konnivartha.com: :കോന്നി മണ്ഡലത്തിലെ 3 ആരോഗ്യ ഉപ കേന്ദ്രങ്ങൾക്ക് 1.665 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.പ്രമാടം കോട്ടയംകര,പ്രമാടം ഇളകൊള്ളൂർ,ഏനാദിമംഗലം കുറുമ്പകര എന്നീ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്കാണ് 55.5 ലക്ഷം രൂപ വീതം പുതിയ കെട്ടിടം ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനായി അനുവദിച്ചത്.ആരോഗ്യ കേരളം എൻജിനീയറിങ് വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല. പ്രവർത്തി ആരംഭിക്കുന്നതിനായി ആദ്യഘട്ടം തുകയായി 15.5 ലക്ഷം രൂപ വീതം ആരോഗ്യ കേരളം പത്തനംതിട്ടയുടെ അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ട്.ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് നിർമ്മാണം വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം എൽ എ അറിയിച്ചു.
Read Moreവിഭാഗം: Healthy family
ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി: മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട ജില്ലയിലെ ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2023-24 വര്‍ഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് മുഖേന 20 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, ഏഴ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നാല് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്കാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് തുക അനുവദിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 55 ലക്ഷം രൂപ വീതവും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 1.43 കോടി രൂപ വീതവും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാല് കോടി രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍ ഇതിലൂടെ കൂടുതല്‍ വികസനം സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളായ മെഴുവേലി, പ്രമാടം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ കുറ്റപ്പുഴ, പുറമറ്റം, മല്ലപ്പുഴശ്ശേരി, പന്തളം തെക്കേക്കര, തോട്ടപ്പുഴശ്ശേരി എന്നിവയ്ക്ക് ഒരു കോടി 43 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. സാമൂഹിക…
Read Moreആലപ്പുഴ ജില്ലയില്‍ മുണ്ടിനീര് ; ജാഗ്രത വേണം
കുട്ടികളിൽ മുണ്ടിനീര് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശ്രദ്ധ വേണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു ‘. മുണ്ടി നീര്, പാരമിക്‌സോ വൈറസ് രോഗാണുവിലൂടെയാണ് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് രോഗം സാധാരണയായി പകരുന്നത്. കുട്ടികളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാറുണ്ട്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടുന്നു. വിശപ്പില്ലായ്മയും…
Read Moreസ്നേഹാലയത്തിന്‍റെ മൂന്നാം നില കെട്ടിടത്തിന്‍റെ ഉദ്ഘാടനം നടന്നു
