പമ്പ : ഞുണങ്ങാര്‍ താല്‍ക്കാലിക പാലം തുറന്നു

ഞുണങ്ങാര്‍ താല്‍ക്കാലിക പാലം തുറന്നു; സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കി പരാതിരഹിതമായ മണ്ഡലകാലമാണ് ലക്ഷ്യമിടുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു. പമ്പയില്‍ ഞുണങ്ങാറിനു കുറുകെ താല്‍ക്കാലികമായി നിര്‍മിച്ച പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.   ജലസേചന വകുപ്പ് സമയബന്ധിതമായാണ് ഞുണങ്ങാര്‍ പാലം പൂര്‍ത്തിയാക്കിയത്.  മലവെള്ളപ്പാച്ചിലില്‍ താല്‍ക്കാലിക പാലം ഒലിച്ചു പോയതിനെ തുടര്‍ന്ന് മറുകരയിലുള്ള ഇന്‍സിനറേറ്റര്‍, സ്വീവേജ് പ്ലാന്റ് എന്നിവിടങ്ങളിലേക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അവയ്‌ക്കെല്ലാം ശാശ്വത പരിഹാരമായിരിക്കുകയാണ് പുതിയ താല്‍ക്കാലിക പാലം നിര്‍മാണത്തിലൂടെ. തീര്‍ഥാടനം സുഗമമായി നടത്തുന്നതിനാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.   19.3 ലക്ഷം രൂപ വിനിയോഗിച്ച് 10 ദിവസം കൊണ്ടാണ്  ഗാബിയോണ്‍ മാതൃകയിലുള്ള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.  ശബരിമല മണ്ഡല മകരവിളക്ക്…

Read More

ശബരിമലയില്‍ മാസ്‌ക് ധരിക്കുക; വലിച്ചെറിയരുത്:നടന്നുപോകുന്ന വഴിയിൽ തുപ്പരുത്

  കോവിഡ്-19 വ്യാപനം പ്രതിരോധിക്കാൻ ശബരിമല തീർഥാടകർ മാസ്‌ക് ധരിക്കുന്നതിനൊപ്പം ഉപയോഗ ശേഷം മാസ്‌ക്, കൈയുറ എന്നിവ വലിച്ചെറിയാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഉപയോഗിച്ച മാസ്‌കും കൈയുറകളും സ്വന്തം വീടുകളിൽ തിരിച്ചെത്തിയ ശേഷം സുരക്ഷിതമായി സംസ്‌കരിക്കുക. പൂങ്കാവനത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധത്തിനും ഇത് നിർബന്ധമാണ്. * തീർഥാടകർ സാവധാനം മല കയറുക. കൂട്ടം കൂടരുത്. * എല്ലായ്‌പ്പോഴും ശാരീരിക അകലം പാലിക്കുക. * സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക. * നടന്നുപോകുന്ന വഴിയിൽ തുപ്പരുത്. * മാലിന്യങ്ങൾ വഴിയിൽ വലിച്ചെറിയാതിരിക്കുക. * തീർഥാടനത്തിനിടെ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടാൽ തൊട്ടടുത്ത ആശുപത്രിയിലോ എമർജൻസി മെഡിക്കൽ കെയർ സെൻററിലോ അറിയിക്കുക. * ആരോഗ്യ വകുപ്പിൻറെ നിർദേശങ്ങൾ പാലിക്കുക. ഈ ശരണയാത്ര കരുതലോടെയാവട്ടെ.

Read More

ശബരിമല : വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (4/12/2021 )

വിർച്വൽ ക്യൂവിന് പുറമെ സ്‌പോട്ട് ബുക്കിംഗ്  ശബരിമല ദർശനത്തിനുള്ള സ്‌പോട്ട് ബുക്കിംഗ് വിർച്വൽ ക്യൂവിന് പുറമെയാണ്. ഒരു ദിവസം പരമാവധി  5,000 പേർക്കാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനം അനുവദിക്കുന്നത്. പക്ഷേ, ഇത് ഉപയോഗപ്പെടുത്തുന്നത് പരമാവധി അഞ്ഞൂറോളം പേർ മാത്രം. വിർച്വൽ ക്യൂ വഴി 40,000 പേരടക്കം 45000 പേർക്കാണ് ഒരു ദിവസം ദർശനത്തിന് അവസരം. സ്പോട്ട് ബുക്കിംഗിന് നാല് കൗണ്ടറുകൾ ഇടത്താവളമായ നിലയ്ക്കലിൽ പ്രവർത്തിക്കുന്നുണ്ട്. വിർച്വൽ ക്യൂവും സ്പോട്ട് ബുക്കിംഗും സൗജന്യമാണ്.   നിലയ്ക്കലിന് പുറമെ എരുമേലി, കുമളി, തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, കോട്ടയം ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. വിർച്വൽ…

