ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

  തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ താത്കാലിക ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 8 ന് രാവിലെ 10ന് കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300484, 0471-2300485.

Read More

മെഡിക്കൽ കോളജ്:ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്

  കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽനിന്നും ഫിസിയോതെറാപ്പിയിലുള്ള ബിരുദമാണ് യോഗ്യത. സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിലെ ഫിസിയോതെറാപ്പി ഡിപ്ലോമയും പരിഗണിക്കും. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി 18-41 വയസ്. വേതനം 17,000 രൂപ. താത്പര്യമുള്ളവർ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ ഒക്ടോബർ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷകൾ സമർപ്പിക്കണം. അഭിമുഖ തീയതി www.gmckollam.edu.in  ൽ പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ഹാജരാക്കണം.

Read More

ജി വി രാജ സ്പോർട്സ് സ്കൂളിൽ ക്ലീനിങ് സ്റ്റാഫ് ഒഴിവ്

  konnivartha.com: ജി വി രാജ സ്പോർട്സ് സ്കൂളിൽ ഒഴിവുള്ള ക്ലീനിങ് സ്റ്റാഫ് തസ്തികയിൽ 8 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എട്ടാം ക്ലാസ് പാസായിരിക്കണം, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 18 നും 56 നും ഇടയിൽ. അസൽ സർട്ടിഫിക്കറ്റുകളുമായി 10.30 ന് കായിക യുവജന കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. അപേക്ഷഫോം ഇന്റർവ്യൂ ദിവസം നേരിട്ട് നൽകും. ഫോൺ: 0471 2326644.

Read More

മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം

  konnivartha.com: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (എമർജെൻസി മെഡിസിൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 10 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. എമർജെൻസി മെഡിസിനിലെ എംഡി/ഡിഎൻബി അല്ലെങ്കിൽ ജനറൽ മെഡിസിൻ, അനസ്തേഷ്യ, റെസ്പിറേറ്ററി മെഡിസിൻ, ജനറൽ സർജറി, ഓർത്തോപെഡിക്സ് എന്നിവയിലേതെങ്കിലുമുള്ള എംഎസ്/എംഡി/ഡിഎൻബിയും ടീച്ചിങ് സ്ഥാപനത്തിലോ ഈ സ്പെഷ്യാലിറ്റിയിലുള്ള മികവിന്റെ കേന്ദ്രത്തിലോ ഉള്ള മൂന്നു വർഷത്തെ പരിശീലനമോ ലഭിച്ചിരിക്കണം. പിജിക്കുശേഷം ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരമുള്ള മെഡിക്കൽ കോളേജിൽ സീനിയർ റെസിഡന്റായുള്ള ഒരു വർഷത്തെ പ്രവൃത്തിപരിചയം, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ / മോഡേൺ മെഡിസിൻ കൗൺസിലിന്റെ സ്ഥിര രജിസ്ട്രേഷനും ഉണ്ടായിരിക്കണം. വേതനം 73500 രൂപ.

Read More

കോന്നി പഞ്ചായത്ത് : യോഗ ഇൻസ്ട്രക്ടർ ഒഴിവ്

konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ 2024-25 വർഷത്തെ കുട്ടികൾക്ക് യോഗപരിശീലനം പദ്ധതിയുടെ (പ്രോജക്ട് നമ്പർ- 161) നടത്തിപ്പിലേക്ക് യോഗ ഇൻസ്ട്രക്ടറുടെ നിയമനം നടത്തപ്പെടുന്നു. 09-10-2024 രാവിലെ 11 മണിയ്ക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കുന്നതിനായി അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള BNYS ബിരുദമോ തത്തുല്ല്യ യോഗ്യതയോ ഉള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റിൻറെ കോപ്പിയുമായി എത്തിച്ചേരണമെന്ന് അറിയിക്കുന്നു. വിളിക്കേണ്ട നമ്പർ 9446271949.

