ഇവ വിശന്നിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല: പക്ഷി-മൃഗാദികൾക്ക് തീറ്റ വേണം പത്തനംതിട്ട : “എന്നോടൊപ്പം സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന നൂറോളം പക്ഷി-മൃഗാദികൾക്ക് തീറ്റ തീർന്നിരിക്കുന്നു. നെല്ലോ , പൗൾട്രി ഫുഡോ ഗോതമ്പോ ധാന്യപ്പൊടിയോ എത്തിച്ചു തരാൻ ആരെങ്കിലും സന്മസ്സുകാണിക്കുമോ? ജീവനുതുല്യം സ്നേഹിച്ച് ഓമനിച്ചുവളർത്തുന്ന ഇവ വിശന്നിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ എനിക്കും തോന്നുന്നില്ല.” “കോന്നി വാര്‍ത്ത ഡോട്ട് കോമി”ലേക്ക് ഇന്ന് രാവിലെ എത്തിയ സന്ദേശം ആണ് ഇത് . അയച്ചത് ലോക പ്രശസ്ത അതിവേഗ കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജി . പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ ഭഗവതിക്കും പടിഞ്ഞാറൂ വാർഡിൽ കല്ലുഴത്തിൽ വീട്ടിലാണു മിണ്ടാപ്രാണികളോടൊരുമിച്ച് ജിതേഷ് ജിയുടെ താമസം. പന്തളം – പത്തനംതിട്ട റൂട്ടിൽ നരിയാപുരത്തെത്തിയാൽ നേരെ നരിയാപുരം സെന്റ് പോൾസ് ഹൈസ്കൂൾ. അതിനു തൊട്ടടുത്താണു നൂറുകണക്കിനു പക്ഷി-മൃഗാദികൾക്ക് അന്നവും പരിചരണവും സ്നേഹവും നല്‍കുന്ന ഈ മനസ്സ് താമസിക്കുന്നത് .…
Read Moreവിഭാഗം: Social Event Diary
ഷിബുവിന്‍റെ കളിമണ്‍ കരവിരുത് കൊറോണയെ തോല്‍പ്പിക്കും
കൊവിഡ് വൈറസിന്‍റെ വ്യാപനം ആരോഗ്യ വകുപ്പും പോലീസും ജനങ്ങളോടൊപ്പം നിന്ന് പൊരുതി തോല്‍പ്പിക്കുന്ന ദൃശ്യമാണ് തിരൂര്‍ വെട്ടം സ്വദേശിയായ ഷിബു(വെട്ടത്തുനാട് ഷിബു) കളിമണ്ണില്‍ ആവിഷ്‌കരിച്ചിരിച്ചിട്ടുള്ളത് പത്തനംതിട്ട (കലഞ്ഞൂര്‍ ) : മഹാമാരിയായ കോവിഡിന്‍റെ വ്യാപനം ജനങ്ങളോടൊപ്പം നിന്ന് ആരോഗ്യ വകുപ്പും പോലീസും പൊരുതി തോല്‍പിച്ചു കഴിഞ്ഞു ഷിബുവിന്‍റെ കളിമണ്‍ കരവിരുതിലൂടെ. കൊവിഡ് വൈറസിന്‍റെ വ്യാപനം ആരോഗ്യ വകുപ്പും പോലീസും ജനങ്ങളോടൊപ്പം നിന്ന് പൊരുതി തോല്‍പ്പിക്കുന്ന ദൃശ്യമാണ് തിരൂര്‍ വെട്ടം സ്വദേശിയായ ഷിബു(വെട്ടത്തുനാട് ഷിബു) കളിമണ്ണില്‍ ആവിഷ്‌കരിച്ചിരിച്ചിട്ടുള്ളത്. ഹാന്‍ഡ് വാഷ് കൊണ്ട് കൈകഴുകി കൊവിഡ്- 19 നെ തടയുന്നവര്‍, ആരോഗ്യ പരിചരണത്തില്‍ മുഴുകിയ നഴ്‌സുമാരും ഡോക്ടര്‍മാരുമൊക്കെയാണ് ശില്‍പ്പത്തിലുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍കൂടി ഏറെ ദിവസത്തെ പ്രയത്‌നത്തിനൊടുവില്‍ ഇത്തരത്തിയൊരു ശില്‍പം നിര്‍മിച്ചതെന്നും ഷിബു പറഞ്ഞു.ഇതിനു മുമ്പും സാമൂഹ്യ പ്രതിബദ്ധതയുള്ള പല ശില്‍പങ്ങളും ഷിബു നിര്‍മ്മിച്ചിട്ടുണ്ട്. എട്ടാം…
Read Moreകോന്നി വാര്‍ത്ത ഡോട്ട് കോം ചോദ്യ ശര വേഗം
