കാലുതളര്‍ത്തിയ ജീവിതത്തെ കാന്‍സറും തളര്‍ത്തി : പുഷ്പാംഗതന്‍ ചികിത്സാ സഹായം തേടുന്നു

  പത്തനംതിട്ട ഞക്കുനിലയം സ്വദേശി പുഷ്പമംഗലത്ത് പുഷ്പാംഗതന്‍ (65) കാന്‍സര്‍ ചികിത്സാ സഹായം തേടുന്നു. ജന്മന കാലുകള്‍ തളര്‍ന്ന് ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന് അര്‍ബുദം പിടികൂടന്നത്. ഒരു കൊച്ചു മാടക്കടിയല്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ഭാര്യ ശാന്തമ്മയും മകളുമടങ്ങുന്ന കുടുംബത്തെ ഇദ്ദേഹം പോറ്റിയിരുന്നത്. മകളെ എം കോംവരെ പഠിപ്പിക്കാനായി. മകള്‍ സ്വകാര്യ സ്ഥാപനത്തില്‍ കണക്കുനോക്കി കിട്ടുന്ന ചെറിയ വരുമാനവും ആശ്വാസമായിരുന്നു. എന്നാല്‍ പുഷ്പാംഗതന് യൂറിനല്‍ ബ്ലഡറില്‍ കാന്‍സര്‍ ബാധിച്ചതോടെ ജീവിതം വഴിമുട്ടി. ചികിത്സക്കായി ആര്‍ സി സിയിലും പുഷ്പഗിരി മെഡിക്കല്‍ കോളജിലുമായി കയറിയിറങ്ങാന്‍ തുടങ്ങിയതോടെ മകള്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കാതെതയായി. അങ്ങനെ വീട്ടിലേക്കുള്ള ചെറുവരുമാനവും നിലച്ചു. ചികിത്സക്കായി ഇതിനോടകം അഞ്ചു ലക്ഷത്തോളം രൂപ ചെലവായി. നാട്ടുകാരുടെ സ്നേഹകൂട്ടായ്മ കുറച്ച് പണം സ്വരൂപിച്ചു നല്‍കി. മരുന്നിനും മറ്റുമായി ആയിരക്കണക്കിന് രൂപ ദിനേന ആവശ്യമായി വന്നിരിക്കുകയാണ് ഇപ്പോള്‍. പുഷ്പാംഗതന്…

Read More

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്‍റെ ഇഫ്താര്‍ സംഗമം

ജൂണ്‍ 18 ഞായറാഴ്ച വൈകിട്ട്   5.00 മണി മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ച് കുവൈറ്റ്‌  ആലപ്പുഴ ഡിസ്ട്രിക്ട് ഇഫ്താര്‍ സംഗമം നടക്കുന്നു . സംഗമത്തില്‍ ശ്രീ ബഷീര്‍ ബാത്ത മുഖ്യ പ്രഭാഷണവും ശ്രീ മുഹമ്മദ് അരീപ്ര ഇഫ്താര്‍ സന്ദേശവും നല്‍കുന്നു. കുവൈറ്റിലെ വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന സംഗമത്തിലേക്കു ജാതി മതഭേദമന്യേ എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷംസു താമരക്കുളം (കണ്‍വീനര്‍) : 99150901 വിപിന്‍ മങ്ങാട്ട് : 67068720 സകീര്‍ പുത്തന്‍പാലത്തു: 94067454 ഐഡിയല്‍ സലിം: 55638435 ഷാജി പി ഐ : 60992994

