ഗുസ്തിയില്‍ രവി കുമാര്‍ ദാഹിയയ്‌ക്ക് വെള്ളി

Spread the love

ഗുസ്തിയില്‍ രവി കുമാര്‍ ദാഹിയയ്‌ക്ക് വെള്ളി

ടോക്കിയോ: ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ രവി കുമാര്‍ ദാഹിയയ്‌ക്ക് വെള്ളി. ഫൈനലിൽ റഷ്യൻ ഒളിംപിക് കമ്മിറ്റിയുടെ സാവൂർ ഉഗുവാണ് രവികുമാറിനെ പരാജയപ്പെടുത്തിയത്. ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ രണ്ടാം വെള്ളി മെഡലാണിത്.

തുടക്കത്തില്‍ തന്നെ റഷ്യൻ താരം 2-0ത്തിന് ലീഡ് നേടി. എന്നാല്‍ തിരിച്ചടിച്ച രവികുമാർ ഒപ്പമെത്തി. പിന്നീട് 5-2ലേക്ക് ലീഡുയര്‍ത്താന്‍ റഷ്യന്‍ താരത്തിന് സാധിച്ചു. പിന്നാലെ 7-2ലേക്ക് ലീഡുയര്‍ത്തി ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

error: Content is protected !!