കോന്നി ഗവ. മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം സെപ്റ്റംബര്‍ 11ന് ഉദ്ഘാടനം ചെയ്യും

  ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയും അന്നേ ദിവസം പ്രവര്‍ത്തനം ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും . ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയും അന്നേ ദിവസം പ്രവര്‍ത്തനം ആരംഭിക്കും. ആരോഗ്യ വകുപ്പ് മന്ത്രി തിരുവനന്തപുരത്തും, കോന്നിയിലും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അത്യാഹിത വിഭാഗം എത്രയും വേഗം പ്രവര്‍ത്തനം ആരംഭിക്കണമെന്ന് തീരുമാനിച്ചിരുന്നു. തുടര്‍ന്ന് അതിവേഗത്തിലാണ് അത്യാഹിത വിഭാഗം സജ്ജമായത്. മെഡിക്കല്‍ കോളജിന്റെ ഒപി, ഐപി വിഭാഗങ്ങള്‍ നേരത്തേ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അത്യാഹിത വിഭാഗം പ്രവര്‍ത്തനം ആരംഭിക്കാതിരുന്നതിനാല്‍ അടിയന്തിര സാഹചര്യത്തില്‍ രോഗികള്‍ക്ക് മെഡിക്കല്‍ കോളജിനെ സമീപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒപിയില്‍ എത്തുന്ന രോഗികള്‍ക്ക് കിടത്തി ചികിത്സ ആവശ്യമുണ്ടെങ്കില്‍ മാത്രമായിരുന്നു നിലവില്‍ രോഗികളെ…

Read More

കേരളത്തില്‍ കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് മുന്നൊരുക്കങ്ങൾ തുടങ്ങി: ആരോഗ്യ വകുപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. താലൂക്ക് തലംമുതലുള്ള ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകളും ഐ.സി.യു.വും സജ്ജമാവുകയാണ്. വെൻറിലേറ്ററുകളുടെ എണ്ണവും വർധിപ്പിച്ചു. ജില്ലാ ജനറൽ ആശുപത്രികളിലെ ഐ.സി.യു.കളെ മെഡിക്കൽ കോളേജുകളുമായി ഓൺലൈനായി ബന്ധിപ്പിക്കും. കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചിട്ടില്ല. മൂന്നാം തരംഗം ഉണ്ടായാൽ കുട്ടികളിൽ കൂടുതൽ രോഗവ്യാപനം ഉണ്ടായേക്കാമെന്നാണ് ആശങ്കപ്പെടുന്നത്. അത് മുന്നിൽ കണ്ട് പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങൾ വർധിപ്പിക്കുന്നുണ്ട്. 490 ഓക്‌സിജൻ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകൾ, 158 എച്ച്.ഡി.യു. കിടക്കകൾ, 96 ഐ.സി.യു. കിടക്കകൾ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് കുട്ടികൾക്കായി സജ്ജമാക്കുന്നത്. ഓക്‌സിജന്റെ ലഭ്യത ഉറപ്പ് വരുത്താൻ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. 870 മെട്രിക് ടൺ ഓക്‌സിജൻ കരുതൽ ശേഖരമായിട്ടുണ്ട്. നിർമ്മാണ കേന്ദ്രങ്ങളിൽ 500…

Read More

കോന്നിയില്‍ രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം

കോന്നിയില്‍ രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തില്‍ രണ്ടു ഡോസ് വാക്സിന്‍ ലഭിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം എന്നാവശ്യം ഉന്നയിച്ച് ആരോഗ്യവകുപ്പ് മന്ത്രിയ്ക്ക് കോന്നി പഞ്ചായത്ത് പ്രസിഡണ്ട് സുലേഖ വി നായര്‍ കത്തയച്ചു . സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് കാരണം പ്രവാസികള്‍ക്ക് മടക്കയാത്രയ്ക്ക് അനുമതി ലഭിക്കുന്നില്ല . ഇത് മൂലം ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത് . ഇതിനാല്‍ വാക്സിന്‍ പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം .

Read More

മുതിര്‍ന്ന പൗരന്മാര്‍ക്കായി വയോരക്ഷ പദ്ധതി

മുതിര്‍ന്ന പൗരന്മാര്‍ക്കായി വയോരക്ഷ പദ്ധതി konnivartha.com : സാമൂഹ്യ സാമ്പത്തിക ശാരീരികമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി സാമൂഹ്യനീതി വകുപ്പ് മുഖേന വയോരക്ഷ എന്ന പദ്ധതി 2021-22 സാമ്പത്തിക വര്‍ഷം നടപ്പിലാക്കി വരുന്നു. ബി.പി.എല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര പ്രാഥമിക ശുശ്രൂഷ, ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, പുനരധിവാസം, അത്യാവശ്യ ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവ ഉള്‍പ്പെടുന്നു. വിശദ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ :0468 2325168.

