രജനി കാന്തിന്‍റെ ആരോഗ്യ സ്ഥിതി മോശം :ചികിത്സക്ക് അമേരിക്കയില്‍ കൊണ്ടുപോയി

  തമിഴ് ജനതയുടെ മാനസ മന്നന്‍ രജനീകാന്ത് ചികിത്സക്ക് അമേരിക്കയിലേക്ക് പോയി .മരുമകന്‍ ധനുഷ് നിര്‍മ്മിക്കുന്ന കാല കരികാലയുടെ ഷൂട്ടിംഗ് തല്‍ക്കാലം നിര്‍ത്തി വച്ചാണ് രജനി ചികിത്സക്ക് പോയത് .മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യയും കൂടെ ഉണ്ട് .ആരോഗ്യ പ്രശ്നം രജനിയെ അലട്ടുന്നുണ്ട് .രജനിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ആരാധകര്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനയും പൂജയും നടത്തുന്നു .ഈ മാസം പത്തിന് രജനി തിരിച്ചെത്തി കാല കരികാലയുടെ ബാക്കി ഭാഗങ്ങളില്‍ അഭിനയിക്കും

Read More

ട്വിറ്ററില്‍ 20 ലക്ഷം ആരാധകരുള്ള ആദ്യ മലയാളി താരം

  മലയാളികളുടെ താരരാജാവാണ് മോഹന്‍ലാല്‍. നിരവധി ബോക്‌സ് ഓഫീസ് റിക്കാര്‍ഡുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇപ്പോള്‍ എത്തിയ പുതിയ വാര്‍ത്ത ട്വിറ്ററിലും മോഹന്‍ലാല്‍ ഒന്നാമനായിരിക്കുന്നു എന്നതാണ്. ട്വിറ്ററില്‍ 20 ലക്ഷം ആരാധകരുള്ള ആദ്യ മലയാളി താരം എന്ന ബഹുമതിയാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സ്വീകാര്യത നേടിയതിനു പിന്നാലെയാണ് മോഹന്‍ലാലിന് ട്വിറ്ററില്‍ ആരാധകരുടെ വര്‍ധനവുണ്ടായത്. നേരത്തേ, ട്വിറ്ററില്‍ ആദ്യമായി പത്ത് ലക്ഷം പിന്നിട്ട മലയാള താരവും മോഹന്‍ലാല്‍ ആയിരുന്നു. ഏഴേകാല്‍ ലക്ഷമാണ് മമ്മൂട്ടിയുടെ ഫോളോവേഴ്‌സ്. 6.5 ലക്ഷം ഫോളോവേഴ്‌സ് ദുല്‍ഖര്‍ സല്‍മാനുമുണ്ട്.

Read More

എല്ലാ സീരിയല്‍ താരങ്ങളെയും അണി നിരത്തി ടി വി പരമ്പര വരുന്നു

എല്ലാ സീരിയല്‍ താരങ്ങളെയും അണിനിരത്തി ടി വി പരമ്പരക്ക് തുടക്കം കുറിക്കുന്നു.മലയാള സീരിയല്‍ താരങ്ങളുടെ പ്രമുഖ സംഘടനയായ ആത്മ (അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ്)യുടെ ആഭിമുഖ്യത്തില്‍ ആത്മയില്‍ അംഗം ആയിട്ടുള്ള എല്ലാ സീരിയല്‍ താരങ്ങളെയും അണിനിരത്തി ടി വി പരമ്പരക്ക് തുടക്കം കുറിക്കുന്നതായി ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ പറഞ്ഞു.സംഘടനയുടെ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം എടുത്തത്‌ .ടെസ്റ്റ് ക്രിക്കറ്റ് മാതൃകയിൽ നീളുന്ന മിനിസ്ക്രീൻ പരമ്പരകളിൽനിന്ന് വ്യത്യസ്തമായി ട്വന്റി–ട്വന്റിയുടെ ചടുല നീക്കത്തോടെ ആണ് പരമ്പര .നൂറ്റി അമ്പത് എപ്പിസോഡില്‍ ആണ് ട്വന്റി ട്വന്റി പരമ്പര നിര്‍മ്മിക്കുന്നത് .അടുത്തമാസം ഷൂട്ടിംഗ് ആരംഭിക്കും .ആഗസ്റ്റില്‍ സംപ്രക്ഷണം നടത്തുവാന്‍ ഉള്ള തീരുമാനം കൈക്കൊണ്ടു .മലയാളത്തിലെ നാല് പ്രമുഖ ചാനലുകള്‍ ഈ പരമ്പര സംപ്രേക്ഷണം ചെയ്യാന്‍ സമീപിച്ചിട്ടുണ്ട് .ഏതെങ്കിലും ഒരു പ്രമുഖ ചാനലില്‍ സംപ്രക്ഷണം ചെയ്യും .വാർഷിക പൊതുയോഗത്തിൽ മുതിർന്ന അംഗങ്ങൾക്കുള്ള ചികിൽസാ…

