ശബരിമലയിലെ തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. കൊവിഡ് സാഹചര്യം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് നടപടി. മുഖ്യമന്ത്രിയുമായി ദേവസ്വം മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. പമ്പയില്‍നിന്ന് നീലിമല അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത പാത തുറക്കും. സന്നിധാനത്ത് രാത്രി വിരിവെക്കാന്‍ ഭക്തര്‍ക്ക് അനുമതി നല്‍കും പമ്പ സ്‌നാനം നടത്തുന്നതിനും ബലിതർപ്പണത്തിനും അനുമതി. മഴയുണ്ടായാൽ പമ്പയിലെ ജലനിരപ്പ് വിലയിരുത്തി ജില്ലാ ഭരണകൂടം തീരുമാനമെടുക്കും.സന്നിധാനത്ത് രാത്രി തങ്ങാന്‍ അനുമതി നൽകി. ഇതിനായി 500 മുറികള്‍ സജ്ജമാക്കി. നീലിമലയിലും അപ്പാച്ചിമേട്ടിലും കൂടുതൽ പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കി. ശബരിമല തീർത്ഥാടകർക്ക് പമ്പാ സ്നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ദേവസ്വം ബോർഡ് സർക്കാരിനോടാവശ്യപ്പെട്ട ഇളവുകളിൽ പ്രധാനമാണ് പമ്പാ സ്നാനം. ത്രിവേണി മുതൽ ആറാട്ട് കടവ് വരെ നാല് സ്ഥലങ്ങളിലാണ് പമ്പയിൽ തീർത്ഥാടകർക്ക് കുളിക്കുന്നതിന് വേണ്ടി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.
Read Moreവിഭാഗം: SABARIMALA SPECIAL DIARY
നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കും: ഡിഎംഒ
ശബരിമല തീര്‍ഥാടകര്‍ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളതെന്ന് ഡിഎംഒ(ആരോഗ്യം) ഡോ. എല്‍. അനിത കുമാരി പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശാനുസരണമാണ് നിലയ്ക്കല്‍ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് തീര്‍ഥാടകര്‍ക്കായി മറ്റു സ്ഥലങ്ങളിലും പരിശോധനാ കേന്ദ്രങ്ങള്‍ ഒരുക്കുന്നതാണെന്നും ഡിഎംഒ അറിയിച്ചു.
Read Moreസുരക്ഷിതരായിരിക്കൂ; വീട്ടുപടിക്കല്‍ ശബരിമല പ്രസാദവുമായി തപാല്‍ വകുപ്പ്
വീട്ടുപടിക്കല്‍ ശബരിമല പ്രസാദം ലഭ്യമാക്കാനുള്ള സൗകര്യങ്ങളൊരുക്കി തപാല്‍ വകുപ്പ് . രാജ്യത്തെങ്ങുമുള്ള അയ്യപ്പ ഭക്തര്‍ക്ക് സ്പീഡ് പോസ്റ്റ് മുഖേന ശബരിമല പ്രസാദം ലഭ്യമാക്കാന്‍ കേരള തപാല്‍ സര്‍ക്കിള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി കരാറിലേര്‍പ്പെട്ടു. ‘സ്വാമി പ്രസാദം’ എന്ന പേരില്‍ ചുരുങ്ങിയത് ഒരു പാക്കറ്റ് അരവണ, നെയ്യ്, മഞ്ഞള്‍, കുങ്കുമം, വിഭൂതി, അര്‍ച്ചന പ്രസാദം, എന്നിവയടങ്ങിയ കിറ്റുകള്‍ ബുക്ക് ചെയ്യാനും ഡെലിവര്‍ ചെയ്യാനുമുള്ള സൗകര്യമാണ് തപാല്‍ വകുപ്പ് ഒരുക്കിയത്. നിര്‍ദ്ധിഷ്ട ഫോറം ഡൗണ്‍ലോഡ് ചെയ്ത്, പൂരിപ്പിച്ച് ഇന്ത്യാ പോസ്റ്റിന്റ ഈ-പേയ്‌മെന്റ് സിസ്റ്റം വഴി, രാജ്യത്തെ ഏതു പോസ്റ്റ് ഓഫീസിലും പ്രസാദം ബുക്ക് ചെയ്യാം. മൂന്ന് വിധം പാക്കറ്റുകളിലായാണ് പ്രസാദം. ഒന്ന്- ഒരു അരവണ പാക്കറ്റും മറ്റു പ്രസാദവും, രണ്ട്- നാല് അരവണയും മറ്റ് പ്രസാദവും, മൂന്ന് 10 അരവണയും മറ്റ് പ്രസാദങ്ങളും. യഥാക്രമം 450 രൂപ,…
