നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് സ്വർണ്ണം ടോക്യോ ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ആദ്യ രണ്ട് ശ്രമങ്ങളില്‍ മികച്ച ദൂരമാണ് നീരജ് കാഴ്ച വച്ചത്. ആദ്യശ്രമത്തില്‍ 87.03 മീറ്ററാണ് പ്രകടനം. രണ്ടാം ശ്രമത്തില്‍ ദൂരം മെച്ചപ്പെടുത്തി 87.58 മീറ്ററിലെത്തി. പ്രാഥമിക റൗണ്ടില്‍ 86.65 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലില്‍ എത്തിയത്. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ് ഇതോടെ സ്വന്തമാക്കിയത്. ഇതോടെ, ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാവാനും നീരജിനായിരുന്നു. അണ്ടര്‍ 20 ലോകചാംപ്യനും ഏഷ്യന്‍ ഗെയിംസ് ചാംപ്യനുമായിരുന്നു നീരജ്. 88.07 മീറ്ററാണ് സീസണില്‍ നീരജിന്റെ മികച്ച ദൂരം. 2008ലെ ബീജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിമ്പിക്സിലെ ഇന്ത്യയുടെ…

Read More

ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആറാമത്തെ മെഡൽ സമ്മാനിച്ച് ബജരംഗ് പുനിയ

ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആറാമത്തെ മെഡൽ സമ്മാനിച്ച് ബജരംഗ് പുനിയ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആറാമത്തെ മെഡൽ സമ്മാനിച്ച് ബജരംഗ് പുനിയ. 65 കിലോഗ്രാം ഫ്രീസ്റ്റൈലിൽ കസാഖിസ്താൻ താരത്തെ മലർത്തിയടിച്ചാണ് ബജരംഗ് പുനിയ വെങ്കല മെഡൽ സ്വന്തമാക്കിയത്. 8-0 എന്ന വ്യക്തമായ മേധാവിത്വത്തോടെയാണ് പുനിയ മെഡൽ നേടിയത്. കസാഖിസ്താന്റെ ദൗലത് നിയാസ്ബെക്കോവിനെയാണ് പുനിയ തോൽപ്പിച്ചത്. 2018ന് ശേഷം മത്സരിച്ച എല്ലാ മത്സരങ്ങളിലും മെഡൽ നേടുന്ന താരമെന്ന പേര് ബജരംഗ് നിലനിർത്തിയെന്നതും ഏറെ ശ്രദ്ധേയമാണ്. രവികുമാർ ദഹിയക്ക് ശേഷം ഒളിമ്പിക്‌സിൽ ഇത്തവണ ഇന്ത്യക്ക് പുനിയയിലൂടെ രണ്ടാം മെഡലും സ്വന്തമായിരിക്കുകയാണ്. സെമിയിൽ അസർബൈജാന്റെ ഹാജി അലിയെവയോട് പരാജയപ്പെട്ട ശേഷമാണ് വെങ്കലത്തിനായി പുനിയ പൊരുതിയത്. ഒളിന്ഫിക്സ് ചരിത്രത്തിൽ ഗുസ്തിയിൽ ഇന്ത്യയുടെ ഏഴാമത്തെ മെഡലാണ് ഇന്ന് ലഭിച്ചത്.  

Read More

ഗുസ്തിയില്‍ രവി കുമാര്‍ ദാഹിയയ്‌ക്ക് വെള്ളി

ഗുസ്തിയില്‍ രവി കുമാര്‍ ദാഹിയയ്‌ക്ക് വെള്ളി ടോക്കിയോ: ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ രവി കുമാര്‍ ദാഹിയയ്‌ക്ക് വെള്ളി. ഫൈനലിൽ റഷ്യൻ ഒളിംപിക് കമ്മിറ്റിയുടെ സാവൂർ ഉഗുവാണ് രവികുമാറിനെ പരാജയപ്പെടുത്തിയത്. ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ രണ്ടാം വെള്ളി മെഡലാണിത്. തുടക്കത്തില്‍ തന്നെ റഷ്യൻ താരം 2-0ത്തിന് ലീഡ് നേടി. എന്നാല്‍ തിരിച്ചടിച്ച രവികുമാർ ഒപ്പമെത്തി. പിന്നീട് 5-2ലേക്ക് ലീഡുയര്‍ത്താന്‍ റഷ്യന്‍ താരത്തിന് സാധിച്ചു. പിന്നാലെ 7-2ലേക്ക് ലീഡുയര്‍ത്തി ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

