ശബരിമല : ഏറ്റവും പുതിയ വാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , വിശേഷങ്ങള്‍ (17/11/2021 )

  ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്‌പോട്ട് ബുക്കിംഗ്; 10 കേന്ദ്രങ്ങള്‍ സജ്ജം കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്‌പോട്ട് ബുക്കിംഗ് ആരംഭിക്കും. പത്ത് ഇടത്താവളങ്ങളില്‍ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി. വെര്‍ച്ച്വല്‍ ക്യൂവിലൂടെ മുന്‍കൂര്‍ ബുക്ക് ചെയ്യാത്ത തീര്‍ഥാടകര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. എരുമേലി, നിലയ്ക്കല്‍, കുമളി എന്നീ മൂന്ന് കേന്ദ്രങ്ങള്‍ക്ക് പുറമെ തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, കോട്ടയം ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കല്‍ ക്ഷേത്രം, പെരുമ്പാവൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നീ ഏഴു കേന്ദ്രങ്ങളിലാണ് പുതുതായി സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.   ശബരിമല തീര്‍ഥാടകര്‍ക്കുള്ള പോലീസിന്റെ നിര്‍ദേശങ്ങള്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പാര്‍ക്കിംഗ്…

Read More

ശബരിമല ഹബ്: പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി  സ്റ്റാന്‍ഡില്‍ നിന്ന് പരീക്ഷണ സര്‍വീസ് 22ന്

     konni vartha.com : കെ.എസ്.ആര്‍.ടി.സി യുടെ പമ്പ സ്‌പെഷല്‍ സര്‍വീസുകളുടെ ഹബായി പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് മാറുന്നു. നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാനും ഭക്ഷണത്തിനും വിശ്രമത്തിനും തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പുതിയ ഹബ് പദ്ധതിയൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അഭ്യര്‍ഥന പ്രകാരമാണ് പത്തനംതിട്ടയിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനെ ശബരിമല ഹബ് ആയി മാറ്റുന്നതിന് ഗതാഗത മന്ത്രി ആന്റണി രാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് പത്തനംതിട്ടവഴിയുള്ള പമ്പ സര്‍വീസുകള്‍ ഹബ് വരെ മാത്രമാകും ഉണ്ടാകുക. പത്തനംതിട്ട നഗരത്തിലൂടെ മറ്റു ജില്ലകളില്‍ നിന്ന് യാത്ര തുടങ്ങുന്നവര്‍ പമ്പ വരെയുള്ള യാത്രയ്ക്കായി ഒരു തവണ ടിക്കറ്റ് എടുത്താല്‍ മതിയാകും. അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്ക് ചെയിന്‍ സര്‍വീസിലും യാത്ര ചെയ്യാം. പത്തനംതിട്ട സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്ന യാത്രക്കാരന്റെ…

Read More

ശബരിമല തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്: പന്തളം-കൈപ്പട്ടൂര്‍ റോഡ് ഗതാഗതയോഗ്യം; പന്തളം-ഓമല്ലൂര്‍, കൊച്ചാലുംമൂട്- പന്തളം  റോഡുകളില്‍ തടസമുണ്ട് 

ശബരിമല തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്:   പന്തളം-കൈപ്പട്ടൂര്‍ റോഡ് ഗതാഗതയോഗ്യം; പന്തളം-ഓമല്ലൂര്‍, കൊച്ചാലുംമൂട്- പന്തളം  റോഡുകളില്‍ തടസമുണ്ട്  ശക്തമായ മഴ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലയിലെ ചില റോഡുകളില്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് മാര്‍ഗതടസം ഉണ്ടായതിനാല്‍ ശബരിമല തീര്‍ത്ഥാടകരുടെ  വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വഴിതിരിച്ചുവിട്ടിരുന്നു. അതില്‍ മൂന്നു റോഡുകളിലെ ഗതാഗതംപുന:സ്ഥാപിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പന്തളം-കൈപ്പട്ടൂര്‍ റോഡ്, കുമ്പഴ-കോന്നി വഴി വെട്ടൂര്‍ റോഡ്, അടൂര്‍-കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡ് എന്നിവടങ്ങളിലെ ഗതാഗതമാണ് പുന:സ്ഥാപിച്ചത്. എന്നാല്‍ അടൂര്‍- കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡില്‍ കൈപ്പട്ടൂര്‍ പാലം അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാലത്തില്‍കൂടി ഭാരം കുറഞ്ഞ വാഹനങ്ങള്‍ നിയന്ത്രണവിധേയമായി ഒരുവരി ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം പന്തളം-ഓമല്ലൂര്‍ റോഡ്, കൊച്ചാലുംമൂട്- പന്തളം റോഡ് എന്നിവ വെള്ളക്കെട്ട് മൂലം ഇപ്പോഴും സഞ്ചാരയോഗ്യമല്ല.  ഈ റോഡുകളില്‍ മാര്‍ഗതടസമുള്ളതിനാല്‍ ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലകടവ്-കുളനട-മെഴുവേലി-ഇലവുംതിട്ട- കോഴഞ്ചേരി-റാന്നി വഴിയും…

