konnivartha.com: വിജ്ഞാന പത്തനംതിട്ടയുടെ ഭാഗമായി പ്രമുഖ ഐടി കമ്പനിയായ ടി സി എസും K-DISC ക്കും ചേർന്ന് നടത്തുന്ന TCS ion National Qualifier Testന്‍റെ ഒക്ടോബർ എഡിഷനിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
ഐടി, ഐടി അനുബന്ധ മേഖലയിൽ ( ഇന്ത്യയിലെ 2600 ഓളം വരുന്ന ഐടി കമ്പനികളിൽ) ജോലി ചെയ്യാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.അപേക്ഷകൻ 2023, 24 വർഷങ്ങളിൽ ബിടെക് എംടെക്ക് ( എല്ലാ ബ്രാഞ്ചും) ബിസിഎ, എം സി എ, ബി എസ് സി, എം എസ് സി (കമ്പ്യൂട്ടർ സയൻസ്, ഐടി) എന്നീ കോഴ്സുകളിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയവരായിരിക്കണം നിലവിൽ അരിയേഴ്‌സ് ഉണ്ടാകാൻ പാടില്ല.
വിജ്ഞാന പത്തനംതിട്ട സൗജന്യമായാണ് ഈ അവസരം ഉദ്യോഗാർത്ഥികൾക്ക് ഒരുക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 19.
സംശയങ്ങൾക്ക് വിളിക്കുക:
തിരുവല്ല – 8714699500 ആറന്മുള – 8714699495
കോന്നി – 8714699496 റാന്നി – 8714699499
അടൂർ – 8714699498 വാഴൂർ: 8590658395
പൂഞ്ഞാർ: 9947589202