ശബരിമല : മണ്ഡല-മകരവിളക്ക് ഉല്‍സവത്തിന് നവംബര്‍ 16 ന് തുടക്കമാകും

ശബരിമല : മണ്ഡല-മകരവിളക്ക് ഉല്‍സവത്തിന് നവംബര്‍ 16 ന് തുടക്കമാകും മണ്ഡല-മകരവിളക്ക് ഉല്‍സവത്തിന് നവംബര്‍ 16 ന് തുടക്കമാകും.നവംബര്‍ 15 ന് വൈകുന്നേരം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും.തുടര്‍ന്ന് മേല്‍ശാന്തി ഉപദേവതാ ക്ഷേത്രനടകളും തുറന്ന് ദീപങ്ങള്‍ തെളിക്കും.പിന്നേട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആ‍ഴിയില്‍ അഗ്നി പകരും. ശബരിമല -മാ‍ളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങും അന്നേദിവസം വൈകുന്നേരം ആറുമണിക്ക് ആരംഭിക്കും.ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടികയറി വരുന്ന ശബരിമല—മാളികപ്പുറം മേല്‍ ശാന്തിമാരായ എന്‍.പരമേശ്വരന്‍ നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി പതിനെട്ടാം പടിക്ക് മുന്നിലായി സ്വീകരിച്ച് ശബരീശസന്നിധിയിലേക്ക് ആനയിക്കും.തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടക്കുക.സോപാനത്തിനുമുന്നിലായി നടക്കുന്ന ചടങ്ങില്‍ വച്ച് ക്ഷേതന്ത്രി, പുതിയ മേല്‍ശാന്തിയെ കലശാഭിഷേകം ചെയ്യും.ശേഷം ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കൊണ്ടുപോയി അയ്യപ്പന്‍റെ…

Read More

അഡ്വ. കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

  കോന്നി വാര്‍ത്ത ഡോട്ട് കോം : അഡ്വ. കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ അദ്ദേഹം പത്തനംതിട്ട ജില്ല മുന്‍ സെക്രട്ടറിയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് അനന്തഗോപന്റെ പേര് നിര്‍ദേശിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.   ഹിന്ദു മന്ത്രിമാരുടെ പ്രതിനിധിയായി അനന്തഗോപനെ നിര്‍ദേശിക്കും. സി.പി.ഐയുടെ പ്രതിനിധിയായി മനോജ് ചരളേലിനെ തിരഞ്ഞെടുത്തിരുന്നു. ദേവസ്വംബോര്‍ഡിന്‍രെ നിലവിലുള്ള പ്രസിഡന്റ് എന്‍. വാസുവിന്റെയും അംഗം കെ.സ് രവിയുടെയും കാലാവധി ശനിയാഴ്ച അവസാനിക്കുകയാണ്.സി.പി.എമ്മിന്റെ പ്രമുഖ നേതാവായ അനന്തഗോപന്‍ നേരത്തെ പത്തനംതിട്ടയില്‍ നിന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

Read More

‘പുണ്യ ദര്‍ശനം ” നവംബര്‍ 16 (വൃച്ഛികം ഒന്ന് )നു പ്രകാശനം ചെയ്യും

“കോന്നി വാര്‍ത്ത ഡോട്ട് കോം”ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്‍റെ ശബരിമല സ്പെഷ്യല്‍ എഡിഷന്‍ പേജ് ‘പുണ്യ ദര്‍ശനം ” നവംബര്‍ 16 (വൃച്ഛികം ഒന്ന് )നു പ്രകാശനം ചെയ്യും ശബരിമല: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങള്‍ , വീഡിയോസ്, ഫോട്ടോകൾ എന്നിവ ലോക ജനതയ്ക്ക് മലയാളത്തിലും ഇംഗ്ലീഷിലും കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ കാണാം . ശബരിമലയിലെ വാര്‍ത്തകളും പൂജകളും വഴിപാടുകളുംവിശേഷങ്ങളും വേഗത്തില്‍ പ്രസിദ്ധീകരിക്കാന്‍ “കോന്നി വാര്‍ത്ത ഡോട്ട് കോം” പ്രത്യേക ന്യൂസ് ഡെസ്ക് തുടങ്ങി .

