AGNI DEVAN KONNIVARTHA.COM / IT DESK konnivartha.com : കേന്ദ്ര ഐടി മന്ത്രാലയം സംഘടിപ്പിച്ച ‘സ്വദേശി മൈക്രോപ്രോസസർ ചാലഞ്ചി’ൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി മലയാളി സ്റ്റാർട്ടപ്പുകൾ. കോന്നി കേന്ദ്രമായി പ്രവർത്തിക്കുന്ന എഐഡ്രോൺ എന്ന സ്റ്റാർട്ടപ്പിനാണു ഒന്നാം സ്ഥാനം (35 ലക്ഷം രൂപ). 6,170 ടീമുകളാണ് മത്സരത്തിന്റെ ക്വാർട്ടർ ഫൈനലിൽ മാറ്റുരച്ചത്. കൊച്ചി മെയ്ക്കർ വില്ലേജിലെ എച്ച്ഡബ്ല്യു ഡിസൈൻ ലാബ്സിനാണ് രണ്ടാം സ്ഥാനം (30 ലക്ഷം രൂപ) കോന്നി അരുവാപ്പുലം പടപ്പയ്ക്കല്‍ അനി വില്ലയില്‍ ഗീവര്‍ഗീസ് സാമുവല്‍ മിനി വര്‍ഗീസ് ദമ്പതികളുടെ മകന് അനി സാം വര്‍ഗീസ് നേതൃത്വം നല്കുന്ന എഐഡ്രോൺ എന്ന സ്റ്റാർട്ടപ്പിനാണു ഒന്നാം പുരസ്കാരം. പത്തനംതിട്ട പ്രക്കാനം നിവാസി നിബിന് പീറ്റര്‍ , അഞ്ചല്‍ നിവാസി ജോജി ജോണ്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് എഐഡ്രോൺ എന്ന സ്റ്റാർട്ടപ്പ് നടത്തുന്നത് . കേന്ദ്ര ഐടി…
Read More