Read More

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കണം :റ്റി .ഡി .ഇ.എഫ്

പത്തനംതിട്ട.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കംമുട്ടെഷന്‍,മെഡിക്കല്‍ അലവന്‍സ്‌ എന്നിവ അനുവദിക്കണമെന്ന് അംഗീകൃത സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫ്രെണ്ട് ആറന്മുള ഗ്രൂപ്പ് സമ്മേളനം ആവശ്യപ്പെട്ടു.പ്രോവിഡന്‍റ് ഫണ്ട്‌ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനു കാല താമസം പാടില്ല. ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍സെക്രട്ടറി ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു.സംഘടന സംസ്ഥാന പ്രസിഡന്റ് ജി.ബൈജു ജീവനക്കാരുടെ മക്കളില്‍ മികച്ച പരീക്ഷാ വിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.എം.കെ.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ജി.ശശികുമാര്‍,പണയില്‍ മുരളി,കരവാളൂര്‍ അജയകുമാര്‍,കെ.കലാധരന്‍ പിള്ള ,ടി.എസ്‌.രാധാകൃഷ്ണന്‍ നായര്‍,ജി.ദിലീപന്‍ നമ്പൂതിരി,എം .ജി .സുകു,കെ.പി .സന്തോഷ്കുമാര്‍,സച്ചിദാനന്ദന്‍നായര്‍,ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.  

Read More

ആരോഗ്യകേരളം പുരസ്‌കാര വിതരണം ജൂണ്‍ 12 ന്

    മികച്ച ആരോഗ്യ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2015-16 ലെ ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തുകള്‍ക്കുള്ള ഒന്നും രണ്ടും മൂന്നും പുരസ്‌കാരങ്ങള്‍ യഥാക്രമം കൊല്ലം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകള്‍ക്കാണ്. മുനിസിപ്പാലിറ്റികളില്‍ യഥാക്രമം ഇടുക്കി ജില്ലയിലെ കട്ടപ്പന, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ആദ്യ മൂന്നുസ്ഥാനങ്ങള്‍ സ്വന്തമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തുകളില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഒന്നാംസ്ഥാനവും, പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് രണ്ടാംസ്ഥാനവും, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മൂന്നാം സ്ഥാനവും നേടി. കൊല്ലം ജില്ലയിലെ കരവാളൂര്‍, കോഴിക്കോട് ജില്ലയിലെ നൊച്ചാട്, പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരവുമാണ് ഗ്രാമപഞ്ചായത്തുകളില്‍ ആദ്യമൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന് പ്രോത്സാഹനസമ്മാനം ലഭിച്ചു. ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്‌കാരങ്ങളില്‍, ഒന്നും രണ്ടും മൂന്നും…

Read More

ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും പ്രസ് ക്ലബ് അവാര്‍ഡ് നല്‍കും

നോര്‍ത്ത് അമേരിക്കന്‍ മലയാളി പ്രവാസി സമൂഹത്തില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നു. വടക്കേ അമേരിക്കയില്‍ സ്ഥിരതമാസക്കാരായിട്ടുള്ള ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍, പ്രവാസി എഴുത്തുകാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്നുള്ള പ്രതിഭകള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഇതിലേക്കു വേണ്ടിയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മിറ്റികള്‍ രൂപീകരിച്ചു. ഫ്രീലാന്‍സ് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായി ഇന്ത്യ പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി പി.പി. ചെറിയാനും കമ്മിറ്റി അംഗങ്ങളായി ജോയിച്ചന്‍ പുതുക്കുളം, സുനില്‍ തൈമറ്റം തുടങ്ങിയവരും പ്രവര്‍ത്തിക്കും. ലിറ്റററി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായി ഇന്ത്യാ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് രാജു പള്ളത്തും കമ്മിറ്റി അംഗങ്ങളായി ജെ. മാത്യൂസ്, ജോസ് കാടാപ്പുറം എന്നിവരും പ്രവര്‍ത്തിക്കും. സാമൂഹ്യ പ്രവര്‍ത്തക അവാര്‍ഡ് കമ്മിറ്റിയുടെ ചുമതല പ്രസ് ക്ലബ് ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി ജോര്‍ജിനാണ്. ജീമോന്‍…

Read More

ഗോപിനാഥ് മഠത്തില്‍ എസ്സ്.എസ്സ് സമിതി അഭയകേന്ദ്രം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

