ഹരിവരാസന പുരസ്കാര സമർപ്പണം തിങ്കളാഴ്ച ( ജനുവരി 15 ന്) രാവിലെ 9 ന്

ഹരിവരാസന പുരസ്കാര സമർപ്പണം തിങ്കളാഴ്ച ( ജനുവരി 15 ന്) രാവിലെ 9 ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും konnivartha.com: ഈ വർഷത്തെ ഹരിവരാസനം പുരസ്കാര സമർപ്പണം തിങ്കളാഴ്ച (ജനുവരി 15 ന് ) രാവിലെ 9 ന് സന്നിധാനത്ത് നടക്കും. സന്നിധാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തമിഴ് പിന്നണി ഗായകൻ പി.കെ. വീരമണിദാസനാണ് ഈ വർഷത്തെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായിട്ടുള്ളത്. മന്ത്രി അദ്ദേഹത്തിന് പുരസ്കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. തമിഴ്, തെലുങ്ക്, കന്നട, സംസ്കൃതം എന്നീ ഭാഷകളിലായി ഏകദേശം 6,000 ഭക്തി ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. കല്ലും മുള്ളും കാലുക്ക് മെത്തെ, മണികണ്ഠ സ്വാമി, ശബരിമല ജ്യോതിമല തുടങ്ങിയ ഗാനങ്ങൾ അതിൽ എടുത്തു പറയേണ്ടവയാണ്. ദേവസ്വം…

Read More

മകരവിളക്ക് ഉത്സവത്തിന് ഒരുക്കങ്ങൾ പൂർണം: ദേവസ്വം ബോർഡ് പ്രസിഡന്റ്

  konnivartha.com: ഈ വർഷത്തെ മകരവിളക്ക് ഉത്സവത്തിന് ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത്. മകര ജ്യോതി ദർശനത്തിനായി സജ്ജീകരിച്ചിട്ടുള്ള പത്ത് പോയിന്റുകളിലും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മകര ജ്യോതി ദർശനത്തിനെത്തുന്ന ഭക്തർ പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നിർദേശങ്ങൾ അനുസരിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഭ്യർഥിച്ചു. അന്നദാനത്തിന് പുറമേ ഇത്തവണ ആദ്യമായി ജനുവരി 14, 15 തിയതികളിൽ മൂന്ന് നേരവും ഭക്തർക്കായി പ്രത്യേക ഭക്ഷണസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷത്തോളം ഭക്തർക്ക് ഇത് പ്രയോജനപ്പെടും. തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പി.കെ ശേഖർബാബുവുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഭക്തർക്കുള്ള ലഘുഭക്ഷണമായി 80 ലക്ഷത്തോളം ബിസ്കറ്റുകൾ എത്തും. ഇതോടൊപ്പം ഇടതടവില്ലാതെ ചുക്കുവെള്ളവും ഭക്തർക്കായി നൽകും. മകരവിളക്ക് ദിനമായ നാളെ (ജനുവരി 15) പുലർച്ചെ 2.15 ന് നട തുറക്കും. 2.46 ന് നെയ്യഭിഷേകം നടത്തി മകരസംക്രമപൂജ നടത്തും.…

Read More

മകരവിളക്ക് മഹോത്സവം : ഫയർഫോഴ്സിന്റെ 35 സ്ട്രക്ച്ചർ ടീം രംഗത്തുണ്ടാകും

  konnivartha.com: മകരവിളക്ക് മഹോത്സവത്തിന് സന്നിധാനത്തും മറ്റ് അനുബന്ധ പ്രദേശങ്ങളിലുമായി ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീം രംഗത്ത് ഉണ്ടാകുമെന്ന് സ്പെഷ്യൽ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു. മകരവിളക്കിന് മുന്നോടിയായി സിവിൽ ഡിഫൻസ് വൊളണ്ടിയർമാർക്ക് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും അടിയന്തരമായി ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയാണ് സ്ട്രക്ചർ ടീമിന്റെ ദൗത്യം. വിവിധ പോയിന്റുകളിൽ 24 മണിക്കൂറും ഇവർ സജ്ജരായിരിക്കും. സിവിൽ ഡിഫൻസ് വൊളണ്ടിയർമാരെയും ആപ്ത മിത്ര വൊളണ്ടിയർമാരെയും ഉൾപ്പെടുത്തിയാണ് സ്ട്രക്ചർ ടീമിന്റെ പ്രവർത്തനം. മരക്കൂട്ടം മുതൽ പാണ്ടിത്താവളം വരെ 12 പോയിന്റുകളാണ് ഫയർഫോഴ്സിന് ഉള്ളത്. കൂടുതൽ മുൻകരുതലിന്റെ ഭാഗമായി പാചകവാതകം ഉപയോഗിക്കുന്ന സന്നിധാനത്തെയും പരിസരത്തെയും ഹോട്ടലുകളിലും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലും ഇതിനോടകം പരിശോധന പൂർത്തിയാക്കി വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിൽ തീപിടിത്തം ഉണ്ടായാൽ…

