konnivartha.com: പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോന്നി ഗവ.മെഡിക്കൽ കോളേജിലേക്കും പത്തനാപുരം, പുനലൂർ ഭാഗങ്ങളിലേക്കും കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. നിയമസഭയിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങിയതോടെ ജില്ലയ്ക്ക് അകത്തുനിന്നും പുറത്ത് നിന്നും ആയിരക്കണക്കിന് ആളുകൾ ദിവസേന കോന്നിയിൽ വന്നുപോകുന്നുണ്ട്. ഇവർക്ക് സൗകര്യപ്രദമായ രീതിയിൽ വിവിധ ഡിപ്പോകളിൽ നിന്നും റൂട്ടുകൾ പുന:ക്രമീകരിക്കുമെന്നും കെ.എസ്.ആർ.ടി.സിയും പ്രൈവറ്റ് ബസുകളും തമ്മിലുള്ള മത്സര ഓട്ടം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കിഴക്കൻ മലയോര മേഖല നേരിട്ടുകൊണ്ടിരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയെയും മെഡിക്കൽ കോളേജിനെയും കോർത്തിണക്കി പുതിയ സർവ്വീസുകൾ തുടങ്ങുന്നതോടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് എം.എൽ.എ പറഞ്ഞു. കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ശേഷിക്കുന്ന ഭാഗത്തെ പണികൾ നടത്തുന്നതിന് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 1.16…
Read Moreവിഭാഗം: Information Diary
മണിമല നദിയിൽ (പുല്ലക്കയാർ സ്റ്റേഷൻ) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
Konnivartha. Com :മഞ്ഞ അലർട്ട് കോട്ടയം ജില്ലയിലെ മണിമല നദിയിൽ (പുല്ലക്കയാർ സ്റ്റേഷൻ) ഇന്ന് കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
Read Moreകൂറുമാറ്റം:പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി
പത്തനംതിട്ട പുറമറ്റം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സൗമ്യവിജയനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യയാക്കി. 2022 ജൂലൈ 25 ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനാലാണ് കമ്മീഷന്റെ നടപടി. 13-ാം വാർഡ് അംഗം ഷിജു പി. കുരുവിള നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. നിലവിൽ അംഗമായി തുടരുന്നതിനും 2024 ജൂലൈ ഒൻപത് മുതൽ ആറ് വർഷത്തേക്ക് ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും കമ്മീഷൻ അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreമഴക്കാലപൂര്‍വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം : മന്ത്രി വീണാ ജോര്‍ജ്
konnivartha.com: മഴക്കാലപൂര്‍വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എല്ലാ വകുപ്പുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണുമായി ബന്ധപ്പെട്ട് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഏകോപനത്തിനുമായി നിലവിലെ സ്ഥിതിയും മുന്നൊരുക്കങ്ങളും പരിശോധിക്കുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിന്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി നിലവില്‍ വെള്ളം ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് പുഴയില്‍ ഇറങ്ങുന്നതും ഒഴുക്കുള്ള സ്ഥലങ്ങളില്‍ മീന്‍ പിടിക്കുന്നതും ഉള്‍പ്പെടെ കാര്യങ്ങള്‍ ഒഴിവാക്കണം. നീന്തലറിയാത്തവര്‍ ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. ഇതു സംബന്ധിച്ച് ബസപ്പെട്ട വകുപ്പുകള്‍ മുന്നറിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും, സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കയും വേണം. മാലിന്യ സംസ്‌കരണത്തില്‍ വ്യക്തിപരമായ ഇടപെടല്‍ ഉണ്ടാകണം. നമ്മുടെ ചുറ്റുപാടും വെള്ളം കെട്ടി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. മഴക്കാലത്ത് വ്യാപകമാകുന്ന സാംക്രമിക രോഗങ്ങള്‍, ഡെങ്കിപനി, എലിപ്പനി മുതലായ…
Read Moreകനത്ത മഴ സാധ്യത: പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ട്
konnivartha.com: പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിലെ നിലവിലെ മഞ്ഞ അലർട്ട് ഓറഞ്ച് അലർട്ട് ആയും പാലക്കാട്, വയനാട് ജില്ലകളിലെ നിലവിലെ പച്ച അലർട്ട് മഞ്ഞ അലർട്ട് ആയും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നിലവിലെ പച്ച അലർട്ട് മഞ്ഞ അലർട്ട് ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു ( 12/07/2024 ) ഓറഞ്ച് അലർട്ട് 13-07-2024: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 14-07-2024: കണ്ണൂർ, കാസർഗോഡ് 15-07-2024: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 16-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ…
Read Moreമഴ : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