Read More

ചരിത്രം കുറിച്ച് ഇന്ത്യ; വെങ്കലം സ്വന്തമാക്കി പുരുഷ ഹോക്കി ടീം

ചരിത്രം കുറിച്ച് ഇന്ത്യ; വെങ്കലം സ്വന്തമാക്കി പുരുഷ ഹോക്കി ടീം ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കലം നേടി ഇന്ത്യ. പതിറ്റാണ്ടുകൾ നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ നേടുന്നത്. വെങ്കലം നേടി ഇന്ത്യ ചരിത്രം എഴുതി. 5-4 ആണ് സ്കോർ ഒന്നിനെതിരെ മൂന്ന് ​ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയർത്തെഴുനേൽപ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻജിത് സിം​ഗ്, ഹാർദിക് സിം​ഗ്, ഹർമൻപ്രീത്, രൂപീന്ദർ സിം​ഗ് എന്നിവരാണ് ​ഗോളുകൾ നേടിയത്. അറ്റാക്കിം​ഗിൽ ശ്രദ്ധയൂന്നിയാണ് ഇരുടീമുകളും കളിക്കുന്നത്. കളി തുടങ്ങുമ്പോൾ ജർമനി ഒരു ​ഗോളിന് മുന്നിലായിരുന്നു. തിമൂർ ഒറൂസാണ് ജർമനിക്ക് വേണ്ടി ​ഗോൾ നേടിയത്. ഇതിന് പിന്നാലെ ഇന്ത്യയുടെ സിമ്രൻജിത്ത് ​ഗോൾ നേടി. തുടർന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും നിക്ലാസ് വെലനും, ബെനെഡിക്ടും സ്കോർ ചെയ്തു. 28-ാം മിനിറ്റിൽ ഹർദിക് സിം​ഗ് ​ഗോൾ അടിച്ച് സ്കോർ…

Read More

ടോക്യോ ഒളിമ്പിക്സ്: സിന്ധുവിന് വെങ്കലം

ടോക്യോ ഒളിമ്പിക്സ്: സിന്ധുവിന് വെങ്കലം ടോക്യോ ഒളിമ്പിക്സ് ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധുവിന് ആവേശജയം. ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-13, 21-15 എന്ന സ്കോറിനു കീഴടക്കിയാണ് സിന്ധു ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി രണ്ടാം മെഡൽ നേടിയത്. സിന്ധുവിന് കനത്ത വെല്ലുവിളി ഉയർത്തിയതിനു ശേഷമാണ് ജിയാവോ തോൽവി സമ്മതിച്ചത്. ഇതോടെ തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡും സിന്ധു സ്വന്തമാക്കി. കഴിഞ്ഞ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവാണ് സിന്ധു.

Read More

ഇന്ത്യയ്ക്ക് ആദ്യ മെഡൽ

ഇന്ത്യയ്ക്ക് ആദ്യ മെഡൽ Tokyo 2020: Mirabai Chanu becomes 1st Indian weightlifter to win silver in Olympics   ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം. ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ നേടിത്തന്നത് മീരാബായ് ചാനുവാണ്. ക്ലീൻ ആന്റ് ജെർക്ക് വിഭാഗത്തിൽ 115 കിലോഗ്രാം ഉയർത്തിയാണ് മീരാബായ് ചാനു വെള്ളിത്തിളക്കം സ്വന്തമാക്കിയത്. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരിയാണ് മീരാബായ്. ക്ലീൻ ആന്റ് ജർക്കിൽ ലോക റെക്കോർഡിന് ഉടമയാണ്. ഇക്കുറി മീരാബായ് ചാനുവിന് സ്വർണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളിയാണ് മീരബായ് നേടിയത്. ചൈനയുടെ ഷുഹുവിയാണ് ഒന്നാം സ്ഥാനത്ത്. 2000 ലെ ഒളിമ്പിക്‌സിൽ കർണം മല്ലേശ്വരി ഇതേ ഇനത്തിൽ വെങ്കല മെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വഹനത്തിൽ മെഡൽ നേടുന്നത്. സ്‌നാച്ചിൽ കൃത്യമായ മേധാവിത്തം ചൈനീസ് താരം നിലനിർത്തിയതാണ് മീരാബായിയെ വെള്ളിയിൽ ഒതുക്കിയത്.…

