കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ്സ് അംഗങ്ങളുടെ പ്രതിക്ഷേധം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ്സ് അംഗങ്ങളുടെ പ്രതിക്ഷേധം നടന്നു . ജനാധിപത്യം പണാധിപത്യത്തിന് അടിയറവ് പറഞ്ഞ്, തെരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിച്ച് കൂറുമാറിയ കോന്നി ബ്ലോക്ക് പ്രസിഡന്റ് സത്യപ്രതിഞ്ജാലംഘനം നടത്തിയിരിക്കുന്നുവെന്നും കൂറുമാറ്റത്തിലൂടെ ഭരണ സ്തംഭനം കൊണ്ടുവന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപ വകയിരുത്തി ചിട്ടയായി നടന്ന പ്രവർത്തനങ്ങൾ അവതാളത്തിലാക്കുകയും കോവിഡ് ബാധിതരായ ഇതര സംസ്ഥാന തൊഴിലാളികൾക്കായി ആരംഭിച്ച കോന്നിയിലെ ഗൃഹവാസ പരിചരണ കേന്ദ്രം കൂടിയാലോചനയില്ലാതെ നിർത്തലാക്കിയതിലും വാർഷിക പദ്ധതി നടത്തിപ്പിൽ വീഴ്ച വരുത്തുന്നതിലും പ്രതിക്ഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി ബഹിഷ്ക്കരിച്ച് കോൺഗ്രസ്സ് അംഗങ്ങൾ കമ്മറ്റി ഹാളിന് പുറത്ത് പ്രതിക്ഷേധ സമരം നടത്തി.

 

വിശ്വാസ വഞ്ചന കാട്ടി കൂറുമാറിയ പ്രസിഡന്റിൽ വിശ്വാസം ഇല്ലാത്തതിനാൽ നിയമ പോരാട്ടത്തിലൂടെ അയോഗ്യ ആക്കും വരെ പ്രതിക്ഷേധം കടുപ്പിക്കുമെന്ന് ജനപ്രതിനിധികൾ വ്യക്തമാക്കി. അംഗങ്ങളായ എം.വി അമ്പിളി, ആർ. ദേവകുമാർ, കെ.ആർ പ്രമോദ്, എൽ സി ഈശോ, ശ്രീകല നായർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!