ആന പുനരധിവാസ കേന്ദ്രത്തിലേക്ക് നിയമനം

  konnivartha.com: കേരള വനംവകുപ്പിനുകീഴിൽ തിരുവനന്തപുരം കോട്ടൂരിൽ പ്രവർത്തനം ആരംഭിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്:www.forest.kerala.gov.in

Read More

ശബരിമല : സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു

konnivartha.com: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ്‌ക്യാമ്പ് എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനുളള അപേക്ഷാ തീയതി ഒക്ടോബര്‍ 10 വരെ നീട്ടി. വിവരങ്ങള്‍ക്ക് https://pathanamthitta.nic.in  ഫോണ്‍ : 04682 222515.

Read More

തൊഴില്‍ സാധ്യത : വ്യാജ അറിയിപ്പുകള്‍ അവഗണിക്കുക

  konnivartha.com :തൊഴില്‍ തേടുന്നവരെ വല വീശിപ്പിടിക്കാന്‍ “മത്സരവുമായി ” ഇറങ്ങിയ സ്ഥാപനങ്ങളുടെ  എണ്ണം പെരുകി .സ്ത്രീകള്‍ ആണ് ഇവരുടെ ഇരകള്‍ . ജീവിത സാഹചര്യം മാറി . ഒരു വീട് പുലര്‍ത്താന്‍ ഉള്ള ഭക്ഷ്യ വസ്തുക്കളുടെ  ഉള്‍പ്പെടെ  എല്ലാ സാധനങ്ങള്‍ക്കും വില ഉയര്‍ന്നു . വരുമാനം മാത്രം കൂടി ഇല്ല .ഇവിടെ ആണ് തട്ടിപ്പ് . ജോലി സാധ്യതഉണ്ടെന്ന് പറഞ്ഞു ആളുകളെ വിളിച്ചു വരുത്തി അവരുടെ സകലമാന വിവരവും ചോദിച്ചു അറിഞ്ഞു ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ വാങ്ങും .വിദേശ വ്യാജ വെബിലും റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിലും ഈ ഫോണ്‍ നമ്പര്‍ അടക്കം നല്‍കും .നിരവധി വ്യാജ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വരും . സ്ത്രീകള്‍ ആണ് ഇരകള്‍ .. ഫോണ്‍ നമ്പര്‍ കൊടുക്കരുത് .കൊടുത്താല്‍ ഫോണ്‍ നമ്പര്‍ ലീക്കാക്കി നിരവധി വ്യാജ…

Read More

കേന്ദ്ര പോലീസ് സേനകളിലെ 39,481 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

  konnivartha.com: സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ്, എസ് എസ് എഫ് എന്നീ കേന്ദ്രസേനകളിൽ കോണ്‍സ്റ്റബിള്‍ (GD), അസം റൈഫിള്‍സിൽ റൈഫിള്‍മാന്‍ (GD), നാര്‍ക്കോട്ടിക് ബ്യൂറോയില്‍ ശിപായി എന്നീ തസ്തികളിലേക്കുള്ള 2025ലെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യാ തലത്തില്‍ 39,481 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. കന്നഡയും മലയാളവും ഉള്‍പ്പെടെ 13 ഭാഷകളില്‍ 2025 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പരീക്ഷ നടക്കും. പരീക്ഷത്തീയതി പിന്നീട് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വെബ്‌സൈറ്റ് വഴി അറിയിക്കുന്നതാണ്. ഈ പരീക്ഷയ്ക്ക് ഓണ്‍ലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കൂ. https://ssc.gov.in എന്ന വെബ്‌സൈറ്റില്‍ ഒക്ടോബര്‍ 24 രാത്രി 11 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി/എസ് ടി/വിമുക്തഭടന്മാര്‍/സ്ത്രീകള്‍ എന്നിവരെ പരീക്ഷാ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷയുടെ സ്‌കീം, സിലബസ്, മറ്റ് വിശദാംശങ്ങള്‍ എന്നിവയ്ക്കായി ഉദ്യോഗാര്‍ത്ഥികള്‍…