Read More

ശബരിമല : ഏറ്റവും പുതിയ വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (16/11,2021 )

ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്‍റെ അന്നദാനം തുടങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചു. അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അയ്യപ്പന്മാര്‍ക്ക് പ്രഭാത ഭക്ഷണം വിളമ്പി നിര്‍വഹിച്ചു. മൂന്നു നേരവും ഇവിടെ നിന്നും ഭക്ഷണം ലഭിക്കും. രാവിലെ ഏഴു മുതല്‍ 10 വരെ ഉപ്പുമാവും, കടലയും, ചുക്ക്കാപ്പിയും 10.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ പുലാവും സാലഡും അച്ചാറും ഉള്‍പ്പെടുന്ന ഉച്ചഭക്ഷണവും, വൈകുന്നേരം അഞ്ചു മുതല്‍ ഉപ്പുമാവും, കടലയും, ചുക്ക് കാപ്പിയും ലഭിക്കും. ബൊഫേ രീതിയിലാണ് ഭക്ഷണം നല്‍കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തുന്നതിനാല്‍ പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ ഗ്ലാസുകളാണ് അന്നദാനത്തിനായി ഉപയോഗിക്കുന്നത്. ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നതാണ് ദേവസ്വം ബോര്‍ഡ്…

Read More

കോന്നിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു

  konnivartha.com : : ഈ വർഷത്തെ മണ്ഡല മഹോത്സവ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സേവനം നൽകുന്നതിനായി കോന്നി ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. 24 മണിക്കൂറും പ്രവൃത്തിക്കുന്ന എയ്ഡ് പോസ്റ്റ് ദീപാരാധന സമയത്തു കോന്നി ഡിവൈഎസ്പി കെ.ബൈജു കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായരുടെ അദ്ധ്യക്ഷധയിൽ ,വൈസ് പ്രസിഡന്റ് റോജി എബ്രഹാം ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺശോഭ മുരളി,ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻഫൈസൽ പി.എച്ച്‌,ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സോമൻ പിള്ള ,തോമസ് കാലായിൽ,പുഷ്പ ഉത്തമൻ,ലതിക കുമാരി,സിന്ധു സന്തോഷ്,സെക്രട്ടറി ജയപാലൻ,എസ്.എച്ച്‌.ഓ കിരൺ,എഞ്ചിനീയർ രല്ലു.പി.രാജു എന്നിവർ പ്രസംഗിച്ചു

Read More

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍  ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക വാര്‍ഡ് ആരംഭിച്ചു

  ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേക ശബരിമല വാര്‍ഡ് ആരംഭിച്ചു. തീര്‍ഥാടന കാലയളവിലെ ബേയ്സ് ആശുപത്രിയായ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചിരിക്കുന്ന പ്രത്യേക വാര്‍ഡില്‍ 18 കിടക്കകളും നാല് ഐ.സി.യു കിടക്കകളുമാണ് സജീകരിച്ചിരിക്കുന്നത്. കിടക്കകള്‍ ഉള്‍പ്പെടെയുള്ള വാര്‍ഡിലെ സൗകര്യങ്ങള്‍ തീര്‍ഥാടകര്‍ക്ക് സൗജന്യമാണെന്ന് വാര്‍ഡ് ഉദ്ഘാടനം വീഡിയോ കോണ്‍ഫന്‍സിലൂടെ നിര്‍വഹിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാര്‍ഡില്‍ അഞ്ച് സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍, കൂടാതെ നഴ്സുമാര്‍, അറ്റന്‍ഡറുമാര്‍ ഉള്‍പ്പെടെ ഉണ്ടാകും. കാത്ത് ലാബ്, ലബോറട്ടറി പരിശോധനകള്‍ സി.ടി ഉള്‍പ്പടെയുള്ള മറ്റ് പരിശോധനകള്‍, മരുന്നുകള്‍ എന്നിവയും തീര്‍ഥാടകര്‍ക്ക് ലഭ്യമാകും. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നിന്ന് ഫിസിഷ്യന്‍, സര്‍ജന്‍, ഓര്‍ത്തോ, അനസ്‌തേഷ്യ വിഭാഗത്തിലുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടേയും, മറ്റ് ജീവനക്കാരുടേയും സേവനം അധികമായി ആശുപത്രിയില്‍ ലഭ്യമാണ്. അടിയന്തര ഘട്ടത്തില്‍…

