ശബരിമല തീര്‍ഥാടകര്‍ക്ക് അപ്പം, അരവണ പ്രസാദ വിതരണത്തിനായി സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് പുതിയതായി രണ്ട് കൗണ്ടറുകള്‍ കൂടി തുറന്നു. ഇതോടെ ആകെ കൗണ്ടറുകളുടെ എണ്ണം എട്ടായി. സന്നിധാനത്ത് നെയ്യ് അഭിഷേകത്തിനായി നല്‍കുന്നതിന് രണ്ട് കൗണ്ടറുകളാണുള്ളത്. നെയ്യ് സ്വീകരിക്കുന്നതിന്് ശ്രീകോവിലിന് പുറക് വശത്തും, വടക്ക് വശത്തും ഒരോ കൗണ്ടറാണ് ഉള്ളത്. മരാമത്ത് കോപ്ലക്സിന് താഴെയുള്ള ഒരു കൗണ്ടറില്‍നിന്ന് അഭിഷേകം ചെയ്ത നെയ്യ് തീര്‍ഥാടകര്‍ക്ക് ലഭിക്കും. തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതോടെ പ്രസാദ വിതരണത്തിന് കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുന്നത് പരിഗണിക്കുമെന്ന് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാര്യര്‍ പറഞ്ഞു.
Read Moreവിഭാഗം: SABARIMALA SPECIAL DIARY
അയ്യപ്പഭക്തന്‍മാര്‍ക്കായി എയര്‍പോര്‍ട്ടില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും ഹെല്‍പ്പ് ഡെസ്‌കും
അയ്യപ്പഭക്തന്‍മാര്‍ക്കായി നെടുമ്പാശേരി വിമാനത്താവളത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കം ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കി. വിമാനത്താവളത്തിനു മുന്നിലെ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ നിര്‍വഹിച്ചു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ്, ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചീനിയര്‍ കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡിന്റെ ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അഡ്വ. ബിനു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശബരിമല നട തുറക്കല്‍, അടയ്ക്കല്‍ തീയതികള്‍ തീര്‍ഥാടനത്തിന്റെ മറ്റ് വിശദാംശങ്ങള്‍, തീര്‍ഥാടകര്‍ അറിയേണ്ട കാര്യങ്ങള്‍ എന്നിങ്ങനെയുള്ളവ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ലഭ്യമാകും. സന്നിധാനത്ത് തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ചു ശബരിമല ദര്‍ശനം നടത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധന. വെര്‍ച്ചല്‍ ക്യൂ വഴി തിങ്കളാഴ്ച (നവംബര്‍ 29) 25,271 പേര്‍ ബുക്ക് ചെയ്തിരുന്നതില്‍ ഉച്ചയ്ക്ക് 12 വരെ 13,248 പേര്‍ ദര്‍ശനം നടത്തി. വെര്‍ച്ചല്‍ ക്യൂ വഴി…
Read Moreപമ്പ- ശബരിമല (1980 -81 വര്‍ഷത്തിലെ ചിത്രങ്ങള്‍ )
പമ്പ- ശബരിമല (1980 -81 വര്‍ഷത്തിലെ ചിത്രങ്ങള്‍ അയ്യപ്പസ്വാമി- ജനനവും ചരിത്രവും മധുര, തിരുനെല്‍വേലി, രാമനാഥപുരം എന്നിവിടങ്ങളിലായി വ്യാപിച്ചുകിടന്ന പാണ്ഡ്യരാജവംശത്തിന്റെ ഭരണാധികാരിയായിരുന്ന തിരുമലനായ്ക്കരാല്‍ പുറത്താക്കപ്പെട്ട പാണ്ഡയരാജവംശത്തിലെ അംഗങ്ങള്‍ വള്ളിയൂര്‍, തെങ്കാശി,ചെങ്കോട്ട, അച്ചന്‍കോവില്‍, ശിവഗിരി എന്നിവിടങ്ങളില്‍ താമസിച്ചുവന്നു. തിരുവിതാംകൂറിന്റെ ചില ഭാഗങ്ങളില്‍ അവര്‍ തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിച്ചെടുത്തിരുന്നു. ശിവഗിരിയിലെ ചെമ്പഴനാട്ടുകോവിലിലുള്ള ചിലര്‍ക്ക് തിരുവിതാംകൂര്‍ രാജാവ് പന്തളരാജ്യം ഭരിക്കാനുള്ള അവകാശം നല്‍കിയിരുന്നു. എണ്ണൂറു വര്‍ഷം മുമ്പ് ഈ രാജവംശത്തിലാണ് അയ്യപ്പസ്വാമിയുടെ വളര്‍ത്തച്ഛനായ രാജശേഖരന്‍ എന്ന രാജാവ് ജീവിച്ചിരുന്നത്. നീതിമാനും ധര്‍മ്മനിഷ്ഠനുമായ രാജാവിന്റെ ഭരണത്തിന്‍കീഴില്‍ ജനങ്ങള്‍ സന്തുഷ്ടരായി കഴിയുകയും രാജ്യം സുവര്‍ണ്ണകാലഘട്ടത്തിന് സാക്ഷ്യംവഹിക്കുകയും ചെയ്തു. എന്നാല്‍, ഒരു ദുഃഖം രാജാവിനെ വിട്ടുമാറാതെ പിന്തുടര്‍ന്നു. അദ്ദേഹത്തിന് പുത്രസൗഭാഗ്യം ലഭിച്ചില്ല. അതിനാല്‍ ചെങ്കോലേന്താന്‍ ഒരു അനന്തരാവകാശി ഇല്ലാതായി. നിസ്സഹായരായ രാജാവും രാജ്ഞിയും ശിവഭഗവാനോട് ഒരു കുഞ്ഞിനുവേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചുവന്നു. ഇതേകാലത്തു തന്നെ മഹിഷാസുരന്‍ എന്ന…
Read Moreശബരിമല തീര്‍ഥാടനം: 24 മണിക്കൂറും സേവനം ഉറപ്പാക്കി കെഎസ്ഇബി