Read More

മകരവിളക്കിന് സുരക്ഷ ഉറപ്പാക്കാ൯ അധികമായി 1000 പോലീസ് ഉദ്യോഗസ്ഥ൪ കൂടി

  സന്നിധാനത്ത് ഡി.ജി.പിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേ൪ന്നു konnivartha.com: ഈ വ൪ഷത്തെ മകരവിളക്ക് ഉത്സവത്തിന് സുരക്ഷ ഉറപ്പാക്കാ൯ അധികമായി ആയിരം പോലീസ് ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദ൪വേഷ് സാഹിബ് പറഞ്ഞു. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താനായി ചേ൪ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് എസ്.പി.മാ൪, 19 ഡി.വൈ.എസ്.പിമാ൪, 15 ഇ൯സ്പെക്ട൪മാ൪ അടക്കമാണ് ആയിരം പേരെ അധികമായി നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധിക വിന്യാസം. മകരവിളക്ക് ഉത്സവം സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ എല്ലാം പോലീസ് ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് കഴിഞ്ഞ് മലയിറങ്ങുന്ന ഭക്ത൪ക്കായി കൃത്യമായ എക്സിറ്റ് പ്ലാനാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദ൪ശനത്തിനായി ഭക്ത൪ ഒത്തുകൂടുന്ന ഇടങ്ങളിൽ എല്ലാം വെളിച്ചം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി ചേ൪ന്ന് കൃത്യമായ ഏകോപനത്തോടെയാണ്…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 12/01/2024 )

  ജന്മനക്ഷത്രത്തിൽ ഡോ.കെ.ജെ യേശുദാസിന് നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി ഗാനഗന്ധ൪വ്വ൯ ഡോ.കെ.ജെ. യേശുദാസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിനായി നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി. ജനുവരി 12 ന് വെള്ളിയാഴ്ച ഡോ.കെ.ജെ യേശുദാസ് ഉത്രാടം നക്ഷത്രം എന്ന പേരിൽ പുല൪ച്ചെ 3.15 ന് ഗണപതിഹോമവും രാവിലെ ഏഴിന് മു൯പായി നെയ്യഭിഷേകവും നടത്തി. 7.30 ന് ഉഷപൂജയ്ക്കൊപ്പം സഹസ്രനാമാ൪ച്ചനയും ശനിദോഷനിവാരണത്തിനായി നീരാഞ്ജനവും നടത്തി. ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവ്വന് വേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലാണ് ജൻമനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം ദിനത്തിൽ കലിയുഗ വരദനായ അയ്യപ്പ സ്വാമിക്ക് പ്രത്യേക വഴിപാടുകൾ നടത്തിയത്. എൺപത്തി നാല് വർഷങ്ങളുടെ സ്വരസുകൃതമായ ഡോ.കെ.ജെ യേശുദാസിന് ശതാഭിഷേക മംഗളങ്ങൾ നേ൪ന്നാണ് തീരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക വഴിപാടുകൾ പൂ൪ത്തിയാക്കിയത്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജുവിന്റ ചുമതലയിലാണ് വഴിപാടുകൾ നടന്നത്. വഴിപാടുകളുടെ പ്രസാദം അമേരിക്കയിൽ കഴിയുന്ന അദ്ദേഹത്തിന് എത്തിക്കാനുള്ള ക്രമീകരണം…

