ആധുനിക രീതിയിൽ നിർമിച്ച വൈറ്റില ഫ്‌ളൈഓവർ കൊച്ചിയിലെ ഗതാഗതത്തിന് മുതൽക്കൂട്ട്: മുഖ്യമന്ത്രി

  ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച വൈറ്റില ഫ്‌ളൈഓവർ കൊച്ചിയിലെ ഗതാഗത സംവിധാനത്തിന് മുതൽക്കൂട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈറ്റില ഫ്‌ളൈഓവറിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര പ്രാധാന്യമുള്ള വിഷയമായി സർക്കാർ കാണുന്നത് നാടിന്റെ വികസനമാണ്. ഈ വികസനം സാധ്യമാകണമെങ്കിൽ അടിസ്ഥാന സൗകര്യം ഉണ്ടാവണം. പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങളാണ് റോഡുകളും പാലങ്ങളും. ഉന്നത നിലവാരത്തിലുള്ള റോഡുകളും പാലങ്ങളും ഇല്ലാതെ ജനങ്ങൾക്ക് മികച്ച പൊതുഗതാഗത സംവിധാനം ഉറപ്പാക്കാനാവില്ല. പുതിയ കാലം പുതിയ നിർമാണം എന്ന മുദ്രാവാക്യം ഉയർത്തിയാണ് പൊതുമരാമത്ത് വകുപ്പ് പ്രവർത്തിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയ വകുപ്പിനെ അദ്ദേഹം അഭിനന്ദിച്ചു. പൂർണമായി സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് വൈറ്റില മേൽപ്പാലം നിർമിച്ചിരിക്കുന്നത്. ഇതിന്റെ മറ്റൊരു മെച്ചം പാലത്തിന് ടോൾ ഇല്ല എന്നതാണ്. ദേശീയ പാത അതോറിറ്റിയായിരുന്നു നിർമിച്ചതെങ്കിൽ ജനങ്ങൾ…

Read More