പത്തനംതിട്ടയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, തെറാപ്പിസ്റ്റ് ഒഴിവ്

  konnivartha.com : പത്തനംതിട്ട ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുളള അഭിമുഖം ഈ മാസം 27 ന് രാവിലെ 10.30 ന് പത്തനംതിട്ട ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും. പ്രായം 01.01.22 ന് 40 വയസ് കവിയരുത്. യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദം, ഡിസിഎ/തത്തുല്യം, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് പ്രവീണ്യം. കണ്‍സോളിഡേറ്റഡ് പേ 13500 രൂപ. ഒഴിവ് – ഒന്ന്. തെറാപ്പിസ്റ്റ് തസ്തികയിലേക്കുളള അഭിമുഖം ഈ മാസം 27 ന് രാവിലെ 11ന്. പ്രായം 01.01.22 ന് 40 വയസ് കവിയരുത്. യോഗ്യത- ഒരു വര്‍ഷത്തെ ഗവ.അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്, കണ്‍സോളിഡേറ്റഡ് പേ 14000 രൂപ. ഒഴിവ് – രണ്ട്. ഫോണ്‍ : 9072 650 492.

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍ (16/ 09/2022 )

www.konnivartha.com   അക്കൗണ്ടന്റ് ഒഴിവ് കേരള മഹിള സമഖ്യ സൊസൈറ്റി പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൊമേഴ്‌സ് ബിരുദമാണ് യോഗ്യത. 25നും 45 നും ഇടയിൽ പ്രായവും സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ അക്കൗണ്ടന്റായി രണ്ടു വർഷത്തെ പ്രവൃത്തിപരിചയ വുമുള്ളവർക്ക് അപേക്ഷിക്കാം. 19,000 രൂപ പ്രതിമാസ വേതനം ലഭിക്കും. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്റ്റംബർ 23 ന് വൈകിട്ട് അഞ്ചിന് ലഭിക്കത്തക്കവിധത്തിൽ സാധാരണ തപാലിൽ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം. കൂടുതൽവിവരങ്ങൾക്ക്: ഫോൺ: 0471-2348666, ഇ-മെയിൽ:  keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org. ഗസ്റ്റ് അധ്യാപക ഒഴിവ് കോട്ടയം: കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍…

Read More

വനിത ഉദ്യോഗാര്‍ഥികളുടെ ഒഴിവിലേക്ക് അഭിമുഖം 16 ന്

  konnivartha.com : തമിഴ്‌നാട് ഹൊസൂരിലെ ടാറ്റാ ഇലക്‌ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലേക്ക് 15000 രൂപ ശമ്പളത്തില്‍ പ്ലസ് ടു യോഗ്യതയുള്ള വനിത ഉദ്യോഗാര്‍ഥികളുടെ ഒഴിവിലേക്ക് സെപ്റ്റംബര്‍ 16 ന് പത്തനംതിട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രാവിലെ 10 മുതല്‍ ഇന്റര്‍വ്യു നടത്തും. യോഗ്യത: 2021-22 വര്‍ഷത്തില്‍ പ്ലസ് ടു പാസായവര്‍ ആയിരിക്കണം. പ്രായം-30/9/2022ല്‍ 18-20, ഭാരം: 43 കി.ഗ്രാം -65 കി.ഗ്രാം, ഉയരം: 150 സെ.മി (മിനിമം) ഉണ്ടായിരിക്കണം. ഭക്ഷണം, താമസം, യാത്രാ സൗകര്യം എന്നിവ ലഭിക്കും. ഫോണ്‍: 04682222745.

Read More

മെഡിസെപ് പദ്ധതിയിൽ നിയമനം

konnivartha.com : മെഡിസെപ് സംബന്ധമായ ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് വിങ്, ടെക്‌നിക്കൽ സപ്പോർട്ട് ഡിവിഷൻ എന്നിവയുടെ പ്രവർത്തനത്തിനു വേണ്ടി താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം hr.medisep@gmail.com       എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ www.medisep.kerala.gov.in ൽ ലഭിക്കും. ഇൻഷുറൻസ് എക്‌സ്‌പോർട്ട്, മാനേജർ (മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ), മാനേജർ(ഫിനാൻസ്), മാനേജർ (ഐ.ടി), അസിസ്റ്റന്റ് മാനേജർ (മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ, ഐ.ടി), അസിസ്റ്റന്റ് മാനേജർ (അക്കൗണ്ട്‌സ്), ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25.

