അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല ന്യൂസ് ഡെസ്ക് കോന്നി വാര്‍ത്ത ഡോട്ട് കോം: കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രതിരോധ നടപടികളും ജാഗ്രതയും ശക്തമാക്കുന്നതിന് എഡിഎം അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ബി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകാരുടെ സുരക്ഷയും സൗകര്യങ്ങളും യോഗം വിലയിരുത്തി. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ശബരിമല ഡ്യൂട്ടിയില്‍ ഉള്ള വിവിധ വകുപ്പ് പ്രതിനിധികള്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യവും ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തുടര്‍നടപടികളും യോഗം വിലയിരുത്തി. പുതുതായി ശബരിമല ഡ്യൂട്ടിക്ക് വരുന്ന ജീവനക്കാരുടെ കോവിഡ് പരിശോധന മാനദണ്ഡം നിലവിലുള്ളതുപോലെ തുടരും. പൂര്‍ണമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സുരക്ഷിതമായി ജോലിചെയ്യാന്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കേണ്ടത്…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമലയില്‍ തൃക്കാർത്തിക ദീപം തെളിയിച്ചു
വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ ഞായറാഴ്ച ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് രാജീവര് കിഴക്കേ നടയില്‍ പ്രത്യേകം സജ്ജമാക്കിയ കളത്തില്‍ കാര്‍ത്തിക ദീപം കൊളുത്തി. മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി, എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. ഗോപകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. രാജേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന നടന്നു. സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങള്‍ തെളിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തി. മാളികപ്പുറത്തും കാര്‍ത്തിക നാളില്‍ വിശേഷാല്‍ ദീപാരാധന നടത്തി. ഫോട്ടോ /വീഡിയോ : പ്രശാന്ത്
Read Moreശബരിമലയില്‍ കൂടുതല്‍ ഭക്തര്‍ക്ക് അയ്യപ്പദര്‍ശനത്തിന് വഴിയൊരുങ്ങും; തീരുമാനം ഉടന്‍ : ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്
അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല ന്യൂസ് സെസ്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ശബരിമല ദര്‍ശനം നടത്താനുള്ള സാഹചര്യമൊരുക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ്് അഡ്വ. എന്‍. വാസു പറഞ്ഞു. ശബരിമല സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകാനുള്ള തീരുമാനം ഉണ്ട്. തിങ്കളാഴ്ചയോടെ ഈ വര്‍ധനവ് വരും. തീര്‍ഥാടകരുടെ എണ്ണം സര്‍ക്കാര്‍ തലത്തില്‍ പ്രഖ്യാപിക്കും. മണ്ഡലകാലം ആരംഭിച്ച് 12 ദിവസത്തില്‍ 13,529 ഭക്തരാണ് അയ്യപ്പദര്‍ശനം നടത്തിയിട്ടുള്ളത്. കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല തീര്‍ഥാടനം ആരംഭിച്ചത്. വെര്‍ച്വല്‍ ക്യൂവിലൂടെ രജിസ്റ്റര്‍ ചെയ്തവരില്‍ കോവിഡ് നെഗറ്റീവ് ആയ 1000 ഭക്തരെ മാത്രമാണ് ഇപ്പോള്‍ ദിവസവും സന്നിധാനത്തേക്ക് കടത്തിവിടുന്നത്. തീര്‍ഥാടനം തുടങ്ങിയ ശേഷം ഇതുവരെ നിലയ്ക്കല്‍ 37 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍…
Read Moreകോവിഡ് പ്രതിരോധം: ശബരിമലയില്‍ തെര്‍മല്‍ സ്‌കാന്‍ സംവിധാനം ഏര്‍പ്പെടുത്തി
അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം /ശബരിമല സ്പെഷ്യല്‍ എഡിഷന്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശബരിമല സന്നിധാനത്ത് എത്തുന്ന ഭക്തരുടെയും സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും സുരക്ഷയെ മുന്‍നിര്‍ത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തെര്‍മല്‍ സ്‌കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. തെര്‍മല്‍ സ്‌കാനില്‍ ഒരാളുടെ താപനില കൂടുതലായി രേഖപ്പെടുത്തിയാല്‍ ഉടന്‍തന്നെ ആശുപത്രിയില്‍ നിരീക്ഷണത്തിനു വിധേയരാവണം.വലിയ നടപ്പന്തല്‍, സന്നിധാനം, ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന ഗേറ്റ്, പോലീസ് മെസ്, ദേവസ്വം മെസ് തുടങ്ങിയ സ്ഥലങ്ങളില്‍ തെര്‍മല്‍ സ്‌കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭക്തരുമായി കൂടുതല്‍ സമ്പര്‍ക്കം വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളായ പതിനെട്ടാം പടി, വഴിപാട് കൗണ്ടറുകള്‍, സന്നിധാനം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളും നല്‍കിയിട്ടുണ്ടെന്നും എല്ലാ ഭക്തരും ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു.