ശബരിമല തീര്‍ഥാടന കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും സേവനം ഉറപ്പാക്കി കെഎസ്ഇബി. സന്നിധാനത്ത് ത്രിവേണി സബ് സ്റ്റേഷനില്‍ നിന്ന് മൂന്ന് 11 കെവി ഫീഡര്‍ വഴിയാണ് വൈദ്യുതി വിതരണം നടത്തുന്നത്. തീര്‍ഥാടന കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ ലൈനുകളുടെ അറ്റകുറ്റപണികളും ലൈറ്റ് ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി. സന്നിധാനത്ത് എല്ലാ ലൈനുകളും ഏരിയല്‍ ബഞ്ച്ട് കണ്ടക്ടര്‍ സംവിധാനം വഴി സുരക്ഷിതമാക്കി. ഇന്‍സുലേറ്റഡ് കണ്ടക്ടര്‍ സംവിധാനമാണ് ലൈനില്‍ ഉപയോഗിച്ചിരിക്കുന്നത്. സന്നിധാനത്തും, പമ്പയിലും 12 ജീവനക്കാര്‍ വീതവും, നിലയ്ക്കലില്‍ എട്ട് പേരും അടങ്ങുന്ന സംഘമാണ് വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നത്. ശബരിമലയിലെയും പരിസരത്തെയും കെഎസ്ഇബിയുടെ സേവനങ്ങള്‍ക്ക് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി.എന്‍. പ്രസാദ് നേതൃത്വം നല്‍കുന്നു. വിപരീത കാലാവസ്ഥയിലും ശബരിമലയില്‍ എത്തുന്ന എല്ലാവര്‍ക്കും കെഎസ്ഇബി സേവനം ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്…
Read Moreപുണ്യം പൂങ്കാവനം: തീര്‍ഥാടകര്‍ക്ക് പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവല്‍ക്കരണം നടത്തി
പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതിയുടെ ഭാഗമായി ശബരിമലയിലെത്തിയ തീര്‍ഥാടകര്‍ക്കായി പോലീസിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി. പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഉപയോഗിക്കാതെ കടന്നുവന്ന തീര്‍ഥാടകരെ പുണ്യം പൂങ്കാവനം കോ-ഓര്‍ഡിനേറ്റര്‍ ഡിവൈഎസ്പി എം. രമേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അനുമോദിച്ചു. പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതി 2011 മുതലാണ് ശബരിമലയില്‍ നടത്തിവരുന്നത്. പോലീസിന്റെ നേതൃത്വത്തില്‍, ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളുടെയുംഅയ്യപ്പ സേവാ സംഘം തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരും തീര്‍ഥാടകരും പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതിയില്‍ പങ്കാളികളായി വരുന്നു. പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ശബരിമലയിലേക്ക് കൊണ്ടുവരാതെ മാതൃക കാട്ടിയ കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ തീര്‍ഥാടകരിലെ ഗുരുസ്വാമിമാരെ ആദരിക്കുകയും പുണ്യം പൂങ്കാവനത്തിന്റെ പ്രചാരണം വ്യാപിപ്പിക്കാന്‍ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നാല് ടീമുകള്‍ തീര്‍ഥാടകര്‍ക്കിടയില്‍ പുണ്യം പൂങ്കാവനത്തിന്റെ ഭാഗമായി ബോധവല്‍ക്കരണം നടത്തി. എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്,…
Read Moreശബരിമല തീര്‍ഥാടന ക്രമീകരണങ്ങള്‍ ഉന്നതതല യോഗം വിലയിരുത്തി
തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനത്തും പരിസരത്തും ഒരുക്കിയിരിക്കുന്നതും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയാല്‍ സജ്ജമാക്കേണ്ടതുമായ ക്രമീകരണങ്ങള്‍ ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പോലീസ് സ്പെഷല്‍ ഓഫീസറും ക്രൈം ബ്രാഞ്ച് എസ്പിയുമായ എ.ആര്‍. പ്രേംകുമാര്‍, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാര്യര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ച പ്രവര്‍ത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. സന്നിധാനത്തെ ദേവസ്വം ഗസ്റ്റ്ഹൗസുകളിലെ മുറികളുടെ ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. സന്നിധാനത്ത് വിരിവയ്ക്കുന്നതിനുള്ള മറ്റ് സ്ഥലങ്ങളിലും ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. സന്നിധാനത്ത് 500 മുറികളുടെ ശുചീകരണം പൂര്‍ത്തിയായി വരുന്നു. സന്നിധാനത്ത് പണം അടയ്ക്കേണ്ടതും അല്ലാത്തതുമായ മുറികള്‍ ഉള്‍പ്പെടെ ആകെ 17,000 പേര്‍ക്ക് വിരിവയ്ക്കാനുള്ള സ്ഥലമാണുള്ളത്. ഭസ്മക്കുളത്തില്‍…
Read Moreപത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപ
നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം. നട വരവിലും വർധനയുണ്ടായി. ലേലത്തിൽ പോകാതിരുന്ന നാളീകേരം ഉൾപ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തിൽ പോയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വർധനയുണ്ടായി. തിരക്ക് വർധിക്കുന്നതോടെ ശബരിമല വരുമാനവും ഉയരുമെന്നാണ് പ്രതീക്ഷ.
