പാലനിൽക്കുന്നതിൽ പൂത്തു നിൽക്കുന്നത് :മൂട്ടിമരങ്ങൾ 

  Konnivartha. Com :വനത്തിൽ വളർന്നു കിളർത്തു പൂവ് വിരിഞ്ഞു വന്യ മൃഗങ്ങൾക്ക് ഭക്ഷണമാകുന്ന മൂട്ടിപ്പഴം വിളയുന്ന മൂട്ടി മരം നാട്ടിൻ പുറങ്ങളിൽ ചേക്കേറിയിട്ട് അധികകാലമായില്ല. മിക്കവർക്കും ഈ പഴത്തിന്റെ ഗുണം അറിയില്ല. അറിയാവുന്നവർ ഒരു തൈ വെച്ചു പിടിപ്പിക്കും. തനിയെ കിളർത്തുവന്ന മരത്തിൽ വിളഞ്ഞ കായിൽ നിന്നും കിളിർത്ത മൂട്ടി മരം പൂവിട്ട ആഹ്ലാദത്തിൽ ആണ് കോന്നി അരുവാപ്പുലം പുളിഞ്ചാണി പാലനിൽക്കുന്നതിൽ ശ്രീകുമാറും കുടുംബവും. ആറുവർഷമായി മൂട്ടി മരം ഉണ്ട്. കഴിഞ്ഞ വർഷവും പൂത്തു. എന്നാൽ അങ്ങിങ് മാത്രം. ഇക്കുറി തടിയിൽ നിറയെ പൂവ് വിരിഞ്ഞു. ഇനി രണ്ട് മാസം കൊണ്ട് കായ്കൾ വിളഞ്ഞു പഴുക്കും. ആമയും, കൂരനും, മ്ലാവും തുടങ്ങിയ വന്യ ജീവികളുടെ ഇഷ്ട ഭക്ഷണം ആണ് മൂട്ടി പഴം. തോടിനു ഉള്ളിൽ ഉള്ള പരിപ്പും പൾപ്പും ആണ് കഴിക്കാൻ സ്വാദ്. തോട് അച്ചാർ…

Read More

അമ്മയെ ക്രൂരമായി മര്‍ദിച്ച് മകന്‍:ഒപ്പം ചേര്‍ന്ന് പത്തനംതിട്ട നിവാസിനിയായ പെണ്‍സുഹൃത്തും

  ലഹരി ഉപയോഗം വിലക്കിയതിന് മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് അമ്മയെ മര്‍ദിച്ചു. തിരുവനന്തപുരം പാലോടാണ് വിതുര മേമല സ്വദേശിയായ 57-കാരിയായ മെഴ്‌സിയെയാണ് മകനും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചത്.അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശിനി സംഗീത ദാസ് എന്നിവരെ പാലോട് പോലീസ് പിടികൂടി .   ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതോടെ അനൂപും സംഗീതയും മെഴ്‌സിയെ മര്‍ദിച്ച് റോഡിലേക്ക് വലിച്ചിഴച്ച് വസ്ത്രങ്ങള്‍ വലിച്ചു കീറുകയായിരുന്നു. നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് വെല്‍ഡിങ് തൊഴിലാളിയായ അനൂപിനൊപ്പം സംഗീത താമസിക്കാന്‍ തുടങ്ങിയത്.

Read More

മഹാത്മ അന്തേവാസി ലക്ഷ്മികുട്ടി (മണി ) അന്തരിച്ചു

  അടൂർ മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി മണിയെന്ന് വിളിപ്പേരുള്ള ലക്ഷ്മിക്കുട്ടി വാർദ്ധക്യ സഹചമായ രോഗകാരണങ്ങളാൽ അന്തരിച്ചു ആറൻമുള ക്ഷേത്രത്തിന് സമീപമുള്ള ആൽത്തറയിൽ വർഷങ്ങളായി കഴിഞ്ഞിരുന്ന ആളാണ്. രോഗാതുരയായതോടെ ആറൻമുള പോലീസ് ഇടപെട്ട് 2019 ഡിസംബർ മാസത്തിലാണ് സംരക്ഷണത്തിനായി മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾ ആരെങ്കിലും തിരിച്ചറിഞ്ഞ് എത്തിയാൽ വിട്ടുനല്കുമെന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. 04734291900