Read Moreശബരിമലയില്‍ മികച്ച സേവനം നല്‍കി കെഎസ്ഇബി
അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല : മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് നിലയ്ക്കലും പമ്പയിലും ശബരിമല സന്നിധാനത്തും 24 മണിക്കൂറും മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നത് കെഎസ്ഇബിയാണ്. പമ്പ മുതല്‍ സന്നിധാനം വരെ വഴി വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മണ്ഡല -മകരവിളക്ക് കാലത്ത് പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കടകള്‍ക്ക് വൈദുതി ലഭ്യമാക്കിയിട്ടുണ്ട്. ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ക്കും സേവനം നല്‍കുന്നുണ്ടെന്ന് സന്നിധാനം കെഎസ്ഇബി ഓഫീസ് അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ ബിനുകുമാര്‍ പറഞ്ഞു. പമ്പ – ത്രിവേണി സബ് സ്റ്റേഷനില്‍ നിന്നും ഏരിയല്‍ ബഞ്ചഡ് കേബിള്‍ വഴിയാണ് വൈദുതി സന്നിധാനം സെക്ഷന്‍ ഓഫീസില്‍ എത്തിക്കുന്നത്. സാധാരണ സമയങ്ങളില്‍ രണ്ട് ലൈന്‍മാന്‍ മാത്രമുള്ള ഇവിടെ മണ്ഡലകാലം ആരംഭിക്കുന്നതോടെ ജീവനക്കാരുടെ എണ്ണം കൂട്ടും. ഈ വര്‍ഷം കോവിഡ് മാനദണ്ഡനങ്ങള്‍ പാലിച്ചുകൊണ്ട് 18 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഓരോ ആഴ്ചയും ഇവരെ മാറ്റിക്കൊണ്ടിരിക്കും. സന്നിധാനത്തെ കെഎസ്ഇബി ഓഫീസ് അസിസ്റ്റന്‍ഡ്…
Read Moreസ്വന്തം പിന്‍കോഡും സീലുമുള്ള ശബരിമലയിലെ പോസ്റ്റ് ഓഫീസ്
അരുണ്‍ രാജ് @കോന്നി വാര്‍ത്ത നിരവധി പ്രത്യേകതകളുള്ള ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വര്‍ഷത്തില്‍ മൂന്ന് മാസം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണ പോസ്റ്റ് ഓഫീസ് സീലില്‍ നിന്നും വ്യത്യസ്തമായി അയ്യപ്പസ്വാമി വിഗ്രഹത്തിന്റെയും പതിനെട്ട് പടികളുടെയും ചിത്രം ആലേഖനം ചെയ്ത സീലാണ് ഇവിടെ ഉപയോഗിക്കുന്നത്. ഈ സീല്‍ പതിച്ച പോസ്റ്റ് കാര്‍ഡ് വാങ്ങി വേണ്ടപ്പെട്ടവര്‍ക്ക് അയച്ചു നല്‍കാന്‍ ഭക്തര്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കുന്നത് പതിവാണ്. 689713 പിന്‍ കോഡുള്ള പോസ്റ്റ് ഓഫീസ് ശബരിമലയില്‍ സേവനം തുടങ്ങിയത് 1963 ല്‍ ആണ്. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് മാത്രമാണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ കഴിയാത്ത ഭക്തര്‍ക്കായി ഈവര്‍ഷം മുതല്‍ പ്രസാദം തപാല്‍ വകുപ്പ് മുഖേന വിതരണം ചെയ്യുന്നുണ്ട്. അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ പണം അടയ്ക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും അയ്യപ്പസ്വാമിയുടെ പ്രസാദം…
Read Moreശബരിമലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
പുണ്യ ദര്‍ശനം : കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍@ അരുണ്‍ രാജ് /ശബരിമല പൂങ്കാവനത്തെ ശുചിയാക്കി വിശുദ്ധിസേനാംഗങ്ങള്‍;ശുചീകരണത്തിന് നിയോഗിച്ചിരിക്കുന്നത് 225 പേരെ ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലത്ത് പൂങ്കാവനത്തെ ശുചിത്വ പൂര്‍ണമാക്കി ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധിസേനാംഗങ്ങള്‍ കര്‍മനിരതരാണ്. ശുചീകരണത്തിനായി 225 വിശുദ്ധിസേനാംഗങ്ങളെയാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേയ്‌സ്‌ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. അഖില ഭാരത അയ്യപ്പസേവാ സംഘം തമിഴ്‌നാട് യൂണിറ്റാണ് വിശുദ്ധിസേനാംഗങ്ങളെ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് ലഭ്യമാക്കിയിരിക്കുന്നത്. ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ചെയര്‍മാനായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ മെമ്പര്‍ സെക്രട്ടറി അടൂര്‍ ആര്‍ഡിഒ എസ്. ഹരികുമാറാണ്. സന്നിധാനം 100, പമ്പ 50, നിലയ്ക്കല്‍ ബേയ്‌സ്‌ക്യാമ്പ് 50, പന്തളം 20, കുളനട അഞ്ച്, എന്നിങ്ങനെയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് ഒഴികെയുള്ള മാലിന്യങ്ങള്‍ തരംതിരിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍…