Read More

അമ്മമാരടങ്ങുന്ന അരുവാപ്പുലത്തെ ഭക്തജന കൂട്ടായ്മ അയ്യപ്പന്‍ കഞ്ഞി നടത്തി

  konnivartha.com: മണ്ഡലകാലത്ത് തുടർച്ചയായി കോന്നി അരുവാപ്പുലത്തെ കുടുംബശ്രീ കൂട്ടായ്മ ഈ വർഷവും തമിഴ്നാട്ടിൽ നിന്നും അച്ചൻകോവിൽ കാനന പാത വഴി നടന്നു വരുന്ന അയ്യപ്പ സ്വാമിമാർക്ക് അന്നദാന വഴിപാടായി കഞ്ഞി സമർപ്പിക്കുന്ന ചടങ്ങ് ഈ വർഷവും വളരെ വിപുലമായി കൊണ്ടാടി. അന്നദാനച്ചടങ്ങിൽ വാർഡ് മെമ്പർ സ്മിത സന്തോഷ് ആശംസ അറിയിച്ചു. രാവിലെ 11 മണിക്കു തുടങ്ങിയ അന്നദാനം രാത്രി വൈകിയും തുടർന്നു. ശേഷം അയ്യപ്പ ഭക്തിഗാന ഭജനയോടുകൂടി ഈ വർഷത്തെ അന്നദാനത്തിന് സമാപനം കുറിച്ചു. തുർന്നുള്ള വർഷങ്ങളിലും വളരെ വിപുലമായി അന്നദാനച്ചടങ്ങ് നടത്താനുള്ള തയ്യാറെടുപ്പിലാണ് അമ്മമാരടങ്ങുന്ന ഒരു കൂട്ടം ഭക്തജന കൂട്ടായ്മ.

Read More

ശബരിമല മേൽശാന്തി പി.എ൯. മഹേഷ് നമ്പൂതിരിയുടെ വാക്കുകള്‍

ഭക്തിയെ ഉണ൪ത്തി ജീവിത ലക്ഷ്യത്തിലേക്കുള്ള മാ൪ഗം ഓർമ്മപ്പെടുത്തുന്നതാണ് ഓരോ ഉത്സവങ്ങളും : ശബരിമല മേൽശാന്തി പി.എ൯ മഹേഷ് നമ്പൂതിരി konnivartha.com: ഭക്തിയെ ഉണ൪ത്തി ജീവിത ലക്ഷ്യത്തിലേക്കുള്ള മാ൪ഗമെന്തെന്ന് ഓ൪മ്മപ്പെടുത്തുകയാണ് ഓരോ ഉത്സവങ്ങളുടെയും പ്രധന ഉദ്ദേശ്യമെന്ന് ശബരിമല മേൽശാന്തി പി.എ൯. മഹേഷ് നമ്പൂതിരി പറഞ്ഞു. മണ്ഡലകാലം പൂർത്തിയാക്കി മകരവിളക്കിനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ശബരിമല. എല്ലാ വർഷത്തെയും പോലെ ആചാരങ്ങളും ചടങ്ങുകളും നടത്തി ജനുവരി 15ന് അയ്യപ്പ ഭഗവാന് തിരുവാഭരണം ചാർത്തും. തുടർന്ന് നടക്കുന്ന ദീപാരാധന ഏറെ പ്രാധാന്യമുള്ളതാണ്. ഭക്തരെ സംബന്ധിച്ചിടത്തോളം മകരവിളക്ക് ദർശിക്കുക എന്നാൽ വലിയ അനുഭൂതിയാണെന്നും അദ്ദേഹം പറഞ്ഞു.

Read More

മകരവിളക്ക്: തീര്‍ഥാടക വ്യൂപോയിന്റുകളിലെ സുരക്ഷ ഉറപ്പാക്കി പ്രത്യേക സംഘം

  konnivartha.com: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മകരജ്യോതി ദര്‍ശനത്തിനായുള്ള ജില്ലയിലെ വ്യൂ പോയിന്റുകള്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സന്ദര്‍ശിച്ചു. ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് കോളനി, അട്ടത്തോട്, പഞ്ഞിപ്പാറ, പമ്പ ഹില്‍ ടോപ്, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ വ്യൂ പോയിന്റുകള്‍ സന്ദര്‍ശിച്ച സംഘം ഒരുക്കങ്ങള്‍ വിലയിരുത്തി. വ്യൂ പോയിന്റുകളില്‍ ബാരിക്കേഡുകള്‍, ശൗചാലയങ്ങള്‍, കുടിവെള്ളം ഉള്‍പ്പെടെ തീര്‍ഥാടകര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തി. ശുചീകരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തദ്ദേശസ്വയംഭരണവകുപ്പും ആരോഗ്യ വകുപ്പും വൈദ്യുതി വകുപ്പും വാട്ടര്‍ അഥോറിറ്റിയും ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ മേല്‍നോട്ടത്തില്‍ ആംബുലന്‍സ് സജ്ജീകരണം ഉള്‍പ്പെടുന്ന വൈദ്യസംഘത്തെ ഓരോ വ്യൂ പോയിന്റിലും ക്രമീകരിക്കും. ശബരിമല എഡിഎം സൂരജ് ഷാജി, ജില്ലാ ദുരന്തനിവാരണ വകുപ്പ് ഡപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 11/01/2024 )

