അഗസ്ത്യാർകൂടം ട്രക്കിങ് ഇന്നു മുതൽ (ജനുവരി 24)

അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് (ജനുവരി 24) തുടക്കമാകും പശ്ചിമഘട്ടത്തിലെ മലനിരകളിൽ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം കേരളത്തിലെ ഉയരം കൂടിയ മലനിരകളിൽ മൂന്നാം സ്ഥാനമാണ്. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾ, തമിഴ്‌നാട്ടിലെ കളക്കാട് – മുണ്ടൻതുറ കടുവാ സങ്കേതം എന്നിവയാണ് അഗസത്യാർകൂടത്തെ വലയം ചെയ്യുന്നത്. വിവിധങ്ങളായ ഔഷധസസ്യങ്ങൾ, ആരോഗ്യപച്ച, ഡ്യുറി ഓർക്കിഡ്, ചെങ്കുറുഞ്ഞി, കൊണ്ടപ്പന തുടങ്ങിയ തദ്ദേശീയമായ സസ്യങ്ങളുടെയും കലവറയാണ് ഈ വനപ്രദേശം. നിത്യഹരിതവനം, ആർത്തവ്യത്യഹരിതവനം, ഇലകൊഴിയും വനം, പുൽമേട്, ഈറ്റക്കാടുകൾ, ചോല വനം, ഗിരി വനം എന്നിങ്ങനെ വ്യത്യസ്തതകളുള്ള പ്രദേശവുമാണിവിടം. കടുവ,പുലി ആന, കാട്ടുപോത്ത്, കരടി, മാനുകൾ വിവിധതരം കുരങ്ങു വർഗങ്ങൾ, മലമുഴക്കി വേഴാമ്പൽ, മല മൈന, മാക്കാച്ചിക്കാട എന്നിങ്ങനെയുള്ള അപൂർവയിനം പക്ഷികൾ, രാജവെമ്പാല, മലമ്പാമ്പ്, അണലി ഉൾപ്പെടെയുള്ള ഉരഗങ്ങൾ എന്നിങ്ങനെ ധാരാളം വന്യജീവികൾ ഇവിടെ അധിവസിക്കുന്നു. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി ജൈവ സഞ്ചയ…

Read More

അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗ് : ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 13 ന് ആരംഭിക്കും

             konnivartha.com: അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗ് ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന്  (ജനുവരി 13) രാവിലെ 11 ന് ആരംഭിക്കും. ട്രക്കിംഗ് ജനുവരി 24 തുടങ്ങി മാർച്ച് രണ്ട് വരെയാണ്. ദിവസവും 70 പേർക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ അനുവദിക്കുക. വനം വകുപ്പിന്റെ www.forest.kerala.gov.in സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ബുക്ക് ചെയ്യാം.

Read More

അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ വാഗമണിൽ

  konnivartha.com: അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ 2024 ന് വാഗമൺ വേദിയാകും. മാർച്ച് 14, 15, 16, 17 തീയതികളിലാണ് ഫെസ്റ്റിവൽ. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി പാരാഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയ്റോ സ്‌പോർട്‌സ് അഡ്വഞ്ചർ ഫെസ്റ്റിവലാണ് നാല് ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ. പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്ന് അന്തർ ദേശീയ തലത്തിൽ പ്രശസ്തരായ നൂറിലധികം ഗ്ലൈഡർമാർ പരിപാടിയുടെ ഭാഗമാകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. ആറ് ഇനങ്ങളിലായി പാരാഗ്ലൈഡിങ്ങുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. ഇത് കൂടാതെ സാഹസിക ടൂറിസം…

