ഇ.ഡി ചമഞ്ഞ് മൂന്നരക്കോടി തട്ടിയ ഗ്രേഡ് എസ്.ഐ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഷഫീര്‍ ബാബുവിനെയാണ് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പോലീസ് ക്വാട്ടേഴ്സില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസുകാരനുള്‍പ്പെടെ ആറുപേരാണ് തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നത്.ദക്ഷിണ കര്‍ണാടകയിലെ ഒരു വീട്ടിലെത്തി വ്യാജ പരിശോധന നടത്തി വീട്ടിലുണ്ടായിരുന്ന മൂന്നരക്കോടി രൂപയോളം തട്ടിയെടുക്കുകയായിരുന്നു. ഇവര്‍ പരിശോധന നടത്തി പോയതിനുശേഷമാണ് തട്ടിപ്പിനിരയായി എന്ന് വീട്ടുകാര്‍ തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്കി.ദക്ഷിണ കര്‍ണാടക പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് ക്വാട്ടേഴ്സില്‍ ഷഫീര്‍ ബാബുവിനെ തേടി എത്തുകയായിരുന്നു. ഫഷീര്‍ ബാബുവിന്റെ അറസ്റ്റിനുപിന്നാലെ കൂടെയുണ്ടായിരുന്ന ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതികളെ പോലീസ് കര്‍ണാടകയിലേക്ക് കൊണ്ടുപോയി.
Read Moreടാഗ്: കേരള പോലീസ്
രക്തം വേണോ, പോലീസ് തരും: പോലീസിന്റെ പോൾ ബ്ളഡ് സേവനം വിനിയോഗിച്ചത് 6488 പേർ
രക്തം വേണോ, പോലീസ് തരും KONNIVARTHA.COM : രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തിര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കിയും കേരള പോലീസ്. പോലീസിന്റെ പോൾ ആപ്പ് മൊബൈൽ ആപ്പിലൂടെയാണ് പോൾ ബ്ളഡ് സേവനം ലഭ്യമാക്കുന്നത്. 2021ൽ തുടങ്ങിയ സേവനത്തിലൂടെ ഇതുവരെ 6488 ആവശ്യക്കാർക്ക് സൗജന്യമായി രക്തം ലഭ്യമാക്കി. 10921 യൂണിറ്റ് ബ്ലഡ് ആണ് ഇത്തരത്തിൽ നൽകിയത്. ഇന്ത്യയിലാദ്യമായാണ് രക്തദാനത്തിനായി സംസ്ഥാന പോലീസിന്റെ നേതൃത്വത്തിൽ ഒരു ആപ്പ് പ്രവർത്തനം തുടങ്ങിയത്. 32885 രക്തദാതാക്കളാണ് പോൾ ബ്ളഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദാതാക്കൾക്കും അടിയന്തര സാഹചര്യങ്ങളിൽ രക്തം ആവശ്യമുള്ളവർക്കും പ്ളേസ്റ്റാർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം. ഏറ്റവും അധികം രക്തദാതാക്കൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്താണ്, 6880 പേർ. കാസർകോടും വയനാടും ഒഴികെയുള്ള ജില്ലകളിൽ ആയിരത്തിലധികം പേർ പോൾ ആപ്പ് വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പേരൂർക്കട…
Read Moreഎന്താണ് “എം ബീറ്റ്” പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പറയുന്നു
ജനമൈത്രി എം ബീറ്റ് വിവരശേഖരണത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ല കോന്നി വാര്‍ത്ത : ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായ മൊബൈല്‍ ബീറ്റ് (എം ബീറ്റ് )സംവിധാനത്തെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെടുത്തി ദുഷ്പ്രചാരണം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി പോലീസ്. എം ബീറ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും കുപ്രചാരണങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് മുന്നറിയിപ്പ്. പോലീസിന്റെ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അടിസ്ഥാനസൗകര്യം മനസിലാക്കുകയാണ് എം ബീറ്റ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജനമൈത്രി സുരക്ഷാ പദ്ധതി സംസ്ഥാന നോഡല്‍ ഓഫീസറും ക്രൈം ബ്രാഞ്ച് മേധാവിയുമായ എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ജനമൈത്രി സമിതികളുമായി കൂടിയാലോചിച്ച് ക്രമസമാധാനപാലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ചെയ്തുവരുന്നത്. ജനങ്ങളില്‍നിന്നും നിര്‍ബന്ധപൂര്‍വം വ്യക്തിഗതവിവരങ്ങള്‍ ശേഖരിക്കുന്നില്ല. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയാറാക്കുന്നതിനും, ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തി തീവ്രവാദ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയും,…