Read More

പമ്പയില്‍ ബി ജെ പി കെ എസ് ആര്‍ ടി സി ബസ്സ്‌ തടഞ്ഞു

  കോന്നി വാര്‍ത്ത ഡോട്ട് കോം ; ശബരിമല തീര്‍ഥാടകരോടുള്ള അവഗണനയ്ക്കുംകെ എസ് ആര്‍ ടിസിയില്‍ തീര്‍ഥാടകരെ കുത്തിനിറച്ച്‌ പോകുന്നതിനു എതിരെയും കുത്തനെ ഉള്ള നിരക്ക് വർദ്ധനവിന് എതിരെയും പമ്പയിൽ ബിജെപി റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് തടഞ്ഞ് പ്രതിഷേധിച്ചു. ജില്ലാ അധ്യക്ഷന്‍ സൂരജ് വെന്മേലില്‍ ഉദ്ഘാടനം ചെയ്തു . ബിജെപി മണ്ഡലം പ്രസിഡന്റ് സന്തോഷ് വടശ്ശേരിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ലാ സെക്രട്ടറി അഡ്വ.ഷൈൻ ജി കുറുപ്പ്, ST മോർച്ച ജില്ലാ പ്രസിഡന്റ് സജൻ അട്ടത്തോട്,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് നായർ, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രതീഷ്,ജനപ്രതിനിധികളായ ശ്യാം,മന്ദിരം രവീന്ദ്രൻ, വിനോദ് എ എസ് എന്നവർ സംസാരിച്ചു.

Read More

ശബരിമല വാര്‍ത്തകള്‍ ,അറിയിപ്പുകള്‍ ,വിശേഷങ്ങള്‍(3/12/2021 )

  ശബരിമല തീർഥാടനം: ഇളവുകൾക്കായി ബോർഡ് സർക്കാറിന് നിർദേശങ്ങൾ സമർപ്പിച്ചു: പ്രസിഡൻറ് ശബരിമല തീർഥാടനത്തിൽ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാറിന് നിർദേശങ്ങൾ സമർപ്പിച്ചതായി പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ അറിയിച്ചു. തീർഥാടന ആചാരവുമായി ബന്ധപ്പെട്ട പമ്പാ സ്‌നാനം അനുവദിക്കണം, തീർഥാടകരിൽ ആവശ്യമുള്ളവർക്ക് എട്ട് മണിക്കൂർ എങ്കിലും സന്നിധാനത്ത് തങ്ങാൻ അനുവദിക്കണം, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സുരക്ഷിതമായി നെയ്യഭിഷേകത്തിന് അവസരം നൽകണം എന്നിവയാണ് ആവശ്യങ്ങൾ. ട്രാക്ടർ പാത വഴി തീർഥാടകർ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് പ്രയാസം ഉണ്ടാക്കുന്നുണ്ട്. നീലിമല പാത വഴിയുള്ള യാത്ര അനുവദിക്കാനുള്ള മുന്നൊരുക്കം ദേവസ്വം ബോർഡ് നടത്തിയിട്ടുണ്ട്. രണ്ട് ആശുപത്രികളും ഏഴ് ഓക്‌സിജൻ പാർലറുകളും സജ്ജമാക്കി. സന്നിധാനത്ത് 358ഓളം മുറികൾ താമസ യോഗ്യമാക്കി. ബോർഡിന്റെ ആവശ്യങ്ങളിൽ അനുകൂല നിലപാട് കാലതാമസം കൂടാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡ്…

Read More

ശബരിമല വാര്‍ത്തകള്‍ (2/12/2021 )