Read More

അഗസ്ത്യാർകൂടം സീസണൽ ട്രക്കിങ് ജനുവരി 24 മുതൽ

  konnivartha.com: അഗസ്ത്യാർകൂടം സീസണൽട്രക്കിംഗ് 2024ന് സന്ദർശകരെ അനുവദിക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. ജനുവരി 24 മുതൽ മാർച്ച് 2 വരെ ആയിരിക്കും ഈ വർഷത്തെ സീസണൽ ട്രക്കിങ്. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ 2024 ജനുവരി 10 മുതൽ ഒരു ദിവസം 70 പേർ എന്ന കണക്കിൽ ആരംഭിക്കാനും അനുമതി നൽകി. ബുക്കിങ് കാൻസലേഷൻ ഉൾപ്പെടെ പരമാവധി സീറ്റ് ലഭ്യതയ്ക്ക് അനുസരിച്ച് ഓരോ ദിവസവും 30 പേരിൽ അധികരിക്കാതെ ഓഫ്‌ലൈൻ ബുക്കിങ് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡന് അനുവദിക്കാം. ഓഫ് ലൈൻ ബുക്കിങ്, ട്രക്കിങ് തീയതിയ്ക്ക് ഒരു ദിവസം മുൻപ് മാത്രമേ നടത്താൻ പാടുള്ളു. ട്രക്കിങ് ഫീസ്, ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്മെന്റ് ചാർജ്ജ് അടക്കം 2500/- (രണ്ടായിരത്തി അഞ്ഞൂറ് രൂപ) ആയിരിക്കും.   ഒരു ദിവസം അഗസ്ത്യാർകൂടം ട്രക്കിങിന് പരമാവധി ബുക്കിങ്ങ് കാൻസലേഷൻ…

Read More

വനമേഖലകളിലെ ടൂറിസം പദ്ധതികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

konnivartha.com: കേരളത്തിലെ വനമേഖലകളില്‍ ടൂറിസം സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി മൈക്രോ ലെവലിലുള്ളതു മുതല്‍ ഉന്നത നിലവാരം വരെയുള്ള ടൂറിസം വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലൂടെ നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. വനം വകുപ്പും ടൂറിസം വകുപ്പും പരസ്പരം സഹകരിച്ച് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ കണ്ടെത്തി അവ വിനോദ സഞ്ചാരികള്‍ക്ക് ആകര്‍ഷകമാകും വിധം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് 1.9 കോടി രൂപയാണ് ഗവിയിലെ ഇക്കോ ടൂറിസം സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ നവീകരിക്കുന്നതിനായി അനുവദിച്ചത്. സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി ആധുനികരിച്ച ഇക്കോ കോട്ടെജുകള്‍, ഭക്ഷണശാല, ബോട്ടിംഗ് സംവിധാനങ്ങളും നവീകരിച്ചിട്ടുണ്ട്. കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ…

Read More

വലഞ്ചുഴി ടൂറിസം പദ്ധതിക്ക് ആറ് കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി : മന്ത്രി വീണാ ജോര്‍ജ്

  പദ്ധതി ഡിസംബറില്‍ ആരംഭിക്കും konnivartha.com: പത്തനംതിട്ട ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ വലിയ നേട്ടമാകുന്ന വലഞ്ചുഴി ടൂറിസം പദ്ധതിക്കായി ആറ് കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്നും പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൈപ്പിടലിനെ തുടര്‍ന്ന് കരാറുകാരന്റെ അനാസ്ഥ മൂലം താറുമാറായ റോഡ് എത്രയും വേഗത്തില്‍ സഞ്ചാരയോഗ്യമാക്കണം. സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍ മുതല്‍ അബാന്‍ വരെ പൂര്‍ത്തീകരിച്ചതായി വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചിട്ടുണ്ടെന്നും റോഡിന്റെ ആധുനികവത്ക്കരണം സാധ്യമാക്കുന്നതിന് ശേഷിക്കുന്ന ഭാഗം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. റോഡ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്ന കരാറുകാര്‍ സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കണം. പൈപ്പ്‌ലൈനിന് വേണ്ടി റോഡ് കുഴിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ അത് പൂര്‍വസ്ഥിതിയിലാക്കണമെന്നതില്‍ വിട്ടുവീഴ്ച പാടില്ല. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ മുതല്‍ അഴൂര്‍ ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ…

