കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് : കൂറുമാറി എത്തിയ ജിജി സജി പ്രസിഡണ്ട്

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് : കൂറുമാറി എത്തിയ ജിജി സജി പ്രസിഡണ്ട് കോന്നി വാര്‍ത്ത ഡോട്ട് കോം : കോണ്‍ഗ്രസില്‍ നിന്നും കൂറ്മാറി എല്‍ ഡി എഫിന് ഒപ്പം ചേര്‍ന്ന ഇളകൊള്ളൂര്‍ ബ്ലോക്ക് ഡിവിഷന്‍ മെംബര്‍ ജിജി സജിയെ ബ്ലോക്ക് പ്രസിഡണ്ട് ആയി തിരഞ്ഞെടുത്തു . കോണ്‍ഗ്രസ് സീറ്റില്‍ നിന്നും ജയിക്കുകയും ഇപ്പോള്‍ എല്‍ ഡി എഫിന് ഒപ്പം ചേരുകയും ചെയ്ത ജിജി സജിയെ പ്രസിഡണ്ട് ആക്കുക വഴി ഭരണം എല്‍ ഡി എഫ് പിടിച്ചെടുത്തു . കോണ്‍ഗ്രസ് ഭരണത്തില്‍ ഇരുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് എന്നിവരെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു . കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫിലെ ജിജി സജി യുഡിഎഫിലെ എം വി അമ്പിളിയെ പരാജയപ്പെടുത്തി. ജിജി സജിക്ക് 7…

Read More

കോന്നി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഹര്‍ജി നല്‍കി

കോന്നി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഹര്‍ജി നല്‍കി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയെ അട്ടിമറിക്കാൻ സിപിഎം ന് ഒപ്പം ചേർന്ന ഇളകൊള്ളൂർ ഡിവിഷൻ കോൺഗ്രസ് ജനപ്രതിനിധി ജിജി സജിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതപ്പെടുത്തണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് ഭാരവാഹികള്‍ ഹര്‍ജി നല്‍കി . ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജില്ലാ നേതൃത്വം നല്‍കിയ പാർട്ടി വിപ്പ് ലംഘിച്ച് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എംവി അമ്പിളിക്ക് എതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതിനാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ജിജി സജിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കല്പിക്കുന്നതിലേക്ക് ആണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി നല്‍കിയത് . കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍റെ…

Read More

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടമായി : പ്രസിഡന്‍റിന് എതിരെ ഉള്ള അവിശ്വാസം പാസായി

കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസായി:എല്‍ഡിഎഫിലെ തുളസീമണിയമ്മ അടുത്ത പ്രസിഡന്റാകും കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി . ഭരണം എല്‍ ഡി എഫിലേക്ക് . കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളിയ്ക്ക് എതിരെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായത് .അരുവാപ്പുലം ഡിവിഷന്‍ അംഗം വര്‍ഗ്ഗീസ് ബേബി ആണ് പ്രമേയം അവതരിപ്പിച്ചത് . പ്രതിപക്ഷ അംഗങ്ങൾ ആറു പേർ ഒപ്പിട്ട് നോട്ടീസ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിരുന്നു .ഇതില്‍മേല്‍ ഉള്ള ചര്‍ച്ചയില്‍ യു ഡി എഫ് ഇളകൊള്ളൂര്‍ ഡിവിഷന്‍ മെംബര്‍ ജിജി സജി പ്രമേയ ചര്‍ച്ചയില്‍ എല്‍ ഡി എഫിന് അനുകൂലമായി നിലപാട് സ്വീകരിച്ചു .ഇതോടെ പ്രസിഡണ്ട് അമ്പിളിയ്ക്ക് എതിരെ ഉള്ള അവിശ്വാസം പാസ്സായി . കോന്നി ബ്ളോക്ക് പഞ്ചായത്ത്…

Read More

കോന്നി ബ്ലോക്ക് പഞ്ചായത്ത് – അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തും

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്തിനെതിരെ സി പി എം നേതൃത്വത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടുള്ളത് തികച്ചും ജനാധിപത്യ വിരുദ്ധമാണ് എന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അറിയിച്ചു . കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി 30 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി ജില്ലയിൽ തന്നെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി കൂടാതെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിലും ജില്ലയിൽ ഒന്നാമതാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത്. എല്ലാ അംഗങ്ങളെയും രാഷ്ട്രീയം കാണാതെ മുന്നോട്ടു കൊണ്ടുപോകുന്നതും പദ്ധതി തയ്യാറാക്കുന്നതിനായി എല്ലാവരുമായു കൂടി ആലോചിച്ച് കൂട്ടുത്തരവാധിത്തത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതുമായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളിയ്ക്കെതിരെ നടത്തുന്ന അവിശ്വാസം രാഷ്ട്രീയ…

