എല്ലാ സീരിയല്‍ താരങ്ങളെയും അണി നിരത്തി ടി വി പരമ്പര വരുന്നു

Spread the love

എല്ലാ സീരിയല്‍ താരങ്ങളെയും അണിനിരത്തി ടി വി പരമ്പരക്ക് തുടക്കം കുറിക്കുന്നു.മലയാള സീരിയല്‍ താരങ്ങളുടെ പ്രമുഖ സംഘടനയായ ആത്മ (അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ്)യുടെ ആഭിമുഖ്യത്തില്‍ ആത്മയില്‍ അംഗം ആയിട്ടുള്ള എല്ലാ സീരിയല്‍ താരങ്ങളെയും അണിനിരത്തി ടി വി പരമ്പരക്ക് തുടക്കം കുറിക്കുന്നതായി ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ പറഞ്ഞു.സംഘടനയുടെ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം എടുത്തത്‌ .ടെസ്റ്റ് ക്രിക്കറ്റ് മാതൃകയിൽ നീളുന്ന മിനിസ്ക്രീൻ പരമ്പരകളിൽനിന്ന് വ്യത്യസ്തമായി ട്വന്റി–ട്വന്റിയുടെ ചടുല നീക്കത്തോടെ ആണ് പരമ്പര .നൂറ്റി അമ്പത് എപ്പിസോഡില്‍ ആണ് ട്വന്റി ട്വന്റി പരമ്പര നിര്‍മ്മിക്കുന്നത് .അടുത്തമാസം ഷൂട്ടിംഗ് ആരംഭിക്കും .ആഗസ്റ്റില്‍ സംപ്രക്ഷണം നടത്തുവാന്‍ ഉള്ള തീരുമാനം കൈക്കൊണ്ടു .മലയാളത്തിലെ നാല് പ്രമുഖ ചാനലുകള്‍ ഈ പരമ്പര സംപ്രേക്ഷണം ചെയ്യാന്‍ സമീപിച്ചിട്ടുണ്ട് .ഏതെങ്കിലും ഒരു പ്രമുഖ ചാനലില്‍ സംപ്രക്ഷണം ചെയ്യും .വാർഷിക പൊതുയോഗത്തിൽ മുതിർന്ന അംഗങ്ങൾക്കുള്ള ചികിൽസാ ധനസഹായം കൈമാറി. നാലു സംസ്ഥാനങ്ങളിൽനിന്നുള്ള മിനിസ്ക്രീൻ താരങ്ങൾ പങ്കെടുത്ത ക്രിക്കറ്റ് ടൂർ​ണമെന്റിൽ ജേതാക്കളായ ആത്മ ടീം അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് കെ.ബി.ഗണേഷ്കുമാർ എം .എല്‍ എ, പൂജപ്പുര രാധാകൃഷ്ണൻ എന്നിവർ യോഗത്തില്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!