konnivartha.com: കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തിൻ്റെ മൂന്നാം നില കെട്ടിടത്തിൻ്റെ ഉദ്ഘാടനവും, ആധുനിക അടുക്കള, ഭക്ഷണശാല എന്നിവയുടെ ശിലാസ്ഥാപനവും നടന്നു. സ്നേഹാലയത്തിൻ്റെ പ്രവർത്തന വിപുലീകരണത്തിൻ്റെ ഭാഗമായി ജോൺ ബ്രിട്ടാസ് എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് സ്നേഹാലയത്തിൻ്റെ മൂന്നാം നില കെട്ടിടം പൂർത്തീകരിച്ചത്. നിലവിൽ 32 കിടപ്പു രോഗികൾക്കാണ് ഇവിടെ സ്വാന പരിന്ത്വന പരിചരണം നൽകുന്നത്. പുതിയ നിലയുടെ ഉദ്ഘാടനത്തോടെ കൂടുതൽ കിടപ്പു രോഗികളെ പരിചരിക്കാനുള്ള സൗകര്യം ഉണ്ടാകും. 716 രോഗികൾക്ക് വീടുകളിലെത്തി സാന്ത്വന പരിചരണം നൽകുന്നുണ്ട്. രോഗികൾക്ക് സൗകര്യപ്രദമായ നിലയിൽ ആധുനിക രീതിയിലുള്ള മെസ് ഹാളും, കിച്ചണും കെ എസ് എഫ് ഇ യുടെ സി എസ് ആർ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സ്നേഹാലയം അങ്കണത്തിൽ നടന്ന ചടങ്ങിൽ മൂന്നാം നില കെട്ടിടം ജോൺ ബ്രിട്ടാസ്…
Read Moreഎല്ലാ വിദ്യാലയങ്ങളിലും ഷുഗർ, ഓയിൽ ബോർഡുകൾ സ്ഥാപിക്കും
സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷണ പാക്കറ്റുകളിലെ മുന്നറിയിപ്പ് ലേബലുകൾ വായിക്കാൻ പരിശീലനം നൽകാൻ എറണാകുളം ജില്ലാ ഭക്ഷ്യ സുരക്ഷാ ഉപദേശക സമിതി യോഗത്തിൽ തീരുമാനമായി. ഭക്ഷണകാര്യങ്ങളിൽ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്തുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് നടപടി. കൂടാതെ എറണാകുളം എല്ലാ വിദ്യാലയങ്ങളിലും ഷുഗർ, ഓയിൽ ബോർഡുകൾ സ്ഥാപിക്കുന്നതിനും, അതിലൂടെ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയും എണ്ണയുടെയും അളവ്, അവയുടെ അമിത ഉപയോഗം മൂലം ഉണ്ടാകാവുന്ന അസുഖങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുന്നതിനും യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
Read Moreആയുര്‍വേദ ദിനാചരണം
പത്താമത് ആയുര്‍വേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാതോലിക്കേറ്റ് കോളജില്‍ ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷനായി. ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജുകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ മിനി ആയുര്‍വേദ ദിന സന്ദേശം നല്‍കി. ആയുഷ് മിഷന്‍ ജില്ലാപ്രോഗ്രാം മാനേജര്‍ ഡോ. എസ് അഖില, കോളജ് മലയാള വിഭാഗം മേധാവി ഡോ. പി ജെ ബിന്‍സി, അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സൂസന്‍ ബ്രൂണോ, തിരുവല്ല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു തോമസ്, കടമ്പനാട് സര്‍ക്കാര്‍…
Read Moreകോന്നി സ്നേഹാലയം :മൂന്നാം നില കെട്ടിടത്തിന്‍റെ ഉദ്ഘാടനം 26 ന് നടക്കും
konnivartha.com: കോന്നി കേന്ദ്രമാക്കി ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇ എം എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ ഉള്ള സ്നേഹാലയത്തിലെ മൂന്നാം നില കെട്ടിടത്തിന്‍റെ ഉദ്ഘാടനം സെപ്തംബര്‍ 26 ന് രാവിലെ 11 ,30 ന് നടക്കും . എം പി ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും .ഇതിനോട് അനുബന്ധിച്ച് ആധുനിക അടുക്കളയുടെയും ഭക്ഷണ ശാലയുടെയും ശിലാസ്ഥാപന കര്‍മ്മം കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍ നിര്‍വ്വഹിക്കും . വിവിധ വ്യക്തിത്വങ്ങളെ അഡ്വ കെ യു ജനീഷ് കുമാര്‍ എം എല്‍ എ ആദരിക്കും . സോണല്‍ കമ്മറ്റി ഭാരവാഹികളില്‍ നിന്ന് രോഗികളുടെയും വോളണ്ടിയര്‍മാരുടെയും ലിസ്റ്റ് മുന്‍ എം എല്‍ എ രാജു എബ്രഹാം ഏറ്റുവാങ്ങും . വിവിധ മേഖലയില്‍ ഉള്ളവര്‍ ആശംസകള്‍ നേരും . നിലവില്‍ 32 രോഗികള്‍ക്ക് ആണ് സ്നേഹാലയത്തില്‍ പരിചരണം…
