കോന്നി പോപ്പുലർ ഫിനാൻസ് ഹെഡ് ഓഫീസിൽ സി ബി ഐ പരിശോധന

കോന്നി പോപ്പുലർ ഫിനാൻസ് ഹെഡ് ഓഫീസിൽ സി ബി ഐ പരിശോധന   Konnivartha. Com :കോടികളുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ കോന്നി വകയാർ ആസ്ഥാനമായുള്ള പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിന്റെ വകയാർ ഹെഡ് ഓഫീസിൽ കൊച്ചിയിൽ നിന്നുള്ള സി ബി ഐ സംഘം കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പരിശോധന നടത്തുന്നു. ഇന്ന് രാവിലെ മുതൽ ആണ് വലിയ പോലീസ് സുരക്ഷയോടെ പരിശോധന തുടങ്ങിയത്   പോപ്പുലർ ഫിനാൻസ് ഉടമകൾ 265 ശാഖകൾ വഴി 1600 കോടി രൂപ വിദേശത്തേക്ക് കടത്തി എന്നാണ് ഇ ഡി യുടെ കണ്ടെത്തൽ. 6 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. നിക്ഷേപകരിൽ നിന്നും സി ബി ഐ തെളിവ് എടുപ്പ് തുടങ്ങിയിരുന്നു. നിയമങ്ങൾ എല്ലാം ലംഘിച്ചാണ് ഏറെ വർഷമായി പോപ്പുലർ ഫിനാൻസ് പ്രവർത്തിച്ചത് എന്നും ഇ ഡി മനസ്സിലാക്കിരുന്നു. രാവിലെ മുതൽ വലിയ പോലീസ്…

Read More

കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു

കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് പ്രതികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. റോയി തോമസ് ഡാനിയൽ, റിനു മറിയം തോമസ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. എൻഫോഴ്സ്മെൻറ് ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രതികള്‍ നടത്തിയ ഭൂമി ഇടപാട് സംബന്ധിച്ച രേഖകളും ഒപ്പം ഇലക്ട്രോണിക് തെളിവുകളും ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു. അറസ്റ്റ് ചെയ്ത രണ്ട് പ്രതികളേയും ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ശേഷം എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും.ഗുരുതര സാമ്പത്തിക ക്രമക്കേടിലും ബിനാമി ഇടപാടിലുമാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നത്.   സംസ്ഥാനത്താകെ 1363 കേസുകൾ ആയിരുന്നു പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പൊലീസ് രജിസ്റ്ററ് ചെയ്തിരുന്നത്. നിക്ഷേപ തട്ടിപ്പിലൂടെ തട്ടിയ പണം രാജ്യത്തിന് പുറത്തും അകത്തുമായി ബെനാമി…

Read More