Read Moreജെസ്നയുടെ തിരോധാനം: സര്‍ക്കാര്‍ ദുരൂഹത അകറ്റണം- പോപുലര്‍ ഫ്രണ്ട്
കോന്നി വാര്‍ത്ത ഡോട്ട് കോം : കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറ സ്വദേശിനി ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെടുത്തി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കത്തിന് തടയിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫ് ആവശ്യപ്പെട്ടു. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഇപ്പോഴും സജീവമായി തുടരുകയാണ്. സുപ്രധാനമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘങ്ങള്‍ പലഘട്ടങ്ങളിലായി പറഞ്ഞിട്ടുമുണ്ട്. എന്നാല്‍, കേസില്‍ തുറന്നുപറയാന്‍ കഴിയാത്ത ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അടുത്തിടെ വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ ജി സൈമണ്‍ വ്യക്തമായിരുന്നു. ഈ വാദത്തെ ഉയര്‍ത്തിക്കാട്ടിയാണ് ഇപ്പോള്‍ സംഘപരിവാരവും ചില ക്രൈസ്തവ പ്രസ്ഥാനങ്ങളും മാധ്യമങ്ങളുടെ സഹായത്തോടെ അഭ്യൂഹങ്ങളും കെട്ടുകഥകളും നിരത്തി ഇസ്്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നത്. പെണ്‍കുട്ടി മതപഠന കേന്ദ്രത്തിലാണെന്നും ഗര്‍ഭിണിയാണെന്നുമുള്ള നുണപ്രചാരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടക്കുന്നത്. ഈ സാഹചര്യത്തില്‍ ജെസ്നയുടെ തിരോധാനവുമായി…
Read Moreപോപ്പുലർ നിക്ഷേപകർ ഇന്ന് സി ബി ഐ ഓഫീസ് ഉപരോധിക്കും
കോന്നി വാർത്ത ഡോട്ട് കോം :പോപ്പുലർ നിക്ഷേപക തട്ടിപ്പ് കേസ് കേരള സർക്കാർ സി ബി ഐയ്ക്ക് കൈമാറിയിട്ടും മൂന്ന് മാസം കഴിഞ്ഞിട്ടും സി ബി ഐ കേസ് ഏറ്റെടുത്തില്ല. ഇതിൽ പ്രതിക്ഷേധിച്ചു നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ ഇന്ന് തിരുവനന്തപുരം സി ബി ഐ ഓഫിസിന് മുന്നിൽ സമരം നടത്തും. 2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ ഒന്ന് മുതൽ 5 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 6,7 പ്രതികൾ വിദേശത്താണ്. ഇവരെ അറസ്റ്റ് ചെയ്യണം എങ്കിൽ സി ബി ഐ കേസ് ഏറ്റെടുത്ത ശേഷം ഇന്റർ പോൾ മുഖേന മെൽബണിൽ നിന്നും ഇവരെ കസ്റ്റഡിയിൽ എടുത്ത് ഇന്ത്യക്ക് കൈമാറണം. സി ബി ഐ കേസ് എത്രയും വേഗം ഏറ്റെടുക്കണം എന്ന് കേരള പോലീസ് കത്ത് നൽകിയിട്ടും സി ബി ഐ കേസ് ഏറ്റെടുത്തില്ല. കോന്നി…
Read Moreപുണ്യ ദര്‍ശനം : ശബരിമല സ്പെഷ്യല്‍ എഡിഷന്
പുണ്യ ദര്‍ശനം : “കോന്നി വാര്‍ത്ത ഡോട്ട് കോം” ശബരിമല സ്പെഷ്യല്‍ എഡിഷന് : ശബരിമലയിലെ ഏറ്റവും പുതിയ വാർത്തകൾ,വിശേഷങ്ങള്‍ , ചിത്രങ്ങൾ, വീഡിയോസ്, എന്നിവ കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ കാണാം ശബരിമല: ശബരിമലയിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങള്‍ , വീഡിയോസ്, ഫോട്ടോകൾ എന്നിവ കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ കാണാം .എല്ലാ വര്‍ഷത്തെയും എന്നപോലെ ശബരിമലയിലെ വാര്‍ത്തകളും പൂജകളും വഴിപാടുകളും വേഗത്തില്‍ പ്രസിദ്ധീകരിക്കാന്‍ “കോന്നി വാര്‍ത്ത ഡോട്ട് കോം” പ്രത്യേക ശബരിമല ന്യൂസ് ഡെസ്ക് തുടങ്ങി . 2020-2021 വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള സ്പെഷ്യല്‍ എഡിഷന്റെ ഉത്ഘാടനം അതി വേഗ വരകളിലൂടെ ലോകത്തെ വിസ്മയിപ്പിക്കുന്ന അഡ്വ : ജിതേഷ് ജി നിര്‍വ്വഹിച്ചു.
Read More