സ്‌റ്റെനോഗ്രാഫർ ഗ്രേഡ് “സി”,”ഡി ” പരീക്ഷ-2022 ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

konnivartha.com : സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍  സ്‌റ്റെനോഗ്രാഫർ ഗ്രേഡ് “സി”,”ഡി ” പരീക്ഷ-2022  ഓപ്പണ്‍ മത്സരാധിഷ്ഠിത കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ  നവംബര്‍ 2022ന് രാജ്യത്തുടനീളം നടത്തും. പരീക്ഷാ തീയതി എസ്.എസ്.സി വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും.

100 രൂപയാണ് അപേക്ഷ ഫീസ്. വനിത /എസ്സി/എസ്ടി/ഇഎക്‌സ്എസ് വിഭാഗങ്ങള്‍ക്ക് ഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 സെപ്റ്റംബർ  5 രാത്രി 11 മണിവരെയാണ്. ഒഴിവുകളുടെ എണ്ണം പിന്നീട് നിശ്ചയിക്കും.

ശമ്പളം എ വിഭാഗത്തിലുള്ള നഗരങ്ങളില്‍ ഏകദേശം 70 ,000 രൂപ ആയിരിക്കും.

ഓണ്‍ലൈനിലൂടെ മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷ സമര്‍പ്പിക്കാനും വിശദ വിവരങ്ങള്‍ക്കും http://ssc.nic.in,   www.ssckkr.kar.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം. ആവശ്യമായ സഹായത്തിന് തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 നും വൈകുന്നേരം 5 മണിക്കുമിടയില്‍ 080-25502520, 9483862020 എന്നീ ഹെല്പ് ലൈന്‍ നമ്പരുകളില്‍ വിളിക്കാം.

 

SSC invites applications for Stenographer Grade “C” and “D” Examination

 

Staff Selection Commission (SSC) will conduct open competitive and computer based ‘ Stenographer Grade “C” and “D” Examination- 2022 in November 2022 . The exact date of exam will be announced later through the SSC website. Candidates may apply before 05 September 2022 till 11 PM. The number of vacancies will be decided later.

Fee is exempted for women/SC/ST/PwD/Ex-Serviceman categories. Salary will be around Rs 70,000 at ‘A’ class cities.

For application submission and more details, interested candidates may visithttp://ssc.nic.in,   www.ssckkr.kar.nic.in Candidates may also contact helpline numbers 080-25502520 and 9483862020 between 10 am and 5 pm from Monday to Friday.

error: Content is protected !!