ശബരിമല വാര്‍ത്തകള്‍ (2/12/2021 ) സന്നിധാനത്ത് കനത്ത മഴയിലും ഭക്തജനത്തിരക്ക് ശബരിമല സന്നിധാനത്ത് വ്യാഴാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. വൈകീട്ട് നാല് മണിക്ക് നട തുറക്കുമ്പോൾ നടപ്പന്തൽ ഭക്തജനങ്ങളാൽ നിറഞ്ഞിരുന്നു. രാവിലെ നാല് മണിക്ക് നട തുറന്നു. അഞ്ച് മുതൽ ഏഴ് മണി വരെ നെയ്യഭിഷേകം. ഭക്തജനങ്ങൾക്ക് നേരിട്ട് നെയ്യഭിഷേകത്തിന് സൗകര്യം ഇപ്പോഴില്ല. നെയ്‌ത്തേങ്ങയിലെ നെയ്യ് ക്ഷേത്രത്തിന് പിറക് വശത്തെ കൗണ്ടറിൽ നൽകി രശീത് വാങ്ങി പുറത്ത് നിന്ന് അഭിഷേകം ചെയ്ത നെയ്യ് നൽകുകയാണ് ചെയ്യുന്നത്. രാവിലെ 11.30ന് 25 കലശാഭിഷേകവും തുടർന്ന് കളഭാഭിഷേകവും ഉണ്ടായിരുന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ഞുണങ്ങാർ താൽക്കാലിക പാലം നിർമ്മാണം അന്തിമഘട്ടത്തിൽ പമ്പയിലെ ഞുണങ്ങാർ താൽക്കാലിക പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. വ്യാഴാഴ്ച വൈകീട്ടോടെ പാലത്തിന്റെ ഗാബിയോൺ…

Read More

ശബരിമലയിൽ കൂടുതൽ തീർഥാടകരെ വരവേൽക്കാൻ സജ്ജീകരണങ്ങളായി

  ശബരിമല ദർശനത്തിന് കൂടുതൽ തീർഥാടകരെ വരവേൽക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി സന്നിധാനത്ത് വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിന് ശേഷം എ.ഡി.എം അർജുൻ പാണ്ഡ്യൻ അറിയിച്ചു.   തീർഥാടകരുടെ എണ്ണം കൂടി വരികയാണ്. വരുംദിവസങ്ങളിൽ കൂടുതൽ പേരെ പ്രതീക്ഷിക്കുന്നു. നീലിമല അപ്പാച്ചിമേട് പാതയിലൂടെ തീർഥാടകരെ പ്രവേശിപ്പിക്കുകയാണെങ്കിൽ അതിനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കി. നീലിമല പാതയിൽ പോലീസിനെയും ഡോക്ടർമാരെയും നിയോഗിക്കാനുള്ള ക്രമീകരണങ്ങൾ തയ്യാറായി. സന്നിധാനത്ത് വിരി വെക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയാവുന്നതായി അദ്ദേഹം അറിയിച്ചു. നീലിമല അപ്പാച്ചിമേട് പാത പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയതായി സന്നിധാനം പോലീസ് സ്‌പെഷൽ ഓഫീസർ ആർ. ആനന്ദ് അറിയിച്ചു. സന്നിധാനത്ത് പോലീസിന്റെ നേതൃത്വത്തിൽ ഓട്ടോമേറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ സ്ഥാപിക്കും. തീർഥാടകർ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നുണ്ട്. നടപ്പന്തലിൽ മാസ്‌ക് വിതരണവും ചെയ്യുന്നു. കടകളിൽ ജോലി ചെയ്യുന്നവർ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധന പോലീസ് നടത്തും. ഭസ്മക്കുളത്തിൽ വെള്ളം…

Read More

സ്‌പോട്ട് ബുക്കിംഗിന് നിലയ്ക്കലിൽ നാല് കൗണ്ടറുകൾ

  KONNIVARTHA.COM : ശബരിമല ദർശനത്തിന് വിർച്വൽ ക്യൂവിന് പുറമെയുള്ള സ്‌പോട്ട് ബുക്കിംഗിന് നാല് കൗണ്ടറുകൾ ഇടത്താവളമായ നിലയ്ക്കലിൽ മാത്രം പ്രവർത്തിക്കുന്നു. ഒരു ദിവസം പരമാവധി 5,000 പേർക്കാണ് സ്‌പോട്ട് ബുക്കിംഗ് വഴി ദർശനം അനുവദിക്കുന്നത്. നവംബർ 30 വരെ 2600 പേരാണ് സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തിയത്. വിർച്വൽ ക്യൂവും സ്‌പോട്ട് ബുക്കിംഗും സൗജന്യമാണ്. നിലയ്ക്കലിന് പുറമെ ഒമ്പത് ഇടത്താവളങ്ങളിൽ കൂടി ഇതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എരുമേലി, കുമളി, തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, കോട്ടയം ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണ് സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. വിർച്വൽ ക്യൂ സംബന്ധിച്ച സംശങ്ങൾക്ക് ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടാം. നമ്പർ:…