Read More

ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു

ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു www.konnivartha.com : ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു.ജപ്പാന്‍ ചക്രവര്‍ത്തി ഹിരോണോമിയ നരുഹിതോ മുഖ്യാതിഥിയായി എത്തിയ ചടങ്ങ് മുന്നോട്ടു നീങ്ങുക എന്ന ആശയമാണ് ഉയര്‍ത്തിപ്പിടിച്ചത്.കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്ത്യന്‍ സംഘത്തില്‍ നിന്ന് 26 പേരാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്.ബോക്സിങ് താരം മേരികോമും ഹോക്കി താരം മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാകയേന്തി 32-ാം ഒളിമ്പിക്സില്‍ 33 മത്സര ഇനങ്ങളാണുള്ളത്. 339 മെഡല്‍ ഇനങ്ങളിലായി 11,000 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. 42 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. The Indian contingent led by flagbearers boxer MC Mary Kom & men’s hockey team captain Manpreet Singh enters the Olympic Stadium in Tokyo

Read More

2032-ലെ ഒളിമ്പിക്‌സിന് ബ്രിസ്‌ബെയ്ന്‍ വേദിയാകും

2032-ലെ ഒളിമ്പിക്‌സിന് ബ്രിസ്‌ബെയ്ന്‍ വേദിയാകും 2032-ലെ ഒളിമ്പിക്‌സിനുള്ള വേദിയായി ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്‌ബെയ്‌നെ തിരഞ്ഞെടുത്തു.അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് (ഐ.ഒ.സി) പ്രഖ്യാപനം നടത്തിയത്. അമേരിക്കയ്ക്ക് ശേഷം മൂന്ന് വ്യത്യസ്ത നഗരങ്ങളില്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറി. മെല്‍ബണും സിഡ്‌നിക്കും ശേഷം ഒളിമ്പിക്‌സിന് വേദിയാകുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ നഗരമാണ് ബ്രിസ്‌ബെയ്ന്‍. Brisbane selected as host of 2032 Summer Olympics The Australian city of Brisbane will host the summer Olympic Games in 2032, the International Olympic Committee decided in a vote on Wednesday. Brisbane was the sole bid submitted by the IOC executive board to athletes, sports federations and national Olympic committees gathered in…

Read More

യൂറോ കപ്പ്: മത്സരത്തിനിടെ താരം കുഴഞ്ഞുവീണു

യൂറോ കപ്പ്: മത്സരത്തിനിടെ താരം കുഴഞ്ഞുവീണു മത്സരത്തിനിടെ താരം കുഴഞ്ഞുവീണതിനെ തുടർന്ന് ഡെന്മാർക്കും ഫിൻലൻഡും തമ്മിലുള്ള യൂറോ കപ്പ് മത്സരം റദ്ദാക്കി. ഡെന്മാർക്ക് മധ്യനിര താരം ക്രിസ്ത്യൻ എറിക്സൺ ആണ് മൈതാനമധ്യത്തിൽ കുഴഞ്ഞുവീണത്. മത്സരത്തിൻ്റെ 40ആം മിനിട്ടിലായിരുന്നു സംഭവം. എറിക്സണെ സ്ട്രെച്ചറിലാണ് പുറത്തേക്ക് കൊണ്ടുപോയത്.

Read More

കായിക താരങ്ങൾക്ക് കോവിഡ് വാക്സിനേഷന് മുൻഗണന നൽകണം

    konnivartha.com :കോവിഡ് വാക്സിനേഷൻ നൽകുന്ന കാര്യത്തിൽ കായികമേഖലയിൽ കൂടുതൽ ശ്രദ്ധ അനിവാര്യമാണെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് മുൻ അംഗം സലിം പി. ചാക്കോ മുഖ്യമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു .   അന്തർദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകൾ അടിസ്ഥാനമാക്കി കായികതാരങ്ങളെ മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്തണം. കായികതാരങ്ങൾ, പരിശീലകർ, മറ്റ് സഹ സ്റ്റാഫുകൾ, മെഡിക്കൽ ടീം തുടങ്ങിയവർക്കാണ് മുൻഗണനാക്രമം നൽകേണ്ടത്.   ജൂൺ 25 മുതൽ 29 വരെ പട്യാലയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ നിന്നാണ് ടോക്കീയോ ഒളിംപിക്സിന് യോഗ്യത നേടാൻ കായിക താരങ്ങൾക്ക് അവസരം. കായികതാരങ്ങൾക്ക് യോഗ്യത നേടാനുള്ള അവസാന ദിനം ജൂൺ 29 ആണെന്ന് സലിം പി. ചാക്കോ നിവേദനത്തിൽ പറഞ്ഞിട്ടുണ്ട്.

Read More