Read More

സ്‌റ്റെനോഗ്രാഫർ ഗ്രേഡ് “സി”,”ഡി ” പരീക്ഷ-2022 ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

konnivartha.com : സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍  സ്‌റ്റെനോഗ്രാഫർ ഗ്രേഡ് “സി”,”ഡി ” പരീക്ഷ-2022  ഓപ്പണ്‍ മത്സരാധിഷ്ഠിത കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ  നവംബര്‍ 2022ന് രാജ്യത്തുടനീളം നടത്തും. പരീക്ഷാ തീയതി എസ്.എസ്.സി വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും. 100 രൂപയാണ് അപേക്ഷ ഫീസ്. വനിത /എസ്സി/എസ്ടി/ഇഎക്‌സ്എസ് വിഭാഗങ്ങള്‍ക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 സെപ്റ്റംബർ  5 രാത്രി 11 മണിവരെയാണ്. ഒഴിവുകളുടെ എണ്ണം പിന്നീട് നിശ്ചയിക്കും. ശമ്പളം എ വിഭാഗത്തിലുള്ള നഗരങ്ങളില്‍ ഏകദേശം 70 ,000 രൂപ ആയിരിക്കും. ഓണ്‍ലൈനിലൂടെ മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷ സമര്‍പ്പിക്കാനും വിശദ വിവരങ്ങള്‍ക്കും http://ssc.nic.in,   www.ssckkr.kar.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം. ആവശ്യമായ സഹായത്തിന് തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 നും വൈകുന്നേരം 5 മണിക്കുമിടയില്‍ 080-25502520, 9483862020 എന്നീ ഹെല്പ് ലൈന്‍ നമ്പരുകളില്‍ വിളിക്കാം.   SSC invites…

Read More

2022 ജൂലൈയിൽ യു പി എസ് സി അന്തിമമാക്കിയ റിക്രൂട്ട്മെന്റ് ഫലങ്ങൾ

konnivartha.com : ഇനിപ്പറയുന്ന നിയമന ഫലങ്ങൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2022 ജൂലൈ  മാസത്തിൽ അന്തിമമാക്കി. ശുപാർശ ചെയ്യപ്പെട്ട പരീക്ഷാര്ഥികളെ തപാൽ മുഖേന നേരിട്ട് അറിയിച്ചിട്ടുണ്ട്. മുഴുവൻ പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Read More

ജൂനിയര്‍ എഞ്ചിനീയര്‍ പരീക്ഷ-2022 ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

konnivartha.com : സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ജൂനിയര്‍ എഞ്ചിനീയര്‍ ( സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിംഗ് ആന്റ് കോണ്‍ട്രാക്ട്‌സ് ) ഓപ്പണ്‍ മത്സരാധിഷ്ഠിത കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നവംബര്‍ 2022ന് രാജ്യത്തുടനീളം നടത്തും. പരീക്ഷാ തീയതി എസ്.എസ്.സി വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും. 100 രൂപയാണ് അപേക്ഷ ഫീസ്. വനിത /എസ്സി/എസ്ടി/ഇഎക്‌സ്എസ് വിഭാഗങ്ങള്‍ക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഓഗസ്റ്റ് 02 രാത്രി 11 മണിവരെയാണ്. ഒഴിവുകളുടെ എണ്ണം പിന്നീട് നിശ്ചയിക്കും. ശമ്പളം എക്സ് വിഭാഗത്തിലുള്ള നഗരങ്ങളില്‍ ഏകദേശം 62,000 രൂപ ആയിരിക്കും. ഓണ്‍ലൈനിലൂടെ മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷ സമര്‍പ്പിക്കാനും വിശദ വിവരങ്ങള്‍ക്കും http://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം. ആവശ്യമായ സഹായത്തിന് തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 നും വൈകുന്നേരം 5 മണിക്കുമിടയില്‍ 080-25502520, 9483862020 എന്നീ ഹെല്പ് ലൈന്‍…