Read More

സന്നിധാനത്ത് പോലീസ് സേനയുടെ പുതിയ ബാച്ച് ചുമതലയേറ്റു

  KONNIVARTHA.COM : സന്നിധാനത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിനും സേവനത്തിനുമായി പോലീസ് സേനയുടെ പുതിയ ബാച്ച് ചൊവ്വാഴ്ച ചുമതലയേറ്റു. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അഡീഷണല്‍ അസിസ്റ്റന്റ് ഇന്‍പെക്ടര്‍ ജനറല്‍ ആര്‍. ആനന്ദ് ആണ് സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍. വയനാട് ഡിസിആര്‍ബി ഡിവൈഎസ്പി പ്രകാശന്‍ പി. പടന്നയിലാണ് അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍ ആകെ 265 പോലീസ് ഉദ്യോഗസ്ഥരാണ് സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിന് മാത്രമായി എത്തിയിരിക്കുന്നത്. ഇതില്‍ 220 പോലീസുകാരും, മൂന്ന് ഡിവൈഎസ്പിമാരും, ഒന്‍പത് സിഐമാരും, 33 എസ്‌ഐമാരുമുണ്ട്. 15 ദിവസമാണ് പുതിയ പോലീസ് ബാച്ചിന്റെ സന്നിധാനത്തെ സുരക്ഷാ ചുമതല. സന്നിധാനം നടപന്തലില്‍ നടന്ന ചടങ്ങില്‍ പുതിയതായി ചുമതല ഏറ്റ ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. ഇതിനു പുറമേ, ഇന്റലിജന്‍സ്, ബോംബ് സ്‌ക്വാഡ്, കമാന്‍ഡോസ്, ക്വിക് റെസ്പോണ്‍സ് ടീം എന്നിങ്ങനെ 300 പോലീസ് ഉദ്യോഗസ്ഥരും ആന്ധ്രാ, തമിഴ്നാട്…

Read More

കാനനവാസനെ ദര്‍ശിക്കാന്‍ 31 വര്‍ഷമായി കാല്‍നടയായി എത്തുന്ന സംഘം

സ്വാമി അയ്യപ്പനെ ദര്‍ശിക്കുന്നതിന് കായംകുളത്തു നിന്ന് 31 വര്‍ഷമായി കാല്‍നടയായി ശബരിമല സന്നിധാനത്ത് എത്തുന്ന തീര്‍ഥാടക സംഘം ഇപ്രാവശ്യവും പതിവ് തെറ്റിച്ചില്ല. ഇത്തവണ 100 ഓളം പേരാണ് സംഘത്തിലുള്ളത്. കോവിഡ് കാലത്തിന് മുമ്പ് വരുമ്പോള്‍ 200 തീര്‍ഥാടകരായിരുന്നു ഈ സംഘത്തില്‍ ഉണ്ടായിരുന്നത്.   കായംകുളം തീര്‍ഥംപൊഴിച്ചാലുംമൂട് അമ്മന്‍കോവിലില്‍ നിന്ന് മാലയിട്ട് 41 ദിവസത്തെ വ്രതവും മറ്റ് അനുഷ്ഠാനങ്ങളും നടത്തിയാണ് എല്ലാ വര്‍ഷവും തീര്‍ഥാടക സംഘം കാനനവാസനെ കാണാനെത്തുന്നത്.   സംസ്‌കൃതത്തിലുള്ള ദേവീഭാഗവതം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള ബാബു കോയിപുറത്താണ് ഗുരുസ്വാമി. എട്ട് മുതല്‍ 78 വയസുള്ളവര്‍ വരെ തീര്‍ഥാടക സംഘത്തിലുണ്ട്. മൂന്ന് നേരം ഭക്ഷണം പാകം ചെയ്ത് ശബരീശ മന്ത്രങ്ങള്‍ ഉരുവിട്ടാണ് സംഘം എത്തുന്നത്. 41 ദിവസം വ്രതമെടുക്കുന്ന സമയം ഭജന ഉള്‍പ്പെടെ നാട്ടില്‍ നടത്തുമെന്നും തീര്‍ഥാടകര്‍ പറഞ്ഞു.

Read More