  കൊല്ലം: ജില്ലയിലെ ഏറ്റവുമധികം മാനസിക രോഗികളെ സംരക്ഷിക്കുന്ന എസ്സ്.എസ്സ്. സമിതി അഭയകേന്ദ്രം എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഗോപിനാഥ് മഠത്തിലിനെ നിയമിച്ചു.കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം.ദീര്‍ഘകാലം മുംബൈയില്‍ പത്രപ്രവര്‍ത്തകനായിരുന്ന ഗോപിനാഥ് മഠത്തില്‍ഇരുപത് വര്‍ഷക്കാലമായി സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്. പ്രശസ്തമായ വിവിധ ജീവകാരുണ്യ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചിട്ടുണ്ട്.കൊല്ലം ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ 24 വര്‍ഷമായി ഒരുദിവസം പോലുംമുടങ്ങാതെ 400 ലധികം പേര്‍ക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുകയും 450 ഓളം മാനസ്സിക രോഗികളെ സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് മയ്യനാട് എസ്സ്.എസ്സ്. സമിതി അഭയകേന്ദ്രം. കൊല്ലം, കൊട്ടിയത്ത് ഏഴ് ഏക്കര്‍ സ്ഥലത്ത് തുടങ്ങുന്ന എസ്സ്.എസ്സ് സമിതി മെന്റല്‍ ഹെല്‍ത്ത് & റിസര്‍ച്ച് സെന്ററിന്റെ പ്രധാന ചുമതലയും ഇദ്ദേഹത്തിനാണ്.

Read More

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സെന്റ് ജോസഫ് എ ടീം ജേതാക്കള്‍

ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇന്ത്യാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ നടന്ന 5മത് വോളിബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം. മെയ് 14ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തോടു ചേര്‍ന്നുള്ള ട്രിനിറ്റി സെന്റര്‍ സ്‌പോര്‍ട്‌സ് പവലിനിയനില്‍ വച്ചു ന്ടന്ന ഫൈനല്‍ മത്സരത്തില്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ‘എ’ ടീം ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് വിജയിച്ച് (2325, 2520, 156) ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. തുടര്‍ച്ചയായ നാലാം തവണയാണ് കരുത്തരായ സെന്റ് ജോസഫ് ‘എ’ ടീം ചാമ്പ്യന്‍ഷിപ്പ് ട്രോഫിയില്‍ മുത്തമിടുന്നത്. മെയ് 13 ന് ശനിയാഴ്ച നടന്ന സെമിഫൈനല്‍ മത്സരത്തില്‍ സെന്റ് ജോസഫ് ‘എ’ ടീം തുടര്‍ച്ചയായ രണ്ടു സെറ്റുകളില്‍ പെയര്‍ലാന്റ് സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് ടീമിനെ(2515, 2519) പരാജയപ്പെടുത്തിയാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. രണ്ടാം സെമി ഫൈനലില്‍ ട്രിനിറ്റി…

Read More

പ്രവാസികളുടെ പാത്രത്തില്‍ തലയിട്ടു നോക്കാന്‍ ആരെയും അനുവദിക്കില്ല

സ്വന്തം വീടും നാടും രാജ്യവും ഒക്കെ വിട്ടു വിദേശത്ത് ജോലിചെയ്യുന്ന പ്രവാസി തന്‍റെ അവധികാലം കുടുംബവും ഒത്തു സന്തോഷകരമായി ചിലവഴിക്കാന്‍ നാട്ടില്‍ എത്തുമ്പോള്‍ അവന്‍റെ പാത്രത്തില്‍ തലയിട്ടു ആഹാരക്രമം തീരുമാനിക്കാന്‍ ആരെയും അനുവദിക്കില്ല എന്നു പ്രവാസി മലയാളി മുന്നണി ചെയര്‍മാന്‍ കുര്യന്‍ പ്രക്കാനം പറഞ്ഞു. ബീഫ് നിരോധനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണങ്കില്‍ പ്രവാസികള്‍ ശക്തമായ പ്രതിക്ഷേധം സംഘടിപ്പിക്കുവാന്‍ നിര്‍ബന്ധിതരായിതീരും. അതിനു രാഷ്ട്രീയ, വര്‍ഗീയ ഭേദമന്യേ എല്ലാ പ്രവാസി സംഘടനകളും ഒത്തൊരുമിപ്പിച്ചു ശക്തമായ പ്രതിക്ഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പ്രവാസി മലയാളിമുന്നണി മുന്നിട്ടിറങ്ങുമെന്ന് പ്രവാസി മലയാളി മുന്നണി നേതാക്കളായ ജയിംസ് കൂടല്‍, സാജന്‍ കുര്യന്‍, ജെജി മാത്യു ,വിപിന്‍ രാജ്, ഉമ്മച്ചന്‍ കലമണ്ണില്‍ എന്നിവര്‍ പറഞ്ഞു