Read More

നാഷണൽ ക്വാളിഫയർ ടെസ്റ്റിന്‍റെ രണ്ടാമത്തെ ബാച്ചിലേക്കുളള അപേക്ഷ ക്ഷണിച്ചു

  konnivartha.com: വിജ്ഞാന പത്തനംതിട്ടയുടെ ഭാഗമായി പ്രമുഖ ഐടി കമ്പനിയായ ടി സി എസും K-DISC ക്കും ചേർന്ന് നടത്തുന്ന TCS ion National Qualifier Testന്‍റെ ഒക്ടോബർ എഡിഷനിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഐടി, ഐടി അനുബന്ധ മേഖലയിൽ ( ഇന്ത്യയിലെ 2600 ഓളം വരുന്ന ഐടി കമ്പനികളിൽ) ജോലി ചെയ്യാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.അപേക്ഷകൻ 2023, 24 വർഷങ്ങളിൽ ബിടെക് എംടെക്ക് ( എല്ലാ ബ്രാഞ്ചും) ബിസിഎ, എം സി എ, ബി എസ് സി, എം എസ് സി (കമ്പ്യൂട്ടർ സയൻസ്, ഐടി) എന്നീ കോഴ്സുകളിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയവരായിരിക്കണം നിലവിൽ അരിയേഴ്‌സ് ഉണ്ടാകാൻ പാടില്ല. വിജ്ഞാന പത്തനംതിട്ട സൗജന്യമായാണ് ഈ അവസരം ഉദ്യോഗാർത്ഥികൾക്ക് ഒരുക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 19. സംശയങ്ങൾക്ക് വിളിക്കുക: തിരുവല്ല – 8714699500…

Read More

ശബരിമല തീര്‍ഥാടനം; സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു

  konnivartha.com: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ്‌ക്യാമ്പ് എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. വിവരങ്ങള്‍ക്ക് https://pathanamthitta.nic.in ഫോണ്‍ : 04682 222515.

Read More

അങ്കണവാടി വര്‍ക്കര്‍,ഹെല്‍പ്പര്‍ :അപേക്ഷ ക്ഷണിച്ചു

അങ്കണവാടി വര്‍ക്കര്‍ : അപേക്ഷ ക്ഷണിച്ചു konnivartha.com: കോയിപ്രം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ നിയമനത്തിനായി 18നും 46നും ഇടയില്‍ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം . അപേക്ഷാഫോമിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍മാര്‍ഗ്ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട്.പി.ഒ, കോയിപ്രം 689548 വിലാസത്തില്‍ സെപ്തംബര്‍ 30 നുള്ളില്‍ ലഭ്യമാക്കണം. ഫോണ്‍. 0469 2997331   അങ്കണവാടി ഹെല്‍പ്പര്‍ : അപേക്ഷ ക്ഷണിച്ചു konnivartha.com: തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍ നിയമനത്തിനായി 18നും 46നും ഇടയില്‍ പ്രായമുള്ള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹെല്‍പ്പര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ എഴുത്തും വായനയും അറിയുന്നവരായിരിക്കണം. എസ്.എസ്.എല്‍.സി പാസ്സായവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോമിന്റെ…

Read More

പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജ് : നഴ്സിങ് ട്യൂട്ടർ വാക്ക് ഇൻ ഇന്റർവ്യൂ

  konnivartha.com: പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിൽ ഒഴിവുള്ള ഒരു നഴ്സിങ് ട്യൂട്ടർ തസ്തികയിൽ ഒരു വർഷ കാലാവധിയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപ്പന്റ് 25000 രൂപയായിരിക്കും. കേരളത്തിലെ ഏതെങ്കിലുമൊരു സർക്കാർ അല്ലെങ്കിൽ സ്വകാര്യ/സ്വാശ്രയ നഴ്സിങ് കോളേജിൽ നിന്ന് എസ്. എസ്‌സി നഴ്സിങ് വിജയകരമായി പൂർത്തീകരിച്ചവരും കെ.എൻ.എം.സി രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, പ്രായം ഇവ തെളിയിക്കുന്ന അസൽ രേഖകളുമായി സെപ്റ്റംബർ 18ന് രാവിലെ 10 മണിക്ക് പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746789505

Read More

നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കല്‍ അപ്രന്റീസ് നിയമനം

  konnivartha.com: പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കല്‍ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലുള്ള നഴ്സിംഗ് (ബിഎസ്‌സി നേഴ്സിംഗ്/ജിഎന്‍എം/പാരാമെഡിക്കല്‍) യോഗ്യതയുളളവരെയാണ് നിയമിക്കുന്നത്. പ്രായപരിധി 21-35. വിദ്യാഭ്യാസ യോഗ്യത : നഴ്സിംഗ് അപ്രന്റീസ് – ബി എസ് സി /ജനറല്‍ നേഴ്‌സിംഗ്; പാരാമെഡിക്കല്‍ അപ്രന്റീസ് – ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ അംഗീകരിച്ച ബന്ധപ്പെട്ട കോഴ്സുകള്‍ പാസായിരിക്കണം. നിയമന കാലാവധി – രണ്ടുവര്‍ഷം. ജാതി – വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 13. ഫോണ്‍ – 04682322712.

Read More

കോന്നി പഞ്ചായത്തില്‍ ഓവര്‍സീയറെ ആവശ്യം ഉണ്ട്

  konnivartha.com: കോന്നി പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയിലേക്ക് ഓവര്‍സീയറെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു . യോഗ്യത ഉള്ളവര്‍ അസ്സല്‍ രേഖകളുമായി 11/09/2024 രാവിലെ 11 മണിയ്ക്ക് നേരിട്ടു ഹാജരാകണം ഫോണ്‍ : 0468 2242223    

Read More