കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് : കൂറുമാറി എത്തിയ ജിജി സജി പ്രസിഡണ്ട്

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് : കൂറുമാറി എത്തിയ ജിജി സജി പ്രസിഡണ്ട്

കോന്നി വാര്‍ത്ത ഡോട്ട് കോം : കോണ്‍ഗ്രസില്‍ നിന്നും കൂറ്മാറി എല്‍ ഡി എഫിന് ഒപ്പം ചേര്‍ന്ന ഇളകൊള്ളൂര്‍ ബ്ലോക്ക് ഡിവിഷന്‍ മെംബര്‍ ജിജി സജിയെ ബ്ലോക്ക് പ്രസിഡണ്ട് ആയി തിരഞ്ഞെടുത്തു .

കോണ്‍ഗ്രസ് സീറ്റില്‍ നിന്നും ജയിക്കുകയും ഇപ്പോള്‍ എല്‍ ഡി എഫിന് ഒപ്പം ചേരുകയും ചെയ്ത ജിജി സജിയെ പ്രസിഡണ്ട് ആക്കുക വഴി ഭരണം എല്‍ ഡി എഫ് പിടിച്ചെടുത്തു .
കോണ്‍ഗ്രസ് ഭരണത്തില്‍ ഇരുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് എന്നിവരെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു .

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫിലെ ജിജി സജി യുഡിഎഫിലെ എം വി അമ്പിളിയെ പരാജയപ്പെടുത്തി. ജിജി സജിക്ക് 7 വോട്ടും അമ്പിളിക്ക് 6 വോട്ടുമാണ് ലഭിച്ചത്.

ജൂലൈ 28ന് പ്രസിഡൻ്റായിരുന്ന എം വി അമ്പിളിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം വിജയിക്കുകയും പ്രസിഡൻ്റ് പുറത്താവുകയും ചെയ്‌തു. യുഡിഎഫിനൊപ്പമായിരുന്ന ജിജി സജി എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു. തുടർന്ന് വൈസ് പ്രസിഡൻ്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസവും വിജയിച്ചിരുന്നു.

കോന്നി ബ്ലോക്ക് പഞ്ചായത്തിൽ കൂറുമാറിയ കോൺഗ്രസ് അംഗം സിപിഎം പിന്തുണയോടെ പ്രസിഡന്റായി എന്നതും പ്രത്യേകതയാണ് . യുഡിഎഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. കോൺഗ്രസ് അംഗത്തിന്റെ പിന്തുണയിൽ സിപിഎം കൊണ്ടുവന്ന അവിശ്വാസം പാസായതിനെ തുടർന്ന് പ്രസിഡന്റ് രാജിവച്ചിരുന്നു. ഇതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് നടന്നത്

.പഴയ ഭരണസമിതിയിലെ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന ജിജി സജിയാണ് സിപിഎം പിന്തുണയോടെ പ്രസിഡന്റായത്. 13 അംഗ ബ്ലോക്കിൽ ഏഴ് യുഡിഎഫ് അംഗങ്ങളും ആറ് എൽഡിഎഫ് അംഗങ്ങളുമാണ് ഉള്ളത്. ജിജി സജിക്ക് ഏഴ് വോട്ടും, എതിരാളിയായി മത്സരിച്ച മുൻ പ്രസിഡന്റും കോൺഗ്രസ് അംഗവുമായ എം.വി.അമ്പിളിക്ക് ആറ് വോട്ടുമാണ് ലഭിച്ചത്. പഞ്ചായത്തിലെ വൈസ് പ്രസിഡന്റിനേയും അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. തിരഞ്ഞെടുപ്പ് പിന്നീട് നടക്കും.

 

error: Content is protected !!