Read Moreശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (10/12/2021 )
ശബരിമലയില്‍ തിരക്കേറുന്നു;മികച്ച സൗകര്യങ്ങളില്‍ സംതൃപ്തരായി ഭക്തര്‍ ’40 വര്‍ഷമായി ഞാന്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നു. ഇക്കാലത്തിനിടയില്‍ ഏറ്റവും സുഖപ്രദമായി ദര്‍ശനം നടത്താന്‍ കഴിഞ്ഞത് ഈ വര്‍ഷമാണ്’. തൃശൂര്‍ സ്വദേശിയായ പ്രേമാനന്ദ ഷേണായിയുടെ വാക്കുകളിലുണ്ട്, ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരുക്കിയ ക്രമീകരണങ്ങളില്‍ എത്രത്തോളം സംതൃപ്തരാണ് ഇദ്ദേഹത്തെ പോലുള്ള ആയിരക്കണക്കിന് ഭക്തരെന്നുള്ളത്. ‘ഇങ്കെ എല്ലാം സൂപ്പറായിറുക്ക്. എങ്കെയും ഒരു പ്രച്‌നവും ഇറുക്കാത്’- തമിഴ്‌നാട് സേലം സ്വദേശി ശിവയുടെ വാക്കുകള്‍ ഇതരസംസ്ഥാന സ്വാമിമാരും ക്രമീകരണങ്ങളില്‍ സന്തോഷവാന്മാരാണെന്നുള്ള സാക്ഷ്യപ്പെടുത്തലാണ്. 4,75,217 പേരാണ് മണ്ഡല, മകര വിളക്ക് തീര്‍ഥാടനത്തിനായി നട തുറന്ന ശേഷം വ്യാഴാഴ്ച വരെ ശബരിമലയിലെത്തിയത്. വ്യാഴാഴ്ചയാണ് (9.12.2021) ഏറ്റവും കൂടുതല്‍ ഭക്തര്‍ മല ചവിട്ടിയത്. 36,279 പേര്‍. എട്ടാം തീയതി വരെ 5,65,102 പേരാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തിരുന്നത്. ഇതില്‍ 4,31,771 പേര്‍ ദര്‍ശനത്തിനെത്തി. വെര്‍ച്വല്‍ ക്യു വഴി ബുക്കിംഗ്…
Read Moreശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (09/12/2021
ശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (09/12/2021 പമ്പാ സ്നാനം:എഡി എം നേതൃത്വത്തില്‍ പരിശോധന നടത്തി ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് പമ്പാ സ്നാനത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ പമ്പാ ത്രിവേണിയിലെ നദിക്കരയില്‍ പരിശോധന നടത്തി. സ്നാനത്തിന് അനുമതി ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ വെള്ളത്തിന്റെ ഒഴുക്കും നദിയിലെ ആഴമുള്ള ഭാഗങ്ങളും കണ്ടെത്തി, അപകടങ്ങളില്ലാതെ ഏതൊക്കെ ഭാഗങ്ങളില്‍ അനുമതി നല്‍കാനാവുമെന്ന സാധ്യതകളാണ് പരിശോധിച്ചത്. മുന്‍കരുതലിന്റെ ഭാഗമായി കയര്‍ കെട്ടിതിരിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും പരിശോധിച്ചു. സാധ്യതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറുമെന്നും പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ആറാട്ട്കടവ് വിസിബി മുതല്‍ ത്രിവേണി പാലം വരെയുള്ള ഭാഗങ്ങളിലാണ് ബുധനാഴ്ച വൈകിട്ട് പരിശോധന നടത്തിയത്. നദിയുടെ ഒഴുക്കും ആഴവുമറിയുന്നതിന് ആളെയിറക്കിയുള്ള പരിശോധനയും നടത്തി. പമ്പ പോലീസ്…
Read Moreശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (08/12/2021 )
തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന് ആറന്മുളയില്‍ നിന്നും പുറപ്പെടും;തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന 25ന്, മണ്ഡല പൂജ 26ന് ജയന്‍ കോന്നി @ശബരിമല : മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന് രാവിലെ ഏഴിന് ആറന്മുള ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന 25നും മണ്ഡല പൂജ 26നും നടക്കും. ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും. 22ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി നടയ്ക്കു വച്ചതാണ് തങ്ക അങ്കി. തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍: മൂര്‍ത്തിട്ട ഗണപതി ക്ഷേതം രാവിലെ 7.15, പുന്നംതോട്ടം ദേവി ക്ഷേത്രം…
Read Moreശബരിമല വാര്‍ത്തകള്‍ (07/12/2021 )
ഭാരത് ബയോടെക് എംഡി ഡോ. കൃഷ്ണ എല്ല ശബരിമലയില്‍ ദര്‍ശനം നടത്തി അന്നദാനത്തിന് ഒരു കോടി നല്‍കി ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്ര എല്ലയും ശബരിമലയില്‍ ദര്‍ശനം നടത്തി. ശബരിമലയിലെ അന്നദാനത്തിലേക്ക് ഒരു കോടി രൂപ അദ്ദേഹം സംഭാവന നല്‍കി. ശബരിമലയിലെ വികസനത്തിനും ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ട എന്ത് സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. സംഭാവന നല്‍കിയ ഡോ. കൃഷ്ണ എല്ലയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചു. എക്‌സിക്യുട്ടിവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാരിയര്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയാണ് തുക കൈമാറിയത്. ചൊവ്വാഴ്ച രാവിലെ 11.30-ഓടെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ കെ റജികുമാറിനൊപ്പമാണ് ഇരുവരും സന്നിധാനത്തെത്തിയത്. ദര്‍ശനത്തിന് ശേഷം തന്ത്രി കണ്ഠര് മഹേശ്വരര്…
Read Moreശബരിമല വാര്‍ത്തകള്‍ ,വിശേഷം (6/12/2021 )
ശബരിമലയിൽ പടിപൂജ ബുക്കിംഗ് 2036 വരെ;ഉദയാസ്തമനപൂജ ബുക്കിംഗ് 2028 വരെ ശബരിമലയിലെ വിശേഷാൽ പൂജയായ പടിപൂജ 2036 വരെയും ഉദയാസ്തമനപൂജ 2028 വരെയും ബുക്കിംഗ് ആയതായി ദേവസ്വം ബോർഡ് അറിയിച്ചു. പടിപൂജയ്ക്ക് 75,000 രൂപയും ഉദയാസ്തമന പൂജയ്ക്ക് 40,000 രൂപയുമാണ് നിരക്ക്. മറ്റ് പൂജകൾ ആവശ്യപ്രകാരം നടത്തിക്കൊടുക്കും. സന്ധ്യാസമയം പതിനെട്ടാം പടിയിൽ നടത്തുന്ന പടിപൂജ പുഷ്പാഭിഷേകത്തിന് ശേഷമാണ് നടത്താറ്. മേൽശാന്തിയുടെ സാന്നിധ്യത്തിൽ തന്ത്രിയാണ് പടിപൂജ നടത്തുന്നത്. പതിനെട്ടുപടികളും പുഷ്പങ്ങളാലും പട്ടുവസ്ത്രങ്ങളാലും അലങ്കരിച്ച് ഓരോന്നിലും വിളക്ക് വെച്ച് തന്ത്രി ആരതിയുഴിഞ്ഞാണ് പടി പൂജ നടത്തുന്നത്. ഉദയം മുതൽ അസ്തമയം വരെയുള്ള അതായത് നിർമ്മാല്യം മുതൽ അത്താഴപൂജ വരെയുള്ള ആരാധനയാണ് ഉദയാസ്തമയ പൂജ. നിത്യപൂജയ്ക്ക് പുറമെ അർച്ചനകളും അഭിഷേകവും അടക്കമുള്ള വിശേഷാൽ പൂജകൾ ഉദയാസ്തമപൂജയുടെ ഭാഗമായി നടത്തുന്നു. മറ്റ് വഴിപാടുകളുടെയും പൂജകളുടെയും നിരക്ക്: സ്വാമി അയ്യപ്പനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിപാടായ…