Read Moreശബരിമലയില്‍ വിപുലമായ സംവിധാനങ്ങളുമായി ഫയര്‍ഫോഴ്‌സ്
കോന്നി വാര്‍ത്ത ഡോട്ട് കോം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ഫയര്‍ഫോഴ്‌സ് ഒരുക്കിയിരിക്കുന്നത് വിപുലമായ സുരക്ഷാ, സേവന സംവിധാനം. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങള്‍ കേന്ദ്രമാക്കി 125 ജീവനക്കാരെയും അഗ്നിരക്ഷാ ഉപകരണങ്ങളും ഫയര്‍ഫോഴ്‌സ് വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം, തീപിടുത്തം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടാം. ഏത് അടിയന്തിര സാഹചര്യം നേരിടുന്നതിനും സജ്ജമാണെന്ന് സന്നിധാനം സ്‌പെഷ്യല്‍ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ എസ്. സൂരജ് പറഞ്ഞു. മണ്ഡലകാലത്ത് ഡ്യൂട്ടി മാറിവരുന്ന ജീവനക്കാര്‍ക്ക് അതതു വകുപ്പുകളുമായി ചേര്‍ന്ന് ബോധവല്‍ക്കരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുന്‍തൂക്കമാണ് ഫയര്‍ഫോഴ്‌സ് നല്‍കുന്നത്. ക്ലോറിനേറ്റ് ചെയ്ത ജലം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ വലിയ നടപ്പന്തലും സന്നിധാനവും കഴുകി ശുചീകരിക്കുന്നുണ്ട്. സാമൂഹിക അകലം, മാസ്‌ക്കിന്റെ ഉപയോഗം എന്നിവ സംബന്ധിച്ചും ബോധവത്കരണം നല്‍കുന്നു. ഫയര്‍ഫോഴ്‌സിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി…
Read Moreതീര്‍ഥാടനം മികച്ച നിലയില്‍; കൂടുതല്‍ തീര്‍ഥാടകരെത്തിയാല്‍ സ്വീകരിക്കുന്നതിന് സജ്ജം
അരുണ്‍ രാജ് @കോന്നി വാര്‍ത്ത കോന്നി വാര്‍ത്ത / ശബരിമല :കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശബരിമല തീര്‍ഥാടനം മികച്ച നിലയില്‍ പുരോഗമിക്കുന്നതായും കൂടുതല്‍ തീര്‍ഥാടകര്‍ വരും ദിവസങ്ങളില്‍ എത്തിയാല്‍ ദര്‍ശനമൊരുക്കുന്നതിന് പൂര്‍ണ സജ്ജമാണെന്നും ശബരിമല എഡിഎം അരുണ്‍. കെ. വിജയന്റെ സാന്നിധ്യത്തില്‍ പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ സന്നിധാനത്തു ചേര്‍ന്ന ഹൈലെവല്‍ കമ്മിറ്റി യോഗം വിലയിരുത്തി. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി. മണ്ഡലകാല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മികച്ച നിലയിലാണ് വകുപ്പുകളുടെ പ്രവര്‍ത്തനം നടക്കുന്നതെന്ന് ശബരിമല എഡിഎം അരുണ്‍. കെ. വിജയന്‍ പറഞ്ഞു. കോവിഡ് പരിശോധന, തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയ്ക്ക് മികച്ച ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരും സേവനത്തിനായി എത്തുന്ന ഉദ്യോഗസ്ഥരും കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുമായാണ് എത്തുന്നത്. വളരെ മുന്‍കരുതലോടെയാണ് മുന്നോട്ടു പോകുന്നത്. സന്നിധാനത്ത് കോവിഡ് സ്ഥിരീകരിച്ച താല്‍ക്കാലിക…
Read Moreമണ്ഡല-മകരവിളക്ക് തീര്‍ഥാടനം:എക്‌സൈസ് റെയ്ഡുകള്‍ ശക്തമാക്കി
മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പ, നിലക്കല്‍, സന്നിധാനം ഭാഗങ്ങളില്‍ എക്‌സൈസ് റെയ്ഡുകള്‍ ശക്തമാക്കി. സീസണ്‍ പ്രമാണിച്ച് നിലക്കല്‍, പമ്പ, സന്നിധാനം കേന്ദ്രീകരിച്ച് എക്‌സൈസിന്റെ താല്‍ക്കാലിക റേഞ്ച് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പമ്പ കേന്ദ്രീകരിച്ച് അസിസ്റ്റന്റ് എക്‌സസൈസ് കമ്മീഷണറാണ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആകെ 56 ജീവനക്കാരാണ് 24 മണിക്കൂറും പ്രവര്‍ത്തനസജ്ജരായിട്ടുള്ളത്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നടത്തിയ വിവിധ റെയ്ഡുകളിലായി പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വച്ചതും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആകെ 40 കോട്പാ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചാലക്കയം അട്ടത്തോട് ഭാഗങ്ങളിലെ വനമേഖലകളില്‍ കഴിഞ്ഞ ദിവസം ഐ. ബിയുമായി ചേര്‍ന്ന് തിരച്ചില്‍ നടത്തി. വരുംദിവസങ്ങളിലും മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കെതിരെ ശക്തമായി റെയ്ഡുകള്‍ നടത്തുമെന്ന് പമ്പ…
Read More