മകരവിളക്കിന് ഒരുങ്ങി സന്നിധാനം; ക്രമീകരണങ്ങൾ പൂ൪ത്തിയായി മകരജ്യോതി ദ൪ശനത്തിനെത്തുന്ന ഒന്നര ലക്ഷത്തിലധികം പേ൪ക്ക് അന്നദാനത്തിനു പുറമേ സൗജന്യ ഭക്ഷണം നൽകും മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എത്തുന്ന ഭക്ത൪ക്ക് പരമാവധി സൗകര്യങ്ങൾ ഏ൪പ്പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. നാലു ലക്ഷത്തിലധികം ഭക്ത൪ മകരജ്യോതി ദ൪ശിക്കുമെന്നാണ് കരുതുന്നത്. അവ൪ക്കാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വെള്ളം, സ്നാക്സ്, ഭക്ഷണം എന്നിവ വിതരണം ചെയ്യും. ഈ വ൪ഷം സന്നിധാനത്തും പാണ്ടിത്താവളത്തും പരിസരത്തുമായി മകരജ്യോതി ദ൪ശനത്തിനായി എത്തുന്ന ഒന്നര ലക്ഷത്തിലധികം പേ൪ക്ക് ജനുവരി 14, 15 തീയതികളിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാ൯ ദേവസ്വം ബോ൪ഡ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ 60 ദിവസമായി അന്നദാനം നൽകുന്നുണ്ട്. അന്നദാനത്തിനു പുറമേയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പരമാവധി പത്ത് പോയിന്റുകളിൽ മകരജ്യോതി ദ൪ശനത്തിനുള്ള സംവിധാനമുണ്ടാകും. ഇവിടങ്ങളിലേക്കാവശ്യമായ സുരക്ഷാ വേലികൾ, പ്രകാശ ക്രമീകരണം എന്നിവ…

Read More

സന്നിധാനത്ത് നൃത്ത വിസ്മയം തീർത്ത് ബാംഗ്ലൂർ സ്വദേശികൾ

  konnivartha.com: സന്നിധാനത്ത് നൃത്ത വിസ്മയം തീർത്ത് ബാംഗ്ലൂർ സ്വദേശികളായ അച്ഛനും മകനും. മൈക്കോ വിജയ കുമാറും അദ്ദേഹത്തിന്റെ മകൻ ധ്രുവ്.വി. കുമാറും ചേർന്നാണ് ബുധനാഴ്ച വൈകിട്ട് സന്നിധാനം വലിയ നടപ്പന്തലിലെ ശാസ്ത ഓഡിറ്റോറിയത്തിൽ നൃത്തശില്പം അവതരിപ്പിച്ചത്. അയ്യപ്പ കീർത്തനങ്ങൾ ഉൾപ്പെടുത്തിയ ഭരതനാട്യ നൃത്ത രൂപമാണ് ഇരുവരും ചേർന്ന് അവതരിപ്പിച്ചത്.കഴിഞ്ഞ 30 വർഷമായി നൃത്തം അഭ്യസിക്കുന്ന വിജയകുമാർ നിലവിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. 2016 വരെ സ്ഥിരമായി സന്നിധാനത്ത് എത്തി ഇത്തരത്തിൽ നൃത്തശില്പം അവതരിപ്പിച്ചിരുന്ന ഇദ്ദേഹം എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ മകരവിളക്ക് കാലത്ത് ശബരിമലയിലെത്തിയത്. ശബരിമല സന്നിധാനത്ത് എത്തി നൃത്തശില്പം അവതരിപ്പിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമാണ് ഉള്ളത്. ദേവസ്വത്തിന്റെ ഭാഗത്തുനിന്നും മറ്റ് വകുപ്പുള്ള ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. വരും വർഷങ്ങളിലും സംവിധാനത്തെത്തി അയ്യപ്പന് കാണിക്കയായി നൃത്തം അവതരിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും…

Read More