കേരളചരിത്രത്തിന്‍റെ പിന്നാം പുറങ്ങളില്‍ ചരിത്ര കാലഘട്ടത്തിലെ ഒരു ജനതയുടെ ചരിത്രം ചികയുമ്പോള്‍ വനവാസികളെ മറച്ചു കൊണ്ട് മുന്നോട്ട് പോകുവാന്‍ കഴിയില്ല .കേരളത്തിലെ ആദിമ നിവാസികളില്‍ എല്ലാം തന്നെ മലംപ്രദേശങ്ങളിലും, വന പ്രദേശങ്ങളിലുമായിട്ടാണ് താമസിക്കുന്നത്. ഇവരില്‍ തന്നെ ഗുഹാവാസികളും കാണപ്പെടുന്നുണ്ട്. കേരളക്കരയിലെ ശിലായുഗ സംസ്‌ക്കാരത്തിന്റെ കണ്ണികളാണ് ഈ ആദിമ നിവാസികള്‍. അതു കൊണ്ടാണ് ഈ ആദിമനിവാസികള്‍ മലനിരകളിലും, വനപ്രദേശ ങ്ങളിലും കാണപ്പെടുന്നതിനു കാരണം. ഗിരിനിരകളില്‍ തന്നെയാണ് ആദിവാസികളുടെ ജനനവും, വളര്‍ച്ചയും, ജീവിതവും. ഇനി കോന്നി വാര്‍ത്ത ഡോട്ട് കോം ശര വേഗ ചോദ്യം ………………………………………………………………………………………….. ചോദ്യം :1 . കോന്നിയുടെ കിഴക്കന്‍ വനാന്തരങ്ങളില്‍ ജീവിക്കുന്ന ആദിവാസികള്‍ ഏതു വിഭാഗത്തില്‍ ഉള്ളവര്‍ ആണ്… ?
Read Moreചരിത്രം കഥ പറയുന്ന…” പുലച്ചോൻമാർ”
ചരിത്രം കഥ പറയുന്ന എം ആർ അജയൻ എഴുതിയ” പുലച്ചോൻമാർ” എന്ന നോവൽ നവംബർ നാലിനു ചാവറ കൾച്ചറൽ സെന്ററിൽ വൈകീട്ട് മൂന്നു മണിക്ക് സ്വാമി സന്ദീപാനന്ദ ഗിരി സാഹിത്യ നിരൂപകനായ എം കെ സാനുമാസ്റ്ററിനു നൽകി പ്രകാശിപ്പിക്കുന്നു. സഹോദരനയ്യപ്പൻ നടത്തിയ മിശ്രഭോജനത്തിന്റെ പശ്ചാത്തലത്തിൽ ഒരു ദേശത്തിന്റെ കഥ പറയുന്ന നോവലാണിത് .കേരളത്തിലൊരിടത്തും സംഭവിക്കാത്ത ഒരു നാടിന്റെ കഥ. .പച്ചയായ യാഥാർഥ്യങ്ങളും കമ്യുണിസ്റ്റ് ആശയങ്ങളും ദലിത് മുന്നേറ്റങ്ങളും ഈഴവ- ലത്തീൻ കത്തോലിക്കരുടെ ഭൂമികയിലൂടെ നടത്തിയ അനേഷണമാണ് നോവലിന്റെ പരിസരം പങ്കെടുക്കുന്നവർ: —————————– കുമ്പളങ്ങിയുടെകഥാകാരനും ലോകസഭംഗവുമായ പ്രൊഫ .കെ വി തോമസ് ,വി ഡി സതീശൻ എം എൽ എ ,മുൻ പി എസ് സി ചെയർമാനും വൈസ് ചാൻസലറുമായിരുന്ന ഡോ .കെ എസ് രാധാകൃഷ്ണൻ ,കെ ചന്ദ്രൻ പിള്ള ,സി ആർ നീലകണ്ഠൻ ,സി എസ്…
Read Moreദേശത്തിലെ എഴുത്താശാട്ടിമാരെ ആദരിക്കും
കോന്നി അട്ടച്ചാക്കല്‍ മഹിമ ക്ലബിന്‍റെ നേതൃത്വത്തില്‍ ദേശത്തിലെ എഴുത്താശാട്ടിമാരെ ആദരിക്കുന്നു.നാളെ വൈകിട്ട് നാലുമണിക്കാണ് ചടങ്ങ്. സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ വിനോദ് ഇളകൊള്ളൂര്‍ ഉദ്ഘാടനം ചെയ്യും. മേരീ ,റെയ്ച്ചല്‍ എന്നീ ആശാട്ടിമാരാണ് ആദരവ് ഏറ്റുവാങ്ങുന്നത് .സ്കൂള്‍ ജില്ലാകായിക മേളയില്‍ സബ് ജൂനിയര്‍ ഷോട്ട്പുട്ട് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സോന സാബുവിനെയും ആദരിക്കും എന്ന് ക്ലബ് സെക്രട്ടറി കെ .എസ് ബിനു ,പ്രസിഡണ്ട് അനില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു
Read Moreകോന്നി വായനക്കൂട്ടത്തിന്‍റെ ഉദ്ഘാടനം നവംബർ 5 ന്
കോന്നി പബ്ലിക് ലൈബ്രറിയും ദിശ കലാ സാഹിത്യ വേദിയും സംയുക്തമായി എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച കോന്നി പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് പ്രതിമാസ വായനക്കൂട്ടം സംഘടിപ്പിക്കുന്നു. 2017 നവംബർ 5 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം നടക്കും . വായനയെ സ്നേഹിക്കുന്ന സർഗാത്മകമായ സാഹിത്യത്തെ സ്നേഹിക്കുന്ന എല്ലാ വ്യക്തിത്വങ്ങളെയും സ്വാഗതം ചെയ്യുന്നു.