Read Moreഇന്ന് സെപ്റ്റംബർ 23:ആയുർവേദ ദിനം
2016 മുതൽ എല്ലാ വർഷവും ധന്വന്തരി ജയന്തി (ധന്തേരസ്) ദിനത്തിൽ ദേശീയ ആയുർവേദ ദിനം ആഘോഷിക്കുന്നു. ആയുർവേദത്തിന്റെ ദിവ്യ പ്രചാരകനായി ധന്വന്തരി ഭഗവാൻ കണക്കാക്കപ്പെടുന്നു. ആരോഗ്യവും സമ്പത്തും നൽകുന്നതിനുള്ള ഗുണങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2025 മാർച്ച് 23-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ, സെപ്റ്റംബർ 23 ആയുർവേദ ദിനമായി ആഘോഷിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് നിശ്ചയിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ദൃശ്യപരതയും ആചരണത്തിലെ സ്ഥിരതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, വേരിയബിൾ ചാന്ദ്ര കലണ്ടർ പിന്തുടരുന്ന ധന്തേരസിൽ ആയുർവേദ ദിനം ആചരിക്കുന്ന മുൻ രീതികളിൽ നിന്നുള്ള ഒരു പ്രധാന മാറ്റമാണിത്. സെപ്റ്റംബർ 23, ശരത്കാല വിഷുവവുമായി ഒത്തുചേരുന്നു, അതായത് പകലും രാത്രിയും ഏതാണ്ട് തുല്യമായ ഒരു ദിവസം. ഈ ജ്യോതിശാസ്ത്ര സംഭവം പ്രകൃതിയിലെ സന്തുലിതാവസ്ഥയെ പ്രതീകപ്പെടുത്തുന്നു, മനസ്സ്, ശരീരം, ആത്മാവ് എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്ക് ഊന്നൽ നൽകുന്ന ആയുർവേദ തത്ത്വചിന്തയുമായി പൂർണ്ണമായും…
Read Moreഅരുവാപ്പുലത്ത് ഇന്ന് (23/09/25)സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും
konnivartha.com: അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്‍റെയും കോന്നി മെഡിക്കൽ കോളേജിന്‍റെയും നേതൃത്വത്തിൽ ഇന്ന് (23/09/25)രാവിലെ 10 മണിമുതൽ 12 മണിവരെ അക്കരക്കാലപടി സാംസ്കാരിക നിലയത്തിൽ വെച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും . ജനറൽ മെഡിസിൻ ,പീഡിയാട്രിക് ഒഫ്താൽമോളജി, ഡെന്റൽ എന്നീ വിദഗ്ദ വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ പരിശോധന നടത്തും എന്ന് അരുവാപ്പുലം പഞ്ചായത്ത് നേതൃത്വം അറിയിച്ചു
Read Moreവിഷന്‍ 2031 ആരോഗ്യ സെമിനാര്‍ : സംഘാടകസമിതി രൂപീകരിച്ചു
സംസ്ഥാനത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്യും : മന്ത്രി വീണാ ജോര്‍ജ് കേരളത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും 2031 ല്‍ സംസ്ഥാനം എങ്ങനെ ആയിരിക്കണമെന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിച്ച് ആശയങ്ങള്‍ ശേഖരിക്കുന്നതിനുമാണ് സംസ്ഥാനതല സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ 14 ന് നടക്കുന്ന ആരോഗ്യ സെമിനാറിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനതലത്തില്‍ 33 വിഷയങ്ങളിലാണ് ‘വിഷന്‍ 2031’ എന്ന പേരില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. ആരോഗ്യ, ഗതാഗത വകുപ്പുകളുടെ സെമിനാറുകളാണ് പത്തനംതിട്ട ജില്ലയില്‍ നടക്കുന്നത്. ആരോഗ്യമേഖലയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസന നേട്ടങ്ങള്‍, നിലവിലുള്ള നയങ്ങള്‍, സുപ്രധാന പദ്ധതികള്‍ എന്നിവ സെമിനാറില്‍ അവതരിപ്പിക്കും. ശേഷം ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്…
Read More