welcome konni vartha (online news portal ) Www.konnivartha.com (Stay updated with konni vartha, your trusted malayalam and english online news portal for live updates from kerala, india, and the world ) News desk email :[email protected] Contact :WhatsApp :8281888276 konni vartha : Social media refers to websites and applications that allow users to create and share content, interact with each other, and participate in virtual communities. They are used for connecting with friends and family, staying informed, entertainment, and by businesses for marketing and customer engagement.
Read Moreവിഭാഗം: vibgyor news
എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്: ആരോഗ്യ വകുപ്പ്
ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം ഇന്ത്യയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാർത്തകളെ തുടർന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. എച്ച്.എം.പി. വൈറസിനെ കണ്ടെത്തിയത് 2001ൽ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തിൽ കൂടുതലായി ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും കുട്ടികളിൽ ഈ വൈറസ് കാണപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതേ കാര്യം തന്നെ ഇന്ന് ഐസിഎംആർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.…
Read Moreസോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് പ്രതികരണവുമായി നടി ഭാമ
സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്ക് എതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണ് എന്ന് നടി ഭാമ. കഴിഞ്ഞ ഏതാനം ദിവസങ്ങളായി താരവുമായി ബന്ധപ്പെട്ടുള്ള കേസിലെ പുതിയ വഴിത്തിരിവിനു ശേഷം ഒട്ടേറെ റിപ്പോർട്ടുകൾ ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പ്രചരിച്ചിരുന്നു. ഫേസ് ബുക്ക് ,ഇൻസ്റ്റാഗ്രാം എന്നീ സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഭാമ ഇക്കാര്യം പറയുന്നത്. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സാമൂഹ്യ മാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അന്വേഷിച്ചവര്‍ക്കായി പറയട്ടെ. ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‍നേഹത്തിനും നന്ദി’ എന്നും ഭാമ പറഞ്ഞു. മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത ഭാമ വിവാഹത്തോടെയാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ദുബായ്‍യില്‍ വ്യവസായിയായ അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം.അരുണ്‍ – ഭാമ ദമ്പതിമാര്‍ക്ക് ഒരു മകളുണ്ട്.
Read Moreഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ ഇരുണ്ട വശങ്ങള്‍: ശ്രദ്ധേയമായി അഖില്‍ വിജയന്റെ ‘ഗെയിമര്‍’
KONNIVARTHA.COM : ഗെയിമിങ്ങ് ആസക്തിയുടെ മാനസിക വശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ഗെയിമര്‍’ എന്ന ഡോക്ക്യുമെന്ററി ശ്രദ്ധ നേടുന്നു. നെടുമങ്ങാട് സ്വദേശിയായ അഖില്‍ വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. അവതരണത്തിലും ആശയത്തിലും പുതുമകള്‍ നിറഞ്ഞ ‘ഗെയിമര്‍’ പതിമൂന്നാമത് രാജ്യാന്തര ഹൃസ്വ ചലച്ചിത്ര മേളയില്‍ മികച്ച പ്രേക്ഷക പ്രതികരണം കരസ്ഥമാക്കിയിരിക്കുന്നു. പതിവു ശൈലികളില്‍ നിന്ന് വേറിട്ട്, കോണ്‍ഫ്‌ലിക്ട് എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഗെയിമര്‍ അവതരിപ്പിച്ചിരിക്കുന്നത്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ലൈറ്റിങ്ങിലും എഡിറ്റിങ്ങിലും പുതിയ പരീക്ഷണങ്ങള്‍ നടത്തിയെന്നതും ഗെയിമറിന്റെ സവിശേഷതയാണ്. ‘പഠനത്തിന്റെ ഭാഗമായാണ് ‘ഗെയിമര്‍’ നിര്‍മ്മിച്ചത്. ഡോക്ക്യുമെന്ററിയുടെ ഭാഷയില്‍ പുതുമയുണ്ടാകണമെന്ന നിര്‍ബന്ധബുദ്ധിയില്‍ നിന്നുമാണ് എഡിറ്റിങ്ങിലും വിഷയത്തിന്റെ അവതരണത്തിലും പരീക്ഷണം നടത്താനുള്ള ആര്‍ജ്ജവമുണ്ടായത്. എഡിറ്റിങ്ങ് നിര്‍ണായകമായതിനാല്‍, പിജി കാലത്ത് സീനിയറായിരുന്ന അമല്‍ദേവിനെ തന്നെ ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു. അദ്ദേഹം അത് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. ‘ ഗെയിമറിന്റെ സംവിധായകനായ…
Read Moreഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ….
ഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ…. നമുക്ക് എന്നും താങ്ങുംതണലുമായി നിൽക്കാൻ സാധിക്കുന്ന നല്ല മനസ്സിന് ഉടമകളാണ് കാടിന്റെ മക്കൾ ആരണ്യ ഭൂമികയിലെ കുഞ്ഞുമക്കൾക്ക് ഈ ഓണ നാളിൽ ഉണ്ണാനും ഉടുക്കാനും കൈനിറയെ സമ്മാനം നൽകിയവർ നിരവധിയാണ് . വനവാസി സമൂഹത്തെ സംരക്ഷിക്കണം എന്ന് തൂലികയിൽ എഴുതിയാൽ അവരുടെ പശി മാറില്ല . വനത്തിൽ കടന്നു ചെന്ന് അവരുടെ കണ്ണുകളിൽ നോക്കുക . അവിടെ കാണാം സ്നേഹത്തിന്റെ തിളക്കം . മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ സഹ്യന്റെ മക്കൾക്ക് അന്നം എത്തിച്ച എല്ലാ നന്മ നിറഞ്ഞ സുഹൃത്തുക്കൾക്കും അവർക്കു താങ്ങും തണലുമായി നിന്ന കൂട്ടുകാർക്കും , മലയാള ഭാഷയെ മാറോടു ചേർത്ത് നിർത്തിയവർക്കും തിരുവോണത്തെ ചേർത്ത് പിടിച്ചവർക്കും നന്ദി . എല്ലാ സ്നേഹിതർക്കും “കോന്നി വാർത്ത ഡോട്ട് കോമിന്റെ ” ഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ team www.konnivartha.com
Read Moreനല്ല നമസ്കാരം നേരുന്നു:ഡോ :എം .എസ് സുനിലിന് ആശംസകള്‍
സാമൂഹിക പ്രവര്‍ത്തക ഡോ: എം .എസ് സുനില്‍ ഭവന രഹിതര്‍ക്ക് വേണ്ടി നിര്‍മ്മിച്ച് നല്‍കുന്ന 87- )മത്തെ വീട് കൈമാറി .മൂന്നു മുറിയും അടുക്കളയും മറ്റ് സൌകര്യവും ചേര്‍ന്നുള്ള വീട് പ്രവാസിയായ ജോര്‍ജ് ഫ്രാന്‍സിസ് ,ജയ ഫ്രാന്‍സിസ് എന്നിവരുടെ സഹായത്തോടെ യാണ് നിര്‍മ്മിച്ച് നല്‍കിയത് .അടൂര്‍ ഇളം ഗ മംഗലം വയലിന്‍ കരോട്ട് വിധവയായ അമ്മിണിക്കും രണ്ടു പെണ്മക്കള്‍ക്കും വേണ്ടിയാണ് വീട് നല്‍കിയത് .വീടിന്‍റെ താക്കോല്‍ ദാനം അടൂര്‍ ആര്‍ ഡി ഒ എം. എ റഹിം നിവ്വഹിച്ചു .പഞ്ചായത്ത് അംഗം രാധാമണി ,സന്തോഷ് ,ജയലാല്‍ ,ബേബി കുട്ടി എന്നിവര്‍ സംസാരിച്ചു .വീടില്ലാത്ത പാവങ്ങള്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന എം എസ് സുനില്‍ ആദിവാസി മേഖലയില്‍ വര്‍ഷങ്ങളായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തികള്‍ ചെയ്തു വരുന്നു .നിരവധി സ്ഥലത്ത് വായന ശാലകള്‍ തുടങ്ങി .പത്തനംതിട്ട നിവാസിയായ ഡോ…