Read More

കമലഹാസന് കേരള മുഖ്യമന്ത്രിയാകാന്‍ കഴിയുമോ

  രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പരോക്ഷ ഉപദേശവുമായി കമലഹാസന്‍. തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്കു വരാതിരിക്കുന്നതാണ് നല്ലതെന്നാണ് കമല്‍ പറഞ്ഞത്. പണസമ്പാദനത്തിനുള്ള എളുപ്പവഴിയായി ആരും രാഷ്ട്രീയത്തെ കാണരുത്. തിരിച്ചറിവിന് രാഷ്ട്രീയത്തില്‍ വളരെയധികം പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭരണസംവിധാനം തകര്‍ന്നെന്ന രജനിയുടെ അഭിപ്രായത്തോട് കമല്‍ യോജിച്ചു. രജനിയുടെ അഭിപ്രായത്തെ പൂര്‍ണ്ണമായും പിന്‍തുണക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രജനിയുടെ കന്നഡ പശ്ചാത്തലം തമിഴ് രാഷ്ട്രീയത്തില്‍ രജനിക്കു പ്രതികൂലമാകുമെന്ന സൂചനയും കമല്‍ നല്‍കി. കേരളത്തിലെ ജനങ്ങള്‍ എന്നെ മലയാളിയായി കരുതുന്നു. എന്നാല്‍, എനിക്കു കേരളത്തിലെ മുഖ്യമന്ത്രിയാകാനാവുമോയെന്നായിരുന്നു കമലിന്റെ ചോദ്യം. എന്നാല്‍, തമിഴ്‌നാട്ടില്‍ ജനിച്ചുവളര്‍ന്നവര്‍ മാത്രമേ അവിടെ രാഷ്ട്രീയത്തിലേക്കു വരാന്‍ പാടുള്ളൂ എന്ന വാദം അംഗീകരിക്കാനാവില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു

Read More

കേട്ട വാര്‍ത്തകള്‍ എല്ലാം കള്ളം :അര്‍ച്ചന സുശീലന്‍

ജയില്‍ ഡി ഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ പത്തനംതിട്ടയില്‍  യാത്ര ചെയ്തതിന് വിമര്‍ശനവും ,വിവാദവും പഴിയും ഏറെ കേള്‍ക്കേണ്ടി വന്നിരിക്കുകയാണ് സീരിയല്‍ താരമായ അര്‍ച്ചന സുശീലന്‍. ഇരുവരുടേയും യാത്രയുമായി ബന്ധപ്പെട്ട് ലഭിച്ച ഊമക്കത്താണ് വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചത്. നടിക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ നടിയുടെ അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഊമക്കത്താണ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് നയിച്ചത്. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ അര്‍ച്ചന വില്ലത്തിയായി തിളങ്ങിയ താരമാണ്. കഥാപാത്രത്തിലെല്ലാം വില്ലത്തരം ഉള്ളതുകൊണ്ട് പൊതു ചടങ്ങുകളിലും മറ്റും വെച്ച് വളരയെധികം വിമര്‍ശനം ഈ താരം ഏറ്റുവാങ്ങിയിട്ടുണ്ട് എന്ന് പ്രമുഖ സിനിമ പോര്‍ട്ടല്‍ പറയുന്നു . ജയില്‍ ഡി.ഐ.ജി ബി. പ്രദീപിനെതിരായാണ് ആരോപണം എങ്കിലും സീരിയല്‍ നടിയായ അര്‍ച്ചനയുടെ പേര് ദുഷിപ്പിക്കുന്ന തരത്തിലാണ് അഭിപ്രായങ്ങള്‍ പടരുന്നത്‌. കറുത്തമുത്ത് ഉള്‍പ്പെടെ നിരവധി സീരിയലുകളിലും…

Read More

ശ്രീനാരായണ അസോസിയേഷന്‍ ടൊറോന്‍റോ, കനേഡിയന്‍ വൃക്ഷവത്ക്കരണത്തിന്റെ ഭാഗമാകുന്നു

ടൊറന്റോ: കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ പതിമ്മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശ്രീനാരായണ അസോസിയേഷന്‍ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മിസ്സിസ്സാഗ നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന വൃക്ഷവത്ക്കരണപരിപാടിയില്‍ സജീവപങ്കാളിത്തം വഹിക്കുകയുണ്ടായി. പത്തുലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ഇതിന്‍റെ ആദ്യപടിയെന്നോണം നഗരസഭാ ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കായി വിശദീകരിച്ചുകൊടുത്തു. അതിനെത്തുടര്‍ന്ന് മിസ്സിസ്സാഗ യൂണിയന്‍ പാര്‍ക്കില്‍ 250 മരങ്ങള്‍ നട്ടുപിടിപ്പിക്കുകയുണ്ടായി. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീനാരായണ അസോസിയേഷന്‍ കമ്യൂണിറ്റി വോളന്‍റിയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജൂണ്‍ 11 ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി ‘സൈബര്‍ സെക്യൂരിറ്റി’ എന്ന വിഷയത്തില്‍ ഒരു ബോധവല്‍ക്കരണ പരിപാടി നടത്താനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യാവിദഗ്ധനായ സംഗമേശ്വരന്‍ അയ്യര്‍ ആണു ഈ പരിപാടി നയിക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുക്കുന്ന ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. ഷമിത ഭരതന്‍ (647 983 2458), ശ്രീകുമാര്‍ ശിവന്‍ (289…

Read More