Read More“ഗാന്ധിഭവന്‍” അഭയം നല്‍കിയ കവിത കമ്പ്യൂട്ടര്‍ എഞ്ചിനീയറായി
പത്തനാപുരം : അച്ഛനും അമ്മയും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നിരാശ്രയയായി നില്‍ക്കവെ കവിതയുടെ സ്വപ്നം ഒരു വലിയ മനസ്സിന്റെ കനിവില്‍ പൂവണിഞ്ഞു. കവിത MSc കമ്പ്യൂട്ടര്‍ എൻജിനീയറിങ് പാസ്സായി. നാഗര്‍കോവില്‍ നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റിയില്‍ ചൊവ്വാഴ്ച നടന്ന ബിരുദദാന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി ഫൗണ്ടര്‍ ചാന്‍സലര്‍ ഡോ. എ.പി. മജീദ്ഖാനില്‍ നിന്ന് കവിത തന്റെ വിദ്യാഭ്യാസവിജയത്തിന്റെ സാക്ഷ്യപത്രം ഏറ്റുവാങ്ങി. ഈ വിജയത്തിന് കാരണക്കാരനായ നിംസിന്റെ പ്രൊ. ചാന്‍സലര്‍ എം.എസ്. ഫൈസല്‍ഖാന്‍ സാക്ഷിയായ ആ ധന്യനിമിഷത്തില്‍ മനുഷ്യസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ലോകത്തെ നോക്കി ആകാശത്തെ അമ്മത്തൊട്ടിലിലിരുന്ന് അവളുടെ അമ്മയും പുഞ്ചിരിച്ചിരിക്കുമെന്ന് കവിത വിശ്വസിക്കുന്നു. കവിതയുടെ എഞ്ചിനീയറിംഗ് പഠനത്തിനുള്ള പൂര്‍ണ്ണവിദ്യാഭ്യാസ ചുമതല നിംസ് പ്രൊ. ചാന്‍സലറാണ് വഹിച്ചത്. 2004 മേയ് മാസം മാതൃഭൂമി പ്രസിദ്ധീകരിച്ച ആരോരുമില്ലാത്ത, കാടിനു നടുവില്‍ ജീവിക്കുന്ന കുട്ടികളെപ്പറ്റിയുള്ള വാര്‍ത്തയെ തുടര്‍ന്നാണ് ഗാന്ധിഭവന്‍ കവിതയുടെയും സഹോദരന്‍ മണികണ്ഠന്റെയും സംരക്ഷണച്ചുമതല ഏറ്റെടുക്കുന്നത്.…
Read Moreമലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയ്ക്ക് പുതിയ നേതൃത്വം
ജോയിച്ചന്‍ പുതുക്കുളം നോര്‍ത്തേണ്‍ കാലിഫോര്‍ണിയ: 34 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (എം.എ.എന്‍.സി.എ) യുടെ 2017- 19 വര്‍ഷത്തെ ബോര്‍ഡിലേക്കുള്ള ഇലക്ഷന്‍ റിസള്‍ട്ട് പ്രഖ്യാപിച്ചു. പ്രസിഡന്റായി സജന്‍ മൂലപ്ലാസിക്കലും, വൈസ് പ്രസിഡന്റായി റാണി സുനില്‍, സെക്രട്ടറിയായി സുനില്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറിയായി സുഭാഷ് സ്കറിയ, ട്രഷററായി ലിജു ജോണ്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ബീന രമേശ്, റീനു ചെറിയാന്‍, ബാബു ആലുംമൂട്ടില്‍, അശോക് മാത്യു, രാജി മേനോന്‍, സിജില്‍ അഗസ്റ്റിന്‍, ബിജു പുളിക്കല്‍, ബിനു ബാലകൃഷ്ണന്‍, ഷെമി ദീപക്, അനില്‍ അരഞ്ഞാണി, നൗഫല്‍ കപ്പാച്ചലില്‍ എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ഇവരെ കൂടാതെ ഓഡിറ്ററായി ആന്റണി മാത്യു, വെബ് അഡ്മിന്‍ ആയി ജോണ്‍ കൊടിയന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. എം.എ.എന്‍.സി.എ ട്രസ്റ്റീസ് ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍…
Read Moreകോന്നിയില്‍ സ്നേഹ ഭവനം :ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കൈത്താങ്ങ്