Read More

കോന്നി നിവാസിനിയെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു

  konnivartha.com: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ.ബി ഉദ്യോഗസ്ഥയായ പത്തനംതിട്ട അതിരുങ്കൽ കാരക്കാകുഴി പുഴിക്കോടത്ത് വീട്ടിൽ മധുസൂദനന്‍റെ മകൾ മേഘ മധു (25)വിനെ ചാക്കയിലെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പേട്ട പോലീസ് വിശദമായ അന്വേഷണം തുടങ്ങി.ഇന്നലെ രാത്രി ഷിഫ്റ്റിലായിരുന്ന മേഘ രാവിലെയാണ് ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് മടങ്ങിയത്.

Read More

വാഹനാപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം

  വിദേശത്തുനിന്ന് അവധിക്കായി നാട്ടിലേക്ക് വരുകയായിരുന്ന ഡോക്ടർ വാഹനാപകടത്തിൽ മരണപ്പെട്ടു . ആയൂർ കമ്പങ്കോട് നടന്ന അപകടത്തിൽ പത്തനംതിട്ട ചന്ദനപ്പള്ളി വടക്കേക്കര ഹൗസിൽ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരണപ്പെട്ടത് . ഷാർജയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിന്ദു അവിടെ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടപ്പോഴാണ് കാർ അപകടത്തിൽപെട്ടത്.ബിന്ദു പിൻസീറ്റിലാണ് ഇരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല. പരുക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സതേടി.കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് ജോലി ചെയ്തിരുന്നു ബിന്ദുവിന്റെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ. ഭർത്താവ്: പരേതനായ അജി പി. വർഗീസ്. മക്കൾ: അ‍‍‍‍‍‍‍ഞ്ജലീന വീനസ്

Read More

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു

  കേരള ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. മുൻ കേന്ദ്ര മന്ത്രിയും, വ്യവസായിയും, ടെക്നോക്രാറ്റുമായ അദ്ദേഹം സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്നത് പാർട്ടിക്ക് കൂടുതൽ കരുത്തേകും എന്ന് ദേശീയ നേതൃത്വം വിലയിരുത്തി . ഹാർവാർഡ് സർവകലാശാലയിൽ പഠിച്ച ഇദ്ദേഹത്തിന് യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുണ്ട് എന്നും കണ്ടെത്തിയാണ് പുതിയ ചുമതല നല്‍കിയത് . ബിജെപിയുടെ ദേശീയ വക്താവും, എൻഡിഎ കേരളത്തിൻ്റെ വൈസ് ചെയർമാനുമായിരുന്നു. കർണാടകയിൽ നിന്നും രാജ്യസഭയിലേക്ക് എത്തിയ അദ്ദേഹം കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, സ്‌കിൽ ഡെവലപ്‌മെൻ്റ് ആൻഡ് എൻ്റർപ്രണർഷിപ്പ് വകുപ്പ് സഹമന്ത്രിയായിരുന്നു. വികസനത്തെക്കുറിച്ചും സാങ്കേതിക വിദ്യയിലൂന്നിയ ഭാവിയെക്കുറിച്ചുമെല്ലാം വ്യക്തമായ കാഴ്ചപ്പാടുകളും ആശയങ്ങളുമുള്ള നേതാവാണ് . കേന്ദ്രമന്ത്രിയായിരുന്ന സമയത്തെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളും ഏറെ പ്രശംസപിടിച്ചു പറ്റിയിരുന്നു. പുതുതലമുറയെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച…

Read More

ലഹരിയുമായി ഇന്ന് പിടിയിലായത് 232 പേർ:കേരള പോലീസ്

  ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി ശനിയാഴ്ച സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ പിടിയിലായത് 232 പേർ.നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിന് 227 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും അധികൃതർ അറിയിച്ചു.വിവിധ കേസുകളിലായി 0.0253 കിലോഗ്രാം എംഡിഎംഎ 7.315 കിലോഗ്രാം കഞ്ചാവ്, 159 കഞ്ചാവ് ബീഡി എന്നിവയും പൊലീസ് പിടിച്ചെടുത്തു. പൊതുജനങ്ങളില്‍നിന്നു മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ടെന്നും ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