Read More

കേന്ദ്ര സായുധ പോലീസ് സേന (CAPFs), ഡൽഹി പൊലീസിൽ സബ് ഇൻസ്‌പെക്ടർ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകൾക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

konnivatha.com : സ്റ്റാഫ് സെലക്ഷന്‍ കമ്മീഷൻ   ഡൽഹി പോലീസിൽ (ഡിപി) സബ് ഇൻസ്പെക്ടർ (എസ്‌ഐ) റിക്രൂട്ട്‌മെന്റിനായുള്ള ഓപ്പൺ കോംപറ്റീറ്റീവ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ്സ് (സിഎപിഎഫ്എസ്) പരീക്ഷയും നവംബർ 2022ന് രാജ്യത്തുടനീളം നടത്തും. പരീക്ഷാ തീയതി എസ്.എസ്.സി വെബ്‌സൈറ്റിലൂടെ പിന്നീട് അറിയിക്കും. പരീക്ഷയിൽ കമ്പ്യൂട്ടർ അധിഷ്‌ഠിത രീതിയിൽ രണ്ട് ഒബ്‌ജക്‌റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യപേപ്പറുകളും തുടർന്ന് PST/PET, DME എന്നിവയും ഉണ്ടായിരിക്കും. ഓണ്‍ലൈനിലൂടെ മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷ സമര്‍പ്പിക്കാനും വിശദ വിവരങ്ങള്‍ക്കും http://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം. 100 രൂപയാണ് അപേക്ഷ ഫീസ്. വനിത /എസ്‌സി/എസ്‌ടി/ഇഎക്സ്എസ് വിഭാഗങ്ങൾക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഓഗസ്റ്റ് 30  രാത്രി 11 മണിവരെയാണ്. ആകെ 4,300 ഒഴിവുകളാണുള്ളത് (4,019 – പുരുഷന്മാർക്കുള്ള തസ്തികകൾ; 281 – വനിതകൾക്കുള്ള തസ്തികകൾ). ശമ്പളം എക്‌സ് വിഭാഗത്തിലുള്ള നഗരങ്ങളില്‍ ഏകദേശം…

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍

അസിസ്റ്റന്റ്, അറ്റൻഡർ നിയമനം ബേക്കൽ റിസോർട്ട്‌സ് ഡെവലപ്പമെന്റ് കോർപ്പറേഷൻ ലിമിറ്റഡിലേക്ക് അസിസ്റ്റന്റ്, അറ്റൻഡർ തസ്തികകളിലേക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന്റെ വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.kcmd.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 6. റിസേർച്ച് അസിസ്റ്റന്റ് ഒഴിവ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ റിസേർച്ച് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വൈറോളജി, മോളിക്യുലർ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോടെക്‌നോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദാന്തരബിരുദവും പ്രമുഖമായ മോളിക്യുലാർ-ബയോളജി ലാബിൽ ഒന്നോ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. 35,000 രൂപയാണ് വേതനം. ഒരു വർഷമായിരിക്കും കരാർ കാലാവധി. താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഓഗസ്റ്റ് 31ന് വൈകിട്ട് മൂന്നിനു മുമ്പ്…

Read More

പത്തനംതിട്ട ജില്ലാ ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രം: പ്രോജക്റ്റ് ഫെല്ലോ,ഫീല്‍ഡ് അസ്സിസ്റ്റന്റ്

  konnivartha job : ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ പത്തനംതിട്ട ജില്ലാ ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡില്‍ നടപ്പിലാക്കുന്ന അട്രാക്റ്റിങ്ങ് ആന്റ് റീറ്റെയ്‌നിംഗ് യൂത്ത് ഇന്‍ ആഗ്രികള്‍ച്ചര്‍ പദ്ധതിയിലേക്കും, ടെക്നോളജി ഡെവലപ്മെന്റ് ഫോര്‍ ജാക്ക് ഫ്രൂട്ട് ബേസ്ഡ് വാല്യൂ ആഡഡ് പ്രോഡക്ട്സ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍ മേഘാലയ പദ്ധതിയിലേക്കും ചുവടെയുളള തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 1. (1): വിദ്യാഭ്യാസ യോഗ്യത: ഫുഡ് ടെക്‌നോളജിയിലോ, ഫുഡ് സയന്‍സ് ആന്റ് നൂട്രീഷനിലോ ബിരുദം അല്ലെങ്കില്‍ സമാന വിഷയങ്ങളിലുള്ള ബിരുദം. രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. ശമ്പളം: പ്രതിമാസം 15000 രൂപ + 750 എച്ച്.ആര്‍.എ + ഇ.പി.എഫ് 2. ഫീല്‍ഡ് അസ്സിസ്റ്റന്റ് (1): വിദ്യാഭ്യാസ യോഗ്യത: അഗ്രികള്‍ച്ചര്‍ ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം ശമ്പളം: പ്രതിമാസം 15000…

Read More