Read Moreഎം .കെ. ജി മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍
എം .കെ .ജി മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ ബസ് സ്റ്റോപ്പിന് സമീപം മ്ലാന്തടം,വകയാര്‍-കോന്നി ഫോണ്‍ :9446017776,04682397776 ഡ്രൈവിംഗ് പരിശീലന രംഗത്ത് 31 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ഗവര്‍ന്മെന്റ് അംഗീകൃത സ്ഥാപനം .വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങളെ സംബന്ധിച്ച് ആധികാരിക പഠന രീതികള്‍ ഞങ്ങളുടെ മാത്രം പ്രത്യേകത. അപകട രഹിതമായ ഡ്രൈവിംങ്ങില്‍ റോഡ് സുരക്ഷാ ക്ലാസുകള്‍ , വനിതകളുടെ ടു വീലര്‍ പരിശീലനം സ്വന്തം ഗ്രൌണ്ടില്‍ ,വിവിധ തരം വാഹനങ്ങളില്‍ വനിതകളെ വനിതകള്‍ തന്നെ പഠിപ്പിക്കുന്നു . ലേനേ ഴ് സ്സ് ടെസ്റ്റ് ലൈസന്‍സിന് കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ പ്രത്യേക പരിശീലനം. ടൂ വീലര്‍ പരിശീലനം :രാവിലെ 6 മണി മുതല്‍ വൈകിട്ട് 7 മണി വരെ . MKG MOTOR DRIVING SCHOOL. MURINJUKAL PO, KOODAL, PATHANAMTHITTA PH : 0468 2397776, +919446017776, email : [email protected],…
Read Moreയേശുവിന്‍ ഓമന പൈതലാണ് നീ .യേശുവിന്‍ സുന്ദര സ്വപ്നമാണ് നീ ,കൈകൊട്ടി പാടാം കൈ വീശി പാടം ..മനോഹര ഗാനം കേള്‍ക്കാം
യേശുവിന്‍ ഓമന പൈതലാണ് നീ .യേശുവിന്‍ സുന്ദര സ്വപ്നമാണ് നീ ,കൈകൊട്ടി പാടാം കൈ വീശി പാടം ..മനോഹര ഗാനം കേള്‍ക്കാം
Read Moreപൂച്ച ഇരപിടിക്കുന്നതെങ്ങനെ
പൂച്ച ഇരപിടിക്കുന്നതെങ്ങനെ (കഥ: ജോസ് പാഴൂക്കാരന്‍) ‘ കുട്ടി മഷികുടിച്ചാണ് മരിച്ചതെന്ന് ഞാന്‍ പറഞ്ഞാല്‍ അക്കാര്യം നിങ്ങള്‍ നിഷേധിക്കുമോ?’