Read More

പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കി മാറ്റും

  പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന്റെ മുന്നോടിയായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്ന മന്ത്രി. ദീര്‍ഘവീക്ഷണത്തോടെയുള്ള മാസ്റ്റര്‍പ്ലാനാകും തയാറാക്കുകയെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ കാത്ത്‌ലാബിന്റെ മികച്ചപ്രവര്‍ത്തനം വിലയിരുത്തി രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ തുക അനുവദിച്ചതായും മന്ത്രി പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രി വികസനത്തിന് കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 30 കോടിയുടെ പുതിയ ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രണ്ട് കോടി പത്തു ലക്ഷം രൂപ ചെലവിലാണ് സംസ്ഥാന സര്‍ക്കാര്‍ 14 ജില്ലകളിലും ജില്ലാ ആശുപത്രിയില്‍ ആശുപത്രി വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്. ഭാവിയില്‍ ആശുപത്രിയില്‍ വരുന്ന എല്ലാ മാറ്റങ്ങളുടെയും അവലോകനം നടത്തുക, ആശുപത്രിയുടെ സുസ്ഥിര വികസനം ഉറപ്പു…

Read More

കോവിഡ്:പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ 10 ശതമാനത്തില്‍ കൂടുതലുള്ളത് മൂന്ന് വാര്‍ഡുകളില്‍

  കോവിഡ്:പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ 10 ശതമാനത്തില്‍ കൂടുതലുള്ളത് മൂന്ന് വാര്‍ഡുകളില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (ഡബ്ല്യൂ.ഐ.പി.ആര്‍-വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനത്തില്‍ വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രതിവാര രോഗ ബാധിതരുടെ എണ്ണത്തെ ആയിരം കൊണ്ട് ഗുണിച്ച ശേഷം ആകെ ജനസംഖ്യ (പഞ്ചായത്ത് പ്രദേശമാണെങ്കില്‍ പഞ്ചായത്തിലെ ആകെ ജനസംഖ്യ, മുനിസിപ്പാലിറ്റി ആണെങ്കില്‍ വാര്‍ഡിലെ ആകെ ജനസംഖ്യ) കൊണ്ട് ഹരിച്ചാണ് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം കണ്ടെത്തുന്നത്. ഡബ്ല്യൂ.ഐ.പി.ആര്‍ 10 ശതമാനത്തില്‍ കൂടുതലുള്ള വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എല്ലാ ബുധനാഴ്ചകളിലും 10 ല്‍ കൂടുതലുള്ള വാര്‍ഡുകള്‍ തീരുമാനിക്കും. അടൂര്‍ നഗരസഭയിലെ വാര്‍ഡ് 20, തിരുവല്ല നഗരസഭയിലെ 3, 4 എന്നീ വാര്‍ഡുകളിലാണ് പ്രത്യേക കര്‍ശന…

Read More

കോന്നി താലൂക്ക് ആശുപത്രിയിൽ രണ്ട് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി

കോന്നി താലൂക്ക് ആശുപത്രിയിൽ രണ്ട് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി konnivartha.com : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആന്റോ ആന്റണി എം.പി കോവിഡ് കെയർ പദ്ധതിയുടെ ഭാഗമായി ഡോക്ടേഴ്സ് ഫോർ യു എന്ന സംഘടനയുമായി ചേർന്ന് പാർലമെന്റ് മണ്ഡലത്തിലെ ഗവൺമെന്റ ആശുപത്രികളിൽ മിനിറ്റിൽ 5 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ കോൺസൻട്രേറ്റർ നൽകി വരുന്നതിന്റെ ഭാഗമായി കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമായ കോന്നി താലൂക്ക് ആശുപത്രിയിൽ രണ്ട് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജിജി സജി അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി ഉദ്ഘാടനം ചെയ്തു. കോന്നി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുലേഖ. വി.നായർ, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആർ. ദേവകുമാർ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 485 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ( 24.07.2021)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 485 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ( 24.07.2021) പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 24.07.2021 ……………………………………………………………………… konnivartha.com : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 485 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നു വന്നതും, 484 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍; 1. അടൂര്‍ 7 2. പന്തളം 9 3. പത്തനംതിട്ട 12 4. തിരുവല്ല 20 5. ആനിക്കാട് 8 6. ആറന്മുള 24 7. അരുവാപുലം 1 8. അയിരൂര്‍ 4 9. ചെന്നീര്‍ക്കര 20 10. ചെറുകോല്‍ 3 11. ചിറ്റാര്‍…

Read More

പി.കെ ചെല്ലമ്മ  നിര്യാതയായി

  കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി മങ്ങാരം ശൈലജാലയത്തിൽ പരേതനായ പി എസ് ചെല്ലപ്പൻപിള്ളയുടെ ഭാര്യ പി.കെ ചെല്ലമ്മ (91)  നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 നു വീട്ടുവളപ്പിൽ മക്കൾ . ശശിധരൻ നായർ , ശൈലജ കുമാർ , ശരത് കുമാർ , ശശാങ്കൻ കുമാര്‍ , ശൈലജ കുമാരി . മരുമക്കൾ : സുഷമാ ദേവി , പദ്മ കുമാരി , നിർമല ദേവി , സുധ ദേവി , രാജീവ് നായർ .

Read More

എല്ലാവര്‍ക്കും വാക്‌സിന്‍; ക്യാമ്പെയിന് ആരോഗ്യവകുപ്പ് തുടക്കമിട്ടു

എല്ലാവര്‍ക്കും വാക്‌സിന്‍; ക്യാമ്പെയിന് ആരോഗ്യവകുപ്പ് തുടക്കമിട്ടു സംസ്ഥാനത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പെയിന് തുടക്കം. വേവ്; വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം എന്ന പേരിലാണ് വാക്‌സിനേഷന്‍. രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമില്ലാത്തവരും സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരുമായ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരെ വാക്‌സിനേഷന്റെ ഭാഗമാക്കി മാറ്റാനാണ് പദ്ധതിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ മാസം 31 ഓടെ ഇവരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. വാര്‍ഡ് തലത്തിലായിരിക്കും രജിസ്‌ട്രേഷന്‍ ക്യാമ്പെയിന്‍ നടക്കുക. ഇതിനായി പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്റെ സഹായമുണ്ടാകും. വാക്‌സിന്‍ സ്‌റ്റോക്കിന്റെ ലഭ്യത അനുസരിച്ചാണ് ഇവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്.

Read More