Read More

രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

  konnivartha.com: ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സംസ്ഥാന സഹവരണാധികാരി നാരായണൻ നമ്പൂതിരി മുഖേനയാണ് പത്രിക സമർപ്പിച്ചത്. 30 അംഗം ദേശീയ കൗൺസിൽ അംഗങ്ങളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ ശോഭാ സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ, കെ.എസ് രാധാകൃഷ്ണൻ, സംസ്ഥാന ജനറൽസെക്രട്ടറിമാരായ എംടി രമേശ്, സി.കൃഷ്ണകുമാർ, പി.സുധീർ തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു

Read More

കഞ്ചാവുമായികോന്നി വികോട്ടയം,പ്രമാടം മറൂർ നിവാസികള്‍ പിടിയില്‍

konnivartha.com: രഹസ്യവിവരത്തെതുടർന്ന് കോഴഞ്ചേരി പാലത്തിനു സമീപത്തു നിന്നും രണ്ട് യുവാക്കളെ 5ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഡാൻസാഫ് ടീമും ആറന്മുള പോലീസും ചേർന്നു പിടികൂടി. പത്തനംതിട്ട കോന്നി  വികോട്ടയം കൊലപ്പാറ, മൂക്കൻവിളയിൽ ഫെബിൻബിജു (25 ),പത്തനംതിട്ട  പ്രമാടം മറൂർ മല്ലശ്ശേരി ദേവമന സൗരവ് എസ് ദേവ് (24) എന്നിവരാണ് അറസ്റ്റിലായത്. ഫെബിൻബിജു കൊച്ചിയിലും, ബ്ലാംഗ്ലൂരും റ്റാറ്റു സ്റ്റുഡിയോ നടത്തുകയാണ്. സുഹൃത്ത് സൗരവ് പത്തനംതിട്ട പൂങ്കാവിൽ കാർ വാഷ് വർക്ക്‌ ഷോപ്പ് നടത്തുകയാണ്. ബാംഗ്ലൂരിൽ നിന്നും കഞ്ചാവ് കാറിൽ കടത്തി കൊണ്ടുവരുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരം ഡാൻസാഫിനു കൈമാറിയതിനെതുടർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് യുവാക്കൾ കുടുങ്ങിയത്. കോഴഞ്ചേരി പാലത്തിൽ വച്ച് ഡാൻസാഫും ആറന്മുള പോലീസും ചേർന്ന് തടഞ്ഞു പിടികൂടുകയായിരുന്നു. കാർ കസ്റ്റഡിയിലെടുത്തു.

Read More

തപസ്: സൗജന്യ നേത്ര-രക്ത പരിശോധന ക്യാമ്പ് നടത്തി

konnivartha.com: ഭാരതത്തിനു വേണ്ടി ജീവൻ ബലിദാനം ചെയ്ത ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നീ വീരന്മാരുടെ ഓർമക്കായ് പത്തനംതിട്ട സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ് എൻ എസ് എസ് യൂണിറ്റുമായി സഹകരിച്ചു സൗജന്യ രക്ത – നേത്ര പരിശോധന ക്യാമ്പ് നടത്തി . പത്തനംതിട്ടയുടെ സൈനികരുടെ കൂട്ടായ്മയാണ് ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ് ). നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ തപസ് ശ്രദ്ധേയമാണ് . സൈനികരുടെ കൂട്ടായ്മ നാടിനു നന്മകള്‍ ചെയ്തു മുന്നേറുന്നു . നൂറിലധികം ആളുകൾ ചികിത്സ നേടി. തപസ് പ്രസിഡന്റ്‌ രാജീവ്‌ ളാക്കൂർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ NSS ജില്ലാ കോർഡിനേറ്റർ രാജശ്രീ ജി,ദേശീയ വായനശാല പ്രതിനിധി വി കെ ഗോപാലകൃഷ്ണ പിള്ള NSS കരയോഗം പ്രതിനിധി മോഹൻ നായർ എന്നിവർ ആശംസകൾ അറിയിച്ചു. തപസിന്റെ പ്രവർത്തകരും സ്കൂൾ ഓഫ് ടെക്നോളജി ആൻഡ്…

Read More