ഹാളിലെ ആളുകള്‍ അന്നേരം മറുപടി പറയേണ്ട അവരുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി. തികച്ചും ഭാവശൂന്യം. പ്രായത്തിന്റെ കടന്നുകയറ്റം അവരെ പക്വതയുള്ളതാക്കിയിരുന്നു. ചെവിക്ക് പുറകിലേക്ക് നരച്ച കുറുനിരകള്‍ ഒതുക്കി, മുഖത്തെ കണ്ണട ഊരി കയ്യില്‍ വച്ച് ചോദ്യമുന്നയിച്ച കരിംപുലിയുടെ നേര്‍ക്ക് അവര്‍ നോക്കി. ആ മുഖവും വേഷവും അപ്പോള്‍ അങ്ങനെ അവര്‍ക്ക് തോന്നിച്ചു. ’നിഷേധിക്കില്ല.’ ഹാളിലെ കൂറ്റന്‍ നാഴികമണിയപ്പോള്‍ പന്ത്രണ്ട് എന്ന് ശബ്ദിച്ചു. ചെറിയ ഒരു മുഴക്കമേ അതിനുണ്ടായിരുന്നുള്ളൂ. ആളുകള്‍ നോക്കുമ്പോള്‍ മൂന്നു സൂചികളും മേല്‍ക്കുമേല്‍ കേറി നില്‍ക്കുന്നു. പക്ഷെ പിണക്കമെന്നതുപോലെ ഏറ്റവും മുകളിലത്തേത് തെന്നിപ്പോകുന്നു. ‘കാരണം നിങ്ങളുടെ പിഴവ്, അശ്രദ്ധ അത് ആഴത്തില്‍ കിടക്കുന്നുവെന്ന് പറഞ്ഞാല്‍ നിഷേധിക്കുമോ?’ ‘നിഷേധിക്കും….വളരെ കൃത്യമായി ഞാന്‍ എമിലിയെ ശ്രദ്ധിച്ചിരുന്നു.’ പൊടുന്നനെ മേലാകെ വെളുത്ത…
Read Moreഭജനക്കുടിലിലെ ഭദ്രകാളി
ഭജനക്കുടിലിലെ ഭദ്രകാളി (സംഭവകഥ: പി. ടി. പൗലോസ്) 1964 ലെ ഒരു വൃശ്ചിക പുലരി. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്ക് മഹോത്സവത്തിന്റെ പന്ത്രണ്ടാം ദിവസം. കോളേജില്‍ എന്റെ സഹപാഠി ആയിരുന്ന ഓച്ചിറക്കാരന്‍ ദശപുത്രന്റെ ക്ഷണമനുസരിച്ച് ഉത്സവം കൂടാന്‍ ഞാന്‍ കൂത്താട്ടുകുളത്ത് നിന്നും പുലര്‍ച്ചെ ഓച്ചിറയില്‍ എത്തി. നാല്പതോളം ഏക്കര്‍ വിസ്തൃതിയുള്ള ക്ഷേത്ര പരിസരം. ഇന്നവിടെ ഉള്ളത്‌പോലെ ഓംകാര സത്രമോ പരബ്രഹ്മ സത്രമോ ഗസ്റ്റ് ഹൗസുകളോ ഒന്നുമില്ലാത്ത കാലം. പരബ്രഹ്മ സന്നിധാനം ഒഴിച്ചാല്‍ വനവൃക്ഷങ്ങളും കാട്ടു ചെടികളും നിറഞ്ഞ വനഭൂമി. അങ്ങിങ്ങായി കട്ടുവള്ളികള്‍ പടര്‍ന്നു കയറിയ ആല്‍ത്തറകള്‍. സന്നിധാനത്തില്‍ നിന്നകന്ന് അവിടവിടെ ഓല കെട്ടിയുണ്ടാക്കിയ ഭജനക്കുടിലുകളിലും ആല്‍ത്തറകളിലും ഭജനം പാര്‍ക്കുന്ന ഭക്തജനങ്ങള്‍. ക്ഷേത്ര പരിസരത്ത് സുഹൃത്തിനെ തേടി ഞാന്‍ അലഞ്ഞു. അവനെ ഒരിടത്തും കണ്ടില്ല. അന്ന് രാത്രിയില്‍ നടക്കാനിരിക്കുന്ന കെ.പി.എ.സി.യുടെ നാടകത്തെക്കുറിച്ചും ഓച്ചിറ രാമചന്ദ്രന്റെ കഥപ്രസംഗത്തെക്കുറിച്ചുമുള്ള വിവരണങ്ങള്‍…
Read More