Read Moreശബരിമലയിൽ സംയുക്ത സേന സുരക്ഷാ പരിശോധന നടത്തി
ശബരിമല സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലും വനമേഖലയിലും വിവിധ സേനാവിഭാഗങ്ങൾ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സംയുക്ത പരിശോധന നടത്തി. കേരള പോലീസ് കമാൻഡോകൾ, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, എൻ.ഡി.ആർ.എഫ്, വനംവകുപ്പ്, ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ശരംകുത്തി, മരക്കൂട്ടം, ബെയ്‌ലിപാലം, അന്നദാനമണ്ഡലം, ഉരൽക്കുഴി, പാണ്ടിത്താവളം വഴി സന്നിധാനത്ത് സമാപിച്ചു. സന്നിധാനം പോലീസ് സ്‌പെഷൽ ഓഫീസർ ആർ. ആനന്ദ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഡെപ്യൂട്ടി കമാൻഡൻറ് ജി. വിജയൻ, കേരള പോലീസ് കമാൻഡോ വിങ് അസി. കമാൻഡൻറ് വി.ജി. അജിത്കുമാർ, എൻ.ഡി.ആർ.എഫ് ഇൻസ്‌പെക്ടർ മണ്ഡൽ എന്നിവർ നേതൃത്വം നൽകി. സന്നിധാനത്ത് കനത്ത മഴ ശബരിമല സന്നിധാനത്ത് ഞായറാഴ്ച വൈകീട്ട് കനത്ത മഴ പെയ്തു. മഴയെ വകവെക്കാതെ തീർഥാടകർ ദർശനം നടത്തി. പകൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും വൈകീട്ടോടെ മാനം കറുത്ത് ആറ് മണിയോടെയാണ് ഇടിയോടുകൂടിയ മഴ…
Read Moreശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (5/12/2021 )
നടപ്പന്തലിൽ സാനിറ്റൈസിംഗ് ഡിസ്‌പെൻസർ; മാസ്‌ക് വിതരണം ശബരിമല സന്നിധാനത്ത് നടപ്പന്തലിൽ വിർച്വൽ ക്യൂവിൽ പ്രവേശിക്കുന്നിടത്ത് പോലീസ് സാനിറ്റൈസിംഗ് ഡിസ്‌പെൻസർ സ്ഥാപിച്ചു. മാസ്‌ക് ധരിക്കാതെ കടന്നുവരുന്നവർക്ക് പോലീസ് വക മാസ്‌കുമുണ്ട്. മാസ്‌കില്ലാതെ വരുന്നവരെ സർജിക്കൽ മാസ്‌ക് ധരിപ്പിച്ച് വിടുകയാണ് പോലീസ് ചെയ്യുന്നത്. സന്നിധാനത്തെ ഉന്നതതല യോഗത്തിലെ തീരുമാന പ്രകാരമാണ് കോവിഡ് പ്രതിരോധത്തിനായി പോലീസ് സാനിറ്റൈസിംഗ് ഡിസ്‌പെൻസർ സ്ഥാപിച്ചത്. മാസ്‌ക് ധരിക്കുന്നതിനായും ഉപയോഗിച്ച മാസ്‌കുകൾ വലിച്ചെറിയാതിരിക്കാനുമായി ആരോഗ്യ വകുപ്പും ദേവസ്വം ബോർഡും നിരന്തരമായ ബോധവത്കരണം നടത്തുന്നുണ്ട്. കടകളിൽ ജോലി ചെയ്യുവർ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധന നടത്തുമെന്ന് സന്നിധാനം സ്‌പെഷൽ പോലീസ് ഓഫീസർ ആർ. ആനന്ദ് അറിയിച്ചിരുന്നു. ശബരിമല നൽകുന്നത് മനുഷ്യൻ ഒന്നാണെന്ന സന്ദേശം: അബ്ദുൽ റഷീദ് മുസ്ല്യാർ ജാതി മതങ്ങൾക്ക് അതീതമായി മനുഷ്യൻ ഒന്നാണെന്ന സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമാണ് ശബരിമല സന്നിധാനത്ത് നാം കാണുന്നതെന്ന് വാവര്‌സ്വാമി നടയിലെ…
Read More