Read More

ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പത്മശ്രീ മോഹന്‍ലാലിന്‍റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈന്‍ ലാൽ കെയേഴ്സ് സല്‍മാനിയ മെഡിക്കല്‍ കോമ്പ്ലെക്സില്‍ സംഘടിപ്പിച്ച അഞ്ചാമത് രക്തദാന ക്യാംപിൽ ഏകദേശം 100ഓളം പേർ രക്തം ദാനം ചെയ്തു. “ഒപ്പം” സിനിമയുടെ സംഗീത സംവിധായകർ ആയ 4മ്യൂസിക്‌സ് വിശിഷ്ടാത്ഥികൾ ആയി സന്ദർശനം നടത്തുകയും ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ്നു വേണ്ടി പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാറും, സെക്രെട്ടറി ഫൈസല്‍ എഫ് എം ചേര്‍ന്ന് മേമെന്ടോ നല്‍കി അവരെ ആദരിക്കുകയും ചെയ്തു.ഐ ഐ പി എ പ്രിന്‍സിപ്പല്‍ ശ്രീ. അമ്പിളിക്കുട്ടന്‍, ബഹ്രൈനിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരായ കെ ടി സലിം, സെയ്ദ് അലി, ബിജു മലയില്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് ട്രെഷറര്‍ ഷൈജു, വൈ പ്രസിഡന്റ്‌ മാരായ ടിറ്റോ ഡേവിസ്, പ്രജില്‍ പ്രസന്നന്‍, ജോ സെക്രെടറി കിരീടം ഉണ്ണി, മറ്റു എക്സിക്യുടിവ് അംഗങ്ങള്‍ ആയ അരുണ്‍ തൈക്കാട്ടില്‍, അജി…

Read More

ഓര്‍മ കുവൈറ്റ് പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു

പി ഡി ജോര്‍ജ് നടവയല്‍ കുവൈറ്റ് സിറ്റി: ഓര്‍മ കുവൈറ്റ് പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു. ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഇന്റര്‍നാഷണല്‍) പ്രസിഡന്റ് ജോസ് ആറ്റുപുറം ഭദ്രദീപം തെളിച്ചു. അഭിലാഷ് ജോസ് (പ്രസിഡന്റ്), മഞജു സജീവ് (വൈസ് പ്രസിഡന്റ്), അജോ ജോസഫ് (സെക്രട്ടറി), ആന്റോ പുനെശ്ശേരി (ജോയിന്റ് സെക്രട്ടറി), ജോര്‍ജ് ഫിലിപ് (ട്രഷറാര്‍), രാജു ജോണ്‍ ആറ്റുപുറം (ജോയിന്റ് ട്രഷറാര്‍), സജീവ് ജോസഫ് (ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍) എന്നിവര്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് വിംഗ് ഭാരവാഹികളായി ഏയ്‌ഞ്ചെല്‍ രാജു (പ്രസിഡന്റ്), മരിയ ആന്‍ സജീവ് (വൈസ് പ്രസിഡന്റ്), ജെഫ് ജോര്‍ജ് (സെക്രട്ടറി), സെറിന്‍ ആന്റോ (ജോയിന്റ് സെക്രട്ടറി), പോള്‍ ആന്റോ (ട്രഷറര്‍), അഞ ്ജന രാജു (യൂത്ത് കണ്‍വീനര്‍), നിത്യ ആന്‍ സജീവ്, ജെഷ് ജോര്‍ജ്, ജോയല്‍ അജോ ജോസഫ് ( എക്‌സിക്യൂട്ടിവ് കമറ്റി മെംബെഴ്‌സ്)…

Read More