നതിനും കോന്നി മെഡിക്കൽ കോളേജിനെ മാറ്റിയെടുക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കാണിച്ച് ജീവനം കാൻസർ സൊസൈറ്റി കോന്നി എം എൽ എ ജനീഷ് കുമാറിന് നിവേദനം നൽകി. ജീവനം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു…
Read Moreകോന്നി മെഡിക്കൽ കോളേജിൽ ഒഴിവുള്ള തസ്തികകളിൽ ഉടന്‍ നിയമനം
കോന്നി: കോന്നി ഗവ മെഡിക്കൽ കോളേജിന്‍റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പദ്ധതി ഒക്ടോബർ മാസത്തിൽ ചേരുന്ന കിഫ്ബി ബോര്‍ഡിന്‍റെ പരിഗണനയ്ക്കായി സമർപ്പിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ തീരുമാനമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. 338.5 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാം ഘട്ടത്തിനായി തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബി ബോർഡിൽ സമർപ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കും. രണ്ടാം ഘട്ട അനുമതി ലഭിച്ചാൽ മാത്രമേ കിടത്തി ചികിത്സ ആരംഭിക്കാൻ കഴിയുകയുള്ളു. ഒന്നാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ആശുപത്രി കെട്ടിടത്തിലേക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള 87 കോടി രൂപ രണ്ടാം ഘട്ട പദ്ധതിയിലൂടെ അനുവദിക്കേണ്ടതുണ്ട്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ മെഡിക്കൽ കോളേജ് പ്രവർത്തനമാരംഭിക്കാനുള്ള അപേക്ഷ തയ്യാറാക്കി സമർപ്പിക്കുന്നതിന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനെ ചുമതലപ്പെടുത്തിയതായി മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ: എ റംലാബീബി യോഗത്തിൽ പറഞ്ഞു. 50 സീറ്റിനുള്ള അനുമതിയാണ് തേടുന്നത്.…
Read Moreകോന്നി മെഡിക്കൽ കോളേജിൽ പിൻവാതിൽ നിയമനം നടത്താൻ ശ്രമം
കോന്നി മെഡിക്കൽ കോളേജിൽ പിൻവാതിൽ നിയമനം നടത്താൻ ശ്രമം : കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതിന്പ്രവർത്തനങ്ങൾ നടക്കുന്നതായി കോന്നി ബ്ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി അറിയിച്ചു . യു ഡി എഫ് ഭരണകാലത്ത് തന്നെ അനുവദിച്ച 118 തസ്തികകൾ റദ്ദു ചെയ്തത്എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും ആ തസ്തികകൾ പുന:സ്ഥാപിച്ചിട്ട് അതിന്‍റെ മേനി പറഞ്ഞിട്ട് കാര്യമില്ല എന്ന്ബ്ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു . കോന്നി മെഡിക്കൽ കോളേജിന്‍റെ പിതൃത്വം യു ഡി എഫ് സര്‍ക്കാരിനും ,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും, അഡ്വ.അടൂർ പ്രകാശിനും അർഹതപ്പെട്ടതാണെന്ന് കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എസ്സ് .സന്തോഷ് കുമാർപറഞ്ഞു . മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുമ്പോൾ അതിന്‍റെ നേട്ടം…
Read More