കോന്നി : ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കേന്ദ്രീകൃത സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആസ്ഥാന മന്ദിരമായ ‘സ്നേഹഭവന്‍റെ’ ശിലാസ്ഥാപനം നടന്നു .നാല് വര്‍ഷം മുന്‍പ് സി പിഐ( എം) നിയന്ത്രണത്തില്‍ തുടക്കം കുറിച്ച ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി സമൂഹത്തിനു മാതൃകയായി ഒരു പടികൂടി മുന്നേറി.സൊസൈറ്റി യുടെ ആസ്ഥാന മന്ദിരത്തിനു തുടക്കം കുറിച്ച് കൊണ്ട് ശിലാ സ്ഥാപന കര്‍മ്മം നടന്നു .’സ്നേഹഭവന്റെ’ ശിലാസ്ഥാപനം സോമപ്രസാദ് എംപി നിര്‍വഹിച്ചു കോന്നി, മലയാലപ്പുഴ, തണ്ണിത്തോട്, അരുവാപ്പുലം, പ്രമാടം പഞ്ചായത്തുകളിലെ നൂറുകണക്കിന് കിടപ്പുരോഗികള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് രോഗീ പരിചരണത്തിലും തുടര്‍ ചികിത്സക്കും മുന്‍തൂക്കം നല്‍കിക്കൊണ്ട് കരുണയുടെ കൈ പിടിക്കാന്‍ ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിക്ക് കഴിഞ്ഞു . കിടപ്പുരോഗികളെ വീട്ടിലെത്തി പരിചരിക്കുന്നതിന് സന്നദ്ധ വോളന്റിയര്‍മാരും ഡോക്ടര്‍മാരും നേഴ്സുമാരും ഉണ്ട് .ആമ്പുലന്‍സ് സേവനം കൂടി ഒരുക്കിക്കൊണ്ട് സൊസൈറ്റി പ്രവര്‍ത്തങ്ങള്‍ വിപുലപ്പെടുത്തി . സൊസൈറ്റി യുടെ അവയവദാന…
Read Moreഫൊക്കാന ദേശീയ കണ്‍വന്‍ഷന്‍: പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ന്യൂജേഴ്‌സിയില്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
ന്യൂജേഴ്‌സി: 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലഡല്‍ഫിയയിലെ വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ന്റെ മുന്നൊരുക്കങ്ങള്‍ക്കു വേണ്ടി ന്യൂജേഴ്‌സിയില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു . 2018 ലെ കണ്‍വന്‍ഷന്‍ സുഗമമായി നടത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനുമാണ് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളതെന്നു ഫൊക്കാന കണ്‍വന്‍ഷന്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ചെയര്‍പേഴ്‌സണ്‍ വിനീത നായര്‍ പറഞ്ഞു.1107 St Georges Ave, Colonia NJ 07067 ഇതാണ് ഓഫീസിന്റെ വിലാസം . ഫൊക്കാനയുടെ നാഷണല്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുന്നതിനു വേണ്ടി വിവിധ കമ്മിറ്റികള്‍ നേരത്തെ പ്രവര്‍ത്തിച്ചു തുടങ്ങുകയാണ്. അതിന്റെ ഭാഗമായി സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികളെ ഫൊക്കാനയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നു, പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നു. ഇതിനോടകം നിരവധി കണ്‍വന്‍ഷന്‍ കമ്മിറ്റികള്‍ക്ക് രുപം നല്‍കിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ രെജിസ്‌ട്രേഷന്‍ കിക്കോഫുകള്‍ നടത്തി വരുന്നു. റീജിയനുകള്‍…
Read More