അഡ്വ. കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അഡ്വ. കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ അദ്ദേഹം പത്തനംതിട്ട ജില്ല മുന്‍ സെക്രട്ടറിയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് അനന്തഗോപന്റെ പേര് നിര്‍ദേശിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.

 

ഹിന്ദു മന്ത്രിമാരുടെ പ്രതിനിധിയായി അനന്തഗോപനെ നിര്‍ദേശിക്കും. സി.പി.ഐയുടെ പ്രതിനിധിയായി മനോജ് ചരളേലിനെ തിരഞ്ഞെടുത്തിരുന്നു. ദേവസ്വംബോര്‍ഡിന്‍രെ നിലവിലുള്ള പ്രസിഡന്റ് എന്‍. വാസുവിന്റെയും അംഗം കെ.സ് രവിയുടെയും കാലാവധി ശനിയാഴ്ച അവസാനിക്കുകയാണ്.സി.പി.എമ്മിന്റെ പ്രമുഖ നേതാവായ അനന്തഗോപന്‍ നേരത്തെ പത്തനംതിട്ടയില്‍ നിന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

error: Content is protected !!