അനധികൃത നിക്ഷേപപദ്ധതി നടത്തുന്നവര്‍ക്ക് പിടിവീഴും :സംസ്ഥാനത്ത് ചട്ടങ്ങളായി

 

അനധികൃത നിക്ഷേപപദ്ധതികൾ നിരോധിക്കുന്നതിനും നിക്ഷേപങ്ങൾ സ്വീകരിച്ചശേഷം മുങ്ങുന്നവരുടെ സ്വത്തുവകകൾ കണ്ടെത്തുന്നതിനും സംസ്ഥാനത്ത് ചട്ടങ്ങളായി.2019 ജൂലായിൽ കേന്ദ്രസർക്കാർ പാസാക്കിയ അനധികൃത നിക്ഷേപ പദ്ധതികൾ നിരോധിക്കൽ നിയമത്തിനാണ് (ബാനിങ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ് ആക്ട്) സംസ്ഥാന സർക്കാർ ചട്ടം രൂപവത്‌കരിച്ചത്. ഇത് കഴിഞ്ഞദിവസം മന്ത്രിസഭായോഗം അംഗീകരിച്ചു.അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് തടയാൻ പ്രത്യേക നിയമം ഇല്ലാതിരുന്നതിനാലാണ് ‘ബഡ്‌സ് ആക്ട്’ എന്ന ചുരുക്കപ്പേരിലുള്ള ഈ നിയമം കേന്ദ്രം കൊണ്ടുവന്നത്.ഈ നിയമം കേരളത്തിലെ പതിനായിരകണക്കിന് നിക്ഷേപകര്‍ക്ക് ആശ്വാസകരമായ നടപടി ആണ് . പോപ്പുലര്‍ ഫിനാന്‍സ് പോലുള്ള കറക്കു കമ്പനികള്‍ക്ക് പിടി വീഴും . അനുമതി ഇല്ലാതെ നിക്ഷേപം സ്വീകരിച്ചതായി അതോറിറ്റിയ്ക്ക് തെളിവ് ലഭിച്ചാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകും . കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നിഷേപകരില്‍ നിന്നും കോടികള്‍ കൈക്കലാക്കുകയും സ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങുവാന്‍ തുടങ്ങിയ സാഹചര്യം ആണ് ഇപ്പോള്‍ ഈ നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ നടപടികളിലേക്ക് നയിച്ചത് .

പോപ്പുലര്‍ പോലെ തന്നെ അനുമതി ഇല്ലാതെ കോടികള്‍ നിക്ഷേപമായി സ്വീകരിച്ച പല കറക്ക് കമ്പനികളും ഇതോടെ പണം തിരികെ നിക്ഷേപകര്‍ക്ക് തിരിച്ചു നല്‍കി സ്വത്തുക്കള്‍ സംരക്ഷിക്കുവാന്‍ ഉള്ള ആലോചന നടത്തും . ഈ നിയമം എന്തുകൊണ്ടും ലക്ഷകണക്കിന് ആളുകള്‍ക്ക് ആശ്വാസകരമാണ് . കഴിഞ്ഞ 20 വര്‍ഷത്തിനു ഇടയില്‍ കോന്നിയില്‍ മാത്രം 8 ഫിനാന്‍സ് സ്ഥാപനങ്ങള്‍ ആണ് കോടികളുടെ തട്ടിപ്പ് നടത്തിയത് . പത്തില്‍ കൂടുതല്‍ ശാഖ ഉള്ള കോന്നിയിലെ ഫിനാന്‍സിംഗ് സ്ഥാപന ഉടമകള്‍ മുങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു .ഇവര്‍ വിദേശത്ത് കഴിയുന്നു . ഇതേ പോലുള്ള ആകര്‍ഷക പലിശയില്‍ വീഴുന്നവര്‍ ആണ് ലക്ഷങ്ങള്‍ നിക്ഷേപമായി നല്‍കുന്നത് . അവര്‍ക്ക് കൂടി സംരക്ഷണം ലഭിക്കുന്ന നിലയിലാണ് പുതിയ നിയമം .

 

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിയമങ്ങളുടെയും സെബി, ആർ.ബി.ഐ., ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെലവല്‌പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ, നാഷണൽ ഹൗസിങ് ബാങ്ക്, പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ ഏജൻസികളുടെയും അംഗീകാരമില്ലാതെ നിക്ഷേപങ്ങൾ സ്വീകരിക്കാൻ പാടില്ല,അനധികൃതനിക്ഷേപ പദ്ധതികളെക്കുറിച്ച് പ്രചാരണംപാടില്ല.നിയമപ്രകാരം സ്വീകരിച്ച നിക്ഷേപം നിബന്ധനകൾ അനുസരിച്ച് തിരിച്ചുനൽകാത്തതും പരിധിയിൽ വരും.വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് ഏഴുവർഷം വരെ തടവും സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ രണ്ടിരട്ടിവരെ പിഴയും.

നിയമം ലംഘിച്ചെന്ന് കണ്ടാൽ നിക്ഷേപം സ്വീകരിക്കുന്നവരുടെ സ്വത്തുവകകളും അവർ സ്വീകരിച്ച നിക്ഷേപത്തുകയും ഇടക്കാല ഉത്തരവിലൂടെ കണ്ടുകെട്ടാം. നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള കേസുകൾ നടത്തുന്നതിനായി പ്രത്യേകമായി ചുമതലപ്പെടുത്തുന്ന കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ വസ്തുവകകൾ വിറ്റ് നിക്ഷേപകർക്ക് പണം തിരികെ നൽകണം

error: Content is protected !!