Read More

ശബരിമല തീര്‍ഥാടനം: സംസ്ഥാന പോലീസ് മേധാവി ഒരുക്കങ്ങള്‍ വിലയിരുത്തി

  ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ സംസ്ഥാന പോലീസ് മേധാവി(ഡിജിപി) അനില്‍കാന്ത് നേരിട്ടു വിലയിരുത്തി. പമ്പ, നിലക്കല്‍ എന്നിവിടങ്ങള്‍ ഡിജിപി സന്ദര്‍ശിച്ചു. നിലയ്ക്കലില്‍ ചേര്‍ന്ന അവലോകന യോഗത്തിലും ഡിജിപി പങ്കെടുത്തു. നിലയ്ക്കല്‍, പമ്പ എന്നിവടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മെസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഡിജിപി പരിശോധിച്ചു. തീര്‍ഥാടനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള വിവിധ സൗകര്യങ്ങളെ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി ഡിജിപിക്കു വിശദീകരിച്ചു നല്‍കി. പമ്പയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മെസും, പോലീസ് കണ്‍ട്രോള്‍ റൂമും ഡിജിപി സന്ദര്‍ശിച്ചു. തുടര്‍ന്ന് നിലയ്ക്കലില്‍ എത്തി അവലോകന യോഗത്തില്‍ പങ്കെടുത്തു. എഡി ജിപി എസ്. ശ്രീജിത്ത്, ഐജി ഹര്‍ഷിത അട്ടല്ലൂരി, ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയരും ഡിജിപിക്ക് ഒപ്പമുണ്ടായിരുന്നു. ശബരിമല തീര്‍ഥാടനം: കോട്ടയം -എരുമേലി- ആങ്ങമൂഴി ബസ് സര്‍വീസ് പുന:സ്ഥാപിക്കണം: ജനീഷ് കുമാര്‍ എംഎല്‍എ നിലച്ചിരിക്കുന്ന…

Read More

ശബരിമല വിശേഷങ്ങള്‍

സന്നിധാനത്തെ നാലു കെട്ടിടങ്ങളുടെ  അറ്റകുറ്റപണികള്‍  13നകം പൂര്‍ത്തീകരിക്കും   കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് യാര്‍ഡില്‍  പൂട്ട്കട്ട് പാകുന്ന ജോലി അവസാനഘട്ടത്തില്‍  പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് കീഴില്‍ സന്നിധാനത്ത് നിലവിലുള്ള ആയൂര്‍വേദ/ഹോമിയോ ഡിസ്പന്‍സറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസ്, പോലീസ് കണ്‍ട്രോള്‍ റൂം, ശബരിമല സത്രം എന്നീ കെട്ടിടങ്ങളുടെ  അറ്റകുറ്റപണികള്‍ ഈ മാസം 13നകം പൂര്‍ത്തീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് യാര്‍ഡില്‍ പൂട്ട്കട്ട് പാകുന്ന ജോലിക്കായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചതനുസരിച്ചുള്ള പ്രവൃത്തിയും 13ന്  തന്നെ പൂര്‍ത്തിയാക്കും. കനത്ത മഴയാണ് ഇടയ്ക്ക് തടസമാകുന്നത്.  ജില്ലയിലുള്ള ഒന്‍പത് പൊതുമരാമത്ത് റസ്റ്റ്ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസാക്കി പൊതുജനങ്ങള്‍ക്കുകൂടി ഉപയോഗപ്രദമാകുന്ന രീതിയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യത്തോടുകൂടി സജ്ജമാക്കിയിട്ടുണ്ട്. ഈ റസ്റ്റ്ഹൗസുകള്‍ കൂടുതല്‍ വൃത്തിയാക്കുന്ന തിനുള്ള അത്യാവശ്യ അറ്റകുറ്റപണികള്‍ നടന്നുവരികയാണെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  സന്നിധാനത്തുള്ള…

Read More

ശബരിമല തീര്‍ഥാടനം: അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കും- ജില്ലാ കളക്ടര്‍

ജില്ലയിലെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ  അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതത്വവും  ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ശബരിമല തീര്‍ഥാനത്തോട് അനുബന്ധിച്ച് ജില്ലയിലെ ശുചിമുറി സംവിധാനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. തീര്‍ഥാടകര്‍ക്ക് മികച്ച രീതിയിലുള്ള ശുചിമുറി സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദേവസ്വം ബോര്‍ഡും ഒരുക്കും. അടിസ്ഥാന സൗകര്യങ്ങളും,  ശുചി മുറികളും ആവശ്യത്തിനുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പു വരുത്തണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും വെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നും ഉറപ്പാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അപകട സാധ്യതയുള്ള കടവുകള്‍ കണ്ടെത്തി അവ അടിയന്തരമായി അടയ്ക്കുകയും ബഹുഭാഷാ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യണം. കടവുകളില്‍ ലൈഫ് ഗാര്‍ഡുകളെ നിയോഗിക്കണം. ലൈഫ് ഗാര്‍ഡുകളും ശുചീകരണ തൊഴിലാളികളും കോവിഡ് വാക്സിന്‍ സ്വീകരിച്ചവരാണെന്ന് ഉറപ്പു വരുത്തണം. കൊതുകു നശീകരണം നടത്തണം. സന്നിധാനത്ത് ദേവസ്വം…

Read More

ശബരിമല മുന്നൊരുക്കങ്ങള്‍ പത്തിനകം പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

