അമേരിക്കയിലിരുന്ന് നാട്ടിൽ ഒരു പശുവിനെ വാങ്ങിച്ചാലോ? വിർച്വൽ ഫാമിങ്ങുമായി ജെല്ലിക്കെട്ട്, ഐ എൻസി

  konnivartha.com/ന്യൂയോർക്ക്: അമേരിക്കയിലിരുന്ന് നാട്ടിൽ ഒരു പശുവിനെ വാങ്ങിച്ചാലോ? തമാശയല്ല,ലോകത്തിന്റെ ഏത് കോണിലിരുന്നും പശുക്കളെ സ്വന്തമാക്കാൻ അവസരമൊരുക്കുന്ന സംരംഭത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ജെല്ലിക്കെട്ട് എന്ന കമ്പനിയാണ് ഈ സൗകര്യം ഒരുക്കുന്നത്. വർച്വൽ ഫാമിംഗ് എന്ന ഈ പ്രോജക്റ്റിന്റെ സാധ്യത മനസ്സിലാക്കി, തമിഴ്‌നാട് ഗവണ്മെന്റ് ഫാം നടത്താൻ ആവശ്യമായ സ്ഥലം വിട്ടുകൊടുത്ത് മികച്ച പിന്തുണയാണ് നൽകിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളും കേന്ദ്ര ഗവണ്മെന്റും ഈ വിധം സഹകരിച്ചാൽ കമ്പനി നല്ല രീതിയിൽ മുന്നേറും. അത് ഉടൻ സാധ്യമാകുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. കമ്പനിയുടെ യുഎസിൽ നിന്നുള്ള ഡയറക്ടർ തോമസ് കെ.തോമസും ചെയർമാൻ രാജേഷ് സൗന്ദരാജനും ചേർന്നാണ് ടൈംസ് സ്‌ക്വയറിലെ നസ്‌ഡാക്കിൽ പ്രസ് ഇവന്റ് സംഘടിപ്പിച്ചുകൊണ്ട് കമ്പനിയുടെ ലോഞ്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുഎസിലെ മിക്ക സംസ്ഥാനങ്ങളിലെയും കാലാവസ്ഥ കന്നുകാലി വളർത്തലിന് അനുയോജ്യം അല്ലാത്തതുകൊണ്ട് പശുവിനെ വളർത്താനുള്ള ആഗ്രഹം മനസ്സിൽ മൂടിയിട്ടവർക്ക്, ഇതൊരു ആശ്വാസമാകും. കന്നുകാലിവളർത്തൽ…

Read More