Read More

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് നിയമനങ്ങള്‍

  konnivartha.com: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന കാത്ത് ലാബ് ടെക്നീഷ്യന്‍, കാത്ത്‌ലാബ് സ്‌കര്‍ബ് നേഴ്സ്, സിസ്റ്റം ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഓക്ടോബര്‍ ഏഴിന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. പ്രായപരിധി 40 വയസ്. കാത്ത് ലാബ് ടെക്നീഷ്യന്‍: യോഗ്യത – ബിസിവിറ്റി/ഡിസിവിറ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. കാത്ത് ലാബ് സ്‌കര്‍ബ് നേഴ്സ്: ജിഎന്‍എം/ബിഎസ്സി നേഴ്സിംഗ്, രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. സിസ്റ്റം ഓപ്പറേറ്റര്‍: ഇലക്ട്രോണിക്സ് ഡിപ്ലോമ/ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ഫോണ്‍ : 9497713258.

Read More

വെറ്ററിനറി സര്‍ജന്‍, വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് തൊഴിലവസരം

വോക്ക്-ഇന്‍-ഇന്റര്‍വ്യൂ   മൃഗസംരക്ഷണവകുപ്പ് വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ  കരാര്‍ അടിസ്ഥാനത്തില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ  മുഖേന തെരഞ്ഞെടുക്കുന്നു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്കാണ് നിയമനം.   ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്റ്റംബര്‍  30 ന് ഉച്ചയ്ക്ക്  രണ്ടിനാണ് എത്തേണ്ടത്.  യോഗ്യത: ബിവിഎസ്സി ആന്‍ഡ് എഎച്ച്. കേരള സ്റ്റേറ്റ് വെറ്ററിനറി രജിസ്ട്രേഷന്‍. ഫോണ്‍ :04682322762. വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് താത്ക്കാലിക തൊഴിലവസരം പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സയ്ക്കായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു; അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരെ പരിഗണിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്റ്റംബര്‍ 30 ന്  രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകാം. 90 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായാണ് നിയമനം.…

Read More

ആന പുനരധിവാസ കേന്ദ്രത്തിലേക്ക് നിയമനം

  konnivartha.com: കേരള വനംവകുപ്പിനുകീഴിൽ തിരുവനന്തപുരം കോട്ടൂരിൽ പ്രവർത്തനം ആരംഭിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്:www.forest.kerala.gov.in

Read More

ശബരിമല : സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു

konnivartha.com: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ്‌ക്യാമ്പ് എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനുളള അപേക്ഷാ തീയതി ഒക്ടോബര്‍ 10 വരെ നീട്ടി. വിവരങ്ങള്‍ക്ക് https://pathanamthitta.nic.in  ഫോണ്‍ : 04682 222515.

Read More

തൊഴില്‍ സാധ്യത : വ്യാജ അറിയിപ്പുകള്‍ അവഗണിക്കുക

  konnivartha.com :തൊഴില്‍ തേടുന്നവരെ വല വീശിപ്പിടിക്കാന്‍ “മത്സരവുമായി ” ഇറങ്ങിയ സ്ഥാപനങ്ങളുടെ  എണ്ണം പെരുകി .സ്ത്രീകള്‍ ആണ് ഇവരുടെ ഇരകള്‍ . ജീവിത സാഹചര്യം മാറി . ഒരു വീട് പുലര്‍ത്താന്‍ ഉള്ള ഭക്ഷ്യ വസ്തുക്കളുടെ  ഉള്‍പ്പെടെ  എല്ലാ സാധനങ്ങള്‍ക്കും വില ഉയര്‍ന്നു . വരുമാനം മാത്രം കൂടി ഇല്ല .ഇവിടെ ആണ് തട്ടിപ്പ് . ജോലി സാധ്യതഉണ്ടെന്ന് പറഞ്ഞു ആളുകളെ വിളിച്ചു വരുത്തി അവരുടെ സകലമാന വിവരവും ചോദിച്ചു അറിഞ്ഞു ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ വാങ്ങും .വിദേശ വ്യാജ വെബിലും റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിലും ഈ ഫോണ്‍ നമ്പര്‍ അടക്കം നല്‍കും .നിരവധി വ്യാജ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വരും . സ്ത്രീകള്‍ ആണ് ഇരകള്‍ .. ഫോണ്‍ നമ്പര്‍ കൊടുക്കരുത് .കൊടുത്താല്‍ ഫോണ്‍ നമ്പര്‍ ലീക്കാക്കി നിരവധി വ്യാജ…

Read More