ഓറഞ്ച് അലർട്ട് 13-07-2024: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 14-07-2024: കണ്ണൂർ, കാസർഗോഡ് 15-07-2024: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 16-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 12-07-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 13-07-2024: എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് 14-07-2024: ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് 15-07-2024: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് 16-07-2024: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,…
Read Moreകോന്നിയിലെ സ്കൂളില്‍ നിന്നും കാണാതായ “അതിജീവിതങ്ങളെ “കണ്ടെത്തി
konnivartha.com: കോന്നി എന്‍ട്രി ഹോമില്‍ താമസിച്ചു പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളെ സ്കൂള്‍ സമയം കഴിഞ്ഞു കാണാതായ സംഭവത്തില്‍ രണ്ടു പേരെയും അടൂരില്‍ നിന്നും കണ്ടെത്തി . 13,15 വയസ്സുള്ള കുട്ടികളെ ആണ് ഇന്ന് വൈകിട്ട് സ്കൂള്‍ സമയം കഴിഞ്ഞ ശേഷം കാണാതെ പോയത് . രാത്രി എട്ടരയോടെ അടൂരില്‍ വെച്ചു കണ്ടെത്തി . കോന്നിയിലെ എന്‍ട്രി ഹോമില്‍ താമസിച്ചു പഠിക്കുന്നവര്‍ ആണ് ഇവര്‍ .എല്ലാ ദിവസവും വാഹനത്തില്‍ ആണ് സ്കൂളില്‍ എത്തിക്കുന്നതും തിരികെ കൊണ്ട് വരുന്നതും .ഒരു കുട്ടി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനും രണ്ടാമത്തെ ആള്‍ മെയ് മാസവും ആണ് എന്‍ട്രി ഹോമില്‍ അന്തേവാസികള്‍ ആയി എത്തിയത് . സ്കൂള്‍ അധികാരികളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അടൂരില്‍ നിന്നും കുട്ടികളെ കണ്ടെത്തി .
Read Moreപത്തനംതിട്ട ജില്ല : പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 11/07/2024 )
പി. ആര്‍. ഡി പ്രിസം പാനല്‍: അപേക്ഷ ക്ഷണിച്ചു ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോര്‍ട്ടല്‍ മുഖേന ജൂലൈ 20നകം അപേക്ഷ നല്‍കണം. പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ചെയ്ത് സൈന്‍ ഇന്‍ ചെയ്തു വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വിവരങ്ങളെല്ലാം നല്‍കിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്‌ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോള്‍ മാത്രമേ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാകൂ. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്‌ളിക് റിലേഷന്‍സ് ഡിപ്‌ളോമയും അല്ലെങ്കില്‍ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്‌ളിക് റിലേഷന്‍സ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റേയും യോഗ്യത. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. സബ് എഡിറ്റര്‍ പാനലില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍, അര്‍ധ…
Read Moreനോര്‍ക്ക റൂട്ട്‌സ് അറിയിപ്പ് ( 11/07/2024 ):അറ്റസ്റ്റേഷന്‍ ക്യാംമ്പ് ആഗസ്റ്റ് 06 ന് ചെങ്ങന്നൂരില്‍
നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാംമ്പ് ആഗസ്റ്റ് 06 ന് ചെങ്ങന്നൂരില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം konnivartha.com: ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ നോര്‍ക്ക റൂട്ട്‌സ് റീജിയണല്‍ സബ് സെന്ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംമ്പ് സംഘടിപ്പിക്കുന്നു (ഒന്നാം നില, ചിറ്റൂര്‍ ചേംബേഴ്‌സ് ബില്‍ഡിംങ് റെയില്‍വേ സ്റ്റേഷന് സമീപം, ചെങ്ങന്നൂര്‍, ആലപ്പുഴ ജില്ല). 2024 ആഗസ്റ്റ്-06 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ നടക്കുന്ന അറ്റസ്റ്റേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക. ഇതിനായി നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org ല്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസ്സലും, പകര്‍പ്പും സഹിതം പങ്കെടുക്കാവുന്നതാണ്. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാംമ്പില്‍ സ്വീകരിക്കും. അന്നേ ദിവസം നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം സെന്ററില്‍ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.കേരളത്തില്‍ നിന്നുളള…
Read Moreകുടുംബശ്രീ പ്രീമിയം കഫേ ആരംഭിക്കുന്നതിന് സംരംഭകരെ ആവശ്യമുണ്ട്
konnivartha.com: പന്തളം ബ്ലോക്കില്‍ ആരംഭിക്കുന്ന കുടുംബശ്രീ പ്രീമിയം കഫേയില്‍ പ്രവര്‍ത്തിക്കുന്നതിന് ഭക്ഷ്യമേഖലയിലുള്ള കുടുംബശ്രീ സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ, കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം ജൂലൈ 20 വൈകിട്ട് അഞ്ചിന് മുന്‍പ് അതാത് സി.ഡി.എസ് ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ കുടുംബശ്രീ സി.ഡി.എസ്സ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 04682221807.
Read More