ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആറാമത്തെ മെഡൽ സമ്മാനിച്ച് ബജരംഗ് പുനിയ

ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആറാമത്തെ മെഡൽ സമ്മാനിച്ച് ബജരംഗ് പുനിയ

ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആറാമത്തെ മെഡൽ സമ്മാനിച്ച് ബജരംഗ് പുനിയ. 65 കിലോഗ്രാം ഫ്രീസ്റ്റൈലിൽ കസാഖിസ്താൻ താരത്തെ മലർത്തിയടിച്ചാണ് ബജരംഗ് പുനിയ വെങ്കല മെഡൽ സ്വന്തമാക്കിയത്. 8-0 എന്ന വ്യക്തമായ മേധാവിത്വത്തോടെയാണ് പുനിയ മെഡൽ നേടിയത്.

കസാഖിസ്താന്റെ ദൗലത് നിയാസ്ബെക്കോവിനെയാണ് പുനിയ തോൽപ്പിച്ചത്. 2018ന് ശേഷം മത്സരിച്ച എല്ലാ മത്സരങ്ങളിലും മെഡൽ നേടുന്ന താരമെന്ന പേര് ബജരംഗ് നിലനിർത്തിയെന്നതും ഏറെ ശ്രദ്ധേയമാണ്.

രവികുമാർ ദഹിയക്ക് ശേഷം ഒളിമ്പിക്‌സിൽ ഇത്തവണ ഇന്ത്യക്ക് പുനിയയിലൂടെ രണ്ടാം മെഡലും സ്വന്തമായിരിക്കുകയാണ്. സെമിയിൽ അസർബൈജാന്റെ ഹാജി അലിയെവയോട് പരാജയപ്പെട്ട ശേഷമാണ് വെങ്കലത്തിനായി പുനിയ പൊരുതിയത്. ഒളിന്ഫിക്സ് ചരിത്രത്തിൽ ഗുസ്തിയിൽ ഇന്ത്യയുടെ ഏഴാമത്തെ മെഡലാണ് ഇന്ന് ലഭിച്ചത്.

 

error: Content is protected !!