ശബരിമല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എല്ലാവകുപ്പുകളും ഈമാസം പത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിശക്തമായ മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ തീര്‍ഥാടകര്‍ ഇത്തവണ വരുന്നതിനാല്‍ അവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടര്‍ കിയോസ്‌കുകള്‍ സജ്ജമാക്കും. കോവിഡ് കാലമായതിനാല്‍ തീര്‍ഥാടകര്‍ വെള്ളം കുടിക്കുന്നതിനായി സ്റ്റീല്‍ ഗ്ലാസ് കരുതുന്നത് ഉചിതമാകും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ബിഎസ്എന്‍എല്ലിനു പുറമേ മറ്റ് സേവനദാതാക്കളുടെ സേവനവും ഉറപ്പാക്കും. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. തീര്‍ഥാടനത്തിനിടെ രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. കോവിഡ് വാക്സിന്‍ രണ്ടു ഡോസ് എടുത്തവര്‍ക്കും, 72 മണിക്കൂറിനിടെ നടത്തിയ ആര്‍ടിപിസിആര്‍…

Read More

ശബരിമല മണ്ഡല-മകരവിളക്ക്: സുരക്ഷിത തീര്‍ഥാടനം ഉറപ്പുവരുത്തും:  ജില്ലാ കളക്ടര്‍

ശബരിമല മണ്ഡല-മകരവിളക്ക്:   സുരക്ഷിത തീര്‍ഥാടനം ഉറപ്പുവരുത്തും:  ജില്ലാ കളക്ടര്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത തീര്‍ഥാടനം ഉറപ്പുവരുത്തുമെന്ന് പത്തനംതിട്ട ജില്ലാ  കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ഇതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു.  വിവിധ വകുപ്പുകള്‍ ഇക്കൊല്ലത്തെ തീര്‍ഥാടനകാലം സുരക്ഷിതവും സുഗമവും ആക്കി തീര്‍ക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി വരുന്നതായും എത്രയും വേഗം അവ പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. അപ്പം, അരവണ, മറ്റു പ്രസാദങ്ങള്‍ എന്നിവയുടെ വിതരണത്തിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും കുടിവെള്ള വിതരണത്തിനായി 25000ല്‍ അധികം  ബോട്ടിലുകള്‍ ദിനംപ്രതി സജ്ജീകരിക്കുമെന്നും ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാര്യരും എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അജിത് കുമാറും പറഞ്ഞു. ശബരിമല പാതയില്‍  സെക്യൂരിറ്റി ക്യാമറയെ മറയ്ക്കും…

Read More

ശബരിമല വാര്‍ത്തകള്‍ /അറിയിപ്പുകള്‍

ശബരിമല തീര്‍ഥാടനം:ഭക്ഷണശാലകളില്‍ വിവിധ ഭാഷകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം 2021-22 ശബരിമല തീര്‍ഥാടന കാലയളവില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിവിധ ഭാഷയിലുള്ള വിലവിവര പട്ടിക തീര്‍ത്ഥാടകര്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി ശബരിമല തീര്‍ഥാടനം: ഒരേസമയം സൂക്ഷിക്കാവുന്ന പരമാവധി ഗ്യാസ് സിലണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 2021-22 കാലയളവിലെ തീര്‍ഥാടനം നടത്തുന്നതിന്റെ ഭാഗമായി വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ ഒരേസമയം സൂക്ഷിക്കാവുന്ന പരമാവധി ഗ്യാസ് സിലണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.ശബരിമല തീര്‍ഥാടനം: വാഹനങ്ങളുടെ സമീപം ഗ്യാസ് സിലണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് നിരോധിച്ചു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 2021-22 കാലയളവിലെ തീര്‍ഥാടനം നടത്തുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും…

Read More

മണ്ഡല-മകരവിളക്ക് തീര്‍ഥാടനം: ശബരിമല പാത ഉള്‍പ്പെടെയുള്ള റോഡുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമല പാതയിലെ പിഡബ്ല്യുഡി റോഡുകള്‍, മലയോര ഹൈവേ, മറ്റ് അനുബന്ധ റോഡുകളുടെ നിര്‍മാണം തുടങ്ങിയവ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യാ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷത്തേതുപോലെ നിലയ്ക്കല്‍ കോവിഡ് ടെസ്റ്റ് കേന്ദ്രവും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ശബരിമല വാര്‍ഡും ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ നടത്തണം. മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ജില്ല സജ്ജമാകണമെന്നും മന്ത്രി പറഞ്ഞു. ശബരിമല വെര്‍ച്വല്‍ ക്യൂവിന്റെ പരിമിതികള്‍ ഭക്തര്‍ പറയുന്നുണ്ടെന്നും അവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് പമ്പാ…

Read More