Read More

കാന്തല്ലൂരിന് മികച്ച ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്

konnivartha.com: ലോകവിനോദസഞ്ചാര ദിനത്തിൽ പുരസ്‌കാരത്തിളക്കവുമായി കേരള ടൂറിസം. സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിനാണ്‌ കേന്ദ്ര സർക്കാരിന്റെ മികച്ച ടൂറിസം വില്ലേജ് ഗോൾഡ് പുരസ്‌കാരം ലഭിച്ചത്‌. ടൂറിസത്തിലൂടെ സാമൂഹിക,സാമ്പത്തിക, പരിസ്ഥിതി മേഖലകളിൽ നടത്തിയ സുസ്ഥിര, വികേന്ദ്രീകൃതാസൂത്രണ പ്രവർത്തനങ്ങൾ പരിഗണിച്ചാണിത്‌. ഉത്തരവാദിത്വ ടൂറിസം മിഷനും യു എൻ വിമനും സംയുക്തമായി നടപ്പാക്കുന്ന സ്‌ത്രീ സൗഹൃദ ടൂറിസം പദ്ധതി പഞ്ചായത്ത് തലത്തിൽ നടപ്പാക്കിയ ആദ്യ പഞ്ചായത്തുകളിൽ ഒന്നാണ്‌ കാന്തല്ലൂർ. എട്ടു മാസമായി നടന്ന പരിശോധനകൾക്ക് ഒടുവിലാണ് പ്രഖ്യാപനം. മത്സരത്തിൽ 767 ഗ്രാമങ്ങൾ പങ്കെടുത്തു. കേന്ദ്ര ടൂറിസം സെക്രട്ടറി വിദ്യാവതി പുരസ്‌കാരം സമ്മാനിച്ചു. കേരള ടൂറിസം ഡയറക്ടർ പി ബി നൂഹ്‌, ഉത്തരവാദിത്വ ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ രൂപേഷ് കുമാർ, കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ് എന്നിവർ…

Read More

മികച്ച ടൂറിസം ഗ്രാമം : കിരീടേശ്വരി

  konnivartha.com: കിരീടേശ്വരി ഭാരതത്തിലെ  ഏറ്റവും മികച്ച വിനോദസഞ്ചാരഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ടു.പശ്ചിമബംഗാളിലാണ് ഈ സ്ഥലം . കേന്ദ്ര വിനോദസഞ്ചാര വകുപ്പാണ് കിരീടേശ്വരിയെ തിരഞ്ഞെടുത്തത്.പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് സാമൂഹിക മാധ്യമത്തിലൂടെ ജനങ്ങളെ ഇക്കാര്യം അറിയിച്ചത് .ഭാരതത്തിലെ 795 ഗ്രാമങ്ങളില്‍ നിന്നാണ് മുര്‍ഷിദാബാദ് ജില്ലയിലെ കിരീടേശ്വരിയെ തിരഞ്ഞെടുത്തത് . 27 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം കൈമാറും. Kiriteswari village in Murshidabad has been honoured with the prestigious title of Best Tourism Village in India   Kiriteshwari village in West Bengal’s Murshidabad district has been selected as the country’s best tourism village by the Centre, Chief Minister Mamata Banerjee said on Thursday. The village beat 795 applications…