Read Moreകുട്ടികള്‍ക്ക് കൊവിഡ് പരിശോധന വേണ്ട; ശബരിമല മാനദണ്ഡം പുതുക്കി
ശബരിമലയിൽ ദർശനത്തിനെത്തുന്ന കുട്ടികൾക്ക് കൊവിഡ് പരിശോധന ഫലം വേണ്ട. മണ്ഡല–മകരവിളക്ക് തീര്‍ഥാടന മാനദണ്ഡം പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികളെ തീര്‍ഥാടനത്തിന് കൊണ്ടുപോകാമെന്ന് ഉത്തരവിൽ പറയുന്നു. നേരത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും തെളിഞ്ഞ കാലാവസ്ഥയും കാരണം ശബരിമലയിലേക്ക് കൂടുതൽ ഭക്തർ എത്തി തുടങ്ങിയിരുന്നു.
Read Moreശബരിമല : വാര്‍ത്തകള്‍ , വിശേഷം , അറിയിപ്പുകള്‍ (25/11/2021 )
ശബരിമല ദര്‍ശനത്തിന് അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കി ശബരിമല തീര്‍ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യം ഒരുക്കി സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും. ദര്‍ശനത്തിന് പ്രതിദിനം 40,000 ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂവഴിയും 5,000 പേര്‍ക്ക് സ്പോട്ട് ബുക്കിംഗിലൂടെയുമാണ് ദര്‍ശനത്തിന് എത്താനാകുക. കൂടാതെ നിലയ്ക്കല്‍, എരുമേലി ഉള്‍പ്പെടെയുള്ള 10 സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളില്‍ അയ്യപ്പ ഭക്തര്‍ക്കായി ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് 19 പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് എടുത്ത സര്‍ട്ടിഫിക്കറ്റോ, അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായോ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് സ്‌പോട്ട് ബുക്കിംഗിലൂടെ ദര്‍ശനത്തിനുള്ള അവസരം ലഭിക്കും. ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തര്‍ ഒറിജിനല്‍ ആധാര്‍ കാര്‍ഡ് കൈയില്‍ കരുതേണ്ടതാണ്. ഇതര സംസ്ഥാനത്തുനിന്നും എത്തുന്ന ഭക്തര്‍ക്കായി അതിര്‍ത്തി പ്രദേശമായ കുമളിയില്‍ സ്‌പോട്ട് ബുക്കിംഗ് കേന്ദ്രമുണ്ട്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് യാതൊരു പരിശോധനയും ഇല്ല. അഞ്ച് വയസിന്…
Read Moreശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ , അറിയിപ്പുകള്‍ (24/11/2021 )
ശബരിമലയില്‍ ശക്തമായ സുരക്ഷയൊരുക്കി പോലീസ് konnivartha.com : മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി സന്നിധാനം പോലീസ് കണ്‍ട്രോളര്‍ എ.ആര്‍. പ്രേംകുമാര്‍ പറഞ്ഞു. മുന്‍കാലങ്ങളിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങളും നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളും വിലയിരുത്തി കൂടുതല്‍ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തും പരിസരത്തുമായി 680 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 580 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, ആറ് ഡിവൈഎസ്പിമാര്‍, 50 എസ്‌ഐ/എഎസ്‌ഐമാര്‍, 15 സിഐമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് സംഘം. കേരള പോലീസിന്റെ കമാന്‍ഡോ വിഭാഗം, സ്പെഷ്യല്‍ ബ്രാഞ്ച്, വയര്‍ലസ് സെല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സേവനം അനുഷ്ഠിക്കുന്നുണ്ട്.സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് 76 സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. സിസിടിവി നിരീക്ഷണത്തിനായി നാലുപേരും, ടെലി…
Read More