ഷിബുവിന്‍റെ കളിമണ്‍ കരവിരുത്‌ കൊറോണയെ തോല്‍പ്പിക്കും

കൊവിഡ്‌ വൈറസിന്‍റെ വ്യാപനം ആരോഗ്യ വകുപ്പും പോലീസും ജനങ്ങളോടൊപ്പം നിന്ന് പൊരുതി തോല്‍പ്പിക്കുന്ന ദൃശ്യമാണ് തിരൂര്‍ വെട്ടം സ്വദേശിയായ ഷിബു(വെട്ടത്തുനാട് ഷിബു) കളിമണ്ണില്‍ ആവിഷ്‌കരിച്ചിരിച്ചിട്ടുള്ളത്

 

പത്തനംതിട്ട (കലഞ്ഞൂര്‍ ) : മഹാമാരിയായ കോവിഡിന്‍റെ വ്യാപനം ജനങ്ങളോടൊപ്പം നിന്ന് ആരോഗ്യ വകുപ്പും പോലീസും പൊരുതി തോല്‍പിച്ചു കഴിഞ്ഞു ഷിബുവിന്‍റെ കളിമണ്‍ കരവിരുതിലൂടെ. കൊവിഡ്‌ വൈറസിന്‍റെ വ്യാപനം ആരോഗ്യ വകുപ്പും പോലീസും ജനങ്ങളോടൊപ്പം നിന്ന് പൊരുതി തോല്‍പ്പിക്കുന്ന ദൃശ്യമാണ് തിരൂര്‍ വെട്ടം സ്വദേശിയായ ഷിബു(വെട്ടത്തുനാട് ഷിബു) കളിമണ്ണില്‍ ആവിഷ്‌കരിച്ചിരിച്ചിട്ടുള്ളത്.
ഹാന്‍ഡ് വാഷ് കൊണ്ട് കൈകഴുകി കൊവിഡ്‌- 19 നെ തടയുന്നവര്‍, ആരോഗ്യ പരിചരണത്തില്‍ മുഴുകിയ നഴ്‌സുമാരും ഡോക്ടര്‍മാരുമൊക്കെയാണ് ശില്‍പ്പത്തിലുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍കൂടി ഏറെ ദിവസത്തെ പ്രയത്‌നത്തിനൊടുവില്‍ ഇത്തരത്തിയൊരു ശില്‍പം നിര്‍മിച്ചതെന്നും ഷിബു പറഞ്ഞു.ഇതിനു മുമ്പും സാമൂഹ്യ പ്രതിബദ്ധതയുള്ള പല ശില്‍പങ്ങളും ഷിബു നിര്‍മ്മിച്ചിട്ടുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലി ഫിലീമിലൂടെയാണ് കലാരംഗത്തേക്ക് വന്നത്. ഫോട്ടോഗ്രാഫര്‍, മേക്കപ്പ് മേന്‍ എന്ന നിലയിലും ഷിബു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മണ്ണിലും മരത്തിലും തെര്‍മോകോളിലും പ്ലാസ്റ്റിക്കിലും തുണിയിലും ക്യാന്‍വാസിലും ഷിബു ചിത്രങ്ങള്‍ വരക്കുകയും ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യും.കമലദളം കേരള കലാകുടുംബത്തിന്റെ അനുഗ്രഹീത കലാകാരൻകൂടിയാണ് ഷിബു . ഈ കലാകാരനെ പത്തനാപുരം എം എല്‍ എ കെബി ഗണേഷ് കുമാർ കലഞ്ഞൂരിൽ വച്ച് കമലദളം പരിപാടിയില്‍ ആദരിച്ചിരുന്നു .
(ഷിബു വെട്ടം
ചേലാട്ട് ഹൗസ്
തിരൂർ
പരിയാപുരം പോസ്റ്റ് പച്ചാട്ടിരി
മലപ്പുറം ജില്ല ( 96569 70180)
——————————————–
റിപ്പോർട്ട്‌ :കൈലാസ് കലഞ്ഞൂർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!