അനധികൃത നിക്ഷേപപദ്ധതി നടത്തുന്നവര്‍ക്ക് പിടിവീഴും :സംസ്ഥാനത്ത് ചട്ടങ്ങളായി

  അനധികൃത നിക്ഷേപപദ്ധതികൾ നിരോധിക്കുന്നതിനും നിക്ഷേപങ്ങൾ സ്വീകരിച്ചശേഷം മുങ്ങുന്നവരുടെ സ്വത്തുവകകൾ കണ്ടെത്തുന്നതിനും സംസ്ഥാനത്ത് ചട്ടങ്ങളായി.2019 ജൂലായിൽ കേന്ദ്രസർക്കാർ പാസാക്കിയ അനധികൃത നിക്ഷേപ പദ്ധതികൾ നിരോധിക്കൽ നിയമത്തിനാണ് (ബാനിങ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ് ആക്ട്) സംസ്ഥാന സർക്കാർ ചട്ടം രൂപവത്‌കരിച്ചത്. ഇത് കഴിഞ്ഞദിവസം മന്ത്രിസഭായോഗം അംഗീകരിച്ചു.അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് തടയാൻ പ്രത്യേക നിയമം ഇല്ലാതിരുന്നതിനാലാണ് ‘ബഡ്‌സ് ആക്ട്’ എന്ന ചുരുക്കപ്പേരിലുള്ള ഈ നിയമം കേന്ദ്രം കൊണ്ടുവന്നത്.ഈ നിയമം കേരളത്തിലെ പതിനായിരകണക്കിന് നിക്ഷേപകര്‍ക്ക് ആശ്വാസകരമായ നടപടി ആണ് . പോപ്പുലര്‍ ഫിനാന്‍സ് പോലുള്ള കറക്കു കമ്പനികള്‍ക്ക് പിടി വീഴും . അനുമതി ഇല്ലാതെ നിക്ഷേപം സ്വീകരിച്ചതായി അതോറിറ്റിയ്ക്ക് തെളിവ് ലഭിച്ചാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകും . കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നിഷേപകരില്‍ നിന്നും കോടികള്‍ കൈക്കലാക്കുകയും സ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങുവാന്‍ തുടങ്ങിയ സാഹചര്യം…

Read More