Read More

ഇത് സുന്ദരപാണ്ഡ്യപുരം: കണ്ണിനും മനസിനും കുളിര്‍മ്മ നല്‍കുന്ന കാഴ്ച്ച

  konnivartha.com: ഇത് സുന്ദരപാണ്ഡ്യപുരം. പേരു പോലെതന്നെ സുന്ദരമായ തമിഴ്‌നാടന്‍ ഗ്രാമം. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന സൂര്യകാന്തി പൂക്കളാണ് സുന്ദരപാണ്ഡ്യപുരത്തെ പ്രശസ്തമാക്കുന്നത്. കണ്ണിനും മനസിനും കുളിര്‍മ്മനല്‍കുന്ന കാഴ്ച്ച.സൂര്യകാന്തിപാടവും ഗ്രാമഭംഗിയും ആസ്വദിക്കാനാണ് മലയാളികൾ എത്തുന്നതെങ്കില്‍ സുന്ദരപാണ്യപുരത്തുകാര്‍ക്ക് ഇത് അവരുടെ വരുമാന മാര്‍ഗമാണ്. സൂര്യകാന്തിയുടെ വിത്തിനായാണ് അവര്‍ ഇത് കൃഷി ചെയ്യുന്നത്. സൂര്യകാന്തി പാടം കാണാനെത്തുന്നവരില്‍ ഏറിയപങ്കും മലയാളികളാണ്. പുനലൂര്‍ – തെന്മല- തെങ്കാശി വഴി സുന്ദരപാണ്ഡ്യപുരത്തേക്ക് പോകുന്നതാണ് എളുപ്പ വഴി.സുന്ദരപാണ്ഡ്യപുരം  മഞ്ഞപ്പട്ടണിഞ്ഞ് സുന്ദരിയായി നില്‍ക്കുകയാണ്.   ഏറിയാല്‍ ഒന്നോ രണ്ടോ ആഴ്ച്ച കൂടിയെ ഈ കാഴ്ച്ചകാണാനാകൂ.പൂക്കള്‍ കരിഞ്ഞു തുടങ്ങിയാലുടന്‍  വിളവെടുപ്പ് ആരംഭിക്കും. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നും ഏകദേശം 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സുന്ദരപാണ്ട്യപുരം.കണ്ണെത്താത്ത ദൂരത്തോളം പൂത്തു നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ നയന മനോഹരമായ ഒരു കാഴ്ച തന്നെയാണ്.   കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഉത്തമ കര്‍ഷകരെ നമുക്കിവിടെ…

Read More

അമൃത് ഉദ്യാൻ ഓഗസ്റ്റ് 16 മുതൽ പൊതുജനങ്ങൾക്കായി തുറക്കും

ഉദ്യാൻ ഉത്സവ്-II ൻറ്റെ ഭാഗമായി, 2023 ഓഗസ്റ്റ് 16 മുതൽ ഒരു മാസത്തേക്ക് (തിങ്കൾ ഒഴികെ) അമൃത് ഉദ്യാൻ പൊതുജനങ്ങൾക്കായി തുറക്കും. സെപ്റ്റംബർ 5 ന് അധ്യാപക ദിനത്തോടനുബന്ധിച്ച് ഇത് അധ്യാപകർക്ക് മാത്രമായി തുറക്കും. വേനൽക്കാല വാർഷിക പൂക്കളുടെ പ്രദർശനമാണ് ഉദ്യാൻ ഉത്സവ്-II ലക്ഷ്യമിടുന്നത്. സന്ദർശകർക്ക് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ (അവസാന എൻട്രി വൈകുന്നേരം 4  മണി) പൂന്തോട്ടങ്ങൾ സന്ദർശിക്കാം. നോർത്ത് അവന്യൂവിനടുത്തുള്ള രാഷ്ട്രപതി ഭവന്റെ 35-ാം നമ്പർ ഗേറ്റിൽ നിന്നാണ് പ്രവേശനം. 2023 ഓഗസ്റ്റ് 7 മുതൽ രാഷ്ട്രപതി ഭവൻ വെബ്സൈറ്റിൽ (https://visit.rashtrapatibhavan.gov.in/) ഓൺലൈനായി ബുക്കിംഗ് നടത്താം. ഗേറ്റ് നമ്പർ 35 ന് സമീപം സ്ഥാപിച്ചിരിക്കുന്ന സെൽഫ്-സർവീസ് കിയോസ്കുകളിൽ നിന്ന് വാക്ക്-ഇൻ സന്ദർശകർക്ക് പാസുകൾ ലഭിക്കും. അമൃത് ഉദ്യാനിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ജനുവരി 29 മുതൽ മാർച്ച് 31…

Read More