Read More

പത്താം വര്‍ഷത്തിന്റെആഘോഷത്തില്‍ പുണ്യം പൂങ്കാവനം

ശബരിമല തീര്‍ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍ ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ അനുകൂലമാകുന്നതോടെ കൂടുതല്‍ തീര്‍ഥാടകര്‍ എത്തിച്ചേരും. ഇതിന് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.  തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. നിലവില്‍ 13 ലക്ഷം പേര്‍ ഓണ്‍ലൈനായി ദര്‍ശനം നടത്തുന്നതിന് ബുക്ക് ചെയ്തിട്ടുണ്ട്.   ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ പമ്പയില്‍ സ്‌നാനം ചെയ്യുന്നത് അപകടകരമായതിനാലാണ് നിലവില്‍ അനുവദിക്കാത്തത്. ശക്തമായ മഴയില്‍ തകര്‍ന്ന പമ്പയിലെ ഞുണങ്ങാര്‍ പാലം പുനര്‍നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കും.  പ്രകൃതിക്ഷോഭം മൂലം തീര്‍ഥാടനവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തടസങ്ങള്‍…

Read More

മന്ത്രിയും, പ്രസിഡന്റും എം എൽ എ യും ശബരിമലയിൽ എത്തി

മന്ത്രിയും, പ്രസിഡന്റും എം എൽ എ യും ശബരിമലയിൽ എത്തി കോന്നി വാർത്ത ഡോട്ട് കോം :വൃശ്ചികം ഒന്നായ നാളെ ശബരിമല നട തുറക്കുന്നതിനോടനുബന്ധിച്ചു ദേവസ്വം വകുപ്പ് മന്ത്രി. കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, കോന്നി എം എൽ എ അഡ്വ. കെ യു ജനീഷ് കുമാർ എന്നിവർ സന്നിധാനത്തേക്ക് എത്തിച്ചേർന്നു (konnivartha.Com )

Read More

ശബരിമല തീര്‍ഥാടനം: മൂന്ന് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ ആരംഭിച്ചു

ശബരിമല തീര്‍ഥാടനം: മൂന്ന് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ ആരംഭിച്ചു സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവടങ്ങളില്‍ സെന്ററുകള്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനം സാധ്യമാക്കുക ലക്ഷ്യം: മന്ത്രി കെ.രാജന്‍   konnivartha.com : ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനം സാധ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുമായി സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെയും പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെയും നേതൃത്വത്തില്‍ ആരംഭിച്ച മൂന്ന് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെ ഉദ്ഘാടനം പമ്പയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അറിയിപ്പുകളുമായി ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണം. മൂന്നു ദിവസത്തേക്ക് ഓണ്‍ലൈന്‍ ബുക്ക് ചെയ്ത ശബരിമല തീര്‍ഥാടകള്‍ സുരക്ഷയെക്കരുതി അവരുടെ വരവ് ഒഴിവാക്കിയാല്‍ ഈ…

Read More

ശബരിമലയിലെ നാളത്തെ (16.11.2021) ചടങ്ങുകള്‍

പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം 7.30 ന് ഉഷപൂജ 8 മണി മുതല്‍ ഉദയാസ്തമന പൂജ 11.30 ന് 25 കലശാഭിഷേകം തുടര്‍ന്ന് കളഭാഭിഷേകം 12 ന് ഉച്ചപൂജ 1 മണിക്ക് നട അടയ്ക്കല്‍ 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30 ….ദീപാരാധന 7 മണിക്ക് …..പടിപൂജ 9 മണിക്ക് ….അത്താഴപൂജ 9.50 ന്  ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക്  ശ്രീകോവില്‍ നട അടയ്ക്കും.

Read More