കോന്നിയില്‍ സ്നേഹ ഭവനം :ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കൈത്താങ്ങ്‌

കോന്നി : ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കേന്ദ്രീകൃത സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആസ്ഥാന മന്ദിരമായ ‘സ്നേഹഭവന്‍റെ’ ശിലാസ്ഥാപനം നടന്നു .നാല് വര്‍ഷം മുന്‍പ് സി പിഐ( എം) നിയന്ത്രണത്തില്‍ തുടക്കം കുറിച്ച ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി സമൂഹത്തിനു മാതൃകയായി ഒരു പടികൂടി മുന്നേറി.സൊസൈറ്റി യുടെ ആസ്ഥാന മന്ദിരത്തിനു തുടക്കം കുറിച്ച് കൊണ്ട് ശിലാ സ്ഥാപന കര്‍മ്മം നടന്നു .’സ്നേഹഭവന്റെ’ ശിലാസ്ഥാപനം  സോമപ്രസാദ് എംപി നിര്‍വഹിച്ചു

കോന്നി, മലയാലപ്പുഴ, തണ്ണിത്തോട്, അരുവാപ്പുലം, പ്രമാടം പഞ്ചായത്തുകളിലെ നൂറുകണക്കിന് കിടപ്പുരോഗികള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് രോഗീ പരിചരണത്തിലും തുടര്‍ ചികിത്സക്കും മുന്‍‌തൂക്കം നല്‍കിക്കൊണ്ട് കരുണയുടെ കൈ പിടിക്കാന്‍ ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിക്ക് കഴിഞ്ഞു . കിടപ്പുരോഗികളെ വീട്ടിലെത്തി പരിചരിക്കുന്നതിന് സന്നദ്ധ വോളന്റിയര്‍മാരും ഡോക്ടര്‍മാരും നേഴ്സുമാരും ഉണ്ട് .ആമ്പുലന്‍സ് സേവനം കൂടി ഒരുക്കിക്കൊണ്ട് സൊസൈറ്റി പ്രവര്‍ത്തങ്ങള്‍ വിപുലപ്പെടുത്തി .
സൊസൈറ്റി യുടെ അവയവദാന സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് നൂറു കണക്കിന് മനുഷ്യ സ്നേഹികള്‍ അവയവ ദാന സമ്മത പത്രം നല്‍കിക്കൊണ്ട് സൊസൈറ്റിയോട് ചേര്‍ന്ന് നിന്നുകൊണ്ട് മാതൃകയായി . പി എസ് സി കോച്ചിങ്ങും സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു .
ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സൊസൈറ്റി നേതൃത്വംവഹിക്കുന്നു .
സൊസൈറ്റിയുടെ ഉടമസ്ഥതയില്‍ കോന്നി ഏലിയറയ്ക്കലിലുള്ള സ്ഥലത്താണ് ആസ്ഥാന മന്ദിരം നിര്‍മിക്കുന്നത്. പൊതുസമ്മേളനം ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു . സൊസൈറ്റി പ്രസിഡന്റ് ശ്യാംലാല്‍ അധ്യക്ഷനായി . ഇഎംഎസിന്റെ മകള്‍ ഇ എം രാധ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ളിഷ്മെന്റ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ അനന്തഗോപന്‍, ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എ പത്മകുമാര്‍, പ്രൈമറി കോ-ഓപ്പറേറ്റീവ് ബാങ്ക് അസോസിയേഷന്‍ ചെയര്‍മാന്‍ പി ജെ അജയകുമാര്‍, ജില്ലാ പാലിയേറ്റീവ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി എസ് മോഹനന്‍ തുടങ്ങിയവര്‍ ജീവകാരുണ്യ സന്ദേശം കൈമാറി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!