കോന്നി മെഡിക്കൽ കോളേജിൽ ഓങ്കോളജി വിഭാഗം ആരംഭിക്കണം

കോന്നി വാര്‍ത്ത :കോന്നി   ഗവ മെഡിക്കൽ കോളേജിൽ ഓങ്കോളജി വിഭാഗം ആരംഭിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന എക്സിക്യൂട്ടീവ് അധികാരികളോടാവശ്യപ്പെട്ടു. കോവിഡ് കാലഘട്ടത്തിൽ അർബുദ രോഗികൾ ചികിൽസയ്ക്കും സർട്ടിഫിക്കറ്റിനും വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. കോന്നി മെഡിക്കൽ കോളേജിൽ ശക്തമായ ഓങ്കോളജി വിഭാഗം ആരംഭിച്ചാൽ പത്തനംതിട്ട ജില്ല കൊല്ലം കോട്ടയം ജില്ലകളിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ നിർദ്ധനരായ കാൻസർ രോഗികൾക്ക് വളരെ സഹായകരമാകും.

 

എല്ലാ സംവിധാനങ്ങളോടും കൂടി കാൻസർ ചികിൽസയും ബോധവൽക്കരണവും രോഗനിർണ്ണയ ക്യാമ്പുകളും സംഘടിപ്പിച്ച് മലയോര മേഖലകളിലെ ജനങ്ങൾക്ക് കാൻസർ മുൻകൂട്ടി കണ്ടു പിടിക്കുന്നതിനും കാൻസർഭയം മാറ്റുന്നതിനും ശാസ്ത്രീയ ചികിൽസ നൽകുന്നതിനും കോന്നി മെഡിക്കൽ കോളേജിനെ മാറ്റിയെടുക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കാണിച്ച് ജീവനം കാൻസർ സൊസൈറ്റി കോന്നി എം എൽ എ  ജനീഷ് കുമാറിന് നിവേദനം നൽകി.

ജീവനം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ ഭാരവാഹികളായ മുഹമ്മദ് മിർസാദ്. മണികണ്ഠൻ എസ്. എന്നിവർ പങ്കെടുത്തു.

error: Content is protected !!