Read More

കോന്നി ബ്ലോക്ക് പഞ്ചായത്ത് : അമ്പിളി പ്രസിഡന്‍റ് : ദേവകുമാര്‍ വൈസ് പ്രസിഡന്‍റ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി അംബിളിയെയും വൈസ് പ്രസിഡന്‍റായി ദേവകുമാറിനെയും തീരഞ്ഞെടുത്തു . കെ പി സി സി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇരുവരെയും തിരഞ്ഞെടുത്തത് . എ ,ഐ ഗ്രൂപ്പുകളുടെ പടലപ്പിണക്കം മൂലം ഡി സി സി തീരുമാനം കെ പി സി സിക്കു വിട്ടിരുന്നു . തണ്ണിത്തോട് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റാണ് അമ്പിളി . വകയാര്‍ ഡിവിഷനില്‍ നിന്നുമാണ് ദേവകുമാര്‍ ജയിച്ചത് .

Read More

കോന്നി ബ്ലോക്ക് പഞ്ചായത്ത് വിജയികള്‍

  കോന്നി ബ്ലോക്ക് പഞ്ചായത്ത് വിജയികള്‍ Mylapra 1 എല്‍സി ഈശോ ഇന്‍ഡ്യൻ നാഷണൽ കോൺഗ്രസ് UDF 4192 Malayalappuzha 3 സുജാത അനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) LDF 2940 Konni-Thazham 1 രാഹുല്‍ വെട്ടൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) LDF 2965 Athumbumkulam 2 പ്രവീണ്‍ പ്ലാവിളയില്‍ ഇന്‍ഡ്യൻ നാഷണൽ കോൺഗ്രസ് UDF 3211 Thannithode 1 അമ്പിളി ടീച്ചര്‍ ഇന്‍ഡ്യൻ നാഷണൽ കോൺഗ്രസ് UDF 3419 Vakayar 1 ആര്‍. ദേവകുമാര്‍ ഇന്‍ഡ്യൻ നാഷണൽ കോൺഗ്രസ് UDF 3200 Aruvappulam 1 വര്‍ഗ്ഗീസ് ബേബി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) LDF 2978 Konni 2 തുളസീമണിയമ്മ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) LDF 3508 V-Kottayam 1 പ്രമോദ് ഇന്‍ഡ്യൻ നാഷണൽ കോൺഗ്രസ്…

Read More

കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്‍റ് സ്ത്രീ സംവരണം

കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്‍റ് സ്ത്രീ സംവരണം കോന്നി വാര്‍ത്ത : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളുടെ സംവരണ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ജനറല്‍ വിഭാഗത്തിലാണ്. നഗരസഭകളില്‍ തിരുവല്ലയില്‍ അധ്യക്ഷ സ്ഥാനം സ്ത്രീ സംവരണവും അടൂര്‍, പത്തനംതിട്ട, പന്തളം എന്നിവ ജനറല്‍ വിഭാഗത്തിലുമാണ്. ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലിടത്ത് സ്ത്രീ സംവരണവും ഒരിടത്ത് പട്ടികജാതി സംവരണവുമാണ്. ബ്ലോക്കുകളില്‍ പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, കോന്നി എന്നിവിടങ്ങളില്‍ സ്ത്രീ സംവരണവും റാന്നി പട്ടികജാതി സംവരണവുമാണ്. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ 29 ഇടത്താണ് അധ്യക്ഷ സ്ഥാനം സംവരണമാകുക. ഗ്രാമപഞ്ചായത്ത് തലത്തില്‍ 24 ഇടത്ത് സ്ത്രീ സംവരണവും രണ്ടിടത്ത് പട്ടികജാതി സംവരണവും മൂന്നിടത്ത് പട്ടികജാതി സ്ത്രീ സംവരണവുമാണ്. ഗ്രാമപഞ്ചായത്തുകള്‍- അധ്യക്ഷസ്ഥാന സംവരണം എന്ന ക്രമത്തില്‍: കോയിപ്രം, കുളനട, ഏഴംകുളം-…

Read More